നന്നായി പഴുത്ത നേന്ത്രപ്പഴം – 3
തേങ്ങാ ചിരകിയത് – 1 കപ്പ്
ഏലക്കാപ്പൊടി – 3/4 ടീ സ്പൂണ്‍
പഞ്ചസ്സാര – 1/4 കപ്പ് ( മധുരം ഇഷ്ടമുള്ള അളവിൽ )
സേമിയ നുറുക്കിയത്
കടലമാവ് – 4 ടേബിൾ സ്പൂണ്‍
എണ്ണ – വറുക്കാൻ ആവശ്യമുള്ളത്
പഴം ആവിയിൽ പുഴുങ്ങി , തണുക്കുമ്പോൾ നന്നായി ഉടച്ചെടുക്കുക
തേങ്ങ മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക
ഉടച്ച പഴത്തിലേക്കു തേങ്ങയും പഞ്ചസ്സാരയും ഏലക്കാപ്പൊടിയും ചേർത്ത് ഇളക്കി വയ്ക്കുക
കടലമാവ് വെള്ളം ചേർത്ത് അയവിൽ കലക്കുക
ഓരോ ചെറിയ ഉരുള എത്തപ്പഴക്കൂട്ടെടുത്തു കിളിക്കൂടിന്റെ ആകൃതിയിൽ പരത്തി , കടലമാവിൽ ഒന്ന് മുക്കി , സേമിയയിൽ ഇട്ടു ഉരുട്ടി എടുക്കുക
സേമിയ ഓരോ ഉരുളക്കു പുറത്തും നന്നായി പൊതിഞ്ഞു വരണം
എല്ലാ ഉരുളകളും ഇങ്ങനെ പൂർത്തി ആയാൽ എണ്ണ ചൂടാകാൻ വയ്ക്കാം
ചൂടായ എണ്ണയിൽ കിളിക്കൂടുകൾ വറുത്തു കോരുക
ചൂടോടെ മധുരമുള്ള കിളിക്കൂട് ആസ്വദിക്കൂ