അസ്സലാമു അലൈയ്ക്കും. സഹോദര സമുദായങ്ങളിലെ എന്റെ പ്രിയ സുഹൃത്തുക്കൾക്ക് വിനീതമായ നമസ്ക്കാരം. മാർച്ച് 4 മുതൽ 22 ദിവസം വരെയുള്ള എന്റെ ആശുപത്രി ജീവിതം.ഓർക്കാപ്പുറത്ത് വന്നു ചേർന്ന രോഗാവസ്ഥ.ആദ്യ 10 ദിനങ്ങൾ: വേദനയുടെ അസഹ്യതയിൽ ഞാൻ നേരിട്ട മാനസിക സമ്മർദ്ദങ്ങൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞത് സർവ്വ ശക്തന്റെ അനുഗ്രഹമാണ്. നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയുടെ ഫലം നേരിൽ വരികയും അന്വേഷണങ്ങൾ തിരക്കിയവരും എന്നെ സ്നേഹിക്കുന്ന ഒട്ടനവധി പേരോട് കടമയും കടപ്പാട് കളൂം ഉണ്ട് -വാക്കുകൾക്കതീതം. ഞാൻ ഉൾക്കൊള്ളുന്ന എന്റെ ജമാ അത്ത് – വള്ളക്കടവ് മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് ജ: സൈഫുദ്ദീൻ ഹാജി, ഉസ്താദമാരായ ജ.. ബഷീർ, സലാം, അസി: ഇമാം തുടങ്ങിയവർ ആശുപത്രി കിടക്കയിലെത്തി എനിക്ക് വേണ്ടി സർവ്വ ശക്തനായ നാഥനോട് ദു- ആ ചെയ്തത് എന്റെ ജീവിതത്തിൽ മറക്കാൻ കഴിയുന്നതല്ല. അനന്തപുരി ആശുപത്രിയിലെ ഡോ: മാർത്താണ്ഡ പിള്ള സാറിന്റെ സ്നേഹപൂർവ്വമായ ചികിത്സ വിസ്മരിക്കാൻ സാധ്യമല്ല. ഡോ :ഗോപാൽ, ഡോ തോമസ് പണിക്കർ ,ഡോ :ബോബി, ഫിസിയാതെറാപ്പിയിലെ ശ്രീമതി ജയശ്രീ. ചെയർമാൻ ഡോ: മാർത്താണ്ഡ പിള്ള സാറിന്റെ സെക്ര ട്ടറി ശ്രീമതി ഷീബാ , യൂണിറ്റ് നഴ്സുമാർ തുടങ്ങിയവരോടും ഏറെ നന്ദി. കോറോണ ദുരിത പ്രവർത്തനങ്ങൾക്കിടയിലും എന്റെ രോഗവിവരം തിരക്കിയ വിവിധ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ എന്റെ നല്ല സുഹൃത്തുക്കൾ, എൻ.കെ പ്രേമചന്ദ്രൻ എം.പി, അഡ്വ: ഐ.ബി.സതീഷ് എം.എൽ.എ , മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള, കിയാൽ മാനേജിംഗ് ഡയറക്റ്റർ വി.തുളസിദാസ്, ചലച്ചിത്ര താരം ഇന്ദ്രൻസ്, പൂനയിൽ നിന്നും വി.രാമചന്ദ്രനും കുടുംബവും എം.ജി.എം.എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ: ഗീവർഗീസ് യോഹന്നാൻ, എം.ജി.എം-ഗ്രൂപ്പിലെ സ്കൂ ൾ പ്രിൻസിപ്പൽ വിജയകുമാർ, പ്രമോദ് – കൂടാതെ വിദേശ രാജ്യങ്ങളിൽ എന്നെ സ്നേഹിക്കുന്ന പല വ്യക്തികളും എല്ലാവരോടും നന്ദി. എന്റെ ജേഷ്ഠ സഹോദരനായ കലാപ്രേമി ബഷീർ ബാബു ഉൾപ്പടെയുള്ള കുടുംബാംഗങ്ങളോടും മലയാള മനോരമ ചീഫ് സബ് – എഡിറ്റർ രാജീവ് ഗോപാലകൃഷണനും കൂടുംബത്തിനോടും മാധ്യമം ബ്യൂറോ ചീഫ് എന്റെ സഹോദരതുല്യനായ ബഷീറിനോടും നന്ദി. എന്റെ ഓർമ്മയിൽ നിന്നും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. എല്ലാ പേർക്കും നന്മകൾ മാത്രം നേരുന്നു.പ്രാർത്ഥിക്കുക. വീട്ടിൽ വിശ്രമവും ശേഷിക്കുന്ന ചികിത്സയും. സ്നേഹത്തോടെ