കൗശലങ്ങളും കുതന്ത്രങ്ങളും കൃത്രിമങ്ങളും കണ്ടെത്തുകയും മാറ്റി നിർത്തുകയുമാണ് കർമ്മമേഖലകളെ കാര്യക്ഷമമാക്കാനുള്ള ക്രിയാത്മക മാർഗം.*_ 🔅 _*കഠിനവഴിയിൽ കൃത്യതയോടെ കടന്നുവരുന്നവരുടെ കൂടെ സൂത്രവഴികളിൽ സഞ്ചരിക്കുന്നവർക്ക് സ്ഥാനമുണ്ടാകരുത്.അത് മികവിന്റെ മാർഗങ്ങളെയും ആ മാർഗങ്ങളിലൂടെ യാത്ര ചെയ്യുന്നവരെയും പരിഹസിക്കുന്നതിന് തുല്യമാണ്.*_ 🔅 _*കാര്യശേഷിയുള്ളവരുടെ കർമ്മകുശലത സൃഷ്ടിപരമാണ്. അവരുടെ പദ്ധതികൾക്കും പ്രയത്നങ്ങൾക്കും നിയതമായ തീരുമാനങ്ങളും രൂപകൽപ്പനയും ഉണ്ടാകും.വളഞ്ഞ വഴികൾ തേടുന്നവർക്ക് ഒന്നിനോടും ആഭിമുഖ്യം ഉണ്ടാകില്ല .*_ 🔅 _*അർഹതയുള്ള ഒരാളും അവഗണിക്കപ്പെടാതിരിക്കാനും അർഹത ഇല്ലാത്ത ഒരാളും തിരഞ്ഞെടുക്കപ്പെടാതിരിക്കാനും നടത്തുന്ന സൂക്ഷ്മനിരീക്ഷണമാണ് പരിശീലനങ്ങളുടെ കാതൽ.*_ 🔅 _*പരിശ്രമിക്കുന്നവർ പല വഴികൾ കണ്ടെത്തും. ഒളിച്ചോടുന്നവർ ഒഴികഴിവിന്റെ വഴി മാത്രം തേടും.*_ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅