ചെറുപയർ കൊണ്ട് ഉണ്ടാക്കിയ ദോശ കഴിച്ചിട്ടുണ്ടോ ? ഇന്ന് നമുക്ക് ചെറുപയർ കൊണ്ട് എങ്ങനെ ദോശ തയ്യാറാക്കാം എന്ന് നോക്കാം._ _ഭക്ഷണ നിയന്ത്രണം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിഭവമാണ് ചെറുപയർ ദോശ. പ്രഭാത ഭക്ഷണമായും അത്താഴത്തിനും കഴിക്കാവുന്നതാണ് രുചികരമായ ചെറുപയർ ദോശ_
_പരമ്പരാഗതമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ചെറുപയര്‍ ദോശ. പെസറാട്ട് എന്നും അറിയപ്പെടുന്ന ഈ വിഭവം ആന്ധപ്രദേശില്‍ നിന്നുള്ളതാണ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും ഈ വിഭവം വിളമ്പാം. ചെറുപയര്‍ കൊണ്ട് ഉണ്ടാക്കുന്ന ദോശയാണിത്._ _ചെറുപയര്‍ കുതിര്‍ത്ത് അരച്ചെടുത്താണ് ഇതുണ്ടാക്കുന്നത്. ചെറുപയര്‍ ദേശ സാധാരണ ചട്‌നിയ്‌ക്കൊപ്പമാണ് നല്‍കുന്നത്. ചിലപ്പോള്‍ ഉപ്പുമാവിന് ഒപ്പവും വിളമ്പാറുണ്ട്. മറ്റ് ചില ചേരുവകള്‍ക്ക് ഒപ്പം ചെറുപയര്‍ ചേര്‍ത്തുണ്ടാക്കുന്ന പച്ച നിറത്തിലുള്ള ഈ ദോശ കാഴ്ചയില്‍ മാത്രമല്ല സ്വാദിലും മുന്നിട്ടു നില്‍ക്കുന്നതാണ്. മല്ലിയില, ഉള്ളി, അരിപ്പൊടി എന്നിവയാണ് ചെറുപര്‍ദോശയ്ക്ക് സ്വാദ് നല്‍കുന്ന മറ്റ് ചേരുവകള്‍._ _ഈ ദോശ ഉണ്ടാക്കുന്നതിനും ഉണ്ട് ഒരു പരമ്പരാഗത ശൈലി, ആദ്യം സ്റ്റൗവില്‍ നിന്നും പാനെടുത്ത് മാവൊഴിക്കണം പിന്നീട് വേണം വേവിക്കാന്‍. പാനില്‍ മാവ് ഒട്ടിപിടിക്കാതെ നന്നായി വേവുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ ഈ രീതി സഹായിക്കും. ചെറുപയര്‍ ദോശ അധികം പരിശ്രമമില്ലാതെ വീട്ടില്‍ വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയും._
_________________________________
_*ആവശ്യം വേണ്ട സാധനങ്ങൾ*_
__________________________________
_ചെറുപയര്‍ – 1 കപ്പ്_
_വെള്ളം – 2കപ്പ് ( കുതിര്‍ത്ത് വയ്ക്കുന്നതിന് + മുക്കാല്‍ കപ്പ്+അരകപ്പ്)_
_മല്ലിയില – (അരിഞ്ഞത്) കാല്‍ കപ്പ്_
_ഉള്ളി – 1_
_പച്ച മുളക് – 6_
_അരിപ്പൊടി – 4 ടേബിള്‍സ്പൂണ്‍_
_ഉപ്പ് – ഒന്നര ടീസ്പൂണ്‍_
_എണ്ണ – 1 കപ്പ് (പുരട്ടാന്‍)_
________________________________
_*തയ്യാറാക്കുന്ന വിധം*_
_________________________________
_1. ഒരു പാത്രത്തില്‍ ചെറുപയര്‍ എടുക്കുക._
_2. രണ്ട് കപ്പ് വെള്ളം ഒഴിക്കുക._
_3. അടപ്പു കൊണ്ട് അടച്ച് ഒരു രാത്രി കുതിര്‍ത്ത് വയ്ക്കുക, ഏകദേശം 68 മണിക്കൂര്‍._
_4. വെള്ളം ഊറ്റികളഞ്ഞ് ചെറുപയര്‍ മാറ്റി വയ്ക്കുക._
_5. ഒരു ഉള്ളി എടുക്കുക. മുകള്‍ വശവും താഴ്‌വശവും മുറിക്കുക._
_6. തൊലി കളയുക._
_7. രണ്ടായി മുറിക്കുക . വീണ്ടും മുറിച്ച് ഇടത്തരം കഷ്ണങ്ങളാക്കുക._
_8. മിക്‌സിയുടെ ജാര്‍ എടുത്ത് അതില്‍ അരിഞ്ഞ ഉള്ളി കഷ്ണങ്ങള്‍ ഇടുക._
_9. ഇതിലേക്ക് പച്ച മുളകും അരിഞ്ഞ മല്ലിയിലയും ചേര്‍ക്കുക._
_10. കുതിര്‍ത്ത ചെറുപയര്‍ ഇട്ട് മുക്കാല്‍ കപ്പ് വെള്ളം ഒഴിക്കുക._
_11. നന്നായി അരയ്ക്കുക._
_12. അരച്ച് മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക._
_13. ഇതില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കുക._
_14. അര കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി മാവിന്റെ കൊഴുപ്പ് പാകത്തിനാക്കുക._
_15. മാവ് മാറ്റി വയ്ക്കുക._
_16. ഒരു തവ എടുത്ത് ചൂടാക്കുക._
_17. രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ തവയില്‍ ഒഴിക്കുക, ഒരു ഉള്ളിയുടെ പകുതി കൊണ്ട് എണ്ണ തവയില്‍ പുരട്ടുക._
_18. സ്റ്റൗവില്‍ നിന്നും തവ എടുത്ത് മാവ് ഒഴിക്കുക, വട്ടത്തില്‍ പരത്തുക._
_19. ദോശയില്‍ അല്‍പം എണ്ണ പുരട്ടുക._
_20. അധികമുള്ള മാവ് മാറ്റുക._
_21. ഒരു മിനുട്ട് നേരം ദോശ പാകമാകാന്‍ കാത്തിരിക്കുക._
_22. ദോശ തിരിച്ചിട്ട് അര മിനുട്ട് വേവിക്കുക._
_23. പാനില്‍ നിന്നും ചൂട് ദോശ എടുക്കുക. ചട്‌നിക്കൊപ്പം വിളമ്പുക._
______________________________
_*നിർദ്ദേശങ്ങൾ*_
__________________________________
_1.മാവ് അരയ്ക്കുമ്പോള്‍ സാധാരണ ദോശ മാവിലും കട്ടി ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക._
_2. മാവ് ഒഴിക്കുമ്പോള്‍ പാന്‍ സ്റ്റൗവില്‍ നിന്ന് എടുക്കണം എന്ന് നിര്‍ബന്ധം ഇല്ല. ഇപ്പോഴത്തെ നോണ്‍സ്റ്റിക് തവയേക്കാള്‍ ഇത് ഉപയോഗപ്രദമാകുന്നത് പഴയ ഇരുമ്പ് തവയിലായിരിക്കും ._
_3. അധികമുള്ള മാവ് തവയില്‍ നിന്നും നീക്കം ചെയ്യാന്‍ മറക്കരുത്, അല്ലെങ്കില്‍ ദോശയുടെ കട്ടി കൂടും._
_______________________________
_*ഒരു ചെറുപയർ ദോശയിൽ അടങ്ങിയിരിക്കുന്ന പോഷണങ്ങൾ*_
________________________________
കലോറി – 86.4 _
കൊഴുപ്പ് – 0.3 ഗ്രാം_
_പ്രോട്ടീന്‍ – 5.4 ഗ്രാം_
_കാര്‍ബോഹൈഡ്രേറ്റ് – 14.2 ഗ്രാം_
_പഞ്ചസാര – 1.5 ഗ്രാം_
_ഫൈബര്‍ – 5.9 ഗ്രാം_
+——+——+——+——+——-+——-+