നൗഫൽ അബ്ദുൽ റഹ്‌മാൻ ഖത്തറിലെ ലോക പ്രവാസികൾക്ക് ഒരിക്കലും മറക്കാനാകാത്ത കാരുണ്യത്തിന് പ്രതീകമായി മാറിയിരിക്കുന്നു. സലിം കല്ലാട്ടുമുക്ക്

0

ഖത്തറിലെ പ്രവാസികളുടെ സംഘടനയായ “ഖത്തർ സ്പർശം”

എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയുമ്പോൾ മനുഷ്യത്വത്തിന്റെ മനോഹാരിതക്കപ്പുറം അവരുടെ ഹൃദയവിശാലതയിൽ അഭിമാനംതോന്നി.

അവർക്കൊപ്പം അവരിലൊരാളായി തീരുവാൻ ആഗ്രഹിച്ചുപോയി ഞാനും.

സ്നേഹസ്പർശത്തിന്റ

ഖത്തർ സ്പർശ സഹോദരന്മാരെ -ആദരവിന്റെ അഭിനന്ദനത്തിന്റെ പ്രോത്സാഹനത്തിന്റെ ഒരായിരം പനിനീർപ്പൂക്കൾ നിങ്ങളുടെ നെറുകരങ്ങളിൽ അർപ്പിക്കുന്നു വിനയത്തോടെ.

സ്വന്തം കുടുംബം പുലർത്തുവാൻ ഉറ്റവരെയൊക്കെ ഉപേക്ഷിച് അനേകായിരം മൈലുകൾക്കപ്പുറം ജോലിനോക്കുന്ന നിങ്ങൾ അദ്ധ്വാനവേദനത്തിന്റെ ഒരു ഭാഗവും

സമയത്തിന്റെ വിലപ്പെട്ട മറ്റൊരുഭാഗവും കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവച്‌

നിങ്ങൾ കാണിക്കുന്ന വലിയമനസ്സിനു നന്ദി എന്ന വാക്കിനു പകരം വെക്കുവാൻ മറ്റൊരു വാക്കില്ലാത്തതിനാൽ അർപ്പിക്കുന്നു നിങ്ങൾക്കായി നന്ദി നന്ദി.

ഒപ്പം ഹൃദയത്തെ കൈക്കുമ്പിളാക്കി നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

സൃഷ്ടാവ് ,ദൈവം തമ്പുരാൻ അർഹമായ പ്രതിഫലം നിങ്ങൾക്ക് നൽകട്ടെ. വസിക്കുന്ന നാട്ടിലെയും ജന്മനാട്ടിലെയും ജനങ്ങൾക്ക് നിങ്ങൾ നൽകിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഞങ്ങൾക്ക് പ്രചോദനമേകുന്നു സുഹൃത്തുക്കളെ .

നിറമുള്ള ജീവിതകാഴ്ചപാടുകളിലൂടെ മേനിനടിക്കുന്നവരും സമ്പത്തിന്റെ അഹന്തകാട്ടുന്നവരും കാലത്തിന്റെ പെരുവഴിയിൽ ഒന്നുമല്ലാതായി തീരുമെന്ന് കൊറോണയും പ്രളയവുമൊക്കെ നമുക്ക് കാണിച്ചുതന്നു.അവിടെയൊക്കെ കരുണയും കാരുണ്യവുമാണ് വലുതെന്നു നിങ്ങൾ മാതൃക കാണിച്ചു തരുന്നു.

നൗഫൽ എന്ന ആ മഹാനന്മ മരത്തിന്റെ തണലിൽ ,ആ തണലിലെ കുളിർകാറ്റിൽ ,ആ മരത്തിനു കീഴിൽ തഴച്ചു വളരുന്ന ഷഫീക് കണ്ണൂർ ,ഷാജി കുംബിടി , സഫീർ എന്നിവർക്കും എന്റെയും പീപ്പിൾ ന്യൂസ് പത്ര പ്രവർത്തകരുടെ യും ആയിരമായിരം അഭിനന്ദനങൾ.

ഞങളുടെ ചീഫ് എഡിറ്റർ പീർ മുഹമ്മദാണ് ഇത് ശ്രദ്ധയിൽ പെടുത്തിയത്. ഖത്തർ സ്പർശം എന്ന പൂക്കളുടെ സുഗന്ധം ലോകം മുഴുവൻ നിറയട്ടെ എന്നാശംസിക്കുന്നു.

പീപ്പിൾ ന്യൂസിന് വേണ്ടി

സലിം കല്ലാട്ടുമുക്ക്

You might also like
Leave A Reply

Your email address will not be published.