പ്രധാന വാർത്തകൾ

0

🅾️ *സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ല്‍ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മാ​​​സ്ക് നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി. നി​​​ര്‍​​​ദേ​​​ശം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​ന്‍ ശി​​​ക്ഷാ​​​നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പ് 290 പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച്‌ ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ട​​​തി​​​യി​​​ല്‍ പെ​​​റ്റി​​​കേ​​​സ് ചാ​​​ര്‍​​​ജ് ചെ​​​യ്യും. 200 രൂ​​​പ​​​യാ​​​ണ് പി​​​ഴ. കു​​​റ്റം ആ​​​വ​​​ര്‍​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 5000 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.*

🅾️ *സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണറുടെ അനുമതിക്കായി അയക്കും. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തെങ്കിലും ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി വിധി മറികടന്നുള്ള സര്‍ക്കാര്‍ ഓ‍‍ര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമോ എന്നതാണ് ഇനി പ്രധാനം. തദ്ദേശ ഭരണ വാര്‍ഡ് വിഭജനത്തിനുള്ള നിയമ ഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സും ഗവര്‍ണറുടെ പരിഗണനയിലേക്ക് എത്തും. നേരത്തെ പുതിയ വാര്‍ഡുകള്‍ രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവണര്‍ അംഗീകരിച്ചിരുന്നില്ല. അത് മറികടക്കാന്‍ സര്‍ക്കാര്‍ ഇത് പ്രത്യേക ബില്ലായി നിയമസഭയില്‍ പാസാക്കിയെടുത്തു.ഈ രണ്ട് ഓര്‍ഡിനന്‍സുകളിലും ഇനി ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാണ്.*

🅾️ *അബൂദബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. തൃശൂര്‍ തിരുവത്ര സ്വദേശിയായ പി.കെ കരീം ഹാജി (62) യാണ് മരിച്ചത്. വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു അദ്ദേഹം. അബൂദബി ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച അബൂദബിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു. ഇതിനോടകം വിദേശരാജ്യങ്ങളില്‍ നിരവധി മലയാളികളാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത്.*

🅾️ *കോവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു. തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി കോട്ടുവല ഇപ്പു മുഞ്ഞിയാര്‍ (മുഹമ്മദ് മുഞ്ഞിയാര്‍ 57) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ കഴിഞ്ഞ നാല് ദിവസങ്ങളായി മക്ക ഹിറ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. മക്കയില്‍ മത സാമൂഹിക സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി സജീവമായുള്ള വ്യക്തിയായിരുന്നു. മക്കയിലെ സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി സെക്രട്ടറിയുമായ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ നടത്തിവരുന്നു. ഭാര്യ: കുഞ്ഞിക്കദിയാമു ഹജജുമ്മ. യാസിര്‍ അറഫാത്ത്, ശാക്കിര്‍, ഖലീലു സമാന്‍, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്‌ന മിസ്രിയ, സഹദിയ.*

🅾️ *കൊറോണ ബാധിച്ച്‌ വിദേശരാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കുവൈറ്റില്‍ കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില് രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. കൊറോണ ബാധിച്ച്‌ ജാബര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാജേഷ് കുട്ടപ്പന്‍ നായര്‍ മരിച്ചത്. അബ്ബാസിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസ് ചെയ്തിരുന്നു കൂടാതെ അദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മറ്റ് നാല് പേരേയും താമസസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുവൈറ്റ് ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജേഷ് കുട്ടപ്പന്‍ നായര്‍. ഭാര്യ ഗീതാരാജേഷ് ലാബ് ടെക്‌നീഷ്യനാണ്. അശ്വിന്‍, ജിതിന്‍ എന്നിവര്‍ മക്കളാണ്. കൊറോാണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അബ്ദുള്‍ ഗഫൂര്‍ അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വലപ്പാട് സ്വദേശിയാണ് അബ്ദുള്‍ ഗഫൂര്‍. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് പിന്നീട് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിനു ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നു. കുവൈറ്റ് സിറ്റിയിലെ സഫാത്തില്‍ ടൈലറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷാഹിദ. മക്കളായ മുഹമ്മദ് ,അഫ്‌സാദ് എന്നിവര്‍ കുവൈറ്റില്‍ തന്നെയാണ് ജോലിചെയ്യുന്നത്.*

🅾️ *യു​എ​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ല്‍ ഒ​രു മ​ല​യാ​ളി​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. അ​ധ്യാ​പി​ക​യാ​യ പ്രി​ന്‍​സി റോ​യ് മാ​ത്യു​വാ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്. അ​ബു​ദാ​ബി​യി​ലൈ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലൈ അ​ധ്യാ​പി​ക ആ​യി​രു​ന്നു.*

🅾️ *നെയ്യാറ്റിന്‍കരയില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ ജീവനക്കാര്‍ ജോലിക്ക് എത്തണമെന്ന ഉത്തരവ് പിന്‍വലിച്ച്‌ കെഎഎല്‍. വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവെന്ന് കെഎഎല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തരവ് പിന്‍വ്വലിച്ചു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ സ്ഥാപനത്തിന് അടുത്താണ് താമസിക്കുന്നത്.*

🅾️ *കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പർക്കം പുലര്‍ത്തിയതിനാല്‍ കാസര്‍കോട് ജില്ലാകളക്ടര്‍ സജിത്ത് ബാബുവിനെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയത്. കാസര്‍കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ചാനലിലെ റിപ്പോര്‍ട്ടറുടെ സമ്പർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ജില്ലാ കലക്ടര്‍ നിരീക്ഷണത്തില്‍ പോയത്.*

🅾️ *രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നെയ്യാറ്റിന്‍കര, വെള്ളറട, പാറശാല മേഖലകളില്‍ ഇന്ന് രാവിലെ ഏഴ് മുതല്‍ 12 വരെയായിരിക്കും കടകള്‍ തുറക്കുക. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. വാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. തിരുവനന്തപുരത്തെ രണ്ട് കേസുകളടക്കം സംസ്ഥാനത്ത് ഇന്നലെ ആകെ 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്*

🅾️ *കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിനിയായ യുവതി കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സണ്‍ഷെയ്ഡില്‍ കുടുങ്ങുകയായിരുന്നു. സണ്‍ഷെയ്ഡില്‍ നിന്നും യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. ഏപ്രില്‍ 27നാണ് ഷൊര്‍ണൂരില്‍ നിന്നും ഇവരെ കൊവിഡ് കെയര്‍ സെന്ററിലെത്തിച്ചത്. സണ്‍ഷെയ്ഡില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിശമമന സേനയെത്തി രക്ഷപ്പെടുത്തി. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു*

🅾️ *തൃശൂര്‍ കാറളത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കാറളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിവി വാസുവിന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 4.30ഓടെയാണ് സംഭവം. പ്രതികളും വിഷ്ണുവും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീര്‍ക്കാമെന്നു പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു പ്രതികള്‍. ഇത്തിള്‍ക്കുന്ന് പാടത്ത് വച്ച്‌ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിഷ്ണു മരിച്ചത്. പരിക്കേറ്റ മറ്റ് 2 പേരെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ഇരിങ്ങാലക്കുട കാറളം സ്വദേശികളായ വിഷ്ണു, വിവേക്, വിശാഖ് എന്നിവരാണ് പിടിയിലായത്.*

🅾️ *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അസാധാരണമായ സാഹചര്യങ്ങളാണ്. ദൈനം ദിന ജീവിതത്തിലെ പല പ്രധാനകാര്യങ്ങളും മാറ്റിവെയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഈ കാലത്ത് ഒഴിവാക്കാനാകുന്ന സമരങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കണം. സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമരന്തി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യമുയര്‍ത്തി. പോലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യമുണ്ടാക്കരുത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു*

🅾️ *തിരുവനന്തപുരം ചാല കമ്പോളത്തിൽ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കടകള്‍ തുറന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്ന സഹാചര്യത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും മെയ് 3 വരെ അടച്ചിടാന്‍ തീരുമാനം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാദ്ധ്യായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ നേതാക്കളുടെ യോഗത്തിലാണ് പുതിയ തീരുമാനം.*

🅾️ *വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവര്‍ കാട്ടിനുളളിലേക്ക് പോകുന്നത് കര്‍ശനമായി വിലക്കികൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബത്തേരിയില്‍ വൈറോളജി ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അനുമതി തേടിയെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ രോഗലക്ഷണങ്ങളോടെ മരിച്ചത് നാല് പേരാണ്. ഇവരില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കളക്ടര്‍ വിളിച്ച അടിയന്തര യോഗത്തില്‍ സാഹചര്യം ഗൗരവമുള്ളതാണെന്ന് വിലയിരുത്തി. പ്രതിരോധ നടപടികള്‍ക്കായി മാനന്തവാടി സബ്കളക്ടറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം തുറക്കും.സുല്‍ത്താന്‍ ബത്തേരിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വൈറോളജി ലാബ് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങാനാണ് ആലോചന. ഐസിഎംആറിന്റെ അനുമതി തേടിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.*

🅾️ *വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്‍ഡ്. ജില്ലാ ഭരണകൂടത്തെ ഈ ആവശ്യവുമായി സമീപിക്കും. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം. തൃശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. തിരുവമ്പാടി വിഭാഗം ഇതുവരെ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. എന്നാല്‍ ജില്ലാ ഭരണകൂടം ഈ ആവശ്യം അംഗീകരിച്ചേക്കില്ല. ഒരാനപുറത്ത് പൂരം നടത്താന്‍ അനുമതി നല്‍കില്ലെന്നാണ് വിവരം. ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച്‌ എത്തിച്ചേരുമെന്നാണ് ആശങ്ക.*

🅾️ *നെയ്യാറ്റിന്‍കര ചെങ്കലില്‍ ശവക്കല്ലറ തോണ്ടി തലയോട്ടി ഉള്‍പ്പെടെ എല്ലിന്‍ കഷ്ണങ്ങള്‍ മോഷ്ടിച്ചു. മൂന്ന് പതിറ്റാണ്ട് മുന്‍പ് മരിച്ച ചെങ്കല്‍ സ്വദേശി ചെല്ലയ്യന്‍ നാടാരുടെ കല്ലറയാണ് കുഴിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മന്ത്രവാദത്തിനായാണ് ശവക്കല്ലറ തുരന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ചെല്ലയ്യന്‍ നാടാരുടെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തെ കൃഷിയിടത്തിന് സമീപത്തായാണ് കല്ലറ സ്ഥിതിചെയ്യുന്നത്. ബുധനാഴ്ച രാവിലെ കൃഷിപ്പണിക്കായി എത്തിയ മകന്‍ സോമന്‍ ആണ് കല്ലറ കുഴിച്ചിരിക്കുന്നതായി കണ്ടത്. കല്ലറ ആറടിയോളം കുഴിച്ചിട്ടുണ്ട്. പിക്കാസ് ഉപയോഗിച്ച്‌ വെട്ടിപ്പൊളിച്ചിരിക്കുന്ന നിലയിലായിരുന്നു ശവക്കല്ലറ.തലയോട്ടിയും കുറച്ച്‌ എല്ലിന്‍ കഷ്ണങ്ങളും ഒഴികെ മറ്റ് ഭാഗങ്ങളൊന്നും നഷ്ടമായിട്ടില്ല. സമീപത്തായുള്ള നാല് കുടുംബാംഗങ്ങളുടെ കല്ലറ കൂടി ഉണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും കേടുപാടുകള്‍ ഉണ്ടായിട്ടില്ല. പാറശാല പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മന്ത്രവാദത്തിനായി തലയോട്ടി എടുത്തതാകാം എന്നാണ് സംശയം. പ്രദേശത്തെ മന്ത്രവാദികളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.*

🅾️ *മലപ്പുറം ചങ്ങരംകുളത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍.* *ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദാണ് പൊലീസ് പിടിയിലായത്. ഇയാളുടെ നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ജുനൈദ് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും നിരസിച്ചതിന്‍റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും*
*ആക്രമിച്ചിരുന്നെന്നും പെണ്‍കുട്ടി നേരത്തെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.* *ഈ കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തതുമാണ്. എന്നാല്‍ ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് കാണിച്ച്‌ പെണ്‍കുട്ടിയുടെ കുടുംബം വീണ്ടും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് ജുനൈദിനെ കസ്റ്റഡിയിലെടുത്തത്.*

🅾️ *ഡേറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ഹൈ​കോ​ട​തി​യു​ടെ ക​ര്‍​ശ​ന നി​ബ​ന്ധ​ന​ക​ളെ തു​ട​ര്‍​ന്ന്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ്​​പ്രി​ന്‍​ക്ല​ര്‍ സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ത്തി. ര​ണ്ടാ​ഴ്ച മുമ്പ്‌ വ​രെ വി​വ​ര​ങ്ങ​ള്‍ സ്പ്രി​ന്‍​ക്ല​ര്‍ കമ്പനി​യു​ടെ സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്നു. മാ​ര്‍​ച്ച്‌​ 27ന്​ ​ത​ദ്ദേ​ശ വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ സ്പ്രി​ന്‍​ക്ല​ര്‍ സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്​​തി​രു​ന്ന​ത്. ഡേ​റ്റ ന​ല്‍​കു​ന്ന​തി​ന്​ നി​ര​വ​ധി ഉ​പാ​ധി​ക​ള്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചിരുന്നു.തു​ട​ര്‍​ന്നാ​ണ്​​ അ​പ്​​ലോ​ഡി​ങ്​ അ​വ​സാ​നി​പ്പി​ച്ച​ത്.*

🅾️ *കളമശേരി എച്ച്‌ എം ടി ജംഷനിലെ വാളംകോട്ടിൽ ടെക്സ്റ്റെയിൽസിൽ ഉണ്ടായ തീ പിടിത്തത്തിൽ 3 കോടിയുടെ നഷ്ടം.*

*🇮🇳 ദേശീയം 🇮🇳*
————————–>>>>>>>>

🅾️ *കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്ത് 898 ശൈശവ വിവാഹങ്ങള്‍ തടയാന്‍ സാധിച്ചുവെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ എമര്‍ജന്‍സി നമ്പറായ 1098 ലൂടെയാണിത് സാധ്യമായതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ഈ നമ്പറിലേക്ക് സഹായമാവശ്യപ്പെട്ട് 18200 ലധികം കോളുകളാണ് എത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ലഭിച്ച പരാതിക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തി സഹായമെത്തിക്കാന്‍ സാധിച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു.*

🅾️ *വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെയുള്ളവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കേന്ദ്രാനുമതി. സംസ്ഥാനങ്ങള്‍ പരസ്പരം തീരുമാനിച്ച്‌ ബസുകളില്‍ ഇവരുടെ മടക്കം നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാന്‍ പ്രത്യേക തീവണ്ടികള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബസുകളില്‍ ഇവരെ മടക്കികൊണ്ടുപോകാനാണ് കേന്ദ്രം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അനുവാദം നല്‍കിയിരിക്കുന്നത്. മടങ്ങുന്ന എല്ലാവരുടെയും പ്രാഥമിക പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്ന് ഉറപ്പുവരുത്തണം.*

🅾️ *ജയ്പൂരില്‍ ഡ്രോണുകളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം കേള്‍പ്പിക്കാനാരുങ്ങുന്നു. നഗരത്തില്‍ കോവിഡ് ബാധ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളില്‍ ആളുകളോടു വീടുകളില്‍ തുടരാന്‍ ആവശ്യപ്പെട്ടുള്ള പ്രചാരണമാണ് നടത്തുക. നഗരത്തിലെ പിങ്ക് സിറ്റി പ്രദേശങ്ങളിലാണു പുതിയ മാതൃകയില്‍ മൈക്ക് അനൗണ്‍സ്‌മെന്റിനു തുടക്കമിട്ടിരിക്കുന്നത്. ഇതേ സന്ദേശവുമായി നഗരത്തില്‍ വിവിധ ഭാഗങ്ങില്‍ പൊലീസ് റൂട്ട് മാര്‍ച്ച്‌ നടത്തി. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും പിസിആര്‍ വാഹനങ്ങളുമായാണു പൊലീസ് നഗരം ചുറ്റിയത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2393 ആയി. ജയ്പുരില്‍ മാത്രം 867 പേര്‍ രോഗബാധിതരാണ്.*

🅾️ *കര്‍ണാടകത്തിലെരണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്‌കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയുമടക്കം അഞ്ചുമന്ത്രിമാര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധിച്ചയാളുമായി ഇടപഴകിയാണ് മന്ത്രിമാര്‍ക്ക് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായാണ് മന്ത്രിമാര്‍ സമ്പർക്കം പുലര്‍ത്തിയിരുന്നത്. കന്നഡ വാര്‍ത്താ ചാനലിലെ ക്യാമറാമാന്‍ മന്ത്രിമാരുടെ അഭിമുഖങ്ങള്‍ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ വാര്‍ത്താസമ്മേളനത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. നിരീക്ഷണത്തില്‍ പോയ മന്ത്രിമാര്‍ ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വിളിച്ച ഉന്നതതല യോഗത്തിന് എത്തിയിരുന്നു. മുഖ്യമന്ത്രിയും നിരീക്ഷണത്തില്‍ പോകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.*

🅾️ *തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം കൊവിഡ്19 സ്ഥിരീകരിച്ചത് 104 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2162 ആയി. ചെന്നൈയില്‍ 48 മണിക്കൂറിനിടെ 200ലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 767 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ 94 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച ആളുകളില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടിയിട്ടില്ല. 12 വയസ്സില്‍ താഴെ പ്രായമുള്ള എട്ട് കുട്ടികളും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.ജനസാന്ദ്രതയേറിയ ചെന്നൈയിലൊഴികെ മറ്റെല്ലായിടത്തും കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചത്.*

🅾️ *രാ​ജ​സ്ഥാ​നി​ല്‍ മ​ദ്യ​ത്തി​ന്‍റെ നി​കു​തി വ​ര്‍​ധി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന് 35 ശ​ത​മാ​ന​വും മ​റ്റു വി​ഭാ​ഗ​ത്തി​ലു​ള്ള മ​ദ്യ​ത്തി​ന് 45 ശ​ത​മാ​ന​വു​മാ​ണ് നി​കു​തി വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബി​യ​റി​നും വി​ല വ​ര്‍​ധി​ക്കും. ധ​ന​കാ​ര്യ​വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 1950ലെ ​രാ​ജ​സ്ഥാ​ന്‍ എ​ക്സൈ​സ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 28 പ്ര​കാ​ര​മാ​ണ് പു​തി​യ ഉ​ത്ത​ര​വ്*

🅾️ *സി​ആ​ര്‍​പി​എ​ഫ് ബ​റ്റാ​ലി​യ​നി​ലെ ജ​വാന്മാര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്രം റി​പ്പോ​ര്‍​ട്ട് തേ​ടി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​മാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. ഡ​ല്‍​ഹി​യി​ലെ മ​യൂ​ര്‍​വി​ഹാ​റി​ലു​ള്ള 47 ജ​വാന്മാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സി​ആ​ര്‍​പി​എ​ഫ് 31 ബ​റ്റാ​ലി​യ​നി​ലെ ആ​യി​ര​ത്തോ​ളം ജ​വാന്മാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ജ​വാന്മാ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.*

🅾️ *കോവിഡ് 19 ​​​ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ ലോക്ക്ഡൗണ്‍ ഇനിയും നീണ്ടേക്കുമെന്ന് കേന്ദ്രസൂചന. ഞായറാഴ്ചയാണ് നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നത്. ഇതിന് ശേഷവും ചില ഇളവുകളോടെ ലോക്ക്ഡൗണ്‍ നീണ്ടേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. പഞ്ചാബ് ഇതിനോടം ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്‍കി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ലോക്ക്ഡൗണ്‍ നീളുമെന്ന സൂചനയിലേയ്ക്കാണ് വിരല്‍ ചൂണ്ടിയത്.*

🅾️ *ബെംഗളുരു ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് കാമ്പസിലെ ഫോര്‍ജ് ആന്‍ഡ് ഫൗണ്ടറി ഡിവിഷനുള്ളില്‍ തീപ്പിടുത്തം. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.* *ആര്‍ക്കും പരിക്കില്ല. എട്ട് അഗ്നിശമനയൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി എച്ച്‌എഎല്‍ വക്താവ് അറിയിച്ചു.*
*വലിയരീതിയില്‍ തീയും പുകയും ഉയര്‍ന്നത് സമീപവാസികളെ പരിഭ്രാന്തരാക്കി.*

🅾️ *കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മൂലം ചൈന വിടാന്‍ ഒരുങ്ങുന്ന നൂറോളം 100 യുഎസ് കമ്പനികള്‍ ഉത്തര്‍പ്രദേശിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചതായി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഈ കമ്പനികളുമായി ചര്‍ച്ച നടത്തി. നൂറിലേറേ കമ്പനികളുമായാണ് ചര്‍ച്ച നടന്നത്. ഓട്ടോമൊബൈല്‍, ഇലക്ടോണിക്‌സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളാണ് ചൈന വിടുന്നത്. ‘അമേരിക്കയ്ക്ക് സുപ്രധാനമായ നിക്ഷേപങ്ങള്‍ ചൈനയിലുണ്ട്. കമ്പനികള്‍ ചൈന വിടുന്ന സാഹചര്യത്തില്‍ ഈ അവസരം ഉപയോഗപ്പെടുത്തി അവ എങ്ങനെ ഇന്ത്യയിലേക്ക് പ്രത്യേകിച്ച്‌ യുപിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശ്രമം നടത്തുകയാണെന്നും സിദ്ധാര്‍ഥ് നാഥ് സിങ് വ്യക്തമാക്കി’*

🅾️ *രാജ്യത്തെ മെഡിക്കല്‍, ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയ ഉത്തരവ് ശരിവച്ച്‌ സുപ്രീം കോടതി. നീറ്റ് പരീക്ഷ ന്യുനപക്ഷ അവകാശങ്ങളുടെ നിഷേധമല്ലെന്നും എല്ലാ മാനേജ്‌മെന്റുകള്‍ക്കും വിധി ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്ത് ന്യുനപക്ഷ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് ശരിവച്ചത്. ജസ്റ്റീസ് അരുണ്‍ മിശ്ര ഉള്‍പ്പെട്ട മുന്നംഗ ബെഞ്ചിന്റെതാണ് വിധി. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള നീറ്റ് പരീക്ഷ വഴി പ്രവേശനം നടത്താമെന്നും കോടതി വ്യക്തമാക്കി.*

🅾️ *കൊവിഡ് 19 വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ‘ആരോഗ്യസേതു ആപ്’ നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ദിവസവും ജോലിക്ക് പോകും മുന്‍പ് സ്വയം പരിശോധനയ്ക്ക് വിധേയരായി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര പെഴ്‌സണല്‍ .പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍ മന്ത്രാലയത്തിന്റെതാണ് ഈ നിര്‍ദേശം. ഔട്ട്‌സോഴ്‌സിംഗ് സ്റ്റാഫ് അടക്കം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരെല്ലാം ഈ നിര്‍ദേശം പാലിക്കണം. ആപിലുടെയുള്ള പരിശോധനയില്‍ ഓരോരുത്തരും തങ്ങള്‍ ‘സേഫ്’ അല്ലെങ്കില്‍ ‘ലോ റിസ്‌ക്’ അവസ്ഥയിലാണെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ ജോലിക്ക് ഹാജരാകാന്‍ പാടുള്ളു.*

🅾️ *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പത്ത്, പ്ലസ്ടൂ പരീക്ഷകള്‍ക്കു സാവകാശം നല്‍കി സിബിഎസ്‌ഇ. ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ച്‌ കഴിഞ്ഞ് പത്തു ദിവസങ്ങള്‍ക്കു ശേഷം മാത്രമേ പരീക്ഷകള്‍ നടത്തുവെന്നാണ് സിബിഎസ്‌ഇ അറിയിച്ചിരിക്കുന്നത്. പരീക്ഷകള്‍ സ,ബന്ധിച്ച്‌ നിരവധി ഊഹാപോഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഇറക്കിയ ഉത്തരവില്‍ പറഞ്ഞതു പ്രകാരമേ പരീക്ഷ നടത്തുവെന്നും സിബിഎസ്‌ഇ വ്യക്തമാക്കി. 41 വിഷയങ്ങളില്‍ 29 എണ്ണത്തിന്റെ പരീക്ഷ മാത്രമേ നടത്തുവെന്നാണ് സിബിഎസ്‌ഇ വ്യക്തമാക്കിയിരിക്കുന്നത്.*

🅾️ *ശ്രീനഗറില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു എസ്.എസ്.ബി ജവാന്മാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്ക്. പഴയ ശ്രീനഗര്‍ നഗരത്തിലെ നൗഹാത്തയിലാണ് സംഭവം. ജവാന്മാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച ഷോപ്പിയാന്‍ ജില്ലയിലെ സൈനാപോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്നു തീവ്രവാദികളെ വധിച്ചിരുന്നു. രാഷ്ട്രീയ റൈഫിള്‍സ്, ഷോപ്പിയാന്‍ പൊലീസ്, സി.ആര്‍.പി.എഫ് എന്നിവര്‍ സംയുക്ത തിരച്ചില്‍ നടത്തിയത്.*

🅾️ *വിസാ ചട്ടം ലംഘിച്ചതിന് കേസെടുത്ത എട്ട് വിദേശ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ജയിലിലേക്ക് മാറ്റിയതായി ഉത്തര്‍ പ്രദേശ് പൊലീസ്. എട്ട് ഇന്തോനേഷ്യന്‍ പൗരന്മാരെയാണ് ക്വാറന്‍റൈന്‍ കാലം അവസാനിച്ചതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. ഏപ്രില്‍ ഒന്നിനാണ് തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസില്‍ ഇന്തോനേഷ്യന്‍ പൗരന്മാര്‍ കസ്റ്റഡിയിലാകുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റി. നിരീക്ഷണ കാലം അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയെന്നും താക്കൂര്‍ദ്വാര ഡി.എസ്.പി വിശാല്‍ യാദവ് അറിയിച്ചു.*

🅾️ *കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളു​ടെ​യും മ​റ്റും പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ യു.​ജി.​സി വി​ദ​ഗ്​​ധ സ​മി​തി റി​പ്പോ​ര്‍​ട്ട്​ ​സ​മ​ര്‍​പ്പി​ച്ചു. ഇ​ത​നു​സ​രി​ച്ച്‌​ പ​രീ​ക്ഷ​ക​ളു​ടെ സ​മ​യം മൂ​ന്ന്​ മ​ണി​ക്കൂ​റി​ല്‍ നി​ന്ന്​ ര​ണ്ടു​മ​ണി​ക്കൂ​റാ​ക്കി ചു​രു​ക്കി. വാ​ര്‍​ഷി​ക പ​രീ​ക്ഷ 50 മാ​ര്‍​ക്കി​നാ​ണ്​ ന​ട​ത്തു​ക. ശേ​ഷി​ക്കു​ന്ന 50 മാ​ര്‍​ക്ക്​ തൊ​ട്ടു​മു​മ്ബ​ത്തെ സെ​മ​സ്​​റ്റ​റി​ലെ പ​രീ​ക്ഷ സ്​​കോ​ര്‍ ക​ണ​ക്കാ​ക്കി എ​ടു​ക്കും. 2020-21ല്‍ ​സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​യി ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ഈ ​വ​ര്‍​ഷം ആ​ഗ​സ്​​റ്റ്​-​സെ​പ്​​റ്റം​ബ​റി​ല്‍ പു​തി​യ അ​ക്കാ​ദ​മി​ക വ​ര്‍​ഷം തുടങ്ങുമ്പോൾ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും കോ​ള​ജു​ക​ളും കോ​വി​ഡി​നെ​തി​രെ കൃ​ത്യ​മാ​യ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​രി​ക്ക​ണം.*

🅾️ *നിങ്ങള്‍ മഹാരാഷ്ട്രയുടെ കാര്യം നോക്കിയാല്‍ മതി, ഉത്തര്‍പ്രദേശിനെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസിമാരെ അമ്പലത്തിനുള്ളില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സഞ്ജയ് റാവത്തിന് മറുപടി നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന് മറുപടി നല്‍കിയത്. പല്‍ഘറില്‍ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ആശങ്കയെ നിങ്ങളെന്തിനാണ് രാഷ്ട്രീയവത്കരണമായി പറയുന്നത് ഇത്തരം ആശയപരമായ വീക്ഷണങ്ങളെ കുറിച്ച്‌ എന്താണ് പറയേണ്ടതെന്നും യോഗി ചോദിച്ചു. നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ മാറിയ രാഷ്ട്രീയ നിറങ്ങളുടെ പ്രതിഫലനമാണ്.യുപിയില്‍ നിയമവാഴ്ചയുണ്ട്, നിയമം ലംഘിക്കുന്നവരുടെ കാര്യത്തില്‍ ഇത് കര്‍ശനമായി ഇടപെടുമെന്നും യോഗി പറഞ്ഞു. ബുലന്ദ്ശഹര്‍ കൊലപാതകത്തില്‍ പെട്ടെന്നാണ് നടപടിയെടുത്തത്. കുറ്റവാളികള്‍ മണിക്കൂറുകള്‍ക്കകം പിടിക്കപ്പെടുകയും ചെയ്തുവെന്ന് യോഗി കൂട്ടിച്ചേര്‍ത്തു. പാല്‍ഘറില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയി അവയവക്കടത്ത് നടത്തുന്നവരെന്ന് സംശയിച്ച്‌ ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കൊലപ്പെടുത്തിയത്.*

*🌎 അന്താരാഷ്ട്രീയം 🌍*
————————>>>>>>>>>

🅾️ *ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 32,12,993 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 2,27,784 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 9,98,007 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​കെ 6,317 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം; അ​മേ​രി​ക്ക- 10,59,992, സ്പെ​യി​ന്‍- 2,36,899, ഇ​റ്റ​ലി- 2,03,591, ഫ്രാ​ന്‍​സ്- 1,66,420, ജ​ര്‍​മ​നി- 1,61,197, ബ്രി​ട്ട​ന്‍- 1,65,221, തു​ര്‍​ക്കി- 1,17,589, ഇ​റാ​ന്‍- 93,657, റ​ഷ്യ- 99,399.*
*മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ്.അ​മേ​രി​ക്ക- 61,508, സ്പെ​യി​ന്‍- 24,275, ഇ​റ്റ​ലി- 27,682, ഫ്രാ​ന്‍​സ്- 24,087, ജ​ര്‍​മ​നി- 6,314, ബ്രി​ട്ട​ന്‍- 26,097, തു​ര്‍​ക്കി- 2,992, ഇ​റാ​ന്‍- 5,877, റ​ഷ്യ- 972.*
*ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം- അ​മേ​രി​ക്ക- 2,242, സ്പെ​യി​ന്‍- 453, ഇ​റ്റ​ലി- 323, ഫ്രാ​ന്‍​സ്- 427, ജ​ര്‍​മ​നി- 91, ബ്രി​ട്ട​ന്‍- 765, തു​ര്‍​ക്കി- 89, ഇ​റാ​ന്‍- 80, റ​ഷ്യ- 105.*

🅾️ *വിദേശികള്‍ക്ക് തിരിച്ചടിയായി ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശി നിയമനം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് പകരം ഒമാന്‍ സ്വദേശികളെ നിയമിക്കാന്‍ തീരുമാനിച്ചതാണ് തിരിച്ചടിയായത്. അതേസമയം സ്വകാര്യ സ്ഥാപനങ്ങളിലും വിദേശികളോട് സേവനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ കമ്പനികള്‍ നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ഇതിനായി ഉടന്‍ സമയക്രമം തയ്യാറാക്കണമെന്നു ഒമാന്‍ ധനകാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു കഴിഞ്ഞു. മലയാളികളടക്കമുള്ള ധരാളം ഇന്ത്യക്കാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഒമാനിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ സേവനം നടത്തുന്നുണ്ട്.കൊവിഡ് 19 വ്യാപനവും, എണ്ണ വിലയിലുണ്ടായ ഇടിവുമൂലവും കനത്ത പ്രതിസന്ധിയിലായ ഒമാനിലെ സാമ്പത്തിക രംഗം രാജ്യത്തെ സ്വകാര്യ മേഖലയെയും സാരമായി ബാധിച്ചു. ഒമാനിലെ ഒരു പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യന്‍സ്, മെക്കാനിക്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്‌കികയില്‍ ജോലി ചെയ്തു വരുന്ന നാനൂറിലധികം വിദേശികളായ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. ഏപ്രില്‍ മുപ്പതു വരെ ശമ്പളം നല്‍കുമെന്നും പിന്നീട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുവാനുമാണ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്*

🅾️ *കോ​വി​ഡ് വൈ​റ​യ് വ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പു​തി​യ സാമ്പത്തിക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ അ​മേ​രി​ക്ക​യു​ടെ സ​ന്പ​ദ്‌വ്യ​വ​സ്ഥ​യി​ല്‍ 4.8 ശ​ത​മാ​നം ഇ​ടി​വ്. വാ​ണി​ജ്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്. വൈ​റ​സ് വ്യാ​പ​നം അ​മേ​രി​ക്ക​ന്‍ സമ്പദ്‌വ്യ​വ​സ്ഥ​യി​ല്‍ ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തി​ന്‍റെ ആ​ദ്യ സൂ​ച​ക​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ക​ഴി​ഞ്ഞ സാമ്പത്തിക വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ല്‍ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 2.1 ശ​ത​മാ​നം വ​ര്‍​ധി​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ബി​സി​ന​സു​ക​ളും വ്യാ​പാ​​ര സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​ക​യും ഉ​പ​യോ​ക്താ​ക്ക​ള്‍ ചെ​ല​വു ചു​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ഗ​മ​നം.അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ബി​സി​ന​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യ​തി​ന് പു​റ​മേ 26 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്കാ​ണ് തൊ​ഴി​ലു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യും തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ആ​ഗോ​ള സമ്പദ്‌വ്യ​വസ്ഥ മൂ​ന്നു ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് ഈ ​മാ​സ​മാ​ദ്യം ഐ​എം​എ​ഫ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു.*

🅾️ *യു​എ​ഇ​യി​ല്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് അ​ഞ്ച് പാ​സ്പോ​ര്‍​ട്ട് സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ മേയ് 31ഓ​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ ആ​യ പാ​സ്പോ​ര്‍​ട്ടു​ക​ള്‍ പു​തു​ക്കു​ന്ന​തി​നാ​ണ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൗ​ക​ര്യ​മു​ള്ള​ത്. യു​എ​ഇ​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യ​തോ​ടെ​യാ​ണ് കോ​ണ്‍​സു​ലേ​റ്റ് സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്ന​ത്. ദു​ബാ​യി​യി​ല്‍ അ​ല്‍ ഖ​ലീ​ഫ് സെ​ന്‍റ​ര്‍, ബി​എ​ല്‍​എ​സ് ദെ​യ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍. ഷാ​ര്‍​ജ മെ​യ്ന്‍ സെ​ന്‍റ​ര്‍, ഫു​ജൈ​റ ഐ​എ​സ്‌​സി, ബി​എ​ല്‍​എ​സ് റാ​സ​ല്‍​ഖൈ​മ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​രം.മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത​തി​നു ശേ​ഷ​മേ അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാ​വൂ. സാ​മൂ​ഹ്യ അ​ക​ലം ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം*

🅾️ *കോ​വി​ഡ് വ്യാ​പ​ന കാ​ല​ത്തെ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തെ അ​ഭി​ന​ന്ദി​ച്ച്‌ അ​മേ​രി​ക്ക. ഇ​ന്ത്യ ന​ല്‍​കി​യ സ​ഹ​ക​ര​ണം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പെ​യോ പ​റ​ഞ്ഞു. ചി​ല അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ള്‍​ക്കു​ള്‍​പ്പെ​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​യ​റ്റു​മ​തി വി​ല​ക്ക് ഇ​ന്ത്യ പി​ന്‍​വ​ലി​ച്ച​ത് ത​ങ്ങ​ള്‍​ക്ക് ഏ​റെ ഗു​ണം ചെ​യ്തെ​ന്ന് പോം​പെ​യോ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ ക​യ​റ്റി അ​യ​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തെ അ​നു​സ്മ​രി​ച്ചാ​യി​രു​ന്നു ഈ ​വാ​ക്കു​ക​ള്‍. ഇ​ന്ത്യ​യ്ക്കു പു​റ​മേ ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ന്‍, ന്യൂ​സി​ല​ന്‍​ഡ്, കൊ​റി​യ, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യും അ​മേ​രി​ക്ക സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും പോം​പെ​യോ പ​റ​ഞ്ഞു.*

🅾️ *ഉ​ത്ത​ര​കൊ​റി​യ​യി​ലെ വെ​യ​ര്‍​ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ മ​രി​ച്ചു. 38 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. ഉ​ത്ത​ര​കൊ​റി​യ​യി​ലെ ഇ​ചി​യോ​ണ്‍ ന​ഗ​ര​ത്തി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വെ​യ​ര്‍​ഹൗ​സാ​ണ് ക​ത്തി​യ​മ​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണസം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം. 70 ലേ​റെ​പ്പേ​രാ​ണ് ഇ​വി​ടെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്നത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ വെ​യ​ര്‍​ഹൗ​സ് ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു.*

🅾️ *കഴിഞ്ഞ വ്യാഴാഴ്ച മരിച്ച മലയാളിയും പ്രമുഖ വ്യവസായിയുമായ ജോയ് അറയക്കലിന്റേത് ആത്മഹത്യ തന്നെ ആണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നു തന്നെയുള്ള ഒരു വ്യവസായി സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിനുണ്ടായ അസാധാരണമായ വിലത്തകര്‍ച്ചയാണ് ജോയിയുടെ ആത്മഹത്യക്ക് കാരണമായത് എന്നാണ് സൂചനകള്‍.*

🅾️ *കൊവിഡ് മഹാമാരിയെ തുടര്‍ന്ന് യു.എസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ രണ്ടു ലക്ഷത്തോളം വരുന്ന എച്ച്‌-1ബി വീസ തൊഴിലാളികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അവസാനത്തോടെ ഇവര്‍ക്ക് പദവി നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഇത് വലിയ ഭീഷണിയാണ്. രണ്ടര ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ പരിശ്രമിക്കുന്നത്. ഇവരില്‍ രണ്ടു ലക്ഷം പേര്‍ക്ക് എച്ച്‌-1ബി വീസയാണുള്ളത്. ഈ പദവി ജൂണ്‍ അവസാനത്തോടെ അവസാനിക്കുമെന്ന് ഇമിഗ്രേഷന്‍ പോളിസി അനലിസ്റ്റ് ജെറമി ന്യുഫെല്‍ഡ് പറയുന്നു.വീസ പദവി നഷ്ടപ്പെടുന്നതോടെ ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകും. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലായി ടെക്‌നോളജി സെക്ടറിലാണ് എച്ച്‌-1ബി വീസ അനുവദിച്ചിരുന്നത്. അടച്ചിടലിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അമേരിക്കയില്‍ ജോലി നഷ്ടമായത്.*

🅾️ *ഏകദേശം മൂന്നാഴ്ച മുന്‍പാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) എന്നിവരെ ട്വിറ്ററില്‍ ഫോളോ ചെയ്ത് തുടങ്ങിയത്. എന്നാലിപ്പോള്‍ മോഡിയുടേതുള്‍പ്പെടെ എല്ലാ ഹാന്‍ഡിലുകളും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തു. ഏപ്രില്‍ 10 നാണ് വൈറ്റ് ഹൗസ് പ്രധാനമന്ത്രി മോഡിയുടെ വ്യക്തിഗത ട്വിറ്റര്‍ ഹാന്‍ഡില്‍, ഓഫീസ് (പി‌എം‌ഒ), പ്രസിഡന്റ് രാം നാഥ് കോവിന്ദ് എന്നിവ ഫോളോ ചെയ്യാന്‍ തുടങ്ങിയത്.*

🅾️ *യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം ലോക്ക്ഡൗണില്‍ ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതാണ് ഇതിന് കാരണം. കൂടാതെ ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതും കാരണമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘114 താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങളിലായി 45 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആറ്മാസത്തെ ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷം 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അപ്രാപ്യമാക്കും. ഇത് 70 ലക്ഷം അധിക ഗര്‍ഭധാരണത്തിന് കാരണമാകുന്നു.ഈ ആറ് മാസത്തെ ലോക്കഡൗണ്‍ കാലയളവ് 3.1 കോടി ലിംഗാധിഷ്ടിത ആക്രമങ്ങള്‍ക്കും വഴിവെച്ചക്കോം’, പഠനം പറയുന്നു.*

🅾️ *കോവിഡ് എന്നവസാനിക്കും എന്നാലോചിച്ച്‌ അനേകം രാജ്യങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുമ്പോൾ കൊറോണാ വൈറസിനെ അതിജീവിച്ച്‌ നിത്യ ജീവിതത്തിലേക്ക് ന്യൂസിലന്റ് മടങ്ങുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം ഒറ്റയക്കത്തിലേക്ക് എത്തിയതോടെ ന്യൂസിലന്റില്‍ ലോക്ക് ഡൗണ്‍ ലെവല്‍ ഫോറില്‍ നിന്നും ലെവല്‍ ത്രീയിലേക്ക് മാറ്റി. ഈ ആഴ്ച തന്നെ രാജ്യത്തെ അത്യാവശ്യ വസ്തുക്കളുടേതല്ലാത്ത സ്ഥാപനങ്ങളും തുറക്കും. കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിയെങ്കിലും ഒറ്റയ്ക്കും പെട്ടയ്ക്കുമായി അവടവിടെ കേസുകള്‍ വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനര്‍ത്ഥം പരാജയം എന്നല്ലെന്നും അത്തരം കേസുകളെ കൂടി നിയന്ത്രിക്കാന്‍ അക്രമാസക്തമായ സമീപനം തന്നെ വേണമെന്നും എങ്കിലേ ഈ നമ്പറുകള്‍ ഇനിയും താഴ്ത്തിക്കൊണ്ടു വരാന്‍ കഴിയുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ പറയുന്നു.*

🅾️ *കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് 6.5 ബില്യന്‍ ഡോളറിന്‍റെ അടിയന്തര ആനുകൂല്യ പാക്കേജിന് കനേഡിയന്‍ ജനപ്രതിനിധി സഭ അംഗീകാരം നല്‍കി. അടിയന്തര ആനുകൂല്യം സംബന്ധിച്ച്‌ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ അവതരിപ്പിച്ച ബില്ലാണ് സഭ പാസാക്കിയത്. ബില്‍ ഇനി ഉപരിസഭയായ സെനറ്റിന്‍റെയും രാജകുടുംബത്തിന്‍റെയും അംഗീകാരത്തിനായി ഗവര്‍ണര്‍ ജനറല്‍ കൈമാറും. ഏപ്രില്‍ 22നാണ് പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. പോസ്റ്റ് സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മെയ് മുതല്‍ ആഗസ്റ്റ് വരെ എല്ലാ മാസവും 900 ഡോളര്‍ വീതം ധനസഹായം നല്‍കും.കൂടാതെ, 210 മില്യന്‍ ഡോളറിന്‍റെ സ്കോളര്‍ഷിപ്പും ഗ്രാന്‍റും വിതരണം ചെയ്യും. സ്വദേശി വിദ്യാര്‍ഥികള്‍ക്ക് 54 മില്യന്‍റെ പ്രത്യേക സഹായവും നല്‍കും. ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളിലെ സര്‍ക്കാര്‍ കണക്ക് പ്രകാരം രാജ്യത്ത് തൊഴില്‍ ചെയ്യുന്ന പോസ്റ്റ് സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ എണ്ണം 28 ശതമാനമായി താഴ്ന്നിട്ടുണ്ട്.*

*⚽ കായികം , സിനിമ 🎥*
————————->>>>>>>>>

🅾️ *കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ എല്ലാ കായിക പ്രവര്‍ത്തനങ്ങളും ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് ലീഗ് വണ്‍ ഉപേക്ഷിച്ചു. കോവിഡ് വ്യാപനം നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് എല്ലാ കായിക മത്സരങ്ങളും റദ്ദാക്കുകയാണെന്ന് ഫ്രാന്‍സ് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ കഴിഞ്ഞ ദിവസം അറിയിച്ചത്. തുടര്‍ന്നാണ് ലീഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജി.യെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചേക്കും. യൂറോപ്പിലെ അഞ്ച് വമ്പൻ ലീഗുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ആദ്യത്തേതാണ് ലീഗ് വണ്‍. 27 കളിയില്‍ 68 പോയന്റുമായി ഒന്നാം സ്ഥാനത്ത് 12 പോയന്റിന്റെ ലീഡാണ് പി.എസ്.ജിക്കുള്ളത്.*

🅾️ *മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതിലുപരി രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന നര്‍ത്തകിയുമാണ് ശോഭന. ശോഭനയുടെ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. ലോക നൃത്ത ദിനത്തില്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രേക്ഷകരോട് സംവദിച്ച്‌ ശോഭന. ഫെയ്‌സ്ബുക്ക് ലൈവിലൂടെ നൃത്തത്തിനെ കുറിച്ചും മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കെ ശോഭന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഇനി അഭിനയിക്കുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. തീര്‍ച്ചയായും അഭിനയിക്കുമെന്ന് ശോഭന മറുപടി പറഞ്ഞു.ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. താന്‍ മാത്രം വിചാരിച്ചാല്‍ പറ്റില്ല അവര്‍ കൂടി വിചാരിക്കണം. അവരെ താന്‍ ഫോണ്‍ ചെയ്തു ചോദിക്കാം. തന്റെ ആരാധകര്‍ താന്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് പറയാം എന്നും ശോഭന അറിയിച്ചു. മോഹന്‍ലാലിനെയും മമ്മൂട്ടിയെക്കുറിച്ചും എന്താണ് അഭിപ്രായമെന്നും ചോദിച്ചു. മമ്മൂട്ടി വളരെ ജനുവിനായ ആളെന്നാണ് ശോഭനയുടെ മറുപടി. മോഹന്‍ലാല്‍ സുഹൃത്താണെന്നും ശോഭന പറഞ്ഞു. ഇഷ്ടപ്പെട്ട സംവിധായകന്‍ ആരാണെന്ന് ചോദ്യത്തിന് ഭരതന്‍ എന്നായിരുന്നു മറുപടി.*

🅾️ *അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലി അര്‍പ്പിച്ച്‌ അര്‍ബുദത്തില്‍ നിന്ന് മോചിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. എനിക്കറിയാം ഈ യാത്ര, എനിക്കറിയാം അതിന്റെ വേദന. അവസാനം വരെ നിങ്ങള്‍ പോരാടി, ചില ഭാഗ്യവാന്‍മാര്‍ അതില്‍ ജയിക്കും. ചിലര്‍ക്കതിന് കഴിയില്ല. എങ്കിലും തീര്‍ച്ചയായും നിങ്ങിളിപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഇടത്താണ് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ഖാന്റെ കുടുംബത്തോട് ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു. താങ്കളുടെ ആത്മാവിന് നിന്ത്യശാന്തി നേരുന്നുവെന്ന് യുവി ട്വിറ്ററില്‍ കുറിച്ചു.*

🅾️ *മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരം വിനീത് തന്റെ പുതിയ നൃത്തവീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ലോക നൃത്ത ദിനത്തിലാണ് തന്റെ പുതിയ ഒരു നൃത്തം പ്രേക്ഷകര്‍ക്കായി താരം പങ്കുവച്ചത്. ചെറുപ്പത്തിലെ തന്നെ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടനാണ് വിനീത്. ഇപ്പോഴും വിനീതിന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. ചലച്ചിത്ര നടന്‍ എന്നതിനു പുറമെ നര്‍ത്തകന്‍ എന്നനിലയിലും പേരുകേട്ട കലാകാരനാണ് വിനീത്. രാമ രാമ രാമ റാം എന്ന വരികള്‍ക്കാണ് വിനീത് നൃത്തം ആടുന്നത്. ശ്രീരാമ ഭക്തനായ ഹനുമാനായും വിനീത് നൃത്തത്തില്‍ പകര്‍ന്നാടുന്നു.*

🅾️ *ശ്വാസതടസ​ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്​ മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിസവം ഋഷി കപൂറിനെ മുംബൈയിലെ എച്ച്‌.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും സഹോദരന്‍ രണ്‍ധീര്‍ കപൂര്‍ അറിയിച്ചു. 2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യു. എസില്‍ അര്‍ബുദ ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്​തംബറിലാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഭാര്യ നീതുവും മകനും ചലച്ചിത്രതാരവുമായ രണ്‍ബീര്‍ കപൂറും ആശുപത്രിയിലുണ്ട്. ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.*

🅾️ *പ്രശസ്​ത നടിയും തമിഴ്​ സൂപ്പര്‍താരം സൂര്യയുടെ ഭാര്യയുമായ ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം ‘പൊന്‍ മകള്‍ വന്താല്‍’ ലോക്​ഡൗണിനെ തുടര്‍ന്ന്​ ആമസോണ്‍ പ്രൈമില്‍ റിലീസിങ്ങിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത തിയറ്ററുടമകള്‍ക്കിടയില്‍ വലിയ വിവാദത്തിനാണ്​ തിരികൊളുത്തിയത്. ചിത്രത്തിന്‍റെ റിലീസിങ് മെയ് ആദ്യവാരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യ തന്നെ നിര്‍മിച്ച ചിത്രം ഒ.ടി.ടി പ്ലാറ്റ്​ഫോമില്‍ റിലീസ്​ ചെയ്​താല്‍ തമിഴ്‌നാട് തിയറ്റര്‍-മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സൂര്യ ഉള്‍പ്പെടുന്ന എല്ലാ സിനിമകളും തിയറ്ററുകളില്‍ വിലക്കുമെന്നായിരുന്നു ഭീഷണി.*
*എന്നാല്‍, നിരവധി തമിഴ്​ ചിത്രങ്ങള്‍ അത്തരത്തില്‍ റിലീസിങ്ങിന്​ ഒരുങ്ങുന്നതായാണ്​ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ലോക്​ഡൗണ്‍ കഴിഞ്ഞാലും സിനിമാ മേഖല സജീവമാകാന്‍ കുറഞ്ഞത്​ സെപ്​തംബര്‍ വരെയെങ്കിലുമെടുക്കും എന്ന കണക്കുകൂട്ടലി​​െന്‍റ അടിസ്ഥാനത്തിലാണത്രേ ചില നിര്‍മാതാക്കള്‍ പുതിയ തീരുമാനവുമായി മുന്നോട്ട്​ വന്നത്​. അതേസമയം, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ അത്തരത്തില്‍ ഹോട്​സ്റ്റാര്‍, ആമസോണ്‍, നെറ്റ്​ഫ്ലിക്​സ്​ പോലുള്ള ഒാണ്‍ലൈന്‍ പ്ലാറ്റ്​ഫോമുകളില്‍ റിലീസ്​ ചെയ്യില്ലെന്നുമാണ്​ സൂചന. ചെറു ബജറ്റ്​ ചിത്രങ്ങളാണ്​ ഒ.ടി.ടി റിലീസിങ്​ പരിഗണനയില്‍ ഉള്ളത്​. ഇതോടെ, സിനിമകള്‍ വിലക്കാനുള്ള തിയറ്റര്‍ ഉടമകളുടെ നീക്കത്തിന്​ തിരിച്ചടിയായി. സൂര്യയുടെ സിനിമകള്‍ ബഹിഷ്​കരിക്കുമെന്ന തീരുമാനമെടുത്ത തിയറ്റര്‍ ഉടമകള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ചില​ നിര്‍മാതാക്കള്‍ പ്രതികരിച്ചത്​. സൂര്യയെ പിന്തുണച്ച്‌​ ചില പ്രമുഖ നിര്‍മാതാക്കള്‍ അവര്‍ക്ക്​ കത്തു നല്‍കുകയും ചെയ്​തിരുന്നു. ഒരു സിനിമക്ക്​ പണം മുടക്കുന്ന നിര്‍മാതാവിന്​ അത്​ തിരിച്ചുപിടിക്കാന്‍ ഏത്​ മാര്‍ഗവും സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന്​ അവര്‍ പറഞ്ഞു. എന്നാല്‍, തിയറ്റര്‍ ഉടമകള്‍ ആദ്യമെടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ്​ റിപ്പോര്‍ട്ട്​*

You might also like

Leave A Reply

Your email address will not be published.