ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരം ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര പൊതുസഭയുടെ ആ തീരുമാനത്തിന് 4 ഘടകങ്ങളാണ് ഉള്ളത്
ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനം ആയി വ്യവസ്തീകരണം.
ഐക്യരാഷ്ട്രസഭയുടെ ഉപഘടകങ്ങളും, എല്ലാ അംഗരാജ്യങ്ങളും , സന്നദ്ധ സംഘടനകളും , എല്ലാ പൊതു സ്വകാര്യ സംഘടനകളും ലോക ഓട്ടിസം അവബോധ ദിനാചരണത്തിൽ പങ്കെടുക്കുക.
ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വർദ്ധിപ്പിക്കുക.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ഈ സന്ദേശം ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപഘടകങ്ങൾക്കും അംഗരാജ്യങ്ങ ൾക്കും നൽകണം.