റിയൽ മാഡ്രിഡ് പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബാണ്. 1902 മാർച്ച് 6നാണ് ക്ലബ്ബിന്റെ പിറവി. സ്പാനിഷ് ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ഇവർക്ക് 1928ൽ ലീഗ് തുടങ്ങിയതുമുതൽ ഒരു പ്രാവശ്യം പോലും പുറത്തുപോകേണ്ടി വന്നിട്ടില്ല.ലോകപ്രശസ്ത താരങ്ങളായ ആൽഫ്രെദഡ് ഡി സ്റ്റിഫാനൊ, റൊണാൾഡോ, റോബർട്ടോ കാർലോസ് (ബ്രസീൽ), ഡേവിഡ് ബെക്കാം, മൈക്കൽ ഓവൻ (ഇംഗ്ലണ്ട്), സിനദീൻ സിദാൻ (ഫ്രാൻസ്),കാക്കാ(ബ്രസിൽ ) എന്നിവർ ഈ ക്ലബ്ബിനു വേണ്ടി കളിച്ചിട്ടുണ്ട്.
മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ ആണ് റിയൽ മാഡ്രിഡിന്റെ പ്രധാന കളിക്കളം. ക്ലബ്ബിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട്, ഫ്ലോറെന്റിനൊ പെരെസ് ആണ്.
സ്പാനിഷ് ലീഗിൽ 34 കിരീടത്തോടെ ഏറ്റവും കുടുതൽ തവണ കിരീടം നേടുന്ന ടീമാണ് റിയൽ മാഡ്രിഡ്. ഇതു കൂടാതെ പതിനെട്ടു കോപ്പ ദെൽ റേ, എട്ടു സൂപ്പർ കപ്പും ടീം നേടിയിട്ടുണ്ട്. 13 ചാമ്പ്യൻസ്‌ലീഗ് കിരിടങ്ങളും ടീം നേടിയിട്ടുണ്ട്. റിയൽ മാഡ്രിഡ് ഏറ്റവും അവസാനം ലീഗ് കിരീടം നേടിയത് 2016-17 സീസണിൽ ആയിരുന്നു, അവസാനമായി ചാമ്പ്യൻസ് ലീഗ് നേടുന്നത് 2017-18 സീസണിലും.
കുറച്ചു സ്പാനിഷ് ബ്രിട്ടീഷ് വിദ്യാർത്ഥികളുടെ സഹായത്തോടെ ആയിരുന്നു റിയൽ മാഡ്രിഡ് പ്രവർത്തനം ആരംഭിച്ചത്. ഈ ക്ലബ്ബിനെ സ്പാനിഷ് ജനതയുടെ പ്രതീകമായി കരുതിപ്പോരുന്നു. ഹലാ മാഡ്രിഡ് എന്നതാണ് റിയൽ മാഡ്രിഡിന്റെ ആപ്തവാക്യം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക അടിത്തറ ഉള്ള ക്ലബ്ബ് ആണ് റിയൽ മാഡ്രിഡ് . റിയൽ മാഡ്രിഡ് ക്ലബ്ബിന്റെ ബദ്ധവൈരികളായി ബാഴ്സലോണ ക്ലബ്ബ് അറിയപ്പെടുന്നു. റിയൽ – ബാഴ്സ പോരാട്ടം എൽ ക്ലാസിക്കോ എന്ന പേരിലാണ് അറിയപ്പെടുന്നത്.
1928-ൽ സ്ഥാപിതമായ ലാ ലീഗയുടെ സ്ഥാപക അംഗങ്ങളിലൊന്നാണീ ക്ലബ്. എഫ്.സി. ബാർസലോണ, റിയൽ മാഡ്രിഡ്, അത്‌ലെറ്റിക് ബിൽബാവൊ എന്നീ ക്ലബ്ബുകൾ സ്പാനിഷ് ലീഗിലെ ഉയർന്ന ഡിവിഷനിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെട്ടിട്ടില്ല, 32 തവണ ലാ ലീഗ, 19 കോപ്പ ദെൽ റേ, 9 തവണ സൂപ്പർകോപ്പ ഡി എസ്പാന, 1 തവണ കോപ ഇവാ ഡുവാർട്ടേ, 1 തവണ കോപ ഡി ലാ ലിഗാ, 11 തവണ യുവെഫ ചാമ്പ്യൻസ് ലീഗ്, 2 തവണ യൂറോപ്യൻ സൂപ്പർ കപ്പ്, 1 തവണ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവ നേടിയിട്ടുണ്ട്.