ന്യൂസ്‌ മോർണിംഗ്

0

🅾️ *സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതായി വിവരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇനി വാര്‍ഡ് വിഭജനം സാധ്യമല്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതോടെ മുനിസിപ്പാലിറ്റി നിയമത്തില്‍ വരുത്തിയ ഭേദഗതി പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങണം*

🅾️ *കേരളത്തില്‍ മരണത്തെയും രോഗത്തെയും പിടിച്ചു നിർത്തുമ്പോൾ ആഗോള തലത്തില്‍ മലയാളികള്‍ക്ക് ഇന്നലെ ദൗര്‍ഭാഗ്യത്തിന്റെ ദിനമായിരുന്നു. കൊറോണ വൈറസ് ബാധിച്ച്‌ ഇന്നലെ രാജ്യത്തിന് പുറത്ത് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. യുഎസിലും ബ്രിട്ടനിലും യുഎഇയിലുമായി ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചതോടെ കേരളത്തിന് പുറത്തു കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 60 ആയി ഉയര്‍ന്നു.*
*കോവിഡ് മരണം ഏറ്റവും കൂടുതല്‍ സംഭവിച്ച യുഎസിലും ബ്രിട്ടനിലും യുഎഇയിലുമാണ് അഞ്ച് മലയാളികള്‍ കൂടി കോവിഡ് മരണത്തിന് കീഴടങ്ങിയത്. യുഎസില്‍ ഷിക്കാഗോയ്ക്കു സമീപം ദെസ് പ്ലെയിന്‍സില്‍ കോട്ടയം മാന്നാനം വല്ലാത്തറക്കല്‍ വി എസ് സെബാസ്റ്റ്യന്‍ (തങ്കച്ചന്‍ -64), ന്യൂയോര്‍ക്കില്‍ പത്തനംതിട്ട അയിരൂര്‍ തേക്കുങ്കല്‍ ചെറുകര കണ്ണന്നൂര്‍ പറമ്പിൽ (കാട്ടാത്താനില്‍) തോമസ് വര്‍ഗീസ് (61), ബ്രിട്ടനില്‍ കോട്ടയം വെളിയന്നൂര്‍ കുറ്റിക്കോട്ട് അനൂജ് കുമാര്‍ (44), അബുദാബിയില്‍ പെരുമ്പാവൂർ മാറമ്പിള്ളി കമ്പനിപ്പടി കോണ്ടപ്പിള്ളി ഷൗക്കത്ത് അലി (54), ദുബായില്‍ തൃശൂര്‍ പുറനാട്ടുകര സ്വദേശി മഠത്തിപ്പറമ്പിൽ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസ് (42) എന്നിവരാണു മരിച്ചത്.സെബാസ്റ്റ്യനും കുടുംബവും 11 വര്‍ഷമായി യുഎസിലാണ്. സംസ്‌കാരം ഇന്ത്യന്‍ സമയം ഇന്നു രാത്രി 8ന്.* *ഭാര്യ: ജൈനമ്മ. മകന്‍: ജിതിന്‍. മരുമകള്‍: അഞ്ജു ജോസഫ്.* *ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു തോമസ് വര്‍ഗീസ്. ഭാര്യ: റോസമ്മ. മക്കള്‍: റോബി, റോണി.*
*വെളിയന്നൂര്‍ കുറ്റിക്കോട്ട് പരേതനായ പവിത്രന്റെയും ജഗദമ്മയുടെയും മകനായ അനൂജ് നഴ്‌സായിരുന്നു. 15 വര്‍ഷമായി ലണ്ടനിലാണ്. ഭാര്യ: തൊടുപുഴ കോലാനി മലേപ്പറമ്പിൽ സന്ധ്യ (നഴ്‌സ്). മക്കള്‍: അകുല്‍, ഗോകുല്‍. ശിവദാസ് ഡ്രൈവറായിരുന്നു. ഭാര്യ: സുരജ. മക്കള്‍: അമേയ, അക്ഷര.*
*ഷൗക്കത്ത് അലി 30 വര്‍ഷമായി അബുദാബിയില്‍ ഡ്രൈവറായിരുന്നു. അഞ്ചു ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ആലുവ മാറമ്പിള്ളി കോമ്പുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി (54)യാണ് മരിച്ചത്. അസുഖം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ ഷൗക്കത്ത് അലി മരണത്തിന് കീഴടങ്ങുകയായിരുന്നു*
*അബുദാബി ഖലീഫ സിറ്റി ആശുപത്രിയിലായിരുന്നു മരണം. അഞ്ചു ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്നോക്കിലായിരുന്നു ഷൗക്കത്ത് അലിക്ക് ജോലി. ഖബറടക്കം അബുദാബിയില്‍ നടത്തി. ഭാര്യ റഹ്മത്ത്. മക്കള്‍ ശബ്ന, നിഹാല്‍, ആയിഷ, മരുമകന്‍: ജിതിന്‍ ജലീല്‍.*

🅾️ *ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഇ​താ​ദ്യ​മാ​യി ഗ​ള്‍​ഫ്​ മേ​ഖ​ല​യി​ല്‍ നി​ന്ന്​ ഒ​രു വി​മാ​നം യാ​ത്ര​ക്കാ​രു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക്​ എ​ത്തു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച അ​ന്ത​രി​ച്ച വ്യ​വ​സാ​യ ​പ്ര​മു​ഖ​ന്റെ മൃ​ത​ദേ​ഹം ​നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ്​ കേ​​​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക വി​മാ​ന​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി​യ​ത്. ജോ​യ് അ​റ​ക്ക​ലി​​ന്റെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ദു​ബൈ​യി​ല്‍​നി​ന്ന്​ കോ​ഴി​ക്കോട്ടേക്ക്​ ചാ​ര്‍​േ​ട്ട​ഡ്​ വി​മാ​നം പ​റ​ത്തു​ന്ന​തി​ല്‍ ആ​ക്ഷേ​പ​മി​ല്ല എ​ന്ന്​ കേ​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ അ​റി​യി​ക്കു​ന്നു.മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ജോ​യി​യു​ടെ ഭാ​ര്യ​ക്കും ര​ണ്ട്​ മ​ക്ക​ള്‍​ക്കും യാ​ത്ര ചെ​യ്യാം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ ഇ​വ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല എ​ന്ന്​ കേ​​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ (ഇ​മി​ഗ്രേ​ഷ​ന്‍) സു​മ​ന്ത്​ സി​ങ്​ ഒ​പ്പു​വെ​ച്ച അ​നു​മ​തി പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ഇ​തി​നു പു​റ​മെ നോ​ട്ടി​ങ്​​ഹാ​മി​ല്‍ നി​ന്ന്​ പ്ര​സാ​ദാ​സ്​ എ​ളിം​ബ​നും ഭാ​ര്യ, മ​ക​ള്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം നാ​ട്ടി​ലേ​ക്ക്​ പ​റ​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ന്‍​സ​ര്‍ ചി​കി​ത്സ​യി​ലാ​ണ്​ പ്ര​സാ​ദാ​സ്. ജോ​യ്​ അ​റ​ക്ക​ലി​​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി എം​ബാ​മി​ങ്​ ഉ​ള്‍​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട്​ എം.​പി എം.​കെ. രാ​ഘ​വ​ന്‍, വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ എ​ലൈ​റ്റ്​ ഗ്രൂ​പ്​​ എം.​ഡി ആ​ര്‍. ഹ​രി​കു​മാ​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി, ലോ​ക കേ​ര​ള സ​ഭാം​ഗം അ​ഡ്വ. ഹാ​ഷി​ക്​ ടി.​കെ തു​ട​ങ്ങി​യ​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ്​ കേ​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്ന്​ നോ ​ഒ​ബ്​​ജ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നേ​ടാ​നാ​യ​ത്. അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രാ​ക്ഷേ​പ പ​ത്രം ന​ല്‍​കി​യ​തോ​ടെ മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ എ​ന്‍.​ഒ.​സി​യും ഉ​ട​ന്‍ ല​ഭി​ക്കും. അ​ടു​ത്ത ദി​വ​സം ത​ന്നെ മൃ​ത​ദേ​ഹം നാ​ട്ടിലെത്തി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ല്‍ അ​ടി​യ​ന്തി​ര ചി​കി​ത്സ തേ​ടി വ​യോ​ധി​ക​രും ഗ​ര്‍​ഭി​ണി​ക​ളും മ​റ്റും സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ഇ​പ്പോ​ഴും കേ​ന്ദ്ര​സ​ര്‍​ക്കാ​റി​​ന്റെ ക​നി​വു ല​ഭി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്.*

🅾️ *കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ്രാ​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ പെ​ന്‍റാ മേ​ന​ക അഗ്നിരക്ഷാ സേന അ​ണു​വി​മു​ക്ത​മാ​ക്കി. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അഗ്നിരക്ഷാ സേന സ്ഥ​ല​ത്തെത്തി ക​ട​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് തി​ര​ക്കേ​റി​യ മേ​ന​ക ജം​ഗ്ഷ​നി​ലെ ബ​ഹു​നി​ല വ്യാ​പാ​ര സ​മു​ച്ച​യ​മാ​യ പെന്‍റ മേ​ന​ക അ​ട​ഞ്ഞുകി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ളി​ല്‍ ഇ​വി​ടു​ത്തെ ക​ട​ക​ള്‍​ക്കും തു​റ​ന്നു പ്ര​വൃ​ത്തി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ച്ചി കോ​ര്‍​പറേ​ഷ​ന്‍ കെ​ട്ടി​ടം അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി അഗ്നിരക്ഷാ സേനയെ സ​മീ​പി​ച്ച​ത്.*

🅾️ *റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ച്‌ കൊണ്ട് ഉത്തരവിറങ്ങി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് നടപടി. അതേസമയം, കോട്ടയത്ത് നിലവിലെ ഏഴ് പഞ്ചായത്തുകള്‍ക്ക് പുറമെ മേലുകാവ് പഞ്ചായത്തും തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു. ഗ്രീന്‍സോണിലായിരുന്ന കോട്ടയത്തും ഇടുക്കിയിലും കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവുണ്ടായത്.*

🅾️ *കോഴിക്കോട് ജില്ലയിലെ കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നതായി സംശയം. കാസര്‍ക്കോടിനും കണ്ണൂരിനും പിന്നാലെയാണ് കോഴിക്കോടും രോഗികളുടെ വിവരം ചോര്‍ന്നതായി വില്യാപ്പള്ളി സ്വദേശി സംശയം പ്രകടിപ്പിച്ചത്. രോഗം മാറി വീട്ടില്‍ കഴിയുന്ന വടകര വില്യാപ്പളളി സ്വദേശിക്ക് ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഫോണ്‍ കോളുകള്‍ എത്തിയത്.* *നമ്പരുകളിലേക്ക് തിരികെ വിളിച്ചെങ്കിലും നിലവിലില്ലെന്നാണ് മറുപടി. അഞ്ച് ദിവസം മുമ്പാണ്‌ വില്യാപ്പിള്ളി സ്വദേശിക്ക് ആദ്യ ഫോണ്‍കോള്‍ വന്നത്. ബാഗ്ലൂരിലെ കൊവിഡ് ഓഫീസില്‍ നിന്നെന്നാണ് വിളിച്ചവര്‍ പരിചയപ്പെടുത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. രോഗ വിവരങ്ങള്‍ ചോദിച്ച ശേഷം വിലാസം ശരിയാണോയെന്നും വിളിച്ചവര്‍ ഉറപ്പാക്കി. രണ്ട് ദിവസം മുമ്പ്‌ സാമ്പത്തിക ഡല്‍ഹിയില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. വിളിച്ചവര്‍ ഹിന്ദിയിലും മലയാളത്തിലും സംസാരിച്ചു. കൊവിഡ് കൗണ്‍സിലിങിന് എന്ന് പറഞ്ഞാണ് വിളിച്ചത്. താന്‍ രോഗമുക്തി നേടിയതാണെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരേയായി വിളിച്ച്‌ വരുന്നേ ഉള്ളൂ എന്നായിരുന്നു മറുപടി. കണ്ണൂരിലും കാസര്‍കോട്ടും രോഗികളുടെ വിവരം ചോര്‍ന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ട് നമ്പറുകളിലേക്കും തിരിച്ച്‌ വിളിച്ചെങ്കിലും നമ്പർ നിലവില്‍ ഇല്ലെന്നായിരുന്നു കിട്ടിയ മറുപടി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനാണ് രോഗിയുടെ തീരുമാനം. രോഗിയെ വിളിച്ച വിവരം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചിട്ടുണ്ട്.*

🅾️ *സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് ചെയ്യുന്നതിനെതിരെയുള്ള കോടതി ഉത്തരവിനെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി വിധി സാമാന്യമായും എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും, അത് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി വിശദമായി പരിശോധിക്കും. വിധി കൃത്യമായി പാലിക്കാന്‍ ബാധ്യസ്ഥരാണ്. വിധിക്ക് മേല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ കഴിയില്ല. നിയമപരമായി എന്തെങ്കിലും വഴികളുണ്ടെങ്കില്‍ അത് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്ബളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്നായിരുന്നു കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി, ഉത്തരവ്*

🅾️ *ദുബൈയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ച്‌ മരിച്ചു . കൊല്ലം ചടയമംഗലം ഇളംപഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് (36) മരിച്ചത് . ദുബൈയില്‍ ടാക്സി ഡ്രൈവറാണ് ഇയാള്‍*

🅾️ *കാസര്‍ഗോഡ് കൊറോണ വൈറസ് സ്ഥിരീകരിച്ചത് അജാനൂര്‍ സ്വദേശിയായ 24കാരന്.* *സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്. ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പെയിന്റിംഗ് തൊഴിലാളിയായ 24 കാരന്‍ നിരവധി യാത്രകള്‍ ചെയ്യുന്ന ആളാണ്. യാത്രകളില്‍ എവിടെ നിന്നെങ്കിലുമാകാം രോഗം ബാധിച്ചതെന്നാണ് വിലയിരുത്തല്‍. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് 24-ാം തീയതി മുതല്‍ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു.* *അതേസമയം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികളാണ് രോഗമുക്തി നേടി വീട്ടിലേയ്ക്ക് മടങ്ങിയത്.*
*44 ദിവസം കൊണ്ട് 89 രോഗികള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് മുക്തരായി.*

🅾️ *ശമ്പളം പി​ടി​ക്ക​ല്‍ ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഏ​പ്രി​ല്‍ മാ​സ​ത്തെ ശമ്പള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ പോ​ക​ല്‍, ഉ​ത്ത​ര​വി​ന്​ പ​ക​രം ഒാ​ര്‍​ഡി​ന​ന്‍​സ്​ ഇ​റ​ക്ക​ല്‍, ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക പി​ടി​ക്ക​ല്‍ എ​ന്നീ​ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ ​സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്​​ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.*

🅾️ *കോവിഡ്​-19 സ്ഥിരീകരിച്ച കോട്ടയം പനച്ചിക്കാട്​ സ്വദേശിനിയുടെ (രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ അമ്മ) സഞ്ചാരപഥം അധികൃതര്‍ പുറത്തുവിട്ടു. ഇവര്‍ കുടുംബശ്രീ യോഗത്തിലും കുറിച്ചിയില്‍ മരണാനന്തര ചടങ്ങിലും പ​ങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്​. ​ മാര്‍ച്ച്‌​ 24നാണ്​ ആരോഗ്യപ്രവര്‍ത്തകന്‍ തിരുവനന്തപുരത്തുനിന്ന്​ വീട്ടിലെത്തുന്നത്​. ഏപ്രില്‍ എട്ടിന്​ രാവിലെ 10.30 മുതല്‍ 11.30വരെ സചിവോത്തമപുരം പി.എച്ച്‌​.സി, 11ന്​ രാവിലെ 10.30 മുതല്‍ 11.30വരെ സചിവോത്തമപുരം പി.എച്ച്‌​.സി, 18ന്​ രാവിലെ 10ന്​ കുഴിമറ്റം എന്‍.എസ്​.എസ്​ സ്​കൂളിനടുത്തുള്ള ജനസേവനകേന്ദ്രം, ഉച്ചക്ക്​ 2.30ന്​ അയല്‍വീട്ടില്‍ കുടുംബശ്രീ ​േയാഗം, 21ന്​​ രാത്രി എട്ടിന്​ കുറിച്ചിയില്‍ 10പേരാണ്​ പ​ങ്കെടുത്ത മരണാനന്തര ചടങ്ങില്‍, 22ന്​ രാവിലെ 9 മുതല്‍ 11.30 വരെ ജനറല്‍ ആശുപത്രി കെറോണ സെല്ലില്‍ ആരോഗ്യപ്രവര്‍ത്തകനായ മകനൊപ്പം, 25ന്​ കോവിഡ്​ സ്ഥിരീകരിച്ചു.*

▪️ *മണര്‍കാട് സ്വദേശിയായ ലോറിയുടെ ഡ്രൈവറുടെ സഞ്ചാരപഥം*

*മാര്‍ച്ച്‌​ 17ന്​ കോട്ടയത്തുനിന്ന്​ പുറപ്പെട്ട ഇയാള്‍ 20ന്​ മഹാരാഷ്​ട്രയിലെ ഓറഞ്ച്​ തോട്ടത്തിലെത്തി.22ന്​ മടങ്ങി. 25ന്​ രാവിലെ 10ന്​ അരൂരിലെ എ.​െക.എസ്​. കോള്‍ഡ്​ സ്​റ്റോറേജ്​, 11.30ന്​ ചേര്‍ത്തല എസ്​.എം. പഴക്കട, ഉച്ചക്ക്​ രണ്ടിന്​ കുടമാളൂരിലെ പി.എസ്​. ഫ്രൂട്സ്​റ്റാള്‍, 2.15 ഓടെ കുടമാളൂര്‍ സl​െന്‍റ്​ ജോര്‍ജ്​ ബേക്കറി. വൈകീട്ട്​ 6.30ന്​ ജില്ല ആശുപത്രിയിലെ കൊറോണ ക്ലിനിക്കിലെത്തി. രോഗലക്ഷണങ്ങളില്ലെങ്കിലും ഹോം ക്വാറന്‍റീന്‍ നിര്‍ദേശിച്ചു. ഏപ്രില്‍ ഏഴിന്​ രാവിലെ 11.30ന്​ കോട്ടയം മാര്‍ക്കറ്റ്​, ഉച്ചക്ക്​ 12.30ന്​ കാവുംപടിക്കല്‍ റേഷന്‍ കട, 12.45ന്​ മണര്‍കാട്​ പെട്രോള്‍ പമ്പിനടുത്തുള്ള പച്ചക്കറികട, എട്ടിന്​ രാവിലെ 10ന്​ മണര്‍കാട്​ പെട്രോള്‍ ​ പമ്പിന്‌ പുറകിലെ ഇറച്ചിക്കട, 15ന്​ രാവിലെ 11 മുതല്‍ 12.30 വരെ മണര്‍കാട്​ കവലയിലെ ഗ്രാമീണ്‍ ബാങ്ക് എ.ടി.എം​, 23ന്​ രാവിലെ 11ന്​ ജില്ല ആശുപത്രിയിലെത്തി സാമ്പിൾ നല്‍കി. ഉച്ചക്ക്​ ഒന്നിന്​ മനോരമക്ക്​ എതിര്‍വ​ശത്തെ മെഡിക്കല്‍ ഷോപ്​, മൂന്നുമണിക്ക്​ കാവുപടിക്കല്‍ റേഷന്‍ കട, 24ന്​ ​വൈറസ്​ സ്ഥിരീകരിച്ച്‌​ മെഡി. കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക്​ മാറ്റി.*

🅾️ *തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു. താ​ഴെ തിരുവമ്പാടി ക​ല്‍​പ​ശ്ശേ​രി സ​ത്യ​കു​മാ​ര്‍ (48) ആ​ണ് മ​രി​ച്ച​ത്. തിരുവമ്പാടി ഒ​റ്റ​പ്പൊ​യി​ല്‍ തെ​ങ്ങു​ക​യ​റ്റ​ത്തി​നി​ടെ ഏ​ണി അ​ബ​ദ്ധ​ത്തി​ല്‍ വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9 -​തോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​നെ തിരുവമ്പാടി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ശ്രീ​മ​തി. മ​ക​ന്‍: അ​ഖി​ല്‍. മാ​താ​വ്​: രു​ഗ്മി​ണി​യ​മ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: ദേ​വാ​ന​ന്ദ​ന്‍, ഗി​രീ​ഷ് കു​മാ​ര്‍, വാ​സ​ന്തി.*

🅾️ *കോ​വി​ഡി​നെ​തി​രെ പ​ങ്ക​ജ​ക​സ്​​തൂ​രി ​ഹെ​ര്‍​ബ​ല്‍ റി​സ​ര്‍​ച്​ ഫൗ​ണ്ടേ​ഷ​ന്‍ വി​ക​സി​പ്പി​ച്ച സി​ഞ്ചി​വീ​ര്‍-​എ​ച്ച്‌​ എ​ന്ന ആ​യു​ര്‍​വേ​ദ ഒൗ​ഷ​ധ​ത്തി​ന്​ സി.​ടി.​​ആ​ര്‍.​െ​എ പ​രീ​ക്ഷ​ണാ​നു​മ​തി ലഭിച്ചതായി പ​ങ്ക​ജ​ക​സ്​​തൂ​രി സ്​​ഥാ​പ​ക​ന്‍ ഡോ. ​ജെ. ഹ​രീ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​റി​യി​ച്ചു.*

🅾️ *നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്​ടോബറില്‍തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ സി.പി.എം. നിലവിലുള്ള നിയമപ്രകാരം വാര്‍ഡ്​ വിഭജനം സാധ്യമ​െല്ലന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍ പറഞ്ഞു. സര്‍ക്കാറി​െനതിരായ പ്രതിപക്ഷ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ്​- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട്​ ഉണ്ടെന്നും അദ്ദേഹം സി.പി.എം ചാനലിന്​ നല്‍കിയ അഭിമുഖത്തില്‍ ​ആരോപിച്ചു.*

🅾️ *പ​യ്യ​നാ​ട് കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് അ​റി​യി​ക്കാ​ന്‍ വൈ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഉ​റ​ച്ച്‌ കു​ടും​ബം. ഫ​ലം പോ​സി​റ്റി​വാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ശേ​ഷം 24 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ണ് ഇ​ക്കാ​ര്യ​മ​റി​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യാ​ണ്​ ഇ​ത്​ അ​റി​ഞ്ഞ​തെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി ഡോ​ക്ട​ര്‍​മാ​രോ മ​റ്റു ജീ​വ​ന​ക്കാ​രോ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ല്ല. ഫ​ലം വ​രാ​നു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് അ​വ​ര്‍ ന​ല്‍​കി​യ​തെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.*

🅾️ *നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ നോ​ര്‍​ക്ക​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത വി​ദേ​ശ മ​ല​യാ​ളി​ക​ള്‍ 2,76,700. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യോ​ടെ 2.80 ല​ക്ഷ​ത്തോ​ള​മാ​യ​താ​യാ​ണ്​ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇൗ ​രീ​തി​യി​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ പു​രോ​ഗ​മി​ച്ചാ​ല്‍ അ​ഞ്ചു​ല​ക്ഷം ക​ഴി​യു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. 150ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ര​ജി​സ്​​ട്രേ​ഷ​ന്‍ വ​ന്നി​ട്ടു​ണ്ട്. കൂ​ടു​ത​ലും ഗ​ള്‍​ഫ്​​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ യു.​എ.​ഇ​യി​ല്‍ നി​ന്നാ​ണ്.*

🅾️ *കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്​ച കോവിഡ്​ പോസിറ്റിവായ പ്രവാസിക്ക്​ രോഗം സ്ഥിരീകരിച്ചത്​ വിദേശത്തുനിന്നെത്തി 43 ദിവസങ്ങള്‍ക്കുശേഷം. ചൊവ്വാഴ്​ച കോവിഡ്​ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ ദുബൈയില്‍നിന്ന്​ എത്തിയവരാണ്​. ഇതില്‍ മൂര്യാട് സ്വദേശിയായ 21കാരന്‍ മാര്‍ച്ച്‌ 17നും ഗര്‍ഭിണിയും ചെറുവാഞ്ചേരി സ്വദേശിയുമായ 20കാരി മാര്‍ച്ച്‌ 21നുമാണ്​ വിദേശത്തുനിന്നെത്തിയത്​.*

🅾️ *കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇടുക്കിയിലും കോട്ടയത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ച വന്നതായും അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇവിടങ്ങളില്‍ സാഹചര്യം വഷളാകാന്‍ കാരണമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.*

🅾️ *പതിനാറുകാരനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അഡ്ക്കസ്ഥല മൊഗേറുവിലെ സുബാഷിന്‍റെ മകന്‍ അഭിലാഷാണ് (16) മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചക്ക് മാതാപിതാക്കളും സഹോദരനുമൊപ്പം വീടിന് സമീപത്തെ തോട്ടത്തില്‍ പോയതായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അഭിലാഷ് വീട്ടിലേക്ക് തിരിച്ചു. ഇതിനിടയില്‍ വീട്ടില്‍ അഭിലാഷ് ചര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് തോട്ടത്തിലുണ്ടായിരുന്നവര്‍ വീട്ടില്‍ എത്തുമ്പോഴേക്കും അസ്വസ്ഥനായി കിടക്കുന്നതാണ് കണ്ടത്. സമീപത്ത് കവുങ്ങിന് തെളിക്കുന്ന കീടനാശിനിയുടെ കുപ്പിയും കണ്ടെത്തി. ഉടനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. മാതാവ്: ആശ. സഹോദരന്‍: ആകാശ്.*

🅾️ *ലോക്ഡൗണിനെ തുടര്‍ന്ന് ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും അടച്ചതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ചാരായം വാറ്റ് തകൃതി.* *കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാ‍യി കൈയ്മെയ് മറന്ന് രംഗത്തുള്ള പൊലീസിന് വലിയ തലവേദന സൃഷ്ടിക്കുകയാണ് ഇത്തരം വ്യാജവാറ്റുകാര്‍.* *മുന്‍കാലങ്ങളില്‍ വിജനമായ പ്രദേശങ്ങളും മലഞ്ചരിവുകളും കേന്ദ്രീകരിച്ച്‌ നടന്നിരുന്ന വാറ്റ് ഇപ്പോള്‍ വീടുകള്‍ക്കുള്ളില്‍ വരെ തകൃതിയാണ്. ചൊവ്വാഴ്ച സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ പൊലീസ് വ്യാജവാറ്റ് പിടികൂടി നശിപ്പിച്ചു.* *നിരവധി പേരെയാണ് അറസ്റ്റ് ചെയ്തത്.വ്യാജ വാറ്റുസംഘത്തിലെ പിതാവും മകനുമടക്കം മൂന്നു പേരെ വെച്ചൂച്ചിറ പൊലീസ് പിടികൂടി.* *ഇടമണ്‍ ചുട്ടിപ്പാറ വാലന്‍പാറ വാസുവിന്‍റെ മകന്‍ ബിജു (50), മകന്‍ ദീപുമോന്‍ (26) എന്നിവരെ തിങ്കളാഴ്ച രാത്രിയും ഓടിരക്ഷപ്പെട്ട സഹായി വലിയപതാല്‍ കിഴക്കേമല കൈതത്തറ സണ്ണി (56)യെ ചൊവ്വാഴ്ച രാവിലെയുമാണ്* *പടികൂടിയത്. വ്യാജ വാറ്റ് നടക്കുന്നതറിഞ്ഞ് തിങ്കളാഴ്ച രാത്രി 9 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. വ്യാജ വാറ്റ് നടത്തിയ വീടിന്‍റെ* *ഉടമസ്ഥനെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവിടെ നിന്നും 55 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.*

*🇮🇳 ദേശീയം 🇮🇳*
————————–>>>>>>>>>>

🅾️ *പ്രണയബന്ധത്തിന്റെ പേരില്‍ 19കാരിയെ കൊന്ന് കുഴിച്ച്‌ മൂടിയ അമ്മയെയും ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു ജസ്പ്രീത് കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഹോഷിയാര്‍പൂറിലാണ് കൊലപാതകം നടന്നത്. പ്രതികളില്‍ ഒരാളായ ഗുര്‍ദീപ് സിങ് പഞ്ചാബ് പൊലീസിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലായിരുന്നു ചുമതലയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജസ്പ്രീതിന് ഉറക്കഗുളികകള്‍ നല്‍കി മയക്കി കിടത്തിയശേഷം കഴുത്തുഞെരിച്ച്‌ കൊന്നു എന്നതാണ് കേസ്. ഉറക്കഗുളിക നല്‍കിയത് താന്‍ ആണെന്ന് അമ്മ ബല്‍വിന്ദര്‍ പൊലീസിനോട് പറഞ്ഞു. പിന്നാലെ ഉറക്കത്തിലായ ജസ്പ്രീതിനെ കഴുത്തുഞെരിച്ച്‌ ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് രഹസ്യമായി മൃതദേഹം സംസ്‌കരിച്ചതായും ഇവര്‍ പൊലീസിന് മൊഴിനല്‍കി. ജസ്പ്രീത്, അമന്‍പ്രീത് സിങ് എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഇതിനെ കുടുംബം എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. മകളെ കാണാനില്ലെന്ന് കാണിച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് ബല്‍വിന്ദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമന്‍പ്രീത് സിങ്ങാണ് ഇതിന് പിന്നിലെന്ന് ബല്‍വിന്ദര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ ബന്ധുക്കള്‍ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.*

🅾️ *ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്‌ഇ 10, 12 ക്ലാസ്സ് വിദ്യാര്‍ഥികളെ ജയിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്രമാനവ വിഭവശേഷിവകുപ്പ് മന്ത്രി രമേഷ്‌പൊഖ്രിയാല്‍ നടത്തിയ ചര്‍ച്ചയിലാണ് ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ഇക്കാര്യം മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണ്‍ മൂലം അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ സാധിക്കാത്തതിനാലാണ് ഇക്കാര്യം ഡല്‍ഹി വിദ്യാഭ്യാസമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അടുത്ത അധ്യായന വര്‍ഷം എല്ലാ ക്ലാസ്സുകളിലേയും സിലബസ് 30 ശതമാനം കുറയ്ക്കാനും ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ക്കുള്ള കോഴ്‌സുകളുടെ എണ്ണം കുറയ്ക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു.*

🅾️ *ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച്‌ അസം സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ഇത് ആദ്യമായാണ് കൊവിഡ് ബാധിച്ച്‌ രാജ്യത്ത് ഒരു ജവാന്‍ മരിക്കുന്നത്. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അസമില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ക് ഡൗണ്‍ വന്നതിനാല്‍ ഡല്‍ഹി ക്യാമ്പിൽ തങ്ങുകയായിരുന്നു. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജവാനും ഇയാള്‍ തന്നെയാണ്. തൊട്ടുപിന്നാലെ 41 ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചു. ഇതോടെ ഡല്‍ഹി മയൂര്‍ വിഹാര്‍ സിആര്‍പിഎഫ് ക്യാമ്പ്‌ രണ്ട് ദിവസം മുമ്പ്‌ അടച്ചിരുന്നു. മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ ഇവിടെ കൊവിഡ് നിരീക്ഷണത്തിലാണ്.ആരോഗ്യ പ്രവര്‍ത്തകരെത്തി അവശേഷിച്ച എല്ലാ സൈനികരുടെയും സാമ്പിൾ പരിശോധനക്ക് അയച്ചു.*

🅾️ *ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള പഠന സമ്പ്രദായത്തില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ചുവടു മാറ്റാനുള്ള ഔപചാരികമാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് എസ്‌എഫ്‌ഐ. ഇത്തരം അപകടകരമായ അജണ്ട കേന്ദ്ര സര്‍ക്കാരിന് മുമ്പുതന്നെയുണ്ട്. വിദ്യാഭ്യാസത്തെ കമ്പോളവല്‍ക്കരിക്കാനും ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനുമുള്ള വലിയ പദ്ധതിയുടെ ഭാഗമായ ഈ നീക്കം അനുവദിക്കില്ലെന്നും എസ്‌എഫ്‌ഐ പ്രസ്താവനയില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ അവസാനിക്കുമ്പോൾ ഒരു സെമസ്റ്റര്‍ കാലയളവ് അധികം നല്‍കി ക്ലാസുകള്‍ പുനഃരാരംഭിക്കണമെന്ന് പ്രസിഡന്റ് വി പി സാനുവും ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.*

🅾️ *രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ അതിസമ്പന്നരില്‍ നിന്ന് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് ഐആര്‍എസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഈ കൊറോണ കാലത്ത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണേണ്ട കേന്ദ്ര സര്‍ക്കാര്‍ കാട്ടുകള്ളന്മാര്‍ക്ക് ചൂട്ടു കത്തിക്കുന്നത് എന്തിന് ? എന്നാണ് മുഹമ്മദ് റിയാസ് ചോദിക്കുന്നത്. ഐ.ആര്‍.എസിലെ 50 യുവ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ‘ഫോഴ്‌സ്’ എന്ന് റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.*

🅾️ *രണ്ടാം ഘട്ട അടച്ചിടല്‍ അവസാനിക്കാന്‍ അഞ്ചുദിനം ശേഷിക്കെ രാജ്യത്തെ കോവിഡ് ബാധിതര്‍ 30,415 ആയി ഉയർന്നു. മരണം 1005 ആയി. 35 ദിവസത്തെ അടച്ചിടലിനിടെ രോഗികളുടെ എണ്ണത്തില്‍ 65 മടങ്ങാണ് വര്‍ധന.*

🅾️ *കൊവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ സെക്രട്ടേറിയറ്റും മന്ത്രാലയവും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടും. അണുനശീകരണത്തിനായാണ് സെക്രട്ടേറിയറ്റും മന്ത്രാലയവും അടക്കുന്നത്. നേരത്തെ നാല് ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അണുനശീകരണം നടത്തുന്നത്. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് ലഭിപ്പോള്‍ തന്നെ സെക്രട്ടറിയേറ്റ് കെട്ടിടം ഒഴിപ്പിച്ചു. ഇവിടെ ഇന്ന് അണുനാശിനി പ്രയോഗിച്ചു. മുഖ്യന്ത്രി ഉദ്ദവ് താക്കറെയുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകള്‍ ഇതിന് സമീപത്തായാണ് ഉള്ളത്. തെക്കന്‍ മുംബൈയിലെ മന്ത്രാലയത്തിന്റെ കെട്ടിടവും പരിസരവും ഏപ്രില്‍ 29, 30 തിയതികളില്‍ ശുചീകരണത്തിനായി അടച്ചിടുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. മന്ത്രിക്ക് വരെ കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ആണ് കൂടുതല്‍ കൊവിഡ് രോഗ ബാധിതരുള്ളത്.*

🅾️ *ലോക്ഡൗണില്‍ വീടകങ്ങളില്‍ കുടുങ്ങിയപ്പോള്‍ വ്യത്യസ്ത ‘ലുക്കുകള്‍’ പരീക്ഷിക്കുകയാണ് കായിക താരങ്ങള്‍. തല മുണ്ഡനം ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് പ്രത്യക്ഷപ്പെട്ടത് അടുത്തിടെയാണ്. ഇപ്പോഴിതാ കപിലി​​െന്‍റ സമകാലികനും മുന്‍ നായകനുമായ സുനില്‍ ഗാവസ്കര്‍ ഇതുവരെ കാണാത്ത ‘ലുക്കി’ല്‍ എത്തിയിരിക്കുന്നു. മികച്ച കമന്റേറ്റർ കൂടിയായ ഗാവസ്കറെ ഇതുവരെ ക്ലീന്‍ ഷേവ് ചെയ്ത മുഖത്തോടെയേ ആരാധകര്‍ കണ്ടിട്ടുള്ളു. ഇപ്പോള്‍ ലോക്ഡൗണില്‍ നരച്ച താടി വളര്‍ത്തിയിരിക്കുകയാണ് അദ്ദേഹം. ‘വയസ്സന്‍ ലുക്ക്’ ആണെങ്കിലും താന്‍ ഏകദേശം 50 വര്‍ഷം പിന്നിലേക്ക് പോയെന്നാണ് ഗാവസ്കര്‍ പറയുന്നത്. വീട്ടില്‍ വെറുതേയിരിപ്പ് ആണെങ്കിലും തനിക്ക് ഇപ്പോള്‍ അരങ്ങേറ്റ സമയത്തെ ശരീരഭാരം ആണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.*

🅾️ *തമിഴ്‌നാട്ടില്‍ 12 വയസില്‍ താഴെയുള്ള 121 കുട്ടികള്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്​. സംസ്ഥാനത്ത്​ പുതുതായി കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടവരില്‍ അഞ്ചുപേര്‍ മൂന്നു വയസില്‍ താ​ഴെയുള്ളവരാണ്​. ഇതില്‍ അഞ്ച്​, ഏഴ്​ മാസം പ്രായമുള്ളവരും ഒരു വയസുള്ള രണ്ട്​ കുട്ടികളും രണ്ട്​ വയസുള്ള ഒരുകുട്ടിയും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത്​ ഇന്നലെ​ 121 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,058 ആയി. ഇതില്‍ 1,392 പുരുഷന്മാരും 666 സ്ത്രീകളുമാണ്. ചൊവ്വാഴ്​ച 27 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ രോഗം ഭേദമായവരു​െട എണ്ണം 1128 ആയി. രോഗം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 25 ആയി ഉയര്‍ന്നു.*

🅾️ *ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്തെ ഗ​താ​ഗ​തം താ​റു​മാ​റാ​വു​ക​യും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള സാ​ധ​ന​വി​ല്‍​പ​ന നി​ല​ക്കു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​മാ​യി ‘ആ​മ​​സോ​ണ്‍’ കൈ​കോ​ര്‍​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌​ റെ​യി​ല്‍​വേ​യു​മാ​യി ധാ​ര​ണ​യാ​യ​താ​യി ആ​ഗോ​ള ഓ​ണ്‍​ലൈ​ന്‍ വി​ല്‍​പ​ന​രം​ഗ​ത്തെ ഭീ​മ​ന്മാ​രാ​യ ‘ആ​മ​സോ​ണി’​​െന്‍റ ഇ​ന്ത്യ​യി​ലെ ട്രാ​ന്‍​സ്​​പോ​ര്‍​​ട്ടേ​ഷ​ന്‍ സ​ര്‍​വി​സ്​ ഡ​യ​റ​ക്​​ട​ര്‍ അ​ഭി​ന​വ്​ സി​ങ്​ അ​റി​യി​ച്ചു.*

🅾️ *ഫണ്ട്​ അനുവദിക്കുന്നതില്‍ സംസ്​ഥാനത്തോട്​ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ മേയ്​ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന്​ കോണ്‍ഗ്രസ് പഞ്ചാബ്​ ഘടകം. ലോക തൊഴിലാളി ദിനമായ മേയ്​ ഒന്നിന്​ എല്ലാ വീടുകള്‍ക്കുമുകളിലും ത്രിവര്‍ണ പതാക ഉയര്‍​ത്തമെന്ന്​ പാര്‍ട്ടി സംസ്​ഥാന അധ്യക്ഷന്‍ സുനില്‍ ജഖാര്‍ അഭ്യര്‍ഥിച്ചു. കോവിഡ് -19നെതിരായ പോരാട്ടത്തില്‍ ബി.ജെ.പിക്ക്​ ഭരണമില്ലാത്ത സംസ്​ഥാനങ്ങള്‍ക്ക്​ പിന്തുണ നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുകയാണ്​. പകര്‍ച്ചവ്യാധിയും ലോക്ഡൗണും മൂലം സംസ്ഥാനത്തിന് പ്രതിമാസം 3,360 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ ചൂണ്ടിക്കാട്ടി.*

🅾️ *വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന്​ നടന്‍ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന്​ താരത്തിന്റെ വക്താവ്​ അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ്​ ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഖാന്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും വേഗം സുഖംപ്രാപിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഇര്‍ഫാന്‍ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.*

🅾️ *കോവിഡ്-19 പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ,മൊബൈല്‍ ആപ്ലിക്കേഷനായ ആരോഗ്യസേതു ആപ്പിന്റെ വ്യാജനെ നിര്‍മ്മിച്ച്‌, പാകിസ്ഥാന്‍ ചാരന്മാര്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യസേതുവിനോട് സാമ്യമുള്ള പേരില്‍ വ്യാജ ആപ്പ് നിര്‍മ്മിച്ചാണ് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നീക്കം നടത്തുന്നത്.*

*🌍 അന്താരാഷ്ട്രീയം 🌎*
————————->>>>>>>>>>

🅾️ *ലോകമെമ്പാടും കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 3,138,115 പിന്നിട്ടു. മരണനിരക്കിലും ഗണ്യമായ വര്‍ധനവാണുണ്ടായത്. ലോകത്താകമാനം 217,970 ഇതുവരെ മരിച്ചത്. അതേസമയം 955,770 പേര്‍ക്ക് വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായും രോഗമുക്തി നേടാനായി. അമേരിക്കയിലാണ് കൊറോണ ഏറ്റവുമധികം നാശം വിതച്ചത്. 1,035,765 പേര്‍ക്കാണ് അമേരിക്കയില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 142,238 പേര്‍ രോഗമുക്തി നേടി. സ്പെയിന്‍- 2,32,128, ഇറ്റലി- 2,01,505, ഫ്രാന്‍സ്- 1,65,911, ജര്‍മനി- 1,59,912, ബ്രിട്ടന്‍- 1,61,145, തുര്‍ക്കി- 1,14,653, ഇറാന്‍- 92,584, റഷ്യ- 93,558 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലായി കൊറോണ വൈറസ് ബാധിതരുടെ എണ്ണം.,*

🅾️ *അമേരിക്കയെ പിടിച്ചുകുലുക്കി കൊവിഡ് രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അമേരിക്കയില്‍ പത്ത് ലക്ഷം കടന്നു. ഏറ്റവം അവസാനമായി പുറത്തുവന്ന ഔദ്യോഗികമായ കണക്ക് പ്രകാരം അമരേിക്കയില്‍ 10,35,765 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌പെയിന്‍, റഷ്യ എന്നീ ലോകരാജ്യങ്ങള്‍ കൊവിഡില്‍ നിന്ന് ചെറിയ അശ്വാസം നേടി സാധാരണ ജീവിതം ആരംഭിക്കുന്നതിനിടെയാണ് അമേരിക്കയില്‍ രോഗവ്യാപനം ദിവസേന വര്‍ദ്ധിച്ചുവരുന്നത്. ചില രാജ്യങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങളടക്കം തുറന്ന് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് കടക്കുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അതേസമയം, കൊവിഡ് രോഗം അമേരിക്കയുടെ സാമ്പത്തിക രംഗത്ത് തന്നെ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 58365പേരാണ് രോഗം ബാധിച്ച്‌ മരിച്ചിരിക്കുന്നത്. വീയറ്റ്‌നാം യുദ്ധത്തില്‍ മരിച്ച അമേരിക്കന്‍ സൈനികരുടെ എണ്ണത്തെയാണ് ഇപ്പോള്‍ കൊറോണ മരണം രാജ്യത്ത് മറികടന്നിരിക്കുന്നത്. അമേരിക്കയുടെ പൊതു ആരോഗ്യത്തെ പിടിച്ചു കുലുക്കിയ വൈറസ് കാരണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്നുള്ള ട്രംപിന്റെ മോഹങ്ങള്‍ക്ക് കൊറോണ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.*

🅾️ *അ​മേ​രി​ക്ക​യി​ല്‍ ലോ​ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​യി​ച്ച നേ​താ​വി​ന് കോ​വി​ഡ് . റീ ​ഓ​പ​ണ്‍ നോ​ര്‍​ത്ത് ക​രോ​ലി​ന എ​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ട സം​ഘാ​ട​ക​യാ​യ ആ​ഡ്രേ വി​റ്റ്ലോ​ക്ക് എ​ന്ന യു​വ​തി​ക്കാ​ണ് കോവിഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാ​ഴ്ച​യാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വ​തി​ക്ക് ഞാ​യ​റാ​ഴ്ച​യാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്*

🅾️ *വൈ​റ​സ് ബാ​ധ മൂ​ല​മു​ണ്ടാ​യ സാമ്പത്തിക ന​ഷ്ടം മ​റി​ക​ട​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സ്. 12,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നാ​ണ് നീ​ക്കം. വി​മാ​ന​യാ​ത്ര പ​ഴ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് വ​രെ മ​റ്റു പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് എ​യ​ര്‍​വേ​സി​ന്‍റെ മാ​തൃ​കമ്പനി​യാ​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍ ഗ്രൂ​പ്പ് (ഐ​എ​ജി) അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഐ​എ​ജി​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത് ബ്രി​ട്ടീ​ഷ് എ​യ​ര്‍​ലൈ​ന്‍ പൈ​ല​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ (ബാ​ല്‍​പ) രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം ഞെ​ട്ട​ലും ദുഃ​ഖ​വു​മു​ണ്ടാ​ക്കു​ന്ന​താ​ണ്. ഒ​രോ തൊ​ഴി​ല്‍ ന​ഷ്ട​ത്തി​നും എ​തി​രെ ശ​ക്ത​മാ​യി പോ​രാ​ടു​മെ​ന്നും ബാ​ല്‍​പ പ്ര​തി​ക​രി​ച്ചു. നി​ല​വി​ല്‍ 4,500 പൈ​ല​റ്റു​മാ​രും 16,000 ക്യാ​ബി​ന്‍ ക്യൂ ​അം​ഗ​ങ്ങ​ളു​മാ​ണ് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സി​ലു​ള്ള​ത്. ഇ​തി​ന​കം 23,000 ജീ​വ​ന​ക്കാ​ര്‍​ക്ക് താ​ത്കാ​ലി​കാ​വ​ധി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. വി​മാ​ന യാ​ത്ര പ്രീ-​വൈ​റ​സ് ത​ല​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് കമ്പനി വാ​ര്‍​ത്താ കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ഐ​എ​ജി​യു​ടെ 2020ലെ ​ആ​ദ്യ ത്രൈ​മാ​സ വ​രു​മാ​നം 13 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 4.6 ബ്രി​ല്യ​ണ്‍ യൂ​റോ​യി​ല്‍ എ​ത്തി​യി​രു​ന്നു.*

🅾️ *വ​ട​ക്ക​ന്‍ സി​റി​യ​യി​ലെ അ​ഫ്രി​നി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ ഇ​ന്ധ​ന ട്ര​ക്ക് ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ 36 പേ​ര്‍ മ​രി​ച്ചു. നാ​ല്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ആ​റു പേ​ര്‍ തു​ര്‍​ക്കി പി​ന്തു​ണ​യു​ള്ള വി​മ​ത പോ​രാ​ളി​ക​ളും ഉ​ള്‍​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ഫ്രീ​ന്‍ പ​ട്ട​ണ​ത്തി​ലെ തി​ര​ക്കേ​റി​യ മാ​ര്‍​ക്ക​റ്റി​ലാ​ണ് ട്ര​ക്ക് സ്ഫോ​ട​നം ന​ട​ന്ന​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ന്‍ ഇ​ട​യു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഭീ​ക​ര സം​ഘ​ട​ന​ക​ളൊ​ന്നും സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.*

🅾️ *കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ചി​കി​ത്സാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് അ​യ​ര്‍​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​ര​ദ്ക​ര്‍. ഡോ​ക്ട​റാ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ധ​രി​ക്കു​ന്ന വേ​ഷം ധ​രി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഈ ​ചി​ത്ര​ങ്ങ​ള്‍ ആ​യി​ര​ങ്ങ​ളാ​ണ് ഷെ​യ​ര്‍ ചെ​യ്ത​ത്.*

🅾️ *കോ​വി​ഡ് വ്യാ​പ​നം നി​ര്‍​ബാ​ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ എ​ല്ലാം ഈ ​ആ​ഹ്വാ​നം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി. മി​നി​സോ​ട്ട​യി​ലെ മാ​യോ ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം മാ​സ്ക് ധ​രി​ക്കാ​തെ എ​ത്തി​യ​ത്. പെ​ന്‍​സി​ന് ചു​റ്റും നി​ല്‍​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​മെ​ല്ലാം മാ​സ്ക് ധ​രി​ച്ചി​രു​ന്നു.ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്ത് വ​ന്നു. മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്‌ഒ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ധ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് താ​ന്‍ തീ​രു​മാ​നി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് നേ​ര​ത്തെ, വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ വ​ന്‍​തോ​തി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു.*

🅾️ *യു​എ​ഇ​യി​ല്‍ കോ​വി​ഡ് 19 ബാ​ധി​ച്ച്‌ ഏ​ഴു പേ​ര്‍ കൂ​ടി മ​രി​ച്ചു. പു​തു​താ​യി 541 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും യു​എ​ഇ ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 11,380 ആ​യി. മ​ര​ണ​സ​ഖ്യം 89 ആ​യും ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് 91 പേ​ര്‍ കൂ​ടി പു​തു​താ​യി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. ഇ​തു​വ​രെ 2,181 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജാ​യി. ക​ഴി​ഞ്ഞ കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ 25,000 ലേ​റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ന​ട​ത്തി​യ​താ​യും ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.*

🅾️ *കോ​വി​ഡ് കാ​ല​ത്ത് അ​മേ​രി​ക്ക​ന്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ ചൈ​ന​ക്കെ​തി​രെ ന​ട​ത്തു​ന്ന​ത് വെ​റും നു​ണ പ്ര​ച​ര​ണ​ങ്ങ​ളാ​ണെ​ന്ന് ചൈ​ന. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കു​ണ്ടാ​യ പാ​ളി​ച്ച​ക​ളി​ല്‍​നി​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യെ മാ​റ്റി​വി​ടു​ക മാ​ത്ര​മാ​ണ് ട്രം​പി​ന്‍റെ​യും കൂ​ട്ട​രു​ടെ​യും ല​ക്ഷ്യ​മെ​ന്നും കോ​വി​ഡ് ദു​ര​ന്ത​ത്തി​ന്‍റെ പേ​രി​ല്‍ ചൈ​ന​യോ​ട് ന​ഷ്ട​പ​രി​ഹാ​രം തേ​ടു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ചൈ​ന​യു​ടെ പ്ര​തി​ക​ര​ണം. അ​മേ​രി​ക്ക​ന്‍ നേ​താ​ക്ക​ള്‍​ക്ക് ഒ​രു ല​ക്ഷ്യ​മേ​യു​ള്ളൂ. പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും അ​വ​ര്‍​ക്ക് സം​ഭ​വി​ച്ച പി​ഴ​വു​ക​ള്‍ മ​റ​യ്ക്കു​ക.അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് അ​വ​ര്‍ നു​ണ​ക​ള്‍ വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ് ഗെം​ഗ് ഷു​വാം​ഗ് പ​റ​ഞ്ഞു.*

🅾️ *കോ​വി​ഡി​നെ​ക്കു​റി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​മേ​രി​ക്ക​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ട്രം​പി​ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍, റി​പ്പോ​ര്‍​ട്ടു​ക​ള്‍ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.*

🅾️ *ലോക രാജ്യങ്ങള്‍ കോവിഡ് 19 പ്രതിരോധത്തിനായി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണരേഖയില്‍ പാക് തീവ്രവാദികളുടെ സാന്നിധ്യം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നും സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജമ്മു – കശ്മീരിലെ സുരക്ഷാ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയന്ത്രണ രേഖയ്ക്കു സമീപം 16 താവളങ്ങളിലായി ഏകദേശം 450 തീവ്രവാദികളുടെ സാന്നിധ്യമുള്ളതായാണ് സുരക്ഷാ വിഭാഗം കണ്ടെത്തിയത്. ലശ്കറെ ത്വയ്ബയില്‍പ്പെട്ട 244 പേരും ഹിസ്ബുല്‍ മുജാഹിദ്ദീനില്‍പ്പെട്ട 60 പേരും ജെയ്ശെ മുഹമ്മദില്‍പ്പെട്ട 129 പേരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.*

🅾️ *കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന സ്ത്രീക്ക് കുഞ്ഞ്​ പിറന്നു. റിയാദിലെ ഫസ്​റ്റ്​ ഹെല്‍ത്ത് ക്ലസ്​റ്ററാണ് കോവിഡ് ബാധിച്ച സ്ത്രീയുടെ പ്രസവ വിവരം അറിയിച്ചത്. പ്രസവിച്ച ഉടനെ കുട്ടിയെ മുന്‍കരുതലന്നോണം വേണ്ട ആരോഗ്യ പരിശോധനക്ക് വിധേയമാക്കി.*

________________________________

©️ Red Media 7034521845

🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️

You might also like

Leave A Reply

Your email address will not be published.