ഇന്നത്തെ പ്രധാന വാർത്തകൾ

0

 

🅾️ *സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ്‌ ഉടമകൾക്കും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടാങ്ങിയ 1000 രൂപയുടെ കിറ്റ്‌ വിതരണം ഏപ്രിൽ ആദ്യവാരം ആരംഭിക്കും.സൗജന്യ റേഷൻ വിതരണം ഏപ്രിൽ 1 നും ആരംഭിക്കും. സംസ്ഥാനത്ത്‌ 87.14 ലക്ഷം കാർഡ്‌ ഉടമകൾ ആണുള്ളത്‌.*

🅾️ *കെ എസ്‌ ആർ ടി സി യിൽ ഇത്തവണ ഢമ്പളം ഏപ്രിൽ 1 ന്‌ തന്നെ നൽകാം ശ്രമം . അതിനുള്ള നടപടികൾ നടന്ന് കൊണ്ടിരിക്കുന്നു എന്ന് അധികൃതർ വ്യക്തമാക്കി.*

🅾️ *കൊവിഡ് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഉണ്ടായിരുന്നത് മരണഭയമായിരുന്നുവെന്ന് രോഗം ഭേദമായ ചെങ്ങളത്തെ യുവ ദമ്പതികൾ പറയുന്നു. തുടക്കത്തില്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു.*
*”വളരെയധികം സന്തോഷമുണ്ട് ഇപ്പോള്‍. തുടക്കത്തില്‍ വളരെയധികം ബുദ്ധിമുട്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ച്‌ വരാന്‍ സാധിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. മരണഭയമായിരുന്നു. അതിന് കാരണം ആദ്യം കേട്ട മരണത്തിന്റെ കണക്കുകളായിരുന്നു. എന്നാല്‍ എല്ലാവരുടെ ഭാഗത്ത് നിന്നും ആത്മധൈര്യം കിട്ടി.”*
*”എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം.കേരളത്തിന് ഈ രോഗത്തെ പ്രതിരോധിക്കാനാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച്‌ മുന്‍പുണ്ടായിരുന്ന ധാരണ തീര്‍ത്തും മാറി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഏറ്റവും മികച്ച ചികിത്സ ലഭിച്ചു. അവിടെയുണ്ടായിരുന്നവര്‍ മാനസികമായ പിന്തുണ നല്ല രീതിയില്‍ തന്നു. പല പല വകുപ്പുകളില്‍ നിന്നായി പേരറിയാത്ത പലരും ഇപ്പോഴും വിളിച്ച്‌ മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് ചോദിക്കുന്നു.” “രോഗം സ്ഥിരീകരിച്ച സമയത്ത് ഞങ്ങള്‍ക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം തുടക്കം മുതലേ അറിഞ്ഞിരുന്നു. വാട്സ്‌ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ച കാര്യങ്ങള്‍ അറിഞ്ഞിരുന്നു. ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണത്. ആളുകള്‍ക്ക് എല്ലാം കാര്യങ്ങള്‍ മനസിലായിട്ടുണ്ട് എന്ന് മനസിലാകുന്നു. ഇനി കുറച്ചുനാള്‍ നാട്ടില്‍ തന്നെയുണ്ടാകും. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാണ് തീരുമാനം.”പരിശോന ഫലത്തില്‍ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും നേരത്തെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച. ദമ്പതികളുടെ മകനും മരുമകളുമാണ് ഇവര്‍. ചെങ്ങളം സ്വദേശികളായ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് പറഞ്ഞ് വിട്ട ഇരുവരും കുറച്ച്‌ നാള്‍ കൂടി നിരീക്ഷണത്തില്‍ കഴിയും. അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റയില്‍ നിന്ന് റാന്നിലേക്ക് വന്നതും രോഗം സ്ഥിരീകരിച്ചതും. ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കൂട്ടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ മകനും മരുമകള്‍ക്കുമാണ് ദിവസങ്ങള്‍ക്ക് ശേഷം രോഗ ബാധ സ്ഥിരികരിച്ചത്.*

🅾️ *വിദേശത്തുനിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് മരണം. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിരീക്ഷണത്തില്‍ താമസിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത് അറിഞ്ഞ് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൌണ്‍സിലിംഗ് അടക്കം ഇദ്ദേഹത്തിന് നല്‍കിയിരുന്നു. രാത്രി ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്.കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നത് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി ശ്രവപരിശോധന നടത്തുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദം ഹൃദ് രോഗമടക്കമുണ്ടായിരുന്നു.*

🅾️ *വിശുദ്ധവാര ചടങ്ങുകള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാര്‍ സഭ. മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും അവരുടെ ചുമതലപ്പെട്ട പള്ളികളില്‍ ചടങ്ങുകള്‍ അനുഷ്ഠിക്കാം. വിശ്വാസികളെ പങ്കെടുപ്പിക്കരുത്.*
*തിരുകര്‍മങ്ങളില്‍ അഞ്ചുശുശ്രൂഷകരില്‍ കൂടുതല്‍ പങ്കെടുക്കരുത്. സാധിക്കുന്നിടത്തോളം കത്തീഡ്രല്‍ ദൈവാലയങ്ങളില്‍നിന്നോ അതത് ഇടവകകളില്‍നിന്നോ വിശുദ്ധവാര തിരുകര്‍മങ്ങള്‍ ലൈവായി സംപ്രേഷണംചെയ്യണം.*

*ഓശാന*

*ഓശാനദിവസം വിശ്വാസികള്‍ക്കായി കുരുത്തോലവിതരണം വേണ്ടാ*

*പെസഹാ വ്യാഴം*

* *കാല്‍കഴുകല്‍ ശുശ്രൂഷയുമുണ്ടാകില്ല*

* *വീടുകളില്‍ നടത്താറുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ വീട്ടിലുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം*

* *കുടുംബകൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകള്‍ ഒന്നിച്ചുചേര്‍ന്നോ നടത്താറുള്ള അപ്പംമുറിക്കല്‍ പൂര്‍ണമായും ഒഴിവാക്കണം*

*ദുഃഖവെള്ളി*

* *കുരിശിന്റെവഴി നടത്തേണ്ട*

* *വലിയ ശനിയാഴ്ചയിലെ തിരുകര്‍മങ്ങള്‍ നടത്തുമ്പോൾ ജനങ്ങള്‍ക്ക് നല്‍കാന്‍വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല.*
*പിന്നീടൊരവസരത്തില്‍ ജനങ്ങള്‍ക്ക് വെള്ളം വെഞ്ചരിച്ച്‌ നല്‍കിയാല്‍ മതിയാകും.*

*ഈസ്റ്റര്‍*

*ഉയിര്‍പ്പ് ചടങ്ങുകള്‍ രാത്രിനടത്താതെ പകരം ഈസ്റ്റര്‍ദിവസം രാവിലെ കുര്‍ബാന അര്‍പ്പിച്ചാല്‍മതി.*

🅾️ *കൊറോണ പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ച കാഞ്ഞിരപ്പുഴ സ്വദേശി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കാഞ്ഞിരപ്പുഴ മംഗലത്ത് പ്രകാശനാണ്‌ (47) മരിച്ചത്. പ്രകാശന്‍ കുടുംബസമേതം നാലുവര്‍ഷത്തോളമായി കല്ലടിക്കോട്ടാണ് താമസം., മുമ്പ്‌ , നിര്‍മാണത്തൊഴിലാളിയായിരുന്നു. കാര്യമായി അസുഖമൊന്നുമില്ലായിരുന്നെങ്കിലും അസുഖം വരാതിരിക്കാനും പ്രതിരോധശക്തി കൂട്ടാനുമായി ഏതോ നാട്ടുവൈദ്യന്റെ നിര്‍ദേശം തേടിയതായി സൂചനയുണ്ട്. വീട്ടില്‍വെച്ച്‌ ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ പറയാനാവൂയെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു.അച്ഛന്‍: പ്രഭാകരന്‍. അമ്മ: തായിക്കുട്ടി. ഭാര്യ: ജയ. മകന്‍: കൃഷ്ണപ്രസാദ്‌.*

🅾️ *ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. എസ് പി യുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.*

🅾️ *വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിവിന്‍ പോളി ഇവരുമായി ഫോണില്‍ സംസാരിക്കും. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്പയിന്റെ ഭാഗമായാണ് നിവിന്‍ പോളി ഇവരുമായി സംസാരിക്കുക. ഞായറാഴ്ച രാവിലെ 11 മണി മുതലാണ് ഓണ്‍കോളില്‍ നിവിന്‍ പോളി പങ്കുചേരുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 ബാധിതരോ നിരീക്ഷണത്തില്‍ കഴിയുന്നവരോ സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരല്ല. അവര്‍ ശാരീരികമായി തനിച്ചായി പോയത് നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.*

🅾️ *സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കോവിഡ് 19 വേഗത്തില്‍ പരിശോധിച്ചറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനുള്ള പതിനായിരം കിറ്റുകള്‍ കുവൈത്തില്‍ നിന്ന് സൗജന്യമായി എത്തിക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ഇക്കാര്യം റാപ്പിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈത്തിലെ കമ്പനിയുമായി സംസാരിച്ചെന്നും കിറ്റുകള്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹവ്യാപനം ഉണ്ടായാല്‍ വേഗത്തില്‍ പരിശോധന നടത്തി ഫലം ലഭിക്കുക എന്നത് പ്രധാനമാണ്. രോഗനിര്‍ണയത്തിനുള്ള കാലതാമസമാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നമ്മുടെ വൈറോളജി ലാബുകളിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചാലും ഒന്നു രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാകും ഫലം ലഭിക്കുക. ചൈനയിലും കുവൈത്തിലും വിജയകരമായി പരീക്ഷിച്ച റാപ്പിഡ് ടെസ്റ്റിന്റെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. രക്തപരിശോധനയിലൂടെ 15 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയില്‍ ഇതുപയോഗിക്കാന്‍ ആരോഗ്യ മന്താലയത്തിന്റെ കീഴിലുള്ള ഐസിഎംആറിന്റെ അനുമതി വേണം. ഇതിനായി ശ്രമിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പത്രസമ്മേളനത്തില്‍ റാപ്പിഡ് ടെസ്റ്റ് ഉടന്‍ സംസ്ഥാനത്ത് എത്തിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കിറ്റുകള്‍ കുവൈത്തില്‍ നിന്ന് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം അവ എത്രയും പെട്ടെന്ന് കേരളത്തില്‍ എത്തിക്കുമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിനൊപ്പം സാമൂഹികമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകളും അനുനിമിഷം പ്രചരിക്കുകയാണ്. പഴയ വീഡിയോകള്‍ കുത്തിപ്പൊക്കിയും മരിക്കാത്തവരെ മരിപ്പിച്ചുമെല്ലാം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ് ചിലര്‍. അത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് യുഎഇയിലെ മലയാളി ഡോക്ടറായ റിയാസ് ഉസ്മാന്‍. കൊറോണ രോഗികളെ ചികിത്സിക്കുന്നതിനിടെ മരിച്ച ഡല്‍ഹിയിലെ ഡോക്ടറെന്ന പേരിലാണ് പൊന്നാനി സ്വദേശിയായ റിയാസ് ഉസ്മാന്റെ ചിത്രം പ്രചരിച്ചത്. ഡല്‍ഹിയില്‍ അങ്ങനെയൊരു സംഭവമേ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് സത്യം. ദിവസങ്ങള്‍ക്ക് മുമ്പ്‌ പാകിസ്താനില്‍ ഉസാമ റിയാസ് എന്ന ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചിരുന്നു.ഇതിന്റെ ചുവടുപിടിച്ചാണ് ചിലര്‍ ഡല്‍ഹിയിലെ ഉസ്മാന്‍ റിയാസ് എന്ന ഡോക്ടര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അതിനൊപ്പം നല്‍കിയ ചിത്രം പൊന്നാനിക്കാരനായ റിയാസ് ഉസ്മാന്റേതും.*

🅾️ *മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് മൂന്നുപേര്‍കൂടി ആത്മഹത്യചെയ്തനിലയില്‍. കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലായാണ് മൂന്നുപേര്‍ തൂങ്ങിമരിച്ചത്. കുണ്ടറ പെരുമ്പുഴ ഡാൽമിയ പമ്പുറത്ത്‌ ഭാഗം എസ്.കെ. ഭവനില്‍ പരേതനായ വേലു ആചാരിയുടെ മകന്‍ സുരേഷ് (38), കണ്ണൂര്‍ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനുസമീപം തട്ടാന്റെ വളപ്പില്‍ കെ.സി. വിജില്‍ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്പിൽ ബാവന്റെ മകന്‍ വാസു (37) എന്നിവരാണ്‌ മരിച്ചത്.*

▪️ *അമ്മൂമ്മ തങ്കമ്മയോടൊപ്പമാണ് സുരേഷ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ നാലോടെ തങ്കമ്മ വീടിനുപുറത്തിറങ്ങിയപ്പോള്‍ സുരേഷ് അകത്തുനിന്ന് വാതിലടച്ചു.വീടിനുള്ളിലാണ്‌ തൂങ്ങിയത്. അര്‍ബുദരോഗിയും അവിവാഹിതനുമായിരുന്നു. മദ്യം ലഭിക്കാത്തതിനാല്‍ ദിവസങ്ങളായി സുരേഷ് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കൃഷ്ണകുമാരിയാണ് അമ്മ.*

▪️ *വിജില്‍ കയറ്റിറക്ക് തൊഴിലാളിയാണ്. മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെമുതല്‍ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. അച്ഛന്‍: പി. രാജന്‍. അമ്മ: വിലാസിനി. സഹോദരന്‍: ഷിജില്‍.*

▪️ *അവിവാഹിതനായ വാസു അമ്മയ്ക്കൊപ്പമാണ്‌ താമസിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വാസുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ടുദിവസമായി മദ്യം കിട്ടാത്തതിനാല്‍ ഇയാള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും മദ്യം കഴിക്കാനാകാത്തതിലുള്ള മാനസികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക്‌ കാരണമെന്നുമാണ് ബന്ധുക്കളും പ്രദേശത്തുള്ളവരും പോലീസിനോടു പറഞ്ഞത്. പറവൂര്‍ പോലീസ് വീടിന്റെ വാതില്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.*

🅾️ *പത്തനംതിട്ട ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ.യുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ നേരിട്ടെത്തിച്ച്‌ എം.എല്‍.എ.യും ജില്ലാ കളക്ടര്‍ പി.ബി.നൂഹും. അച്ചന്‍കോവിലാറിനു കുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്നാണ് ഇവരുടെ സംഘം കോളനിയിലെത്തിയത്. ജനമൈത്രി പോലീസ് സ്റ്റേഷനും കോന്നി ഡി.വൈ.എഫ്‌.ഐ. ബ്ലോക്ക് കമ്മിറ്റിയും ചേര്‍ന്നാണ് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചത്. പത്തുകിലോ അരി, ഒരുകിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകള്‍ കോളനിയിലെ 37 കുടുംബങ്ങള്‍ക്കും വിതരണം ചെയ്തു. കോളനികളില്‍ ഭക്ഷണമെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എ.യ്ക്കൊപ്പം കോളനിയില്‍ സന്ദര്‍ശനം നടത്തിയതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.*

🅾️ *സംസ്ഥാനത്ത് കൊവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് അതീവ ജാഗ്രത. ഇന്നലെ ആറ് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുളളവരുടെ എണ്ണം 165 ആയി. അതേ സമയം ചികിത്സയിലുളള നാല് പേര്‍ കൂടി ഇന്നലെ ആശുപത്രി വിട്ടു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായുളള ലോക്ഡൗണ്‍ ഇന്ന് ആറാം ദിനമാണ്. ഡ്രോണ്‍ അടക്കം ഉപയോഗിച്ച്‌ പൊലീസിന്റെ പരിശോധന ഇന്നും തുടരും. കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. സമൂഹവ്യാപന സാധ്യത പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. പരിശോധനാഫലം 8 മണിക്കൂറിനുളളില്‍ അറിയാന്‍ കഴിയുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത.*

🅾️ *കേരളത്തില്‍ കൊറോണ വൈറസ് വ്യാപിക്കുമ്പോൾ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. ഇത്തരക്കാര്‍ക്ക് കോവിഡ് 19 പകര്‍ന്നാല്‍ അവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാകുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 60ന് മുകളില്‍ പ്രായമുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഒരുകാരണവശാലും വീടിന് പുറത്തിറങ്ങരുത്. സമ്പർക്കം കുറയ്ക്കണം. വിദേശത്ത് നിന്നുള്ള ബന്ധുക്കളുമായി അടുത്ത് ഇടപഴകരുത്.ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. രോഗികള്‍, പതിവ് മരുന്നുകള്‍ മുടക്കരുത്. ഹൃദ്‌രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ മരുന്ന് മാറ്റുകയോ നിര്‍ത്തുകയോ അളവ് ക്രമീകരിക്കുകയോ ചെയ്യരുത്.അസ്വാഭാവികമായി എന്ത് തോന്നിയാലും ഡോക്ടറുമായി ബന്ധപ്പെടണം. ശ്വാസകോശരോഗികള്‍ പുകവലി ഒഴിവാക്കണം. ഇന്‍ഹെയ്‌ലര്‍, അവശ്യമരുന്നുകള്‍ തുടങ്ങിയവ കരുതണം. അത്യാവശ്യഘട്ടത്തിലൊഴികെ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. സംശയങ്ങള്‍ ഡോക്ടറുമായി ഫോണില്‍ ചര്‍ച്ച ചെയ്യണം. നടത്തം നിന്നുപോയതുകൊണ്ട് വ്യായാമം ഉപേക്ഷിക്കരുത്. വെയില്‍ കൊള്ളാനും ചെറുവ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കണം. പൊണ്ണത്തടി ഉള്ളവര്‍ക്കും വൈറസ് ബാധിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.*

🅾️ *മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി. ജോസഫ് വീട്ടില്‍ നിരീക്ഷണത്തില്‍. കോവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി അടുത്തിടപഴകിയതിനാലാണ് കെ.സി ജോസഫ് എംഎല്‍എ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. കോട്ടയം കളത്തിപ്പടിയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് കഴിയുന്നത്. പരിശോധനയില്‍ രോഗലക്ഷണമൊന്നും കണ്ടില്ലെങ്കിലും പ്രതിരോധമെന്ന നിലയിലാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്. ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ കെ.സി. ജോസഫിന്റെ മുറിയില്‍ പോവുകയും ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു.*

🅾️ *കോ​വി​ഡ്- പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി. തി​ര​ക്കു കു​റ​ക്കാ​ന്‍ പ​രോ​ളി​ലു​ള്ള 78 ത​ട​വു​കാ​ര്‍​ക്ക്​ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ച 78 ത​ട​വു​കാ​ര്‍ക്ക് 60 ദി​വ​സ​ത്തെ പ​രോ​ള്‍ കൂ​ടി അ​നു​വ​ദി​ച്ചു. ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍ക്ക് പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തു പ​രി​ഗ​ണി​ക്കാ​മെ​ന്ന് ജ​യി​ല്‍ സൂ​പ്ര​ണ്ട് സ​ര്‍ക്കാ​റി​ന് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. ഇ​തി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. ഇ​തി​ല്‍ ചി​ല​ര്‍ കോ​വി​ഡ്​ ഭീ​തി​ക്ക്​ മു​ന്നേ പ​രോ​ളി​ല്‍ പോ​യ​താ​ണ്.*

🅾️ *നാ​ഗാ​ലാ​ന്‍​ഡി​ല്‍ കു​ടു​ങ്ങി കേര​ള​ത്തി​ലെ പൊ​ലീ​സു​കാ​രും. തൃ​ശൂ​ര്‍ ആ​സ്​​ഥാ​ന​മാ​യ ഇ​ന്ത്യ റി​സ​ര്‍​വ് ബ​റ്റാ​ലി​യ​​ന്റെ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് ക്യാമ്പിൽ നി​ന്ന്​ മ​ണി​പ്പൂ​രി​ല്‍ പ​രി​ശീ​ല​ന​ത്തി​​നു​​േ​പാ​യ 115 റി​ക്രൂ​ട്ട് പൊ​ലീ​സു​കാ​രും സ​പ്പോ​ര്‍​ട്ടി​ങ് സ്​​റ്റാ​ഫാ​യ മൂ​ന്ന്​ ഓ​ഫി​സ​ര്‍​മാ​രും അ​ഞ്ച്​​ ഹ​വി​ല്‍​ദാ​ര്‍​മാ​രു​മാ​ണ്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം​ മുമ്പാണ്‌ പ​രി​ശീ​ല​ന ഭാ​ഗ​മാ​യി ഇ​വ​രെ മ​ണി​പ്പൂ​രി​ലു​ള്ള ബി.​എ​സ്.​എ​ഫി​​ന്റെ 113, 182 ബ​റ്റാ​ലി​യ​നു​ക​ളി​ല്‍ അ​റ്റാ​ച്ച്‌ ചെ​യ്​​ത​ത്. മാ​ര്‍​ച്ച്‌​ 20ന്​ ​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്ന്​ മ​ട​ങ്ങി.ട്രെ​യി​ന്‍ ല​ഭ്യ​ത​യു​ടെ സൗ​ക​ര്യാ​ര്‍​ഥം 20 മു​ത​ല്‍ നാ​ഗാ​ലാ​ന്‍​ഡ്​ കൊ​ഹി​മ ബി.​എ​സ്.​എ​ഫ്​ 93 ബ​റ്റാ​ലി​യ​നി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 24ന്​ ​മ​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ്​​ ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​യ​ത്. 25 മു​ത​ല്‍ രാ​ജ്യ​മാ​കെ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ മ​ട​ക്ക​യാ​ത്ര അ​നി​ശ്​​ചി​ത​ത്വ​ത്തി​ലാ​യി. ലോ​ക്​​​ഡൗ​ണ്‍ ക​ഴി​ഞ്ഞ്​ ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചാ​ല്‍ ത​ന്നെ* *പൂ​ര്‍​വ​സ്ഥി​തി​യി​ല്‍ എ​ത്താ​ന്‍ പി​ന്നെ​യും ഒ​രാ​ഴ്ച​യി​ല​ധി​കം വേ​ണ്ടി​വ​രും. മ​ണി​പ്പൂ​രി​ലെ അ​തി​ശൈ​ത്യ​വും ഇ​പ്പോ​ള്‍ ക്യാമ്പ്‌ ചെ​യ്യു​ന്ന നാ​ഗാ​ലാ​ന്‍​ഡി​ലെ ത​ണു​പ്പും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും കൂ​ടു​ത​ല്‍ ദു​രി​ത​മാ​യി. കൈ​വ​ശം ആ​വ​ശ്യ​ത്തി​ന്​ പ​ണ​മി​ല്ലാ​ത്ത​തും താ​മ​സ​ത്തി​നു​ള്‍​പ്പെ​ടെ മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു.*
*കേ​ര​ള​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ ഏ​ക​ദേ​ശം 3800 കി​ലോ​മീ​റ്റ​റി​ലേ​റെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡ് യാ​ത്ര അ​തി​ദു​ഷ്ക​ര​വും ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​ണ്. കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​കും​ മുമ്പ്‌​ സേ​നാം​ഗ​ങ്ങ​ളെ​യും സാ​ധ​ന​സാ​മ​ഗ്രി​ക​ളും വി​മാ​ന​ത്തി​ല്‍ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്.*

🅾️ *ലോ​ക്ഡൗ​ണ്‍ ആ​റാം നാ​ളി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത്​ മ​രു​ന്നി​ന്​ ക്ഷാ​മം നേ​രി​​ട്ടേ​ക്കു​മെ​ന്നാ​ശ​ങ്ക. ഒാ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച്‌​ എ​ത്തി​ക്കാ​ന്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ കമ്പനിക​ള്‍​ക്ക്​ സാ​ധി​ക്കാ​ത്ത​താ​ണ്​ കാ​ര​ണം. ചി​ല​യി​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍​ര​ക്ഷാ​മ​രു​ന്നു​ക​ള്‍​ക്ക്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി. ആ​വ​ശ്യാ​നു​സ​ര​ണം മ​രു​ന്ന്​ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​യാ​ഴ്​​ച​യോ​ടെ ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്ന്​ ഒാ​ള്‍ കേ​ര​ള കെ​മി​സ്​​റ്റ്​ ആ​ന്‍​ഡ്​ ഡ്ര​ഗി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​ന്‍ (എ.​കെ.​സി.​ഡി.​എ) ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു. രാ​ജ്യ​ത്ത്​ മ​രു​ന്നു​ല്‍​പാ​ദ​നം കൂ​ടു​ത​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, സി​ക്കിം സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.*

🅾️ *മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ നോര്‍ത്ത് ഈസ്​റ്റ് ഭദ്രാസനാധിപന്‍ ഡോ. സക്കറിയാസ് മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്തക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 25ന് പനിയടക്കമുള്ള ലക്ഷണങ്ങളെത്തുടര്‍ന്ന് രക്തം പരിശോധിച്ചതോടെയാണ് കോവിഡ്19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ച ഇദ്ദേഹം തനിക്കുവേണ്ടി പ്രാര്‍ഥിക്കാനും ആവശ്യപ്പെട്ടു. മലയാളിയായ ഇദ്ദേഹം വര്‍ഷങ്ങളായി അമേരിക്കയില്‍ ഭദ്രാസന ചുമതല വഹിച്ചുവരുകയാണ്.*

🅾️ *വാര്‍ത്തസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചില ദുര്‍വാശികള്‍ ഒഴിവാക്കേണ്ടതുണ്ടെന്ന്​ കെ.എം. ഷാജി എം.എല്‍.എ. ദിവസവും വൈകുന്നേരം ആറിന്​ മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ ആളുകളുടെ കണക്കുകള്‍ പുറത്ത് വിടുന്നത്. അതിനുശേഷം വരുന്ന കേസുകള്‍ പുറത്തുവിടാന്‍ അടുത്തദിവസം വരെ കാത്തിരിക്കണം. പോസിറ്റീവ് റിപ്പോര്‍ട്ടോടുകൂടി രോഗി​ ഐസോലേറ്റ് ചെയ്യപ്പെടുമായിരിക്കാം. എന്നാല്‍, ഇദ്ദേഹം സാമൂഹിക ഇടപെടല്‍ നടത്തിയിരുന്ന ഒരു വിഭാഗത്തില്‍നിന്ന് രോഗ വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. മറ്റാര്‍ക്കും ഈ പ്രഖ്യാപനാധികാരം വിട്ടുകൊടുക്കാത്ത ഈ പി.ആര്‍ വര്‍ക്കി​​ന്റെ രാഷട്രീയം എന്താണെന്നും കെ.എം.ഷാജി ചോദിക്കുന്നു. കൊറോണ ബാധിതരായ മനുഷ്യര്‍ എന്തോ മഹാ അപരാധികള്‍ ആണെന്ന ദുസൂചന അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പ്രസരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങളുടെ അനന്തരഫലമായി സംസ്ഥാനത്തെ പ്രവാസികളെ ഒന്നാകെ ഭീകരരായ ക്രിമിനല്‍ കുറ്റവാളികളെ പോലെ സമൂഹം വീക്ഷിക്കുന്ന സാഹചര്യമുണ്ടാവുന്നതായും കെ.എം. ഷാജി ത​ന്റെ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ ആരോപിച്ചു.*

🅾️ *അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പോകാന്‍ സാധിക്കാതിരുന്നയാള്‍ മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയും കാസര്‍കോടിന്റെ വടക്കേ അതിര്‍ത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്. 75 വയസായിരുന്നു. ഇന്നലെ അസുഖം ബാധിച്ച്‌ അത്യാസന്ന നിലയിലായിരുന്നു ഇദ്ദേഹം. ആംബുലന്‍സില്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണ്ണാടക പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.*

*🇮🇳 ദേശീയം 🇮🇳*
—————————–>>>>>>>>

🅾️ *കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റും ചേര്‍ന്ന് 1500 കോടി രൂപയുടെ ഫണ്ട് നല്‍കുമെന്ന് പ്രഖ്യാപനം. ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ആദ്യം 500 കോടി പ്രഖ്യാപിച്ചു. പിന്നാലെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അധികമായി 1000 കോടി രൂപകൂടി നല്‍കുമെന്ന് അറിയിക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുക, രോഗികള്‍ക്കുള്ള ശ്വസനസംവിധാനം ഏര്‍പ്പെടുത്തുക, കൂടുതല്‍ ടെസ്റ്റിങ് കിറ്റ് ലഭ്യമാക്കുക, വൈറസ് ബാധിതര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കും ബോധവത്കരണവും പരിശീലനവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും.*

🅾 *കര്‍ണാടകത്തില്‍ ഒരു കുടുംബത്തിലെ മൂന്നുസ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കുകൂടി കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചു. നേരത്തേ കൊറോണ സ്ഥിരീകരിച്ച ഉത്തരകന്നഡ സ്വദേശിയുടെ 54-കാരിയായ ഭാര്യ, മക്കളായ 28-കാരി, 23-കാരി എന്നിവര്‍ക്കും ലണ്ടനില്‍നിന്ന്‌ ബെംഗളൂരുവിലെത്തിയ 21-കാരന്‍, ചിക്കബെല്ലാപുരയില്‍ കൊറോണ ബാധിച്ചയാളുമായി സമ്പർക്കമുണ്ടായിരുന്ന ആന്ധ്ര സ്വദേശികളായ 23- കാരന്‍, 70-കാരന്‍, 32-കാരി, 38-കാരന്‍, പതിനെട്ടുകാരന്‍, ലണ്ടനില്‍നിന്ന്‌ ബെംഗളൂരുവിലെത്തിയ 63-കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂരുവില്‍ അഞ്ചുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. നഞ്ചന്‍കോട്ടെ ഫാക്ടറി ജീവനക്കാരാണിവരെല്ലാം..ചിക്കബെല്ലാപുരയില്‍ കൊറോണ ബാധിച്ച്‌ മരിച്ച 70-കാരിയുമായി നേരിട്ട് സമ്ബര്‍ക്കമുണ്ടായിരുന്ന അഞ്ചുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരെല്ലാം ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. നേരത്തേ കൊറോണ സ്ഥിരീകരിച്ച ദാവന്‍ഗരെ സ്വദേശിയുടെ ബന്ധുവായ ഇരുപതുകാരന്‍, ഉത്തര കന്നഡയില്‍ രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുണ്ടായിരുന്ന 24-കാരന്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി. കൊറോണ ബാധിച്ച്‌ തുമകൂരുവില്‍ മരിച്ചയാള്‍ യാത്രചെയ്ത തീവണ്ടിയിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടി തുടങ്ങി. ഇതോടൊപ്പം ബെംഗളൂരുവില്‍നിന്ന്‌ മംഗളൂരുവിലേക്കും ദാവന്‍ഗരെയിലേക്കും കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരോടൊപ്പം യാത്രചെയ്തവരെ കണ്ടെത്താനും നടപടി തുടങ്ങി.*

▪️ *കര്‍ണാടകത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 81 പേര്‍*
▪️ *മരണം മൂന്ന്*
▪️ *രോഗം ഭേദപ്പെട്ടത് അഞ്ച്*

🅾️ *കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ബിജെപി എംപിമാരും എംപി ഫണ്ടില്‍നിന്ന് ഒരുകോടി രൂപ കേന്ദ്ര ദുരതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ട്വിറ്ററിലൂടെയാണ് നഡ്ഡ ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും ഒരുമാസത്തെ ശമ്ബളം കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കുമെന്നും ജെപി നഡ്ഡ വ്യക്തമാക്കി. ലോക്‌സഭയിലും രാജ്യസഭയിലുമായി 386 എംപിമാരാണ് നിലവില്‍ ബിജെപിക്കുള്ളത്. ഓരോ വര്‍ഷവും പ്രാദേശിക വികസന പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് എംപിമാര്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുക. ഇതില്‍നിന്നാണ് ഒരുകോടി രൂപ കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറുക.*

🅾️ *കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം പ്രവേശിച്ചുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ആളുകള്‍ക്ക് വൈറസ് ബാധ ഉണ്ടാകുന്നുണ്ടെന്ന വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ഞങ്ങള്‍ സാഹചര്യത്തെ മറ്റൊരു രീതിയില്‍ വ്യാഖാനിക്കില്ല. ഐസിഎംആറിലെ ഇന്ത്യാസ് മെഡിക്കല്‍ റിസര്‍ച്ച്‌ ബോഡിയിലെ മുതിര്‍ന്ന ഓഫീസറായ ഡോ.ആര്‍ ഗംഗ കേത്കര്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങളും കിറ്റുകളും ഉണ്ട്. വൈറസ് ബാധയുടെ അളവില്‍ അമിതമായ വര്‍ധനവുണ്ടായാല്‍ പോലും സാഹചര്യത്തെ നേരിടാന്‍ സാധിക്കുന്ന രീതിയിലാണ് അത് ക്രമീകരിക്കപ്പെട്ടിട്ടുള്ളതെന്നും ഐസിഎംആര്‍ അറിയിച്ചു.ലാബുകളില്‍ നിലവിലുള്ള സൂക്ഷ്മ പരിശോധനക്കുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഒരു ലക്ഷംപേരെ പരിശോധിക്കാനുള്ള ഇപ്പോഴത്തെ ശേഷിക്ക് പുറമേ, പുതിയ ഉപകരണങ്ങള്‍ വഴി അഞ്ചുലക്ഷം പേരെ കൂടി പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. അതുകൊണ്ട് സ്വകാര്യ-പൊതുസംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പരിശോധന നടത്താനുള്ള സര്‍ക്കാരിന്റെ ശേഷിയെ കുറിച്ച്‌ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ.ഗംഗ കേത്കര്‍ പറഞ്ഞു. തിരക്കുപിടിച്ച്‌ എല്ലാവരുടെയും സ്രവങ്ങള്‍ എടുത്തുപരിശോധിക്കേണ്ട സാഹചര്യമില്ല. നിലവിലുളള 12,000 പരിശോധനാ സംവിധാനങ്ങളില്‍ വെറും 30ശതമാനം മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.*

🅾️ *കൊറോണ സംശയത്തെ തുടര്‍ന്ന് സമ്പർക്ക വിലക്കില്‍ കഴിഞ്ഞ യുവാവ് പുറത്തിറങ്ങിയ വയോധികയെ കടിച്ച്‌ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. വയോധികയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. ശ്രീലങ്കയില്‍ നിന്നെത്തിയ 32കാരനായ മണികണ്ഠന്‍ വീട്ടില്‍ സമ്പർക്ക വിലക്കില്‍ കഴിയുകയായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അയാള്‍ നഗ്‌നനായി പുറത്തേക്കോടി വയോധികയുടെ കഴുത്തില്‍ കടിക്കുകയായിരുന്നു. യുവാവിനെ പൊലീസ് പിടികൂടി ഇയാളുടെ രക്തം കൊവിഡ് ടെസ്റ്റിന് അയച്ചു. ഇയാളുടെ മാനസികാരോഗ്യനിലയും പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മണികണ്ഠന് വയോധികയുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.*

🅾️ *തൊ​ഴി​ല്‍ശാ​ല അ​ട​ച്ചു​പൂ​ട്ടി വ​രു​മാ​ന വ​ഴി​യ​ട​ഞ്ഞ്​ ഭ​ക്ഷ​ണ​മി​ല്ലാ​തെ പ​ട്ടി​ണി​യി​ലാ​യ​തോ​ടെ ഡ​ല്‍ഹി​യി​ല്‍നി​ന്ന് പ​തി​നാ​യി​ര​ങ്ങ​ളു​ടെ കൂ​ട്ട​പ​ലാ​യ​നം. മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ പൊ​ടു​ന്ന​നെ പൊ​തു​ഗ​താ​ഗ​തം നി​ര്‍ത്തി രാ​ജ്യം അ​ട​ച്ച​തോ​ടെ ഡ​ല്‍ഹി​യി​ലെ കു​ടി​യേ​റ്റ​ക്കാ​ര്‍ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി കാ​ല്‍ന​ട​യാ​യി ആ​യി​ര​ത്തോ​ളം കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി​യാ​ണ് സ്വ​ന്തം ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. കൂ​ട്ട​പ​ലാ​യ​ന ചി​ത്ര​ങ്ങ​ള്‍ വി​വാ​ദ​മാ​യ​തോ​ടെ ഉ​ത്ത​ര്‍പ്ര​ദേ​ശ്, ഹ​രി​യാ​ന സ​ര്‍ക്കാ​റു​ക​ള്‍ ഡ​ല്‍ഹി അ​തി​ര്‍ത്തി​യി​ലേ​ക്ക് ബ​സു​ക​ള​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ അ​തി​ര്‍ത്തി ബ​സ് ടെ​ര്‍മി​ന​ലു​ക​ളി​ല്‍ കാ​ത്തു​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.വ​ന്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തോ​ടെ മു​ഖം ര​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര, ഡ​ല്‍ഹി സ​ര്‍ക്കാ​റു​ക​ള്‍ രം​ഗ​ത്തു​വ​ന്നു. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക താ​മ​സ​വും ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വൈ​ദ്യ​സ​ഹാ​യ​വും ന​ല്‍കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്​​ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.*

▪️ *21 ദി​വ​സ​ത്തേ​ക്ക് രാ​ജ്യം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ നാ​ല് മ​ണി​ക്കൂ​ര്‍ മുമ്പ്‌ മാ​ത്രം പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​താ​ണ് 20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഡ​ല്‍ഹിയി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ദു​രി​ത​മാ​യ​ത്. ഡ​ല്‍ഹി-​ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സി​​ന്റെ നി​യ​ന്ത്ര​ണം മ​റി​ക​ട​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ആ​യി​ര​ങ്ങ​ള്‍ ഡ​ല്‍ഹി​യു​ടെ ഉ​ത്ത​ര്‍പ്ര​ദേ​ശ്, ഹ​രി​യാ​ന അ​തി​ര്‍ത്തി​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. വ​രു​മാ​ന​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ഡ​ല്‍ഹി​യി​ല്‍ പി​ടി​ച്ചു​നി​ല്‍ക്കാ​നാ​കി​ല്ലെ​ന്ന് ര​ണ്ടു ദി​വ​സം കൊ​ണ്ട് തി​രി​ച്ച​റി​ഞ്ഞ മ​നു​ഷ്യ​ര്‍, കെ​ട്ടി​ട ഉ​ട​മ​ക​ള്‍ വാ​ട​ക വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​റി​ന്​ ക​ഴി​യാ​താ​യ​തോ​ടെ കു​ടും​ബ​സ​മേ​തം തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി വെ​ള്ള​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടു​ന്ന മ​നു​ഷ്യ​രെ ത​ട​യാ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ഫ​ല​മാ​യി. ര​ണ്ട് ദി​വ​സ​മാ​യി ഭ​ക്ഷ​ണം കി​ട്ടാ​ത്ത ത​ങ്ങ​ള്‍ക്ക് സ്വ​ന്തം ഗ്രാ​മ​ങ്ങ​ളി​ല്‍ ചെ​ന്നാ​ല്‍ കു​ടി​വെ​ള്ള​മെ​ങ്കി​ലു​മു​ണ്ടാ​കു​മെ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്.*

▪️ *കൂ​ട്ട​ പ​ലാ​യ​ന​മു​ണ്ടാ​ക്കി​യ നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കാ​ന്‍ ഡ​ല്‍ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ഡ​ല്‍ഹി-​യു.​പി അ​തി​ര്‍ത്തി​യാ​യ ഗാ​സി​പൂ​രി​ലെ​ത്തി. ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വും ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​യാ​ന​ത്തി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ന്‍ സി​സോ​ദി​യ ശ്ര​മി​ച്ചു. ഡ​ല്‍ഹി​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും സി​സോ​ദി​യ​യെ അ​റി​യി​ച്ചു. നൈ​റ്റ് ഷെ​ല്‍ട്ട​റു​ക​ള്‍ക്ക് പു​റ​മെ 600 സ്കൂ​ളു​ക​ളി​ല്‍ ഭ​ക്ഷ​ണം ഒ​രു​ക്കു​മെ​ന്നും സി​സോ​ദി​യ വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഇ​തു​കൊ​ണ്ടും പ്ര​ശ്നം തീ​രി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ശ​നി​യാ​ഴ്ച ഡ​ല്‍ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ ്കെ​ജ്​​രി​വാ​ള്‍ നാ​ല് ല​ക്ഷം പേ​ര്‍ക്ക് ഭ​ക്ഷ​ണം ന​ല്‍കാ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങ​ണ​മെ​ന്നും അ​ഭ്യ​ര്‍ഥി​ച്ചു. എ​ന്നി​ട്ടും ഫ​ല​മി​ല്ലാ​താ​യ​തോ​ടെ ഡ​ല്‍ഹി സ​ര്‍ക്കാ​ര്‍ പ​ല​യാ​നം ചെ​യ്യു​ന്ന​വ​ര്‍ക്കാ​യി 100 ബ​സു​ക​ള്‍ വി​ട്ടു​കൊ​ടു​ത്തു.*

▪️ *ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ യോ​ഗി സ​ര്‍ക്കാ​ര്‍ അ​തി​ര്‍ത്തി​യി​ലെ ടെ​ര്‍മി​ന​ലു​ക​ളി​ലേ​ക്ക് ബ​സ് അ​യ​ക്കു​മെ​ന്ന വാ​ര്‍ത്ത പ​ര​ന്ന​തോ​ടെ​യാ​ണ് സ​ക​ല നി​യ​ന്ത്ര​ണ​ങ്ങ​ളും ഭേ​ദി​ച്ച്‌ ഡ​ല്‍ഹി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ജ​നം ഒ​ന്ന​ട​ങ്കം പ്ര​വ​ഹി​ച്ച​ത്. ബ​സു​ക​ള്‍ കാ​ണാ​തി​രു​ന്നി​ട്ടും മ​ട​ങ്ങാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന പ​തി​നാ​യി​ര​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച ത​ന്നെ കാ​ല്‍ന​ട​യാ​യി ബി​ഹാ​റി​ലെ​യും ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു. രൂ​ക്ഷ​വി​മ​ര്‍ശ​നം ഉ​യ​ര്‍ന്ന​തോ​ടെ ആ​യി​രം ബ​സ്​ അ​യ​ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര്‍പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ബ​ദാ​യു​നി​ലെ പൊ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്ന​തി​​ന്റെ വി​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​റ​കെ​യാ​യി​രു​ന്നു ഇ​ത്. ഹ​രി​യാ​ന സ​ര്‍ക്കാ​റും ബ​സു​ക​ള​യ​ച്ചു.*

▪️ *കോ​വി​ഡ് ത​ട​യാ​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണ്‍ കൈ​വി​ട്ടു​പോ​യ​തോ​ടെ അ​ത് ലം​ഘി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ക്ക് ക​ട​ക്കേ​ണ്ടി​വ​ന്നു. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മ​ട​ങ്ങാ​നാ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍ക​ണ​മെ​ന്ന് ദേ​ശീ​യ അ​തോ​റി​റ്റി​ക​ളോ​ട് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍വി​സ് ന​ട​ത്താ​ന്‍ സ്പൈ​സ് ജെ​റ്റും സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു.*

▪️ *കോ​വി​ഡ് ത​ട​യാ​ന്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ എ​ടു​ത്ത ന​ട​പ​ടി​യു​ടെ ചൈ​ത​ന്യം ത​ക​ര്‍ക്കു​ന്ന​താ​ണ് ബ​സ​യ​ക്കു​ന്ന ന​ട​പ​ടി​യെ​ന്ന് ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ വി​മ​ര്‍ശി​ച്ചു. ബി​ഹാ​റി തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ആ​യി​ര​ത്തോ​ളം കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തി​ച്ച​തി​ന് മു​ന്‍ സ​ഹ​യാ​ത്രി​ക​ന്‍ പ്ര​ശാ​ന്ത് കി​ഷോ​ര്‍ നി​തീ​ഷി​നെ വി​മ​ര്‍ശി​ച്ച​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ജ​ന​ങ്ങ​ളെ തി​രി​കെ അ​യ​ക്കു​ന്ന​തി​നെ​ക്കാ​ള്‍ ന​ല്ല​ത് ക്യാമ്പുക​ളൊ​രു​ക്ക​ലാ​ണെ​ന്നും നി​തീ​ഷ് പ​റ​ഞ്ഞു.*

▪️ *ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​ര്‍ക്ക് സ​ഹാ​യം ന​ല്‍ക​ണ​മെ​ന്ന് ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍ജി​യും ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന പ​ട്നാ​യി​കും വി​വി​ധ മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.*

🅾️ *കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​നു​ള്ള നി​രോ​ധ​നാ​ജ്ഞ​യെ തു​ട​ര്‍​ന്ന്​്​ റോ​ഡ്, റെ​യി​ല്‍ ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ കാ​ല്‍​ന​ട​യാ​യി ജ​ന്മ​നാ​ടെ​ത്താ​ന്‍ ഇ​റ​ങ്ങി​യ നാ​ലു​പേ​ര്‍ വ​ഴി​യി​ല്‍ ട്ര​ക്കി​ടി​ച്ച്‌​ മ​രി​ച്ചു. മൂ​ന്നു​ പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്​​ച പു​ല​ര്‍​ച്ച മൂ​ന്നി​ന്​ മും​ബൈ​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ വി​രാ​റി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ​സ്ഥാ​നി​ലേ​ക്ക്​ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഏ​ഴം​ഗ സം​ഘ​ത്തെ ഗു​ജ​റാ​ത്ത്​-​മ​ഹാ​രാ​ഷ്​​ട്ര അ​തി​ര്‍​ത്തി​യി​ല്‍ പൊ​ലീ​സ്​ ത​ട​ഞ്ഞ്​ തി​രി​ച്ച​യ​ച്ചി​രു​ന്നു. ഇ​വ​ര്‍ മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം. ട്ര​ക്ക്​ ന​ട​പ്പാ​ത​യി​ലേ​ക്ക്​ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.ഗ​താ​ഗ​തം നി​ല​ച്ച​തി​നാ​ല്‍ തെ​രു​വ്​ വി​ള​ക്കു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 169 ആ​യി ഉ​യ​ര്‍​ന്നു. 13 പേ​ര്‍​ക്കാ​ണ്​ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ നാ​ല്​ സ്ത്രീ​ക​ള​ട​ക്കം ഏ​ഴു​പേ​ര്‍ മും​ബൈ​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്​.*

🅾️ *ജമ്മു കശ്മീരില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ആറു പേര്‍ ശ്രീനഗര്‍ ജില്ലയിലും രണ്ടു പേര്‍ രജൗറി ജില്ലയിലും ഉള്ളവരാണ്. ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. മതചടങ്ങില്‍ പങ്കെടുത്ത മൂന്നു പേര്‍ക്കും സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്ത നാലു പേര്‍ക്കുമാണ് രോഗം കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ അറിയിച്ചു.*

🅾️ *ലോക്ക്ഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എം.പി. കുടിയേറ്റ തൊഴിലാളികളുടെ വേദനകള്‍ പങ്കുവെച്ച രാഹുല്‍ ട്വീറ്ററിലൂടെയാണ് കേന്ദ്രത്തിന് വിമര്‍ശിച്ചത്. “തൊഴില്‍ നഷ്ടപ്പെട്ട, ഭാവി തകര്‍ന്ന ദശലക്ഷകണക്കിന് സഹോദരന്മാരും സഹോദരിമാരും സ്വന്തം നാട്ടിലേക്ക് പോകാനുള്ള പോരാട്ടത്തിലാണ്. ഇന്ത്യന്‍ പൗരന്മാരായ ഇവരോട് ഇത്തരത്തില്‍ പെരുമാറുന്നത് നാണക്കേടാണ്. കൂട്ടപലായനം നേരിടാനുള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ പാലായനം ചെയ്യുന്നതിന്‍റെ വിഡിയോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്*

🅾️ *രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പ് വേഗത്തിലാക്കിയത്.*

*🌎 അന്താരാഷ്ട്രീയം 🌏*
———————————>>>>>>>>>>>

🅾️ *ഇറ്റലിയില്‍ കൊറോണ വൈറസ് ജീവനെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ച 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 10,023 ആയി. യൂറോപ്പില്‍ വൈറസ് ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍ ഇറ്റലിക്ക്‌ പിന്നാലെയാണ് സ്‌പെയിന്‍. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 832 പേര്‍ മരിച്ചു. ആകെ മരണം 5690 ആയി. അമേരിക്കയില്‍ മരണം 2000 കടന്നു. ഇന്നലെ മാത്രം 515 പേര്‍ മരിച്ചു. ഇവിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഇത് രാജ്യത്ത് എത്ര വേഗത്തിലാണ് വൈറസ് പടര്‍ന്നുപിടിക്കുന്നതെന്ന് എടുത്തുകാണിക്കുന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല ചൂണ്ടിക്കാട്ടി.മരണ നിരക്കില്‍ യുഎസ് ആറാം സ്ഥാനത്താണ്. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍, ഫ്രാന്‍സ് എന്നിവരാണ് യുഎസിന് മുന്നിലുള്ളത്. 1,23000 പേര്‍ക്കാണ് അമേരിക്കയില്‍ രോഗമുള്ളത്. ഇതില്‍ 50,000 പേരും ന്യൂയോര്‍ക്കില്‍ മാത്രമാണ്. ന്യയോര്‍ക്കിലേക്ക് യാത്രയ്ക്ക്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂയോര്‍ക്കിനെ ക്വേറന്റൈനിലാക്കാനുള്ള നിര്‍ദേശം ട്രംപ് തള്ളി. ഫ്രാന്‍സില്‍ 319 ഉം ബ്രിട്ടനില്‍ 260 പേര്‍ ഇന്നലെ മരിച്ചു. ഇതിനിടെ ലോകത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 660,000 ആയി. മരണം മുപ്പതിനായിരത്തിന് മുകളിലും. അതേ സമയം 139,000 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ദീര്‍ഘനാളത്തെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ ഉള്‍പ്പെട്ട ഹുബൈ പ്രവിശ്യയിലെ ജനങ്ങള്‍ സമീപ പ്രവിശ്യയായ ജിയാങ്ഷിയിലേക്ക് പോകുന്നത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വൈറസ് വ്യാപനം തടയുന്നതിനുള്ള കര്‍ശന നടപടിയുടെ ഭാഗമായി ഹുബൈ പ്രവിശ്യയിലെ 5.6 കോടി ജനങ്ങള്‍ ജനുവരി 23 മുതല്‍ ലോക്ക് ഡൗണില്‍ കഴിയുകയാണ്. രണ്ടു മാസം നീണ്ടുനിന്ന ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ തീരുമാനിച്ചത്. വൈറസ് ബാധിതരുമായി നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന ഗ്രീന്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്ക് പ്രവിശ്യയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ഇതോടെ തൊട്ടടുത്ത പ്രവിശ്യയിലേക്കുള്ള റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. രണ്ട് പ്രവിശ്യകളെയും വേര്‍തിരിക്കുന്ന പാലത്തില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് വാഹനങ്ങളടക്കം ജനക്കൂട്ടം തകര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.*

🅾️ *കൊറോണ വൈറസ് മഹാമാരിക്കു മുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോൾ വത്തിക്കാനിലെ സെയ്ന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഏകനായെത്തി ലോകജനതയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ഥന. ഒന്നിച്ചുനില്‍ക്കാനും ഐക്യത്തോടെ പ്രവര്‍ത്തിക്കാനും അടിസ്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമാണ് മഹാമാരി നമ്മളെ ഓര്‍മിപ്പിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. “‘മഹാമാരി നമ്മളെയെല്ലാം ഒരേ കപ്പലില്‍ ആക്കിയിരിക്കുകയാണെന്ന് തിരിച്ചറിയണം. അത് നമ്മളുടെ ജീവനെടുക്കുന്നു, കടന്നുപോകുന്ന വഴികളിലെല്ലാം നിശ്ശബ്ദത നിറയ്ക്കുന്നു. നമ്മള്‍ അസ്വസ്ഥരും ഭയപ്പെട്ടവരും ആയിരിക്കുന്നു. എല്ലാവരും തിരിച്ചടി നേരിട്ടവരാണ്.എന്നാല്‍, നമുക്ക് ഒരുമിച്ച്‌ തുഴഞ്ഞുനീങ്ങാം. പരസ്പരം ആശ്വസിപ്പിക്കാം” -മാര്‍പാപ്പ പറഞ്ഞു. മഹാമാരിക്കാലത്ത് ആളൊഴിഞ്ഞ സെയ്ന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഏറ്റവും അസാധാരണ പ്രാര്‍ഥനയാണ് മാര്‍പാപ്പ നടത്തിയതെന്ന് വത്തിക്കാന്‍ പറഞ്ഞു. ക്രിസ്മസിനും ഈസ്റ്ററിനും പുതിയ മാര്‍പാപ്പമാരുടെ സ്ഥാനാരോഹണസമയത്തും മാത്രം നല്‍കിവരുന്ന ഉര്‍ബി എത് ഓര്‍ബീ (റോമിനും ലോകത്തിനും വേണ്ടി) ആശീര്‍വാദമാണ് മാര്‍പാപ്പ നല്‍കിയത്. ഇറ്റലിയില്‍ കൊറോണ ബാധിച്ചുള്ള മരണം 9000 കടന്നതിന് പിന്നാലെയായിരുന്നു മാര്‍പാപ്പ പ്രാര്‍ഥനയ്ക്കെത്തിയത്. കനത്തമഴയ്ക്കിടയിലും ബസിലിക്കയിലേക്ക് ഒറ്റയ്ക്കാണ് അദ്ദേഹം നടന്നുവന്നത്. സാധാരണയായി മാര്‍പാപ്പ എത്തുമ്പോൾ പതിനായിരങ്ങളാണ് ചത്വരത്തില്‍ പ്രാര്‍ഥനകേള്‍ക്കാന്‍ എത്താറുള്ളത്. മഹാമാരിയെത്തുടര്‍ന്ന് ചത്വരം അടച്ചപ്പോള്‍ മാര്‍പാപ്പ ഒറ്റയ്ക്കുനിന്ന് പ്രാര്‍ഥിച്ചു, സംസാരിച്ചു. വൈറസ് പ്രതിരോധിക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍, നഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെയും പകര്‍ച്ചവ്യാധിക്കിടയിലും ജീവന്‍ പണയംവെച്ച്‌ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, സഹായപ്രവൃത്തികള്‍ ചെയ്യുന്നവര്‍, ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍, പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെയും മാര്‍പാപ്പ അഭിനന്ദിച്ചു. കാലത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് ഇപ്പോള്‍ അവരാണെന്നും അദ്ദേഹം പറഞ്ഞു. ഉണര്‍ന്നെണീക്കുക, ശക്തിപകരുക, ഐക്യത്തോടെ നില്‍ക്കുക, പരസ്പരം സഹായിക്കുക എന്നിവയാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ ചെയ്യാന്‍ ദൈവം ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.*

🅾️ *കൊറോണ വൈറസിനെ തുടര്‍ന്ന് ഖത്തറില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പുതുതായി 28 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ശനിയാഴ്ച ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഖത്തറില്‍ ആകെ രോഗബാധിതരുടെ എണ്ണം 590 ആയിട്ടുണ്ട്. 57-കാരായ ബംഗ്ലാദേശ് സ്വദേശിയാണ് ഖത്തറില്‍ മരിച്ചത്. മാര്‍ച്ച്‌ 16-നാണ് ഇയാള്‍ക്ക്‌ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ആവശ്യമായ വൈദ്യസഹായം നല്‍കി വരികയുംചെയ്തിരുന്നു.*

🅾️ *ലോക വാർത്തകൾ ചുരുക്കത്തിൽ*

*ലോകത്തെ ഞെട്ടിച്ച്‌ ന്യൂയോര്‍ക്കില്‍ മാത്രം രോഗികള്‍ അരലക്ഷത്തോടടുക്കുന്ന. ജനസംഖ്യയുടെ പകുതിയിലേറെ വീട്ടിലടച്ചിരിക്കുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രാബല്യത്തിലുള്ള രാജ്യത്ത് 12 സംസ്ഥാനങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.*

▪️ *പ്രതിസന്ധി നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) പൊതു കടാശ്വാസ ഫണ്ട് വേണമെന്ന് ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.*

▪️ *ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ ജൊഹാനസ്ബര്‍ഗില്‍ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ തടിച്ചു കൂടിയവരെ പിരിച്ചുവിടാന്‍ പൊലീസിന് റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കേണ്ടി വന്നു.*

▪️ *ഓസ്‌ട്രേലിയയില്‍ ഐസലേഷനിലായിരുന്ന ഹോളിവുഡ് താരം ടോം ഹാങ്ക്‌സും ഭാര്യ റിതാ വില്‍സനും ലൊസാഞ്ചലസില്‍ തിരിച്ചെത്തി.*

▪️ *ന്യൂഓര്‍ലിയന്‍സില്‍ കൂറ്റന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ താല്‍ക്കാലിക ആശുപത്രിയാക്കിയിരിക്കുകയാണ്.*

▪️ *100 ദിവസത്തിനകം ഒരു ലക്ഷം വെന്റിലേറ്റര്‍ നിര്‍മിക്കുമെന്നും സുഹൃദ് രാജ്യങ്ങള്‍ക്കു നല്‍കാന്‍ തയാറാണെന്നും പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.*

▪️ *പാക്കിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്‌ ഉണ്ടായിരിക്കുകയാണ്. 1400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.*

▪️ *രണ്ടു മാസത്തിലേറെയായി അടച്ചിട്ട വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ നഗരം തുറന്നു. പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങി. രാജ്യത്ത് ഇന്നലെ 3 മരണം കൂടി. പുതിയതായി 54 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.*

▪️ *ബ്രിട്ടനില്‍ 17,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1000 കടന്നു. ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്, സ്‌കോട്ടിഷ് മന്ത്രി അലിസ്റ്റര്‍ ജാക് എന്നിവര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.*

▪️ *ഇറ്റലിയില്‍ മരണം 9,134. രോഗികള്‍ 86,000 കവിഞ്ഞു.*

▪️ *ഇറാനിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രോഗികള്‍ 35,000. ഒരു ദിവസം 139 മരണം. ആകെ മരണം 2517. ഇന്നലെ മാത്രം 3,000 രോഗികള്‍.*

▪️ *ജര്‍മനിയില്‍ ഇന്നലെ മാത്രം 6000 രോഗികള്‍. ഇതോടെ ആകെ രോഗികള്‍ അരലക്ഷമാകുന്നു. മരണം 325.*

▪️ *സ്‌പെയിനില്‍ ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 832 മരണം. ആകെ മരണം 5690. ആകെ രോഗികള്‍ 64,000. ഇന്നലെ മാത്രം രോഗികള്‍ 1,000.*

▪️ *ദക്ഷിണ കൊറിയയില്‍ വൈറസ് പരിശോധനയ്ക്കുള്ള നവീന ടെസ്റ്റിങ് കിറ്റ് നിര്‍മിക്കാന്‍ ഹുണ്ടായ് മോട്ടോഴ്‌സ് രംഗത്തെത്തിയിരിക്കുകയാണ്.*

🅾️ *റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. സൗദി പ്രാദേശിക സമയം രാത്രി 11നാണ് ആകാശത്ത് വെച്ച്‌ രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തത്. താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ നിലം തൊടും മുമ്പേ സൈന്യം പ്രതിരോധിച്ചു. ജിസാന് നേരെ നടന്ന മിസൈല്‍ ആക്രമണ ശ്രമവും പ്രതിരോധിച്ചു. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അറബ് മാധ്യമങ്ങള്‍ പറയുന്നു.*

🅾️ *കാ​റ്റ​ലോ​ണി​യ സ​ര്‍​ക്കാ​റി​ന്റെ​ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ ക​രു​ത്തേ​കാ​ന്‍ ചൈ​ന​യി​ല്‍ നി​ന്നും 30,000 മാ​സ്​​ക്കു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി ബാ​ഴ്​​സ​ലോ​ണ. ക്ല​ബി​​ന്റ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​യാ​യ ഇ​ന്‍​ഷു​റ​ന്‍​സ്​ കമ്പനി താ​യ്​​പി​ങ്ങാ​ണ്​ മാ​സ്​​ക്കു​ക​ള്‍ സം​ഭാ​വ​ന ന​ല്‍​കി​യ​ത്.*
*ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നു​ള്ള മാ​സ്​​ക്കു​ക​ള്‍ ന​ഴ്​​സി​ങ്​ ഹോ​മു​ക​ള്‍​ക്ക്​ ന​ല്‍​കാ​നാ​ണ്​ തീ​രു​മാ​നം. മ​ഹാ​മാ​രി​യെ​ത്തു​ട​ര്‍​ന്ന്​ ​ര​ണ്ടാ​ഴ്​​ച​യാ​യി സമ്പൂർണ്ണ അ​ട​ച്ചി​ട​ലി​ലാ​ണ്​ സ്​​പെ​യി​ന്‍. രാ​ജ്യ​ത്ത്​ രോ​ഗ​ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​സം​ഖ്യ ഇ​തി​ന​കം 5,500 ക​ട​ന്നു.*

*⚽ കായികം 🏏*
————————>>>>>>>>

🅾️ *കൊവിഡ് 19 മഹാമാരി ഫുട്ബോളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ടൂര്‍ണമെന്‍റുകളെല്ലാം നിര്‍ത്തിവച്ചതിന് പിന്നാലെ വലിയ സാമ്പത്തിക ബാധ്യതയാണ് ക്ലബുകളെ കാത്തിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ ലാ ലിഗയില്‍ ബാഴ്സലോണ അടക്കമുള്ള വമ്പന്മാർ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സമകാലിക പ്രതിസന്ധിയെ കുറിച്ച്‌ ക്ലബുകള്‍ക്ക് വലിയ മുന്നറിയിപ്പ് നല്‍കുകയാണ് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്‍റസിന്‍റെ പ്രസിഡന്‍റ് ആന്ദ്രേ ആഗ്നെല്ലി. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിന്ധി എന്നാണ് ആഗ്നെല്ലിയുടെ വാക്കുകള്‍.*

🅾️ *കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല അസുഖം ഉണ്ടായപ്പോല്‍ ഉള്ള ബുദ്ധിമുട്ടുകളെ കുറിച്ച്‌ വിവരിച്ച്‌ രംഗത്ത്. ശ്വാസമെടുക്കാന്‍ കഠിനമായ ബുദ്ധിമുട്ടാണ് ഇക്കാലത്ത് നേരിട്ടതെന്ന് ഡിബാല വെളിപ്പെടുത്തി. ഇതെല്ലാം മാറി ഇപ്പോള്‍ വളരെയധികം ഭേദപ്പെട്ടു. തനിക്കൊപ്പം വൈറസ് ബാധ സ്ഥിരീകരിച്ച കാമുകി ഒറിയാന സബാട്ടിനിക്കും അസുഖം ഭേദമായി വരുന്നതായി ഡിബാല അറിയിച്ചു. ഏതാനും ദിവസം മുന്‍പ് വളരെ പരിതാപകരമായിരുന്നു അവസ്ഥ. താങ്ങാന്‍ കഴിയാത്ത പീഡകളായിരുന്നു. അഞ്ചു മിനിറ്റ് അനങ്ങിയാല്‍പ്പോലും ശ്വാസം കിട്ടാതെ വലഞ്ഞുപോകും’ -ഡിബാല വെളിപ്പെടുത്തി.*

🅾️ *ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് ആഗ്രഹമുണ്ടെന്ന് തോന്നുന്നില്ലെന്ന് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ളെ. ടെസ്റ്റില്‍ നിന്ന് വിരമിച്ച പോലെയും ക്യാപ്റ്റന്‍സി ഉപേക്ഷിച്ച പോലെയും ആളും ആരവങ്ങളും ഒന്നും ഇല്ലാതെയാകും അദ്ദേഹത്തിന്റെ വിരമിക്കലെന്നും ഭോഗ്‌ളെ പറയുന്നു. ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. “‘ധോനി എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എനിക്ക് തോന്നുന്നില്ല ധോനി എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന്റെ നിഴലിനു പോലും മനസിലാകുമെന്ന്. അത്രയ്ക്ക് രഹസ്യമായിട്ടാണ് ധോനി കാര്യങ്ങള്‍ ചെയ്യുക”, ഭോഗ്‌ളെ കൂട്ടിച്ചേര്‍ത്തു.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന. കൊറോണ പ്രതിരോധ ഫണ്ടിലേക്ക് റെയ്ന 52 ലക്ഷം രൂപ സംഭാവന നല്‍കി. സംഭാവന നല്‍കുന്ന കാര്യം റെയ്ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ കായിക താരങ്ങളില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഭാവനയാണ് റെയ്നയുടേത്. കഴിഞ്ഞ ദിവസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 50 ലക്ഷം രൂപ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സംഭാവന നല്‍കിയിരുന്നു.*

🅾️ *മാറ്റിവച്ച ഒളിമ്പിക്‌ ഗെയിംസിനുള്ള പുതിയ തീയതികള്‍ അടുത്ത ആഴ്ച അവസാനത്തോടെ തീരുമാനിക്കാമെന്ന് 2020 ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക സമിതി മേധാവി യോഷിരോ മോറി പറഞ്ഞു. 2021 ഒളിമ്പിക്‌ ഗെയിംസ് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടക്കുമെന്ന് നിപ്പണ്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ മോറി പറഞ്ഞിരുന്നു.*

🅾️ *കോവിഡ് 19 എന്ന കൊറോണ വൈറസിന്റെ വ്യാപനത്തിനെ പ്രതിരോധിക്കുവാന്‍ കോടികളുടെ സഹായ ഹസ്തവുമായി ബിസിസിഐ രംഗത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഫണ്ടിലേക്ക് 51 കോടി നല്‍കിയാണ് ബിസിസിഐ കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേരുന്നത്. വിവിധ ക്രിക്കറ്റ് അസോസ്സിയേഷനുകളില്‍ നിന്ന് സഹായവും അവരുടെ സൗകര്യങ്ങളും ഇത്തരത്തില്‍ നേരത്തെ തന്നെ വിട്ട് നല്‍കുവാന്‍ തീരുമാനിച്ചിരുന്നു.*

🅾️ *കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് എല്ലാ മത്സരങ്ങളും അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് യുവന്റസ്, പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ചാമ്പ്യൻമാരില്‍ നിന്ന് 3.8 ദശലക്ഷം യൂറോ വേതന വെട്ടിക്കുറവിന് സമ്മതിച്ചു.ക്ലബ് ക്യാപ്റ്റന്‍ ജോര്‍ജിയോ ചിയേലിനിയും ടീമിലെ മറ്റുള്ളവരും തമ്മിലുള്ള സംഭാഷണത്തിന് ശേഷമാണ് ഈ നീക്കമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.*

*🎥 സിനിമാ ഡയറി 🎥*
————————–>>>>>>>>>>

🅾️ *ക്രിട്ടിക്സ് ചോയ്‍സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്കാണ് . ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ‘ഉണ്ട’യിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‍കാരത്തിന് അര്‍ഹനാക്കിയത്. പാര്‍വ്വതിയാണ് മലയാളത്തിലെ മികച്ച നടി. ചിത്രം ‘ഉയരെ’. വൈറസ് സിനിമയുടെ സംവിധാനത്തിനു ആഷിക് അബുവിന് മികച്ച മലയാള സംവിധായകനുള്ള അവാര്‍ഡ് കിട്ടി.മികച്ച ചിത്രത്തിനും രചനക്കും ആയി കുമ്പളങ്ങി നൈറ്റ്സിന് രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചു. വിജയ് സേതുപതിയാണ് തമിഴിലെ മികച്ച നടന്‍. ചിത്രം സൂപ്പര്‍ ഡീലക്സ്. ആടൈയിലെ അഭിനയത്തിന് അമല പോളിനെ തമിഴിലെ മികച്ച നടിയായും തിരഞ്ഞെടുത്തു. സൂപ്പര്‍ ഡീലക്സ് ഒരുക്കിയ ത്യാഗരാജന്‍ കുമാരരാജയാണ് മികച്ച തമിഴ് സംവിധായകന്‍. മികച്ച ചിത്രത്തിനും രചനയ്ക്കുമുള്ള പുരസ്കാരങ്ങളും സൂപ്പര്‍ ഡീലക്സിന് തന്നെ. ഒപ്പം എല്ലാ ഭാഷകളിലെ ചിത്രങ്ങളും പരിഗണിച്ചുള്ള മൂവി ഓഫ് ദി ഇയര്‍ പുരസ്കാരവും സൂപ്പര്‍ ഡീലക്സിന് തന്നെ ലഭിച്ചു.*

🅾️ *നടന്‍ ജയറാമിന്റെ മകള്‍ മാളവിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ വൈറലായിരുന്നു. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി കോസ്റ്റ്യൂമിലാണ് മാളവിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ മാളവിക വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി. ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും പോസ്റ്റില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സത്യം ഇതാണ്… ഒരു ജുവല്ലറി പരസ്യത്തില്‍ കല്യാണപ്പെണ്ണായി വേഷമിട്ടതാണ് മാളവിക. ജയറാമും പരസ്യ ചിത്രത്തില്‍ മാളവികയ്ക്കൊപ്പം അഭിനയിക്കുന്നു.*

🅾️ *താന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം അഞ്ചാം പാതിര വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് മിഥുന്‍ മാനുവല്‍ തോമസ്. കൊറോണ കാരണം വീട്ടിലിരിക്കുന്നവര്‍ നിരന്തരം ചോദിക്കുന്നത് കൊണ്ടാണ് സിനിമ പുറത്ത് ഇറക്കാന്‍ ഉദ്ദേശിച്ചതെന്ന് സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വീടുകളില്‍ അടച്ചിരിക്കുന്ന അവസ്ഥയില്‍ സിനിമ/സീരീസ് തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും എന്റര്‍ടൈന്‍മെന്റ്. അതുകൊണ്ട് തന്നെ ‘അഞ്ചാം പാതിരാ’ DVD/ഡിജിറ്റല്‍ റിലീസ് അന്വേഷിച്ചു ധാരാളം മെസ്സേജുകള്‍ വരുന്നുണ്ട്. പൊതു ഉത്തരം പോസ്റ്റാമെന്നു കരുതുന്നു. ഡിവിഡി റിലീസ് എന്തായാലും ഉടനില്ല. കാരണം ഡിവിഡി പഞ്ച് ചെയ്യാനുള്ള/വിപണനം നടത്താനുള്ള സൗകര്യങ്ങള്‍ എല്ലാം തല്‍ക്കാലം അടച്ചിരിക്കുകയാണ്..സാറ്റലൈറ്റില്‍ റിലീസ് അല്ലെങ്കില്‍ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു’ എന്നും മിഥുന്‍ പറയുന്നു.

 

You might also like

Leave A Reply

Your email address will not be published.