🔅 _*നമ്മുടെ മുഴുവൻ ആഗ്രഹങ്ങളും നിറവേറിയിട്ടല്ല നമ്മുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.. അഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും സംഭവിക്കുന്നതും സംഭവിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. നമ്മുടെ ആഗ്രഹങ്ങൾക്കും പദ്ധതികൾക്കും വിരുദ്ധമായി സംഭവിക്കുന്നവയും കൂടി ഉൾപ്പെടുന്നതാണ് ജീവിതം .*_
🔅 _*ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും എന്തെങ്കിലും പറയാനും പഠിപ്പിക്കാനും ഉണ്ടാവും . ചില കാര്യങ്ങൾ നടന്ന് വർഷങ്ങൾ കഴിഞ്ഞാവും അവ എന്ത് കൊണ്ട് സംഭവിച്ചു എന്ന് നമുക്ക് മനസ്സിലാവുക . ദോഷകരം എന്ന് ആദ്യം തോന്നിയ പല കാര്യങ്ങളും പിന്നീട് നല്ലതിനായിരുന്നു എന്ന് കാലങ്ങൾക്ക് ശേഷം ബോധ്യം വരും .*_
🔅 _*ഭയപ്പെടുത്തുന്നവയുടെ മുന്നിൽ മുട്ടു മടക്കുന്നവരും നിർഭയരായി നിൽക്കുന്നവരും ഉണ്ട്. ഒരു വെല്ലുവിളിയും അഭിമുഖീകരിക്കാത്തവർ നിർഗുണരായി ശേഷിക്കും. എന്തിനെയും സ്വീകരിക്കാനും നേരിടാനും തയ്യാറാകുന്നവരിൽ ക്രിയാത്മകതയും പോരാട്ടവീര്യവും രൂപപ്പെടും .*_
🔅 _*ചിന്തകൾ നമ്മുടെ പ്രവർത്തികളെ സ്വാധീനിക്കുമെങ്കിൽ നല്ല ചിന്തകളിലൂടെ നല്ലത് പ്രവർത്തിച്ച് കൂടെ ? മനസ്സ് തെളിഞ്ഞാൽ മാർഗവും തെളിയും.*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅