🅾️ *സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവുവരുത്തും. ഓരോ ഘട്ടത്തിനും 15 ദിവസത്തെ ഇടവേളയുണ്ടാകും. ഓരോ ജില്ലയിലെയും സ്ഥിതി പരിശോധിച്ചായിരിക്കും ഇളവെന്നാണ് നിയന്ത്രണങ്ങളെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി നല്‍കിയ ശുപാര്‍ശ.ഇതിനര്‍ഥം സംസ്ഥാനത്ത് നേരിയ ഇളവുകളോടെ ലോക് ഡൗണ്‍ തുടരുമെന്നാണ്. ജില്ലകളില്‍ നിയന്ത്രണം എന്തിനൊക്കെയാകാം, എന്തിനൊക്കെ പാടില്ല എന്നിവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോക്ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നത് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശകളിലുള്ളതെന്നാണ് സൂചന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ കാലാവധി 14-നാണ് തീരുന്നത്. വിമാനത്താവളങ്ങള്‍ വഴി എത്തുന്നവര്‍ക്കെല്ലാം ദ്രുതപരിശോധന നടത്തി രോഗവ്യാപനം തടയണം. വിവിധ അതിര്‍ത്തികള്‍ കടന്നെത്തുന്നവര്‍ക്ക് ഇത്തരം പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. തോട്ടംമേഖലയും വര്‍ക്‌ഷോപ്പുകളും തുറക്കാന്‍ തീരുമാനിച്ചതുള്‍പ്പടെയുള്ള നീക്കങ്ങള്‍ കണക്കിലെടുത്താല്‍ സംസ്ഥാനത്ത് നേരിയ ഇളവുകള്‍ ഉണ്ടാകുമെന്നു സൂചനകളുണ്ടായിരുന്നു. എന്നാല്‍, ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച തലസ്ഥാന ജില്ലയിലടക്കം ഏഴു ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് പ്രതീക്ഷിക്കേണ്ട. ഹോട്ട് സ്പോട്ട് അല്ലാത്തിടത്ത് ജില്ലകള്‍ക്കുള്ളില്‍ സ്വന്തം വാഹനങ്ങളില്‍ യാത്രയ്ക്ക് പരിമിതമായ ഇളവു നല്‍കിയേക്കും. ഉടന്‍ പൊതുഗതാഗതം അനുവദിച്ചേക്കില്ല. ഇനിയും മൂന്നാഴ്ചകൂടി കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും വേണ്ടിവരും. രോഗികള്‍ ഏറെയുള്ള കാസര്‍കോട് ജില്ലയിലടക്കം പുതിയ കേസുകള്‍ പൂര്‍ണമായും ഇല്ലാതായാലേ ഇപ്പോഴുള്ള വിലക്കുകള്‍ സമ്പൂർണ്ണമായി പിന്‍വലിക്കൂ. അതിനു ശേഷമേ മുടങ്ങിയ സ്കൂള്‍, സര്‍വകലാശാലാ പരീക്ഷകള്‍ ക്രമീകരിക്കാന്‍പോലും കഴിയൂ. പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍, എത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കും. ഇതൊക്കെ പരിഗണിച്ചുള്ള ശുപാര്‍ശകളാകും പ്രധാനമന്ത്രിക്കു നല്‍കുക. തീവണ്ടിയാത്ര അത്യാവശ്യക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തും. തിങ്കളാഴ്ച വൈകീട്ട് കെ.എം.എബ്രഹാം, അംഗങ്ങളായ അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ. ബി.ഇക്ബാല്‍, ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.*
🅾️ *ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. പിന്നീട് ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. പിന്നീടിങ്ങോട്ട് കലിംഗ ശശി മലയാള ചലച്ചിത്ര ലോകത്തിന്റെ ഭാഗമായി. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ. 250 -ല്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്’ സിനിമയില്‍ നായകനുമായി. കേരളാകഫേ,പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.*
🅾️ *റോക്കറ്റുപോലെ മുകളിലേക്ക് കുതിച്ചുയര്‍ന്ന സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍. പവന് 800 രൂപ വര്‍ധിച്ച് 32,800 രൂപയായി. ഒരു ഗ്രാമിന് 4100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ആറിന് 32,320 രൂപയില്‍ എത്തിയതായിരുന്നു ഇതിനു മുന്‍പുണ്ടായ കൂടിയ വില.*
🅾️ *ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തലശേരിയിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മൊകേരി സ്വദേശി യശോദ(65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.*
🅾️ *ക്ഷീരസംഘങ്ങളില്‍ പാലളന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ ക്ഷീരസംഘങ്ങളില്‍ പാലളന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അളന്ന ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ വീതം ആശ്വാസ ധനമായി ലഭിക്കും. ക്ഷേമനിധി ബോര്‍ഡാണ് ക്ഷീരസംഘങ്ങള്‍ക്ക് ഈ തുക നല്‍കുന്നത്. ഒരു ക്ഷീരകര്‍ഷകനു കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയുമാണ് ഇങ്ങനെ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന തീയതിക്കു മുന്‍പു നല്‍കുക.*
🅾️ *കൊവിഡ് ബാധിച്ചു കേരളത്തിനു പുറത്തു ഒരു മലയാളി കൂടി മരിച്ചു. ന്യൂജഴ്‌സിയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി ജയന്തന്‍ ഗോവിന്ദനാണ് (84) മരിച്ചത്. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. കേരളത്തിനു പുറത്ത് മരിച്ച മലയാളികളില്‍ പകുതിയിലേറേ പേരും യുഎസില്‍ താമസമാക്കിയവരാണ്. 11 പേരാണ് യു എസില്‍ മരണപ്പെട്ടിരിക്കുന്നത്. ബ്രിട്ടനില്‍ മൂന്ന് പേരും യുഎഇയിലും സൗദി അറേബ്യയിലും രണ്ട് പേര്‍ വീതവും അയര്‍ലന്‍ഡില്‍ ഒരാളും മരിച്ചു. ഒരു മരണം മുംബൈയിലാണ്.*
🅾️ *സൗജന്യ അരിവിതരണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയെത്തുടര്‍ന്ന് റേഷന്‍കടയില്‍ വിജിലന്‍സും താലൂക്ക് സപ്ലൈ ഓഫീസറും പരിശോധന നടത്തി. റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ക്രമക്കേടിനെതിരേ ശനിയാഴ്ച രംഗത്തു വന്നതോടെയാണ് എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ ചെത്തിക്കോടുള്ള റേഷന്‍കടയില്‍ അധികൃതരെത്തി പരിശോധന നടത്തിയത്. പതിനഞ്ചു കിലോഗ്രാം സൗജന്യ അരി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോള്‍ ഒരാള്‍ക്ക് നാലു കിലോഗ്രാം വീതമേ അരിയുള്ളുവെന്നു പറഞ്ഞ് മൂന്നു പേരുള്ള കുടുംബങ്ങള്‍ക്ക് 12 കിലോഗ്രാം അരിയാണ് വ്യാപാരി നല്‍കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.കുത്തരിയാകട്ടെ ചിലര്‍ക്കേ നല്‍കുന്നുള്ളൂ. 35 കിലോഗ്രാം സൗജന്യ അരി നല്‍കേണ്ട സ്ഥാനത്ത് ഈ റേഷന്‍കടയില്‍നിന്ന് 25 കിലോഗ്രാമാണ് നല്‍കിയിരുന്നത്. സഹികെട്ടതോടെ ചെത്തിക്കോട് ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എ. ശ്രീവല്‍സന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ഗുണഭോക്താക്കള്‍ തൊട്ടടുത്ത മുറിയില്‍ സ്റ്റോക്ക് ചെയ്തിരുന്ന റേഷനരി മുഴുവന്‍ റേഷന്‍കടിയിലേക്ക് എടുപ്പിക്കുകയായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് വിജിലന്‍സും താലൂക്ക് സപ്ലൈ ഓഫീസറും സ്ഥലത്തെത്തി. ഇതേത്തുടര്‍ന്ന് ലൈസന്‍സിയുടെ മകനെ വിതരണത്തില്‍നിന്ന് മാറ്റിനിര്‍ത്തി വില്‍പ്പനയ്ക്കായി നില്‍ക്കുന്ന വനിതയെക്കൊണ്ട് മാത്രം വിതരണം നടത്തിക്കാമെന്ന് സപ്ലൈ ഓഫീസര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.*
🅾️ *ദുബായിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശ്ശൂര്‍ ചേലക്കര സ്വദേശി ലത്തീഫ് ഉമ്മറിന് (33) 20 ലക്ഷം ദിര്‍ഹം (ഏകദേശം നാലുകോടി രൂപ) യുടെ നഷ്ടപരിഹാരം ലഭിക്കും. ദുബായ് അപ്പീല്‍ കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് പരാതിക്കാരന് ഈ തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. ലത്തീഫിന്റെ ജീവിതം ദുരിതത്തിലായത് തിരിച്ചറിഞ്ഞാണ് കോടതി അനുകൂലവിധി നല്‍കിയത്.2019 ജനുവരി 14-നാണ് ദുബായ് ജബലലിയില്‍ ലത്തീഫിന്റെ ജീവിതം കഷ്ടത്തിലാക്കിയ വാഹനാപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ക്വിക്ക് മിക്‌സ് വാഹനത്തിലിരുന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു ലത്തീഫ്. ഡ്രൈവറുടെ അശ്രദ്ധമൂലം ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സുഷുമ്‌നാ നാഡിക്കായിരുന്നു പരിക്ക്. ദുബായിലെ രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം ലത്തീഫ് നാട്ടിലെത്തുകയും വെല്ലൂര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ആശുപത്രിയിലും ചികിത്സനടത്തി.അതിനിടയില്‍ അപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ കോടതിയില്‍ പിഴയടച്ച് കുറ്റവിമുക്തനായിരുന്നു. ഇതറിഞ്ഞ ലത്തീഫ് ദുബായിലെ അഭിഭാഷകനും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമായ അഡ്വ. ഫെമിന്‍ പണിക്കശ്ശേരിയുടെ സഹായത്തില്‍ ഇന്‍ഷുറന്‍സ് കമ്ബനി, വാഹനമോടിച്ച ഡ്രൈവര്‍, വാഹനയുടമ എന്നിവരെ എതിര്‍കക്ഷികളാക്കി അബ്ദുല്ല അല്‍ നഖ്ബി അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സ് വഴി ദുബായ് അപ്പീല്‍ കോടതിയില്‍ കോടതിയില്‍ പരാതി നല്‍കി. ആദ്യം കീഴ് കോടതിയില്‍ പരാതി നല്‍കിയെങ്കിലും വിധിയില്‍ തൃപ്തി പോരാതെയാണ് അപ്പീല്‍ കോടതിയില്‍ പരാതി നല്‍കിയത്. വിധിയനുസരിച്ച് ഉത്തരവുവന്ന ദിവസംമുതല്‍ 9 ശതമാനം പലിശയടക്കമാണ് 20 ലക്ഷം ദിര്‍ഹം ഇന്‍ഷുറന്‍സ് കമ്ബനി നല്‍കേണ്ടത്. മുന്‍പ് കോടതി നിര്‍ദേശത്തില്‍ ദുബായില്‍നിന്ന് ഡോക്ടര്‍ കേരളത്തില്‍ പോയി ലത്തീഫിന്റെ ആരോഗ്യസ്ഥിതി നേരിട്ട് മനസ്സിലാക്കിയിരുന്നു. ഡോക്ടറുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് ഈ തുക ഹരജിക്കാരന് നല്‍കാന്‍ കോടതി വിധിച്ചതെന്ന് അഡ്വ.ഫെമിന്‍ പണിക്കശ്ശേരി പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന നിര്‍ധനകുടുംബമാണ് ലത്തീഫിന്റേത്.*
🅾️ *സമയം തിങ്കളാഴ്ച രാവിലെ 10.05. വീല്‍ചെയറില്‍ മറിയക്കുട്ടിയെയുംകൊണ്ട് നഴ്സ് പുറത്തുവന്നു. മെഡിക്കല്‍ കോളേജില്‍ കൊറോണയെ അതിജീവിച്ചു പടിയിറങ്ങിയ അവര്‍ പുറത്ത് കാത്തുനില്‍ക്കുന്ന ബന്ധുക്കളെ കണ്ടതോടെ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. ഒരു ബന്ധുവിന്റെ കൈപിടിക്കാനാഞ്ഞപ്പോള്‍ നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ്ബാബു പാഞ്ഞെത്തി വിലക്കി. ‘ഉമ്മാ..ആശുപത്രിയില്‍ കഴിഞ്ഞതുപോലെ 14 ദിവസം വീട്ടിലും കഴിയണം. മറക്കരുത്…’ സ്നേഹപൂര്‍വം അദ്ദേഹം ഉപദേശിച്ചു. മനസാ നന്ദിപറഞ്ഞ് മറിയക്കുട്ടി ഡോക്ടറെ നോക്കി. ഫ്ലാഷുകള്‍ മിന്നി… ലോകം ഭയക്കുന്ന ഒരു രോഗത്തിന് കീഴ്‌പെട്ട മറിയക്കുട്ടി അമ്ബരപ്പ് വിട്ടുമാറാതെ വീട്ടിലേക്ക് മടങ്ങി.കരുതിവെച്ച ആപ്പിള്‍പെട്ടികള്‍ എം. ഉമ്മര്‍ എം.എല്‍.എ. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നല്‍കി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അതിജീവനത്തിന്റെ ചരിത്രം രചിച്ചതിന്റെ മധുരം. ”പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കൂട്ടായ പ്രയത്നത്തിന്റെ വിജയമാണിത്. ഒരു ഫാന്‍ മാത്രം കറങ്ങുന്ന ഐസൊലേഷനില്‍ നാലുമണിക്കൂര്‍ പി.പി. വേഷത്തില്‍ ഡ്യൂട്ടിചെയ്ത് ക്ഷീണിച്ചു പുറത്തുവരുന്ന നഴ്സിനെയും ക്ലീനിങ് ജീവനക്കാരിയെയും കാണുമ്പോൾ കരച്ചില്‍ വരും”-നഴ്സിങ് സൂപ്രണ്ട് ലിജ എസ്. ഖാന്‍ പറഞ്ഞു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ട് ഡോ. നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശീനാലാല്‍, ആര്‍.എം.ഒമാരായ അഫ്സല്‍, സഗീര്‍, ജലീല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിശ്വജിത്ത്, നഴ്‌സിങ് ജീവനക്കാരായ സുജാത, അനില, പുഷ്‌പലത, സുവര്‍ണ, മിനി ജോസഫ്, കൃഷ്ണ എന്നിവരും മറ്റു ജീവനക്കാരും മറിയക്കുട്ടിയെ യാത്രയയക്കാന്‍ എത്തിയിരുന്നു. ഉംറ കഴിഞ്ഞു നാട്ടിലെത്തിയ വാണിയമ്പലം കോക്കാടന്‍ മറിയക്കുട്ടി രണ്ടു പരിശോധനാഫലങ്ങളില്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങളുമായി മാര്‍ച്ച് ഒന്‍പതിന് നാട്ടിലെത്തിയ ഇവര്‍ വാണിയമ്പലത്തെ ക്ലിനിക്കുകളിലും വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സിച്ചശേഷമാണ് 13-ന് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലായത്. 23 ദിവസത്തിനുശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇവര്‍ക്കൊപ്പം അരീക്കോട്ടുനിന്നുള്ള ഒരു സ്ത്രീക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഗള്‍ഫില്‍നിന്നെത്തിയ 10 പേരും യു.കെയില്‍ നിന്നെത്തിയ ഒരാളും സമ്പർക്കത്തിലൂടെ രോഗബാധിതനായ ഒരാളുമുള്‍പ്പെടെ 11 പോസിറ്റീവ് കേസുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. എല്ലാവരുടെയും നില തൃപ്തികരമാണ്.*
🅾️ *കൊറോണ വൈറസിന്റെ ആക്രമണത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ ലോകത്ത് മരിച്ചുവീഴുമ്ബോഴും കേരളത്തിന് അത്ര വലിയ ആഘാതം ഏല്‍ക്കാത്തതിന് കാരണം ജനങ്ങളുടെ സഹകരണവും ആരോഗ്യ സംവിധാനങ്ങളുടെ മികവും കൊണ്ടാണെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രതതന്നെ, പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ വേണ്ടി പരസ്പരം കൈകോര്‍ക്കാനും നാം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകള്‍, സാമൂഹ്യ സുരക്ഷാ നടപടികള്‍ക്കാവശ്യമായ വിഭവങ്ങള്‍ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണിതെന്നും വി എസ് പറഞ്ഞു. ഞാനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തില്‍ വിള്ളല്‍ വീഴാതെ, ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം, സാധിക്കും എന്നുറപ്പാണ്”, വി എസ് പറഞ്ഞു.*
🅾️ *കാസര്‍കോട് അതിര്‍ത്തിമേഖലയില്‍ നിന്നും അടിയന്തര ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകുന്നവരെ പ്രവേശിപ്പിക്കാം എന്ന് കര്‍ണാടകം ഇന്നലെ അറിയിച്ചതായി കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ അറിയിച്ചെങ്കിലും ഇപ്പോഴും തലപ്പാടി ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലേയും മെഡിക്കല്‍ ടീമുകളെ ചെക്ക് പോസ്റ്റില്‍ നിയമിച്ച് കടന്നു പോകുന്നവരെ പരിശോധിക്കാന്‍ ധാരണയായിരുന്നുവെങ്കിലും മെഡിക്കല്‍ സംഘം ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ആരോഗ്യപ്രവര്‍ത്തകരേയും ആശുപത്രി ജീവനക്കാരേയും അതിര്‍ത്തി കടക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല. അതിനിടെ അതിര്‍ത്തി പ്രശ്നത്തില്‍ കേരളം നല്‍കിയ സത്യവാംങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.*
🅾️ *കളമശ്ശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട എറണാകുളം സ്വദേശിയായ 65കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്ബനം സ്വദേശിയായ മുരളീധരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം സംഭവിച്ചത്. സാമ്പിൾ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. വീട്ടില്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.*
🅾️ *കേരളത്തില്‍ കുടുങ്ങിക്കിടന്ന 189 മാലിദ്വീപ് പൗരന്‍മാര്‍ മടങ്ങി. അവിടെ നിന്ന് കൊച്ചിയിലെത്തിയ പ്രത്യേക വിമാനത്തിലാണ് മടക്കം. വിനോദ സഞ്ചാരത്തിനും ചികിത്സയ്ക്കുമായി എത്തിയതായിരുന്നു ഭൂരിപക്ഷവും.*
🅾️ *കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന കമ്യൂണിറ്റി കിച്ചന്‍ അടപ്പിച്ച പൊലീസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്യൂണിറ്റി കിച്ചന്‍ നടത്തുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും സമാന്തരമായി നടത്തിവന്ന യൂത്ത് കോണ്‍ഗ്രസിന്റെ കമ്യൂണിറ്റി കിച്ചണില്‍ ആള്‍ക്കൂട്ടമായിരുന്നെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടത്തിന് സഹായം നല്‍കാമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ ഇന്ന് കോടതിയെ നിലപാടറിയിക്കും. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചന്‍ പൊലീസ് അടപ്പിച്ചത്.*
🅾️ *കണ്ണൂര്‍ ഡിഎഫ്‌ഒ കെ ശ്രീനിവാസ് ലോക്ക്ഡൗണ്‍ ലംഘിച്ച് അനുമതിയില്ലാതെ സംസ്ഥാനം വിട്ടു. കുടുംബസമേതം കാറില്‍ സ്വന്തം നാടായ തെലങ്കാനയിലേക്കാണ് അദ്ദേഹം പോയത്. അനുമതിയില്ലാതെയാണ് ഡിഎഫ്‌ഒ സംസ്ഥാനം വിട്ടതെന്ന് മന്ത്രി കെ രാജു പ്രതികരിച്ചു. വനംവകുപ്പ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മറ്റൊരു സബ് കലക്ടറും അനുമതിയില്ലാതെ സംസ്ഥാനം വിട്ടിരുന്നു.*
🅾️ *നായാട്ടിനായി കാട്ടില്‍ പോയ ആള്‍ വെടിയേറ്റു മരിച്ചു. കണ്ണൂര്‍ എടപ്പുഴ വാളത്തോട്ടില്‍ നായാട്ടിന് പോയ ആള്‍ വെടിയേറ്റ് മരിച്ചു. മുണ്ടയാംപറമ്പ് സ്വദേശി മോഹനനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും നാടന്‍ തോക്കും കണ്ടെത്തിയിട്ടുണ്ട്. മോഹനന്റെ കാലിനാണ് വെടിയേറ്റത്. അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.*
🅾️ *കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന ദക്ഷിണ കൊറിയന്‍ മോഡല്‍ കിയോസ്കുകള്‍ കേരളത്തിലും സജ്ജമായി. കൊവിഡ് പരിശോധനക്ക് സാമ്പിൾ ശേഖരിക്കുമ്പോൾ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഭീഷണി ഉണ്ടാകാതിരിക്കാന്‍ പേഴ്സണല്‍ പ്രോട്ടക്ഷന്‍ കിറ്റിനു പകരം സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കളമശ്ശേരി മെഡിക്കല്‍ കോളജ്. വാക്ക് ഇന്‍ സാപിള്‍ കിയോസ്ക് അഥവാ വിസ്ക് എന്ന പുതിയ സംവിധാനത്തിന്‍റെ പേര്. ഇവിടെ രണ്ട് മിനിട്ടില്‍ താഴെ സമയം കൊണ്ട് സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഇത്തരമൊരു കിയോസ്ക് സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളെ ആശുപത്രികളില്‍ എത്തിച്ചാണ് പരിശോധനക്കായി ഇപ്പോള്‍ സാമ്പിൾ ശേഖരിക്കുന്നത്.*
🅾️ *കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. കടമ്പാൾ സ്വദേശി കമലയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും കര്‍ണാടക പൊലീസ് തടഞ്ഞ് മടക്കി അയച്ചുവെന്നാണ് പരാതി. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് കമല മരിച്ചത്. ഇതോടെ സമാന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ചികിത്സയ്ക്കായി അതിര്‍ത്തി തുറന്ന് നല്‍കാന്‍ ധാരണയായെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.*
🅾️ *കേരളത്തിലെ കാര്‍ഷികമേഖല നേരിടുന്ന തകര്‍ച്ചയില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധപതിയണമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നാണ്യവിളകളും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെ എല്ലാ വിളകളും വിളവെടുക്കാനാവാതെയും വിലത്തകര്‍ച്ചയിലും വന്‍ പ്രതിസന്ധി നേരിടുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിളകള്‍ വാങ്ങാനുള്ള അടിയന്തര സംവിധാനമാണ് ഉണ്ടാകേണ്ടത്. കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലേക്കും കടക്കെണിയിലേക്കും വീണിരിക്കുന്നു. അവരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പച്ചക്കറിക്കൃഷിക്കാരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി സംഭരിക്കണം.കേരളത്തില്‍ പലയിടത്തും പച്ചക്കറികള്‍ സംഭരിക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്. നെല്ല്, റബ്ബര്‍,സുഗന്ധവ്യജ്ഞന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. സ്വാകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പല ബാങ്കുകളില്‍ നിന്നും വന്‍ തുകയെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കൊണ്ട് കര്‍ഷകര്‍ക്ക് വലിയ ഗുണമില്ല. മാസത്തവണ മുടങ്ങാത്തവര്‍ക്കാണ് മൊറട്ടോറിയത്തിന്റെ ഗുണഫലം ലഭിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.*
🅾️ *ലോക്ക് ഡൗണ്‍ സമയത്തും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പുറത്തിറാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി. മോഷ്ടാവ്, അജ്ഞാത ജീവി തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം പ്രചരണങ്ങള്‍ ഏറെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആളുകളെ ഭയപ്പെടുത്തി കൂട്ടമായി പുറത്തിറക്കാന്‍ ശ്രമിക്കുന്ന സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം മനസിലാക്കി ശക്തമായി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു*
🅾️ *ഗുരുവായൂരില്‍ അജ്ഞാത രൂപത്തെ തേടിയിറങ്ങിയ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക് ഡൌണ്‍ ലംഘിച്ചു കൂട്ടമായി പുറത്തിറങ്ങിയതിനാണ് കേസ്. അജ്ഞത രൂപത്തെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു ഇന്നലെ രാത്രിയാണ് അജ്ഞാത രൂപത്തെ അന്വേഷിച്ചു ഇറങ്ങിയ ആറ് പേരെ പൊലീസ് പിടികൂടിയത്. ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന ശ്രീരാജ്, അഭിഷേക്, അസ്‌ലം, ശരത്, സുനീഷ് ,രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അജ്ഞത രൂപം പറന്നു നടക്കുന്നു എന്ന തരത്തില്‍ പ്രചാരണം ഒരാഴ്ചയില്‍ ഏറെ ആയി നടക്കുന്നുണ്ട്*
🅾️ *പോത്തന്‍കോട്ടെ കൊവിഡ് രോഗിയുടെ മരണത്തെ തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്ന തലസ്ഥാനവാസികള്‍ക്ക് ആശ്വാസമായി പുതിയ പരിശോധന ഫലങ്ങള്‍. ഇന്നലെ ലഭിച്ച 142 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. അതേസമയം ശശി തരൂര്‍ എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച ആയിരം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കൂടി ഇന്നലെ ലഭ്യമായി. നിസാമുദ്ദീനില്‍ നിന്ന് വന്ന രണ്ട് പേരുടെതടക്കം കൂടുതല്‍ ഫലങ്ങള്‍ കൂടി വരാനുണ്ട്. നിസാമുദ്ദീനില്‍ നിന്ന് വന്നവരില്‍ ഇതുവരെ 9 പേരുടേത് നെഗറ്റീവാണ്. പോത്തന്‍കോട് ഇതുവരെ അയച്ച 215 പേരുടെ സാംപിളുകളില്‍ 152ഉം നെഗറ്റീവാണ്. മരിച്ച അബ്ദുല്‍അസീസുമായി അടുത്ത് ഇടപഴകിയവരടക്കമുള്ളവരുടെ ഫലങ്ങളാണിത്.63 പേരുടെ ഫലങ്ങള്‍ കൂടി ഇനി വരാനുണ്ട്.*
🅾️ *ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു. എല്ലാ പരീക്ഷകളുടെയും സമയപരിധി ഒരു മാസത്തേക്ക് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ജെഎന്‍യു, യുജിസി, നെറ്റ്, നീറ്റ്, ഇഗ്‌നോ, പിഎച്ച്‌ഡി എന്നിവയുള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളാണ് മാറ്റിവച്ചത്. വിവിധ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാറ്റിവയ്ക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചതായി മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി. ഐസിആര്‍ പരീക്ഷ, എന്‍സിഎച്ച്‌എംജി, മാനേജ്‌മെന്റ് കോഴ്‌സ് എന്നിവയുടെ പ്രവേശന പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു.*
🅾️ *കൊവിഡ് ഭീതി പാരുമ്പോഴും ലോകത്തെയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കുറവും രോഗം ഭേദമാകുന്നവരുടെ തോതും കൂടുതലുമാണ്. സംസ്ഥാനത്തെ മരണനിരക്ക് 0.63 ശതമാനം മാത്രമാണ്. 96 ശതമാനമാണ് രോഗമുക്തി. ഇന്ത്യയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ആഴ്ചകള്‍ക്ക് മുമ്ബ് രാജ്യത്ത് ഏറ്റവും അധികം രോഗികള്‍ ഉണ്ടായിരുന്നതും സംസ്ഥാനത്ത് തന്നെ, പക്ഷെ ഇപ്പോള്‍ കൊവിഡിനെതിരായ കേരള മോഡല്‍ പ്രതിരോധം വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. അതില്‍ ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയിലെ മരണനിരക്ക് 6 ശതമാനംദില്ലിയിലേത് 1.4 ഉം മധ്യപ്രദേശിലേത് 6.73 ഉം കര്‍ണ്ണാടകം 2.64 ശതമാനവും. പക്ഷെ കേരളത്തില്‍ ഇതുവരെ മരിച്ചത് രണ്ട് രോഗികള്‍. ശതമാനം 0.63. രോഗമുക്തിയിലും കേരളം മുന്നോട്ടാണ്.മാര്‍ച്ച് ആദ്യവാരം രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഒഴികെ ബാക്കിയെല്ലാവരുടേയും ഫലമിപ്പോള്‍ നെഗറ്റീവ്.*
🅾️ *കുടുംബശ്രീയിലൂടെ സര്‍ക്കാര്‍ നല്‍കുന്ന 2000 കോടി രൂപയുടെ വായ്പ കൈമാറുക കേരള ബാങ്കിന്റെ ശാഖകളിലൂടെ. ഇന്‍കം സപ്പോര്‍ട്ട് പദ്ധതിയില്‍ ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അണ് അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ക്ക് വേതനനഷ്ടം പരിഹരിക്കുന്നതിന് 24 കോടി രൂപ വേതന അഡ്വാന്‍സ് നല്‍കാന്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. അതിനുപുറമെ 12 കോടി രൂപ റിക്കവറി ഇളവു നല്‍കും. കലാകാരന്മാരുടെ ഈ മാസത്തെ പെന്ഷന് തുക ചൊവ്വാഴ്ച മുതല്‍ അക്കൗണ്ടുകളില്‍ എത്തും.*
🅾️ *ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി. ജയരാജന്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജയരാജന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചു എന്ന നിലയില്‍ തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാര്‍ത്ത പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കിയവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് ജയരാജന്റെ പോസ്റ്റ്.*
‘
*🇮🇳 ദേശീയം 🇮🇳*
——————————->>>>>>>>>
🅾️ *ലോകം ഒന്നടങ്കം കൊറോണവൈറസ് മഹാമാരിയോട് പോരാടുകയാണ്. ദിനംപ്രതി ആയിരങ്ങളുടെ ജീവനാണ് കൊറോണ കവര്‍ന്നെടുക്കുന്നത്. ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ദിവസവും രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ 49 ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതാണ്. മാര്‍ച്ച് 10 നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 50-ല്‍ 190 ലേക്കെത്തി. മാര്‍ച്ച് 25 ഓടെ ഇത് 606 ആയി. മാര്‍ച്ച് അവസനത്തോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 1397 ആണ്എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. 120 ശതമാനം വര്‍ധനവാണ് ഈ അഞ്ച് ദിവസം രേഖപ്പെടുത്തിയത്. ഏപ്രില്‍ നാല് ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 111 മരണം റിപ്പോര്‍ട്ട് ചെയ്തു.*
🅾️ *കൊറോണയ്ക്കെതിരായ പോരാട്ടത്തിനായി റെയില്‍വേ ഇതുവരെ തയ്യാറാക്കിയിരിക്കുന്നത് 40,000 ഐസൊലേഷന്‍ കിടക്കകള്‍. 2,500 കോച്ചുകള്‍ പരിഷ്കരിച്ചാണ് രോഗികളെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയത്. ആദ്യഘട്ടമായി 5,000 കോച്ചുകള്‍ ഐസൊലേഷന്‍ കോച്ചുകളാക്കാനാണ് പദ്ധതി. ബാക്കിയുള്ളവയുടെ നിര്‍മാണവും പൂര്‍ത്തിയായിവരുകയാണ്. ദിവസവും ശരാശരി 375 കോച്ചുകള്‍വീതമാണ് ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്. രാജ്യത്തെ വിവിധ റെയില്‍വേ സോണുകളിലായി 133 കേന്ദ്രങ്ങളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരമാണ് നിര്‍മാണം. മികച്ച ആരോഗ്യസംവിധാനങ്ങളും പരിചരണവും ഇവയില്‍ ഉറപ്പാക്കും*
🅾️ *കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ താന്‍ ഉപയോഗിച്ച ചൊല്ല് ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ. രാം ദാസ് അത്താവാലേയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി ഗോ കൊറോണ, കറോണ ഗോ എന്ന് ചൊല്ലിയത്. ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ചൈനീസ് കൌണ്‍സില്‍ അംഗങ്ങളുമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രാര്‍ത്ഥനാ യോഗത്തിലെ കൊറോണ ചൊല്ല് ഏറെ പരിഹസിക്കപ്പെട്ടിരുന്നു. നിരവധി ട്രോള്‍ വീഡിയകളും ഇതിന് പിന്നാലെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പരിഹസിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ കാണുന്നില്ലേ.ലോകം മുഴുവന്‍ ഈ മുദ്രാവാക്യമാണ് ചൊല്ലുന്നതെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ പറഞ്ഞു. താനാണ് ഈ മുദ്രാവാക്യം നല്‍കിയതെന്നും രാം ദാസ് അത്താവാലെ പറഞ്ഞു.*
🅾️ *പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിക്കല്‍ ആഹ്വാനത്തെ തുടര്‍ന്ന് ജനങ്ങള്‍ പടക്കം പൊട്ടിച്ച പ്രവര്‍ത്തിയെ ന്യായീകരിച്ച് പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. സന്തോഷപ്രകടനത്തിന്റെ ഭാഗമായി ജനങ്ങള്‍ പടക്കം പൊട്ടിച്ചതില്‍ തെറ്റൊന്നുമില്ല എന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം. കൊറോണ വൈറസ് സൃഷ്ടിച്ച ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ 5 ഞായറാഴ്ച ഒന്‍പത് മണി ഒന്‍പത് മിനിറ്റ് നേരം വീടുകളില്‍ ലൈറ്റുകളെല്ലാമണച്ച് ഒരുമയുടെ ദീപം തെളിക്കണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ചിലര്‍ റോഡിലിറങ്ങി പടക്കം പൊട്ടിക്കുകയും ദീപങ്ങള്‍ പറത്തി വിടുകയും ചെയ്തിരുന്നു.*
🅾️ *തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ 14 ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. ഇതില്‍ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിസ ചട്ടങ്ങള്‍ ലംഘിച്ചതിനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനുമാണ് കേസ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കരിംനഗര്‍ സ്വദേശികള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേ സമയം തെലങ്കാനയില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു.*
🅾️ *ദില്ലി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊവിഡ് രോഗബാധിതരില്‍ 9 മലയാളി നഴ്സുമാരും. രണ്ട് ഡോക്ടര്‍മാര്‍ക്കും, 13 നഴ്സുമാര്‍ക്കും, 3 ആശുപത്രി ജീവനക്കാര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും.*
🅾️ *തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരണം ആറായി. നിസാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനാ ചടങ്ങ് നടത്തിയ വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം കോട്ടയം സ്വദേശിയായ ഡോക്ടറും പത്ത് മാസം പ്രായമുള്ള കുട്ടിയും രോഗംഭേദമായി ആശുപത്രി വിട്ടു.*
🅾️ *രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ്. എന്നാല്‍, ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.*
🅾️ *കൊവിഡ് വ്യാപനത്തിന്റെ പേരില്‍ മുസ്ലീങ്ങളെ കുറ്റപ്പെടുത്തരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദൂരിയപ്പ. മുസ്ലീങ്ങള്‍ക്കെതിരെ ആരും ഒരു വാക്കു പോലും മിണ്ടരുതെന്നും യെദ്യൂരിയപ്പ പറഞ്ഞു. സര്‍ക്കാര്‍ നടപടികളോട് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയവര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും യെദ്യൂരിയപ്പ പറഞ്ഞു. കര്‍ണാടകയില്‍ ഇതുവരെ 163 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തെ ചൊല്ലി സംസ്ഥാനത്ത് വര്‍ഗ്ഗീയമായ രീതിയില്‍ പ്രചാരണം ശക്തിപ്പെട്ട സാഹചര്യത്തിലാണ് യെദ്യൂരിയപ്പയുടെ മുന്നറിയിപ്പ്.*
🅾️ *പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിച്ചാലും തെലങ്കാനയില്‍ രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സൂചിപ്പിച്ചു*
🅾️ *ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ കൊവിഡ് മരണ സംഖ്യയുമായി ബന്ധപ്പെട്ടാണ് മമതാ ബിജെപിക്കെതിരെ രംഗത്തെത്തിയത്. ബംഗാളിലെ കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം അമിത് മാളവ്യ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബംഗാള്‍ ആരോഗ്യവകുപ്പിനെയും മാളവ്യ വിമര്‍ശിക്കുകയും ഹെല്‍ത്ത് ബുള്ളറ്റിനില്‍ കൊവിഡ് മരണങ്ങളില്‍ മിസ്സിംഗുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മമത രംഗത്തെത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഐടി സെല്‍ ബംഗാളിനെ അപമാനിക്കാനായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും മറ്റ് സ്റ്റാഫുകളും കൊവിഡിനെതിരെ നല്ല രീതിയില്‍ ജോലി ചെയ്യുന്നുണ്ട്. വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രതിസന്ധിയെ നേരിടുന്നത് സംബന്ധിച്ച് ഞങ്ങളാരും യാതൊരു വിമര്‍ശനമുന്നയിച്ചിട്ടില്ലെന്നും മമതാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പടക്കം പൊട്ടിച്ചും പാത്രം കൊട്ടിയും അവര്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാവാമെന്നും മമത പറഞ്ഞു. യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാതിരിക്കാന്‍ മമതാ ബാനര്‍ജി ആരോഗ്യ വകുപ്പിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും മാളവ്യ ആരോപിച്ചു. കൊവിഡ് പരിശോധനയെ നിരുത്സാഹപ്പെടുത്തുകയാണെന്നും പോസിറ്റീവായവരുടെ പോലും മരണകാരണം കൊവിഡല്ലെന്ന് റിപ്പോര്‍ട്ടെഴുതിക്കാന്‍ മമത നിര്‍ബന്ധിക്കുകയാണെന്നും മാളവ്യ ആരോപിച്ചു. ഏപ്രില്‍ 2,3,5 തീയതികളില്‍ ബംഗാളില്‍ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങിയിട്ടില്ലെന്നും നാലിന് പുറപ്പെടുവിച്ച ബുള്ളറ്റിനില്‍ മിസ്സിംഗുണ്ടെന്നും മാളവ്യ ആരോപിച്ചു.*
🅾️ *കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് ബാധിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമാണ് പ്രചാരണം നടക്കുന്നത്. ഹിന്ദി ന്യൂസ് ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് എഡിറ്റ് ചെയ്താണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വാര്‍ത്ത പ്രചരിക്കുന്നത്. ഈ ചിത്രം വ്യാജമാണെന്നും പ്രചാരണം വിശ്വസിക്കരുതെന്നും പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ചിത്രം മോര്‍ഫ് ചെയ്തതാണെന്നും വാര്‍ത്ത വ്യാജമാണെന്നും പിഐബി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊവിഡ് പരത്താനായി ചിലര്‍ പാത്രങ്ങള്‍ നക്കിത്തുടക്കുന്നുവെന്ന വാര്‍ത്തയും വ്യാജമാണെന്ന് പിഐബി ട്വീറ്റ് ചെയ്തു. നിരവധി വ്യാജ വാര്‍ത്തകളാണ് പിഐബി ഫാക്‌ട്‌ചെക്ക് വിഭാഗം കണ്ടെത്തുന്നത്. കൊവിഡ് 19 സംബന്ധിച്ച് പുറത്ത് വരുന്ന വ്യാജ വാര്‍ത്തകള്‍ അധികൃതര്‍ക്ക് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. നിരവധി വ്യാജവാര്‍ത്തകളാണ് കൊവിഡ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.*
🅾️ *കൊവിഡ് 19 വ്യാപനം ചെറുക്കാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് പ്രാര്‍ത്ഥനാ സമ്മേളനം നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലുള്ള റായവാരം ഗ്രാമത്തില്‍ വച്ചായിരുന്നു ഞായറാഴ്ച പ്രാര്‍ത്ഥന സമ്മേളനം നടത്തിയത്. വിശുദ്ധവാരത്തിന്‍റെ ആരംഭം കുറിച്ചായിരുന്നു പ്രാര്‍ത്ഥന. മാസ്ക് പോലും ധരിക്കാതെയായിരുന്നു ആരാധന. വിശ്വാസികള്‍ ഒരേ പാത്രത്തില്‍ നിന്നാണ് വെള്ളം കുടിച്ചതെന്നും റെയ്ഡ് നടത്തിയ പൊലീസുകാര്‍ വിശദമാക്കിയതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു. പ്രാര്‍ത്ഥന നടത്തിയ സ്ഥലം റെയ്ഡ് ചെയ്ത പൊലീസ് വിശ്വാസികളെ വീടുകളിലേക്ക് അയച്ച ശേഷമായിരുന്നു പാസ്റ്ററിനെ അറസ്റ്റ് ചെയ്തത്.*
🅾️ *ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു. എല്ലാ പരീക്ഷകളുടെയും സമയപരിധി ഒരു മാസത്തേക്ക് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ജെഎന്‍യു, യുജിസി, നെറ്റ്, നീറ്റ്, ഇഗ്‌നോ, പിഎച്ച്‌ഡി എന്നിവയുള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളാണ് മാറ്റിവച്ചത്. വിവിധ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാറ്റിവയ്ക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചതായി മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി. ഐസിആര്‍ പരീക്ഷ, എന്‍സിഎച്ച്‌എംജി, മാനേജ്‌മെന്റ് കോഴ്‌സ് എന്നിവയുടെ പ്രവേശന പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു.*
🅾️ *കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി കെയറിലേക്ക് നൂറ് രൂപ സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് വിഖ്യാത ഗായിക ആശാ ബോസ്‌ലെ. നൂറ് രൂപയുടെ വിലയറിയാമോ എന്ന ചോദിച്ചാണ് ആശാ ബോസ് ലെ സംഭാവനയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്. എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ഗായിക. നമ്മള്‍ 130 കോടി ഇന്ത്യക്കാരുണ്ട്. നമ്മള്‍ എല്ലാവരും ഏറ്റവും ചുരുങ്ങിയ 100 രൂപ നല്‍കിയാല്‍ അത് 13000 കോടി രൂപയാകും. ആളുകള്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിയാല്‍ അത് കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നും അവര്‍ വ്യക്തമാക്കി. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല, ഒരു ദേശഭക്തിഗാനവും ആശാ ബോസ്‌ലെ പാടി.*
*🌎 അന്താരാഷ്ട്രീയം 🌍*
————————–>>>>>>>
🅾️ *കോവിഡ് -19, ലോകമെങ്ങും മരണം മുക്കാൽ ലക്ഷം കവിഞ്ഞു*
🅾️ *കൊവിഡ് 19 ബാധിച്ച് മരിച്ച രണ്ടു യാത്രക്കാരുടെ മൃതദേഹങ്ങളും പന്ത്രണ്ടോളം പോസീറ്റിവ് കൊവിഡ് കേസുകളുമായി അമേരിക്കന്‍ ആഡംബര കപ്പല്‍ കോറല്‍ പ്രിന്‍സസ് ഒടുവില്‍ തീരത്തണഞ്ഞു. ദിവസങ്ങളോളം നീണ്ട യാത്രക്കൊടുവില്‍ മിയാമി തീരത്താണ് കപ്പല്‍ നങ്കൂരമിട്ടത്. മാര്‍ച്ച് അഞ്ചിന് ചിലിയിലെ സാന്‍റിയാഗോയില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിക്കുന്നത്. മാര്‍ച്ച് 19 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസില്‍ അവസാനിക്കേണ്ടതായിരുന്നു ഈ യാത്ര. എന്നാല്‍ കൊവിഡ് 19ന്‍റെ പശ്‍ചാത്തലത്തില്‍ അര്‍ജന്‍റീന ഉള്‍പ്പെടെ വിവിധ തീരങ്ങള്‍ കപ്പലിനെ അടുപ്പിക്കാന്‍ വിസമ്മതിച്ചതോടെയാണ് യാത്ര നീണ്ടുപോയത്. ഈ യാത്രക്കാണ് ഇപ്പോള്‍ സമാപനമായത്.ആദ്യം ബ്യൂണസ് ഐറീസില്‍ കപ്പല്‍ നങ്കൂരമിട്ടിരുന്നു. പക്ഷേ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അര്‍ജന്റീനയില്‍ യാത്രക്കാരെ ഇറക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കോറല്‍ പ്രിന്‍സസ് കടലില്‍ കുടുങ്ങി. പിന്നീട് ഉറുഗ്വാ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ അടുക്കാന്‍ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് കരീബിയന്‍ ഐലന്റ് രാജ്യമായ ബാര്‍ബഡോസില്‍ നിന്ന് ഇന്ധനം നിറച്ച് യുഎസ് ലക്ഷ്യമാക്കി സഞ്ചരിച്ചു. ഒടുവില്‍ ഏപ്രില്‍ നാലിനാണ് കപ്പല്‍ മിയാമി തീരത്ത് എത്തിയത്. 1020 യാത്രക്കാരും 878 ജീവനക്കാരുമായി എത്തിയ കപ്പലിലെ നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. കപ്പലിലെ ഏഴു യാത്രക്കാരും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 993 പേര്‍ക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും എന്നാല്‍ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കേണ്ട നിരവധി ആളുകള്‍ കപ്പലിലുണ്ടെന്നും മിയാമി പൊലീസ് പറയുന്നു. അമേരിക്കന്‍ കമ്പനിയായ പ്രിന്‍സസ് ക്രൂസിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് കോറല്‍ പ്രിന്‍സ്.*
🅾️ *തലസ്ഥാനമായ റിയാദടക്കമുള്ള പ്രധാന നഗരങ്ങളില്‍ സൗദി അറേബ്യ കര്‍ഫ്യൂ 24 മണിക്കൂറാക്കി നീട്ടി. റിയാദ്, തബൂക്ക്, ധഹ്‌റാന്‍, ദമ്മാം, ഹൊഫൂഫ്, ജിദ്ദ, തായിഫ്, ഖതീഫ്, അല്‍ഖോബാര്‍ തുടങ്ങിയ ഇടങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുപ്രധാനമേഖലകളിലെ തൊഴിലാളികളൊഴികെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ അവിടെ നിന്ന് പുറത്ത് കടക്കുന്നതിനോ അനുമതിയില്ല. രാവിലെ ആറിനും മൂന്ന് മണിക്കും ഇടയില്‍ അതാത് ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മരുന്നിനും ഭക്ഷണത്തിനും മാത്രം വീട് വിട്ടിറങ്ങാനുള്ള അനുവാദമുള്ളൂ. ഈ സമയങ്ങളില്‍ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ പാടുള്ളൂ.ആതുര സേവനം, ഫാമര്‍മസി, ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകൾ, പാചകവാതക വിതരണ കേന്ദ്രങ്ങള്‍, ബാങ്ക്, മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍, ഇലക്‌ട്രിക്കല്‍, പ്ലംബിംഗ്, എയര്‍കണ്ടീഷന്‍ ജോലികള്‍, ഡ്രൈനേജ് വെള്ളം കൊണ്ടുപോകുന്ന സേവനം എന്നിവയെ കര്‍ഫ്യുനിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. ഏതൊക്കെ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നത് പ്രത്യേക സമിതി ചേര്‍ന്ന് അതത് സമയത്ത് തീരുമാനിക്കും. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മുതിര്‍ന്നവര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. പകര്‍ച്ച വ്യാധി സാധ്യതയുള്ളതിനാല്‍ കുട്ടികളെ പുറത്തുവിടരുത്. ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കം അത്യാവശ്യ സാധനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി സേവനം ഉപയോഗപ്പെടുത്തണം. പരമാവധി സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.*
🅾️ *യു.എസില്‍ വരാനിരിക്കുന്നത് മരണത്തിന്റെയും വേദനയുടെയും ഒരാഴ്ചയാണെന്ന് ജനങ്ങള്‍ക്ക് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ രാജ്യത്തെ മരണം പതിനായിരം കടന്നു. വെറും ആറാഴ്ചക്കൊണ്ടാണ് യുഎസില്‍ മരണം പതിനായിരം കടന്നത്. ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനം വര്‍ധിപ്പിക്കുകയാണ്. രോഗവ്യാപനത്തിന്റെ വ്യാപ്തി ഇപ്പോഴും ശരിയായി മനസ്സിലാക്കാനായിട്ടില്ലെന്ന് യു.എസ്. പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കി. മിഷിഗണിലെ ആശുപത്രികളില്‍ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ മൂന്ന് ദിവസത്തേക്ക് കൂടി മാത്രമേയുള്ളൂവെന്ന് അവിടുത്തെ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂഓര്‍ലിയാന്‍സിലെ മോര്‍ച്ചറികള്‍ ഇതിനോടകം തിങ്ങിനിറഞ്ഞു.സഹായം വേണമെന്നും അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച ന്യൂയോര്‍ക്കില്‍ ഈ ആഴ്ച കൂടുതല്‍ മരണനിരക്കുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം അയ്യായിരത്തോളം പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. 367,004 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 19,671 പേര്‍ മാത്രമേ രോഗമുക്തി നേടിയിട്ടുള്ളൂ. മരണം 10,817 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 1255 പേരാണ് മരിച്ചത്.*
▪️ *ആകെ മരണത്തില്‍ ഇറ്റലിയും സ്‌പെയിനുമാണ് യുഎസിന് മുന്നിലുള്ളത്. ഈ രണ്ട് രാജ്യങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിനില്‍ 700 ഉം ഇറ്റലിയില്‍ 636 ഉം മരണങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ആകെ മരണം 16523 ആയി. സ്‌പെയിനില്‍ 13341 ഉം.*
▪️ *യുഎസ് കഴിഞ്ഞാല്‍ ഫ്രാന്‍സിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 833 മരണം ഇവിടെയുണ്ടായി. ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 8,911 ആയി.*
▪️ *യുകെയില്‍ ഇന്നലെ 439 പേര്‍ മരിച്ച് മൊത്തം മരണം 5373 ആയിട്ടുണ്ട്. ഇതിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച പരിശോധനകള്‍ക്ക് എന്ന പേരിലാണ് അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്.*
▪️ *ജര്‍മനിയില്‍ 226 മരണമാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം കൊറോണബാധിതരുടെ എണ്ണം 1,346,566 ആയിട്ടുണ്ട്. മരണം 74,697 ആണ്. രോഗത്തില്‍ നിന്ന് ഇതുവരെ 278,695 പേരാണ് മോചിതരായത്.*
🅾️ *ദുരന്തമരണങ്ങള്‍ തുടര്‍ക്കഥയായി വീണ്ടും കെന്നഡി കുടുംബം. വെടിയേറ്റു മരിച്ച യു.എസ്. മുന്‍ അറ്റോര്‍ണി ജനറല്‍ റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകളും മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ അനന്തരവളുമായ മേവ് കെന്നഡി മകീനും (40) അവരുടെ മകന്‍ ഗിഡിയനും (8) തോണിയപകടത്തില്‍ മരിച്ചു. മേരിലാന്‍ഡിലെ ചെസാപീക്ക് ബേയിലുള്ള സൗത്ത് നദിയില്‍ വ്യാഴാഴ്ച ഇവരെ കാണാതാകുകയായിരുന്നെന്ന് ഗവര്‍ണര്‍ ലാറി ഹോഗന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. ഇരുവരെയും കാണാതായി 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ പ്രതീക്ഷയ്ക്കു വകയില്ലെന്ന് മേവിന്റെ ഭര്‍ത്താവ് ഡേവിഡ് മകീന്‍ പറഞ്ഞു. റോബര്‍ട്ട് കെന്നഡിയുടെ മകളും മേരിലാന്‍ഡ് മുന്‍ ഗവര്‍ണറുമായ കാതലീന്‍ കെന്നഡി ടൗണ്‍സെന്‍ഡിന്‍റെ മകളാണ് മേവ്.കെന്നഡി കുടുംബത്തില്‍ വാഹനാപകടം, ലഹരിമരുന്നു ഉപയോഗം തുടങ്ങിയ കാരണങ്ങളാല്‍ ഇതുവരെ 16 പേരാണ് മരിച്ചത്. 1963-ല്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി വെടിയേറ്റും 1968-ല്‍ റോബര്‍ട്ട് കെന്നഡി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയും വധിക്കപ്പെട്ടു. റോബര്‍ട്ട് കെന്നഡിയുടെ മകന്‍ ഡേവിഡ് ലഹരിമരുന്ന് കഴിച്ചും മറ്റൊരു മകന്‍ മൈക്കല്‍ സ്‍കീയിങ്ങിനിടെ വീണും മരിച്ചു. ജോണ്‍ എഫ്. കെന്നഡിയുടെ മകന്‍ കെന്നഡി ജൂനിയറും ഭാര്യ കാരലിനും 1999-ല്‍ വിമാനാപകടത്തിലും റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകള്‍ സെര്‍ഷ 2019-ല്‍ ലഹരിമരുന്നു കഴിച്ചും മരിച്ചു.*
🅾️ *സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച നൂറിലധികം ആരോഗ്യപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ക്വറ്റ നഗരത്തിലാണ് ഡോക്ടര്‍മാരടങ്ങുന്ന പ്രതിഷേധക്കാരുടെ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ആദ്യം നഗരത്തിലെ പ്രധാന ആശുപത്രിക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വീടിന് മുന്നിലും പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസുമായി ഏറ്റുമുട്ടുകയും ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നുവെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.*
🅾️ *കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ ഓക്‌സിജന്‍ നല്‍കി വരുന്നുണ്ട്. പക്ഷെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. പനി മാറ്റമില്ലാതെ തുടര്‍ന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.*
🅾️ *ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്നും ആശ്വാസവാര്‍ത്ത. ചൊവ്വാഴ്ച ചൈനയില്‍ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ വ്യക്തമാക്കി. ജനുവരിയില്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം കടന്നുപോവുന്നത്. മാര്‍ച്ച് മുതല്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. അതേസമയം കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് അപകട സാധ്യത കുറഞ്ഞു എന്നല്ല അര്‍ഥമാക്കുന്നതെന്ന് ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. വിദേശത്ത് നിന്നും എത്തിയവരില്‍ അണുബാധ സ്ഥിരീകരിക്കുന്ന കേസുകള്‍ കൂടുതലാണ്. വിദേശത്ത് നിന്നും ചൈനയില്‍ എത്തിയ 1000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കേസുകളുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു. മുന്‍കരുതലുകളും സുരക്ഷാസജ്ജീകരണങ്ങളും കര്‍ശനമായി തുടരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ചൈനയില്‍ 81000ല്‍ കൂടുതല്‍ കോവിഡ്-19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 3300ഓളം പേര്‍ രോഗബാധിതരായി മരണപ്പെട്ടു എന്നാണ് കണക്കുകള്‍.*
🅾️ *കോവിഡ് പരിശോധനയെ തുടര്‍ന്ന് രോഗബാധിതനാണെന്ന് തെളിഞ്ഞതോടെ ഫ്രഞ്ച് ലീഗ് ക്ലബ്ബ് സ്റ്റാഡ് ദെ റെയിംസിന്റെ ടീം ഡോക്ടര്‍ ബെര്‍ണാര്‍ഡ് ഗോണ്‍സാലെസ് (60) ആത്മഹത്യ ചെയ്തു. കോവിഡ് ബാധിതനായതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. റെയിംസ് പ്രസിഡന്റ് ജീന്‍ പിയെര കൈല്ലോട്ടാണ് ഡോക്ടറുടെ മരണവിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗം ക്ലബ്ബിന്റെ ഹൃദയത്തിലേറ്റ മുറിവാണെന്ന് ജീന്‍ കുറിച്ചു. 20 വര്‍ഷത്തിലേറെയായി ക്ലബ്ബിനൊപ്പമുള്ള ബെര്‍ണാര്‍ഡ് ഗോണ്‍സാലെസ്, ക്ലബ്ബ് പ്രസിഡന്റിന്റെ പേഴ്‌സണല്‍ ഡോക്ടര്‍ കൂടിയായിരുന്നു.*
🅾️ *പുതുതായി വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണശാലയല്ല ആഫ്രിക്കയെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ.തെദ്രോസ് അദനോം ഗുട്ടറോസിസ്. കൊറോണവൈറസിനെതിരെ മാത്രമല്ല ഒരു പ്രതിരോധമരുന്നിന്റെയും പരീക്ഷണം ആഫ്രിക്കന്‍ ജനതയില്‍ നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണവൈറസുമായി ബന്ധപ്പെട്ട് നടന്ന ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഡോക്ടര്‍മാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഇതുവരെ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ നിന്ന് ഇത്തരത്തിലൊരു പരാമര്‍ശമുയര്‍ന്നത് .ലജ്ജാവഹമാണെന്നും പറയുന്നതിനൊപ്പം ഇത്തരത്തിലുള്ളവ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗുട്ടറോസിസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ കോവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ ആഫിക്കന്‍ ജനങ്ങളില്‍ പരീക്ഷിക്കാമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചത്. പിന്നീട് കടുത്ത പ്രതിഷേധത്തിന് വഴിതെളിയിക്കുകയും ചെയ്തു. ആഫ്രിക്കയിലുള്ള ജനങ്ങളെ ഗിനി പന്നികളെ പോലെയാണ് മറ്റു ഭൂഖണ്ഡങ്ങളിലുള്ളവര്‍ നോക്കിക്കാണുന്നതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കൊറോണവൈറസിനെതിരെയുള്ള പരീക്ഷണങ്ങള്‍ക്കായി ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി രാജ്യങ്ങള്‍ പരീക്ഷണകേന്ദ്രങ്ങള്‍ ആരംഭിക്കുകയും ഇതില്‍ പ്രതിഷേധമുയരുകയും ചെയ്തിട്ടുണ്ട്. ഐവറി കോസ്റ്റില്‍ നിര്‍മാണത്തിലിരുന്ന ഒരു പരീക്ഷണശാല പ്രതിഷേധക്കാര്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ ആഫ്രിക്കന്‍ ജനത കാണിക്കുന്ന നിസംഗഭാവമാണ് മരുന്നുകളുടെ പരീക്ഷണകേന്ദ്രം ആഫ്രിക്കയാവാനുള്ള പ്രധാനകാരണമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു*
🅾️ *തിടുക്കത്തില്‍ പുറത്തിറങ്ങി അവശ്യവസ്തുക്കള്‍ വാങ്ങിവരും വഴിയില്‍ കടയില്‍ നിന്ന് ലഭിച്ച ബില്ലുകള്‍ കളഞ്ഞേക്കല്ലേ. വഴിയില്‍ പൊലീസ് പിടികൂടിയാല്‍ പുലിവാലാകും. എന്തിനാണ് പുറത്തിറങ്ങയെതെന്ന് കൃത്യമായി പറഞ്ഞാലും തെളിവായി ബില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുടുങ്ങിപ്പോകും. ദുബൈയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കോ ഔഷധങ്ങള്‍ക്കോ വേണ്ടി പുറത്തിറങ്ങുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ദുബൈ പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. ഒരു കുടുംബത്തില്‍ നിന്ന് ഒരംഗത്തിന് മാത്രമാണ് പുറത്തിറങ്ങി അവശ്യവസ്തുക്കള്‍ വാങ്ങാനുള്ള അനുമതി.*
🅾️ *ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പെല്‍ ഉടന്‍ ജയില്‍ മോചിതനാകും.തനിക്ക് 13 വയസ്സുള്ള സമയത്തു മെല്‍ബണില്‍ ആര്‍ച്ച്‌ബിഷപ്പ് ആയിരുന്ന പെല്‍ തന്നെ പീഡിപ്പിച്ചെന്ന് 5 വര്‍ഷം മുന്‍പാണ് യുവാവ് പരാതി നല്‍കിയത്.കത്തോലിക്ക സഭയില്‍ തന്നെ ബാലപീഡന കേസ് നേരിടുന്ന ഏറ്റവും ഉന്നതനാണ് പെല്‍. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളായിരുന്നു ജോര്‍ജ്ജ് പെല്‍. വത്തിക്കാന്‍ ട്രഷററും പോപ്പിന്‍റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ്ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു*
🅾️ *കൊവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് നഴ്‌സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഇത്തവണ ആരോഗ്യ ദിനം ആചരിക്കുന്നത്. കൊവിഡ് രോഗികളുടെ പരിചരണത്തിന് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ ആദരിക്കുകയാണ് ലോകാരോഗ്യ സംഘടന. സ്വന്തം ജീവന്‍ പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഈ ലോകാരോഗ്യ ദിനത്തില്‍ നഴ്‌സുമാര്‍. കൊവിഡിനെതിരായ പോരാട്ടം നഴ്‌സുമാരുടെ സഹായമില്ലാതെ വിജയം കാണില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ 50 ശതമാനവും നഴ്‌സുമാരാണെന്നാണ് ഡബ്യൂഎച്ച്‌ഒയുടെ കണക്ക്.*
🅾️ *കൊവിഡ് 19 രോഗ ബാധക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് സഹായ വാഗ്ദാനവുമായി യുഎസ്. 2.9 ദശലക്ഷം ഡോളറാണ് യുഎസ് വാഗ്ദാനം. മാര്‍ച്ച് 28നാണ് അന്താരാഷ്ട്ര വികസന യുഎസ് ഏജന്‍സി സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ 20 വര്‍ഷമായി അടിസ്ഥാന വികസനത്തിന് 140 കോടി ഡോളറും ആരോഗ്യ മേഖലയിലെ വികസനത്തിനായി 300 കോടി ഡോളറും ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎസ് എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.*
🅾️ *കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്. ‘ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി ഫോണില്‍ ബന്ധപ്പെട്ടു് മരുന്ന് ആവശ്യപ്പെട്ടു.എന്നാല്‍, ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് വിട്ടുതന്നതില്‍ അഭിനന്ദനം അറിയിക്കണമെന്നുണ്ടായിരുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും. യുഎസുമായുള്ള ബന്ധത്തെ ബാധിക്കും. മരുന്ന് തരുന്നത് സംബന്ധിച്ച തീരുമാനം നരേന്ദ്രമോദിയുടേതാണെങ്കില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. എന്തായാലും തീരുമാനം അദ്ദേഹം പറയണo – ട്രംപ് വൈറ്റഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഇന്ന് ഇന്ത്യ നിലപാട് അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൊത്തം ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് അറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്ന് നല്‍കുന്നത്.*
🅾️ *യുഎഇയും കുവൈത്തും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദേശികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാനും താല്‍പര്യമെടുക്കണമെന്നാണ് ആവശ്യം. അതേസമയം യുഎഇയില്‍ പുതുതായി 277 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡിന്റെ പശ്ചാതലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈത്തും ഇതിനകം പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സമ്മതം കിട്ടാത്തതാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വൈകാന്‍ കാരണം.*
🅾️ *കോവിഡ് വൈറസ് വ്യാപനം അനുനിമിഷം വര്‍ധിക്കുന്ന പശ്‍ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാന്. രാജ്യതലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഇത് സംബന്ധിച്ച പ്രഖ്യാപമുണ്ടാകുമെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി. ജനങ്ങളെ സഹായിക്കുന്നതിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.*
🅾️ *കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പാസോവര്‍ അവധി ദിനത്തിനിടെ കോവിഡ് വ്യാപിക്കുന്നത് തടയാനാണ് നടപടി. ഇസ്രയേലില്‍ ഇതുവരെ 8,904 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 57 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 607 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.*
🅾️ *അമേരിക്കയിലെ വിവിധയിടങ്ങളില്‍ കോവിഡ് ബാധ വന്‍തോതില്‍ വര്‍ധിക്കവേ നാവിക സേനയുടെ കപ്പല്‍ താത്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ്എന്സ് കംഫര്‍ട്ട് എന്ന ഭീമന് കപ്പലാണ് കോവിഡ് ബാധിതരെ പരിശോധിക്കുന്നതിനായി സജ്ജമാക്കുക. ന്യൂയോര്‍ക്ക് തീരത്താണ് ഇപ്പോള്‍ കപ്പലുള്ളത്. കോവിഡ് സമയത്ത് മറ്റ് ചികിത്സകള്‍ക്ക് സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ചികിത്സകള്‍ എത്തിക്കാനാണ് കപ്പല്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക് തീരത്ത് എത്തിയിട്ടുള്ളത്.എന്നാല്‍ സാഹചര്യം കണക്കിലെടുത്ത് ഇത് പൂര്‍ണമായും കോവിഡ് രോഗികള്‍ക്കായി തുറന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.1,000 കിടക്കകളാണ് ഈ കപ്പലില്‍ ഉള്ളതെന്നാണ് വിവരം.*
🅾️ *സിറിയയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈനികനും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. ദെയര്‍ എസോറിലെ അല്സൗറിലാണ് സംഭവം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തേക്കുറിച്ചുള്ള ഒൗദ്യോഗിക പ്രതികരണങ്ങളും ലഭ്യമായിട്ടില്ല.*
🅾️ *ലോകം മുഴുവന്‍ കോവിഡ് വൈറസിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായി തന്റെ ഡോക്ടര്‍ കുപ്പായം വീണ്ടും എടുത്ത് അണിഞ്ഞിരിക്കുകയാണ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഡോക്ടറായ പ്രധാനമന്ത്രിയുടെ സേവനം ആഴ്ചയില്‍ ഒരിക്കല്‍ ഉണ്ടാകുമെന്നാണ് വരദ്കര്‍ അറിയിച്ചിരിക്കുന്നത്. തന്റെ പരിധിയില്‍ വരുന്ന മേഖലകളില്‍ കോവിഡിനെ നേരിടുന്ന മെഡിക്കല്‍ സംഘത്തോടൊപ്പമായിരിക്കും പ്രവര്‍ത്തിക്കുക. കോവിഡ് വ്യാപിക്കുന്ന പശ്‍ചാത്തലത്തില്‍ നിലവില്‍ തൊഴിലില്‍ ഏര്‍പ്പെടാത്ത എല്ലാ ആരോഗ്യ വിദഗ്ധരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.*
*🎥 സിനിമാ ഡയറി 🎥*
————————->>>>>>>>>
🅾️ *തന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി മിനിസ്ക്രീന്‍ താരം ജൂഹി റുസ്തഗി. ( ഉപ്പും മുളകും താരം ലച്ചു ). സംഭവത്തില്‍ താരം ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി സോഷ്യല്‍ മീഡിയയില്‍പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സൈബര്‍സെല്‍ പരാതി അന്വേഷിക്കുന്നുണ്ടെന്നും പൊലീസിന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ജൂഹി കുറിച്ചു.*
🅾️ *സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പ്രണയ ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാവുന്നത്. 9 മില്യണ്‍ കാഴ്ചക്കാരുമായാണ് ഗാനം യൂട്യൂബില്‍ മുന്നേറുന്നത്. കാപ്പാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. 2ഡി എന്റര്‍ടൈന്മെന്റ്‌സും, അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്‌ന്മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം.*
🅾️ *ഒറ്റകണ്ണിറുക്കലിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രിയാ വാര്യര്‍. ഏറെ ഹിറ്റായ ഒന്നാണ് അടാര്‍ ലവ്വിലെ ആ കണ്ണിറുക്കല്‍. മലയാളത്തില്‍ മറ്റു സിനിമകള്‍ ഒന്നും തന്നെ താരം ചെയ്തില്ലെങ്കിലും ബോളിവുഡിലുംകോളിവുഡിലുമൊക്കെ പ്രിയ സജീവമാണ്. ഇപ്പോഴിതാ പ്രിയ വാര്യര്‍ നായികയാകുന്ന ആദ്യത്തെ കന്നഡ ചിത്രത്തിന്റെ ഓഫിഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വിഷ്ണു പ്രിയ എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. വിഷ്ണുപ്രിയയുടെ പോസ്റ്റര്‍ പ്രിയ വാര്യര്‍ തന്നെയാണ് ഷെയര്‍ ചെയ്തത്. കന്നഡയിലെ എന്റെ ആദ്യ ചിത്രം. വിഷ്ണുപ്രിയയുടെ പോസ്റ്റര്‍. മികച്ച ഒരു ടീമിനൊപ്പം ഒരു യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് ലഭിക്കാനില്ലെന്നും പോസ്റ്റര്‍ ഷെയര്‍ ചെയ്ത് പ്രിയ വാര്യര്‍ പറയുന്നു. ശ്രേയസ് മഞ്ജുവാണ് ചിത്രത്തില്‍ നായക