🅾️ *കൊവിഡ് രോഗ നിര്‍ണയ പരിശോധന വ്യാപകമാകാന്‍ 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് അനുവദിച്ച് ഐസിഎംആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ ഇവ ജില്ലകള്‍ക്ക് വിതരണം ചെയ്യും. ഇവയുടെ ഉപയോഗത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലുമാവും റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കൂടുതലായി വിതരണം ചെയ്യുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഒന്നാം നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും റാപ്പിഡ് ടെസ്റ്റ് പരിശോധനയ്ക്ക് മുന്‍ഗണന ലഭിക്കും.മാധ്യമപ്രവര്‍ത്തകരേയും പരിശോധനയ്ക്ക് വിധേയരാക്കും. വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തകരേയും പൊലീസ് ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കാന്‍ തീരുമാനമായിട്ടുണ്ട്. ടെസ്റ്റ് കിറ്റുകള്‍ എത്തിയാലുടന്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.*
🅾️ *പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും തുടങ്ങി. തിങ്കളാഴ്ച പ്രതിഷേധം കാരണം നിര്‍ത്തിവച്ച ടോള്‍ പിരിവാണ് പുനഃരാരംഭിച്ചത്. ടോള്‍ പിരിവ് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസായിരുന്നു പ്രതിഷേധം ഉയര്‍ത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ടോള്‍പിരിവ് ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. ദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പിരിവ് വീണ്ടും തുടങ്ങിയത്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു.*
🅾️ *ആലപ്പുഴ ജില്ലയിലെ കോവിഡ് ഹോട്സ്പോട്ടുകള്‍ സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ പഞ്ചായത്ത് എന്നിവിടങ്ങള്‍ ഒഴിവാക്കിയാണ് തിരുത്തിയ ഉത്തരവ് പുറപ്പെടുവിച്ചത്. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളാണ് പുതിയ ഉത്തരവ് പ്രകാരംം ആലപ്പുഴയിലെ കോവിഡ് ഹോട്സ്പോട്ടുകള്‍.*
🅾️ *സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഗ്രൂപ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ ഒാഫിസ് ജോലികള്‍ക്ക് തടസ്സം വരാത്ത രീതിയില്‍ 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതിയെന്ന് ഉത്തരവ്. ജീവനക്കാരെ ഇത്തരത്തില്‍ ഒാരോ ദിവസവും ജോലിക്ക് നിയോഗിക്കുന്നതിന് ആവശ്യമായ ക്രമീകരണം അതത് ഒാഫിസ് മേധാവികള്‍ വരുത്തണം. ജോലിക്ക് ഒാഫിസില്‍ ഹാജരാകാത്ത ജീവനക്കാര്‍ ഇൗ ദിവസങ്ങളില്‍ എല്ലായ്പ്പോഴും ടെലിഫോണ്‍ വഴിയോ മറ്റ് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയോ ഒാഫിസ് മേധാവിയുമായി എപ്പോഴും ബന്ധപ്പെടാന്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തണം.അത്യാവശ്യഘട്ടങ്ങളില്‍ ഒാഫിസ് മേലധികാരി ആവശ്യപ്പെട്ടാല്‍ ഒാഫിസില്‍ ഹാജരാകാന്‍ തയാറാകണം. ഒാഫിസില്‍ ഹാജരാകാത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യമായ വി.പി.എന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വകുപ്പ് തലവന്മാര് ശ്രദ്ധിക്കണം. ശനിയാഴ്ചകള് സംസ്ഥാനത്തെ സര്‍ക്കാര്‍ ഒാഫിസുകള്‍ക്ക് അവധിയായിരിക്കും. ഏതെങ്കിലും ജീവനക്കാരുടെ വീടുകളില്‍ ഹോം ക്വാറന്റീന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അത്തരം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ ഒാഫിസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തെ സ്പെഷല്‍ കാഷ്വല്‍ ലീവ് മേലധികാരി അനുവദിക്കണം.* *കോവിഡ് വ്യാപനം തടയല്‍, അത്യാവശ്യ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കല്‍, രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാര്‍പ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍, കുടിവെള്ള വിതരണം, വാര്‍ത്താവിതരണം തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, മറ്റ് അത്യാവശ്യ സേവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ഇൗ താല്‍ക്കാലിക ക്രമീകരണം ബാധകമായിരിക്കില്ല. ഇൗ ക്രമീകരണം രണ്ടാഴ്ച കാലയളവിലേക്കായിരിക്കും.*
🅾️ *ലോക്ക് ഡൗണ്‍ കാലത്തും പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. വയനാട്ടില്‍ പുതിയ മൂന്ന് ബാറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി. കല്‍പ്പറ്റയില്‍ ഒന്നും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് ബാറുകള്‍ക്കാണ് പുതിയ ലൈസന്‍സ് നല്‍കിയത്. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം ഒമ്പതായി. ലോക്ക് ഡൗണിന് ശേഷം ഈ ബാറുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയില്‍ രണ്ടും, കല്‍പ്പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, വടുവഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോ ബാറുകളുമാണ് ഉള്ളത്. ലോക്ക് ഡൗണിന് ശേഷം പുതിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നതോടെ ജില്ലയില്‍ 9 ബാറുകളാണ് പ്രവര്‍ത്തിക്കുക*
🅾️ *ലണ്ടനില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശിയായ സെബി ദേവസിയാണ് മരിച്ചത്. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.*
🅾️ *സ്പ്രിംക്‌ളര്‍ വിവാദം കത്തി നില്‍ക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സ്പ്രിംക്ളര്‍ കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം നേതൃത്വം ചര്‍ച്ചചെയ്യും. അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാട് ശരിവച്ചും പിണറായിയെ പിന്തുണച്ചുമാണ് നേതാക്കള്‍ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടിയുടെ ഡാറ്റാ നയം കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടും പൊളിറ്റ്ബ്യൂറോയില്‍ നിന്നുപോലും പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ല. സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയരുമോ എന്നതാണ് ശ്രദ്ധേയം. കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തും.*
🅾️ *ഓറഞ്ച് ബി ഹോട്ട്‌സ്‌പോട്ട് ആയതിനാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മുതല്‍ കനത്ത നിയന്ത്രണം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധി ഇളവില്ലാത്ത ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ ആയതിനാലാണ് നടപടി. ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചുകൊണ്ട് ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്തും. മരുതൂര്‍, വെട്ടൂറോഡ്, വഴയില, പ്രാവച്ചമ്പലം, കുണ്ടമണ്‍കടവ്, മുക്കോല തുടങ്ങിയ സ്ഥലങ്ങളിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കു. ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ തിരുവനന്തപുരം എംസി റോഡിലടക്കം ഇന്ന് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അതേസമയം ഹോട്ട്‌സ്‌പോട്ട് മേഖലയായ പാലക്കാട് നഗരം അടച്ചു. ഇന്നലെ രാവിലെ അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നതിന് പിന്നാലെയാണ് കടുത്ത നടപടി.*
🅾️ *ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത് കാരണം തിരുവനന്തപുരം ജില്ലാ കോടതി, വര്‍ക്കല കോടതി എന്നിവ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും. എന്നാല്‍ ജില്ലയിലെ മറ്റ് കോടതികള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം കീഴ്‌കോടതികള്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തിക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനു ശേഷമാണ് തലസ്ഥാന നഗരത്തെ ഹോട്‌സ്‌പോട്ട് പട്ടികയില്‍പ്പെടുത്തിയത് ഇതോടെയാണ് കോടതി തുറക്കുന്ന തീയതി നീട്ടിയത്. തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല ജില്ലകളിലും രോഗവ്യാപനം കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൌണില്‍ ഇളവ് നല്‍കിയിരുന്നു.*
🅾️ *കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ ബാധിതരുള്ള കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം. നേരത്തെ രോഗവ്യാപനം ശക്തമായപ്പോള്‍ കാസര്‍കോട് ജില്ലയിലും ട്രിപ്പിള്‍ ലോക്ക് നടപ്പാക്കിയിരുന്നു. ട്രിപ്പിള്‍ ലോക്ക് നടപ്പാക്കുന്നതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയായിരിക്കും മുതലുണ്ടാവുക. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വണ്ടികള്‍ പൊലീസ് പിടിച്ചെടുക്കും. അത്യാവശ്യ മരുന്നുകള്‍ വേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആറ് പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലുള്ളവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും അവിടെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.*
🅾️ *കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചതായി. ഇരു ജില്ലാ ഭരണകൂടങ്ങളും അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയതായും അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി ഉണ്ടാകുമെന്നും കോട്ടയം ജില്ലാ ഭരണകൂടം അറിയിച്ചു. പൊലീസ് പരിശോധന മുന്‍ ദിവസങ്ങളിലേത് പോലെ തുടരും. ഓട്ടോ ടാക്‌സി സര്‍വ്വീസുകള്‍ പാടില്ല. വ്യാപര സ്ഥാപനങ്ങള്‍ തുറക്കുന്നതിനും നിയന്ത്രണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും.*
🅾️ *കേരളത്തിന് സഹായവുമായി റിലയന്‍സ് ഇന്റസ്ട്രീസും മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡും രാംകോ സിമന്റ്സ് ലിമിറ്റഡുമടക്കമുള്ള രാജ്യത്തെ വ്യവസായ ഭീമന്മാര്‍.കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്തെത്തുകയും കമ്പനിയായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വാഗ്ദാനം ചെയ്തത് 2000 കൊവിഡ് പ്രൊട്ടക്ഷന്‍ ഷീല്‍ഡുകള്‍. രാംകോ സിമന്റ്സ് ലിമിറ്റഡ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. 48,31, 681 രൂപയുടെ ഉപകരണങ്ങളാണ് രാം കോ സിമന്റ്സ് സംസ്ഥാനത്തിന് കൈമാറിയത്. കൊവിഡ് ചികിത്സ രംഗത്തു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 500 പിപിഇ കിറ്റുകള്‍ കൈമാറുമെന്ന് മാധ്യമം ദിനപത്രം സി.ഇ.ഒ.പി.എം സാലിഹ്, എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭവാനയുമായാണ് റിലയന്‍സ് ഇന്റസ്ട്രീസ് എത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫൗണ്ടേഷനും 5 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനൊപ്പമുണ്ടെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും അറിയിച്ചിട്ടുണ്ട്.*
🅾️ *ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കിണറുകളില്‍ പെട്ടെന്ന് ജലപ്രവാഹം. ഒന്നര ദിവസത്തിനുള്ളില്‍ ഉയര്‍ന്നത് 40 അടി വരെ ജലമാണ്. സംഭവത്തിന് പിന്നില്‍ എന്തെന്ന് അറിയാതെ അത്ഭുതപ്പെട്ടിരിക്കുകയാണ് നാട്ടുകാര്‍. ചാത്തന്നൂര്‍ താഴം കുരയില്‍വിളയിലാണ് സംഭവം. 10 വീടുകളിലെ കിണറുകളിലാണ് ജലം ഉയര്‍ന്നത്. ഞായര്‍ ഉച്ച ആയതോടെ ബാബു എന്നയാളുടെ വീട്ടിലെ കിണറില്‍ ജലനിരപ്പ് ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ വിവരം പറഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസിയായ മോഹന്‍ദാസ് വീട്ടിലെ കിണര്‍ പരിശോധിച്ചപ്പോള്‍ അതിലും സമാനമായ അവസ്ഥ കണ്ടു. പിന്നീട് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ വലിയ തോതില്‍ ജലം ഉയര്‍ന്നു. മോഹന്‍ദാസിന്റെ വീട്ടിലെ കിണറിനു 45 തൊടി താഴ്ചയാണ് ഉള്ളത്.ഇതില്‍ ഒരു തൊടിയോളം വെള്ളമാണ് ഉണ്ടായിരുന്നത്. 24 മണിക്കൂറിനുള്ളില്‍ 40 തൊടി മുങ്ങി. പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളില്‍ ജലം ഉയര്‍ന്നു. ജലത്തിനു നിറത്തിലും രുചിയിലും വ്യത്യാസമില്ല.ഭൂഗര്‍ഭ ജലവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചു ആശങ്ക അകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചാത്തന്നൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശമാണിത്. വീട്ടിലേക്ക് പോലും ശുദ്ധജലം തികയാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ജലപ്രവാഹം*
🅾️ *കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശി സ്വദേശി അഹ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 9 – തായി.*
🅾️ *ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പള്ളിയിലെത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് നടപടി. കണ്ണൂര്‍ ന്യൂ മാഹിയിലാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരാണ് പിടിയിലായത്. ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കൂടുന്ന കണ്ണൂരില്‍ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കം കര്‍ശന നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. കണ്ണൂരില്‍ മെയ് 3 വരെ ഒരു ഇളവും ഇല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.*
🅾️ *മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ആള്‍ ഇന്ന് വീട്ടിലേക്ക് മടങ്ങും. വിദഗ്ധ ചികിത്സക്ക് ശേഷം കൊവിഡ് രോഗവിമുക്തനായ കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശി പാറയില്‍ അബ്ദുള്‍ ഫുക്കാര്‍ ആണ് ഇന്ന് ആശുപത്രി വിടുന്നത്. തുടര്‍ച്ചയായുള്ള മൂന്ന് ടെസ്റ്റിലും രോഗം ഭേദമാകുകയും തുടര്‍ ചികിത്സയ്ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഇയാളുടെ ആരോഗ്യാവസ്ഥ തൃപ്തികരമായതിനാലുമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടക്കി അയക്കുന്നത്. അടുത്ത 14 ദിവസം ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.*
*🇮🇳 ദേശീയം 🇮🇳*
———————>>>>>>>>>
🅾️ *രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നതായി കണക്കുകള്‍. സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് 18601 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതുവരെ 590 പേര്‍ കൊവിഡ് രോഗം ബാധിച്ചു മരിച്ചു. 3252 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 4666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2081 പേര്‍ക്കും, ഗുജറാത്തില്‍ 1851 പേര്‍ക്കും, മധ്യപ്രദേശില്‍ 1485 പേര്‍ക്കും, രാജസ്ഥാനില്‍ 1576 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1477 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 1184 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മഹാരാഷ്ട്രയില്‍ 552 പേര്‍ക്കും ഗുജറാത്തില്‍ 247 പേര്‍ക്കുമാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ് ഗുജറാത്തില്‍. പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത്കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നു. ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നു. കേരളത്തില്‍ ഇത് 72 ദിവസമാണ്,ഒഡീഷയില്‍ 38 ദിവസവും.രണ്ട് സംസ്ഥാനങ്ങളിലും രോഗബാധ നന്നേ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി.*
🅾️ *പ്രവാസി ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ലോകമാകെ കോവിഡ് രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയാണോ പ്രവാസികള്‍ നിലവിലുള്ളത് അവിടെ തന്നെ തുടരുന്നതാണ് രോഗവ്യാപന സാധ്യത കുറയാന്‍ നല്ലതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.*
🅾️ *സഹോദരന്റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെ സമൂഹമാധ്യമങ്ങളിലൂടെ വില്‍ക്കാന്‍ ശ്രമിച്ച മുപ്പതുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. കുറച്ച് കാലം മുന്‍പ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെയാണ് സമൂഹമാധ്യമങ്ങളില്‍ വില്‍പനയ്ക്ക് വച്ചത്. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗോ ഷെന്‍പുഞ്ചി സ്വദേശിയായ ശിവശങ്കര്‍ തഗാഡേ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ ഭാര്യ വീണ്ടും വിവാഹിതയാവാനാണ് താന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് ഇയാളുടെ വാദം. ഫെസ്ബുക്ക് വഴി കുഞ്ഞിനെ വില്‍പനയ്ക്ക് വക്കുകയും. ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്ത ഇയാള്‍ കുഞ്ഞിന് വന്‍തുക പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പിന് വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്.ഞായറാഴ്ച കുഞ്ഞിനുള്ള അഡ്വാന്‍സ് കൈപ്പറ്റാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.*
🅾️ *കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഏഴ് കോടി രൂപയാണ് ഹ്യുണ്ടായ് നല്‍കിയത്. ഇന്ത്യയിലെ ജനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ നടപടിയെന്ന് ധനസഹായത്തേക്കുറിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി സിഇഒ എസ് എസ് കിം പറയുന്നു. നേരത്തെ ഹ്യുണ്ടായ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായ് 5 കോടി രൂപയും നാല് കോടി രൂപ വിലമതിക്കുന്ന കൊവിഡ് പരിശോധനാ കിറ്റുകള്‍ 25000 പേര്‍ക്കും ഹ്യുണ്ടായ് സംഭാവന ചെയ്തിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലാണ് പരിശോധനാ കിറ്റുകള്‍ സംഭാവന ചെയ്തത്.*
🅾️ *ഡല്‍ഹിയിലെ പട്പട്ഗഞ്ചിലെ മാക്‌സ് ആശുപത്രിയിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇവിടെ രോഗം ബാധിച്ച മലയാളികളുടെ എണ്ണം എട്ടായി. മുംബൈയിലും മലയാളി നഴ്‌സുമാര്‍ക്കിടയിലും കൊവിഡ് രോഗം പടരുകയാണ്. മുംബൈ കോകിലെബെന്‍ ധീരുഭായ് അമ്ബാനി ആശുപത്രിയില്‍ രണ്ട് പേര്‍ക്കും പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പൂനെയിലെ ആശുപത്രിയില്‍ 15 നഴ്‌സുമാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.*
🅾️ *രാഷ്ട്രപതി ഭവനില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ 125 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍. രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ് കൊവിഡ് രാഗബാധ കണ്ടെത്തിയത്. രോഗിയുമായി അടുത്തിടപഴകിയ കുടുംബാംഗങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18,500 കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 590 ആയി.*
🅾️ *എഫ്സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മിക്കാനുള്ള എഥനോള്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അരി ഉപയോഗിച്ച് നിര്‍മിക്കുന്ന എഥനോള്‍ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ പെട്രോളിയത്തില്‍ മിശ്രിതപ്പെടുത്താനും കേന്ദ്രം തീരുമാനിച്ചതായി സൂചന. രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ ആളുകള്‍ക്ക് മതിയായ ഭക്ഷ്യധാന്യം ലഭ്യമാകുന്നില്ലെന്ന പരാതിക്കിടെയാണ് കേന്ദ്രത്തിന്റെ ഈ വിവാദ തീരുമാനം. ജൈവ ഇന്ധന നയ പ്രകാരമാണ് അധിക ഭക്ഷ്യധാന്യം എഥനോള്‍ ഉല്‍പാദനത്തിന് ഉപയോഗിക്കാമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ജൈവ ഇന്ധന കോ ഓഡിനേഷന്‍ കമ്മിറ്റിയില്‍ തീരുമാനിച്ചത്.കൊവിഡ് 19 പശ്ചാത്തലത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കാനും തീരുമാനിച്ചതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.*
🅾️ *ഏപ്രില്‍ 20 മുതല്‍ ഇകൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ലോക്ക്ഡൗണ്‍ ഇളവ് ആഭ്യന്തര മന്ത്രാലയം തിരുത്തിയതോടെ നാളെ നടക്കാനിരുന്ന നാര്‍സോ 10 സീരീസിന്റെ ഓണ്‍ലൈന്‍ ലോഞ്ച് നീട്ടിവെച്ചതായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി അറിയിച്ചു. ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി അവശ്യ സാധനങ്ങള്‍ മാത്രം വിറ്റഴിച്ചാല്‍ മതിയെന്ന നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ നീക്കുമെന്നാണ് സര്‍ക്കാര്‍ ഏപ്രില്‍ 15ന് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്നാണ് ഏപ്രില്‍ 21 ചൊവ്വാഴ്ച നാര്‍സോ 10 പുറത്തിറക്കാന്‍ റിയല്‍മി തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെ അനുകൂലിക്കുന്നതായി റിയല്‍മി അറിയിച്ചു.*
🅾️ *ബിഎംഡബ്ല്യു ഇന്ത്യ ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമായ രുദ്രതേജ് സിങ്ങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ബിഎംഡബ്ല്യു ഇന്ത്യയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു റൂഡി എന്നറിയപ്പെട്ടിരുന്ന രുദ്രതേജ്. വാഹന വ്യവസായ മേഖലയിലും മറ്റ് ബിസിനസ് സംരംഭങ്ങളിലുമായി 25 വര്‍ഷത്തെ പരിചയവുമായാണ് രൂദ്രതേജ് സിങ്ങ് ബിഎംഡബ്ല്യുവില്‍* *എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗ്ലോബല്‍ പ്രസിഡന്റ്* *സ്ഥാനത്തുനിന്ന് 2019 ഓഗസ്റ്റ് ഒന്നിനാണ് രുദ്രതേജ് സിങ്ങ്* *ബിഎംഡബ്ല്യു ഇന്ത്യയുടെ മേധാവിയായി* *സ്ഥാനമേറ്റത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബുരുദവും ഗാസിയാബാദിലെ* *ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ ശേഷം എഫ്‌എംസിജി മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്.യൂണിലിവര്‍ കമ്പനിയുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രുദ്രതേജ് സിങ്ങിന്റെ നിര്യാണത്തില്‍ കമ്പനി അനുശോചനം അറിയിച്ചു.*
🅾️ *അധികാരമേറ്റ് ഒരു മാസത്തിനൊടുവില്‍ മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭ വിപുലീകരിക്കുന്നു. അഞ്ച് മന്ത്രിമാര്‍ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നരോട്ടം മിശ്ര, കമല്‍ പട്ടേല്‍, മീന സിങ്,തുള്‍സി സിലാവത്ത്, ഗോവിന്ദ് സിങ് രജ്പുത് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതില്‍ തുള്‍സി സിലാവത്തും ഗോവിന്ദ് സിങ് രജ്പുത്തും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബി.ജെ.പിയിലെത്തിയവരാണ്.*
🅾️ *ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 832 പോയിന്റ് നഷ്ടത്തില്‍ 30815ലും നിഫ്റ്റി 235 പോയിന്റ് താഴ്ന്ന് 9026ലുമാണ് വ്യാപാരം ആരംഭിച്ചത്.*
*🌍 അന്താരാഷ്ട്രീയം 🌎*
————————->>>>>>>>
🅾️ *ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1,70,658 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ 5400 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തി നാലര ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ആറ് ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായിട്ടുണ്ട്. 42,514 ജീവനുകളാണ് അമേരിക്കയില്‍ നഷ്ടമായത്.. ആറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴേ മുക്കാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.*
*യുകെയിലും യുറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് ഭീതി തുടരുകയാണ്. യുകെയില്‍ മാത്രം ഇന്ന് ഇതുവരെ 449 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനാറായിരത്തി അഞ്ഞൂറ് കടക്കുകയും ചെയ്തു. അയ്യായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 124743 ആയിട്ടുണ്ട്. ഫ്രാന്‍സിലാകട്ടെ 547 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ഇരുപതിനായിരം പിന്നിടുകയും ചെയ്തു. രണ്ടായിരത്തഞ്ഞൂറോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 155383 ആയിട്ടുണ്ട്.*
🅾️ *ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത്. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിം ഉണ്ടാകാത്തത് ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.*
🅾️ *കടമെടുത്ത് മുങ്ങിയ വ്യവസായി വിജയ്മല്യ ഇന്ത്യയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി തള്ളി യുകെ ഹൈക്കോടതി. ഇന്ത്യയ്ക്ക് കൈമാറണമെന്ന ഉത്തവിനെതിരെയാണ് വിജയ് മല്യ അപ്പീല്‍ നല്‍കിയത്.മല്യയെ കൈമാറുന്ന കാര്യത്തില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഇനി തീരുമാനമെടുക്കും. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത 9000 കോടി തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്നാണ് വിജയ് മല്ല്യയ്‌ക്കെതിരായ കേസ്. കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടത്. മല്യ കുറ്റക്കാരനെന്ന പ്രാഥമിക നിഗമനത്തോടെയായിരുന്നു ഉത്തരവ്.*
🅾️ *കൊവിഡ് 19 വ്യാപനം തടയാന്‍ കാലുകള്‍ പൊതിഞ്ഞ് സൂക്ഷിക്കണമെന്ന പാക് മന്ത്രിയുടെ നിര്‍ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍.സാമൂഹ്യ അകലം പാലിക്കാനും കൈകള്‍ ഇടവിട്ട് കഴുകാനും മാസ്‌ക് ധരിക്കാനും മുഖത്തും മൂക്കിലും ഇടയ്ക്കിടെ സ്പര്‍ശിക്കാതിരിക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നൽകുമ്പോഴാണ് പാക് മന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനിലെ വാര്‍ത്താ വിനിമയ വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ ഫിര്‍ദൌസ് ആഷിഖ് അവന്റെയുടെ പ്രസ്താവനയാണ് ട്രോളുകള്‍ക്ക് വഴിയൊരുക്കിയത്.*
🅾️ *ചൈനയില്‍ കൊറോണവൈറസ് ഉത്ഭവിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചൈനയുമായി ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചു. അവിടെ പോകുന്നതിനെക്കുറിച്ചും സംസാരിച്ചു. എന്താണ് അവിടെ നടക്കുന്നത് എന്നറിയണം. അവര്‍ ഞങ്ങളെ ക്ഷണിച്ചിട്ടൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസവും ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം ചൈന അറിഞ്ഞുകൊണ്ട് സംഭവിച്ചതാണെങ്കില്‍ തിരിച്ചടി നേരിടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ഇത്തരം വാദത്തെ ചൈന തള്ളിയിരുന്നു. ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.*
🅾️ *കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ വിദേശികള്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കുമായി അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ടാണ് തീരുമാനം. രാജ്യം ഒരു അദൃശ്യശക്തിയുമായുള്ള പോരാട്ടത്തിലാണ്. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷിക്കേണ്ടത് ആവശ്യകതയാണ്. വിദേശികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഉടന്‍ ഒപ്പിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.ഏതൊക്കെ വീസകള്‍ക്കാണ് വിലക്കെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസില്‍ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് വന്‍ തൊഴില്‍ പ്രതിസന്ധിയും ഉടലെടുത്തിരുന്നു. 25 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് യുഎസിലെ നാഷണല്‍ അസോസിയേഷന് ഫോര്‍ ബിസിനസ് എക്കണോമിക്സ് നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. യുഎസില്‍ ഇതുവരെ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. മരണം 41,000 പിന്നിട്ടു. മരിച്ചവരില്‍ പകുതിയിലധികവും ന്യൂയോര്ക്കിലുള്ളവരാണ്. രോഗബാധിതരുടെ സംഖ്യ ന്യൂയോര്‍ക്കില്‍ രണ്ടരലക്ഷം ആകുന്നു. മലയാളികള്‍ കൂടുതലായുള്ള ന്യൂജേഴ്സിയില്‍ കോവിഡ് ബാധിതര്‍ 90,000 ആയി.*
🅾️ *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍. ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍മാര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. രാജ്യമാകെ വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത് പ്രതിഷേധിക്കാനിറങ്ങുന്നവര്‍ മനസിലാക്കണം.അത് മനസിലാക്കാതെ പ്രതിഷേധിക്കാനിറങ്ങുന്നവരുടെ വികാരം ആളിക്കത്തിക്കുകയല്ല ട്രംപ് ചെയ്യേണ്ടത്. ആ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്- ഗവര്‍ണര്‍മാര്‍ തുറന്നടിച്ചു.*
🅾️ *കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ബുക്കര്‍പ്രൈസ് പുരസ്കാര പ്രഖ്യാപനം നീട്ടി. പുരസ്കാരത്തിനായി ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറ് പുസ്തകങ്ങളും വിപണിയില്‍ ലഭ്യമാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പുരസ്കാര പ്രഖ്യാപനം നടന്നാല്‍ നേട്ടം കൈവരിക്കുന്ന പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറുമെന്നും അതേസമയം പുസ്തകങ്ങള്‍ വിപണിയിലെത്തിക്കാനാകില്ലെന്നും അധികൃതര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് പുരസ്കാര പ്രഖ്യാപനം നീട്ടിവച്ചതെന്നാണ് വിവരം.മേയ് 19നായിരുന്നു പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത്..പുതിയ തീയതിയും അധികൃതര്‍ അറിയിച്ചിട്ടില്ല.*
🅾️ *കോവിഡ് ബാധയില്‍ വിറങ്ങലിച്ച ചൈന സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇതിന്‍റെ തുടക്കമെന്നപോലെ രാജ്യത്ത 73 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു മാസത്തിലേറെ നീണ്ടു നിന്ന പൂര്‍ണ അടച്ചിടലിനു ശേഷമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നത്. ബെയ്ജിംഗിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആണ് ആദ്യ ഘട്ടത്തില്‍ തുറന്നത്. ചൈനീസ് മാധ്യമമായ സിന്‍ഹുവയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.*
🅾️ *ഏപ്രില്‍ 29 ന് ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്ന ഛിന്നഗ്രഹത്തിനെ കാത്ത് ശാസ്ത്രലോകം. ഛിന്നഗ്രഹം 1998 ഓആര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെയാകും കടന്നുപോവുക. നിലവിലെ സാഹചര്യത്തില്‍ ഛിന്നഗ്രഹത്തിന്റെ ഭൂമിയുടെ സമീപത്ത് കൂടിയുള്ള കടന്നുപോക്കില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചെറിയ ടെലിസ്‌കോപ് ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തിന്റെ കടന്നുപോക്ക് അറിയാന്‍ കഴിയുമെന്നാണ് നാസ വിശദമാക്കുന്നത്. ഭൂമിയില്‍ നിന്ന് 6.2 മില്യണ്‍ കിലോമീറ്റര്‍ അകലെയായാണ് 1998 ഓആര്‍2 വിന്റെ സഞ്ചാരപഥം. കാലാവസ്ഥ അനുകൂലമായാല്‍ 6 ഇഞ്ച് ടെലിസ്‌കോപില്‍ ഈ ഛിന്നഗ്രഹം ദൃശ്യമാകും.*
🅾️ *കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും മറച്ചുവെച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം. ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ തന്നെ ലോകാരോഗ്യ സംഘടന യുഎസ്സിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വൈറസ് അപകടകാരിയാണെന്നും എല്ലാവരും അതിനെതിരെ പോരാടണമെന്നും ആദ്യ ദിവസം മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയ്ക്ക് രഹസ്യങ്ങളില്ല’ എന്നുമാണ് ജനീവയില്‍ നടന്ന ബ്രീഫിങ്ങിനിടെ അദ്ദേഹം പറഞ്ഞത്.*
🅾️ *എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. തിങ്കളാഴ്ച യുഎസില്‍ എണ്ണവില പൂജ്യത്തിലും താഴേക്ക് വീണു. ഇന്ധനവിലയിലുണ്ടായിരിക്കുന്ന തകര്‍ച്ച എല്ലാ മേഖലയേയും രൂക്ഷമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എണ്ണ സംഭരണം പരിധി കടന്നതും, ഉത്പാദനത്തില്‍ കുറവ് വരാതിരുന്നതുമാണ് എണ്ണവിലയിലെ ഇടിവിന് കാരണമായത്. യുഎസ് ഓയില്‍ ബെഞ്ച് മാര്‍ക്കായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന്-6.75 ഡോളറായി. യുഎസില്‍ എണ്ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.*
🅾️ *ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലില്‍ സഖ്യ സര്‍ക്കാറിന് ധാരണ. ലികുഡ് പാര്‍ട്ടിയുടെ ബിന്യമിന്‍ നെതന്യാഹുവും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്സും എെക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. മൂന്നു തെരഞ്ഞെടുപ്പുകള്‍ അഭിമുഖീകരിച്ച 17 മാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കാണ് ഇതോടെ അവസാനമായത്. ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വര്‍ഷം പ്രധാനമന്ത്രി പദവിയില്‍ തുടരും. ശേഷം ഗാന്റ്സ് പ്രധാനമന്ത്രിയാകും. നിലവില്‍ പ്രതിരോധ മന്ത്രി പദം ഗാന്റ്സ് വഹിക്കും.ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ഗാബി അഷ്കനാസിയാകും പുതിയ വിദേശകാര്യ മന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍റായ നെസറ്റിനോട് പ്രസിഡന്‍റ് റുവെന്‍ റിവ്ലിന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് പരസ്പരം പോരടിച്ചിരുന്ന നെതന്യാഹുവും ഗാന്റ്സും ധാരണയിലെത്തിയത്. അല്ലാത്ത പക്ഷം രാജ്യം ഒരു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നേനെ. നേരത്തെ, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായി 28 ദിവസം വീതം ബിന്യമിന്‍ നെതന്യാഹുവിനും ബെന്നി ഗാന്റ്സിനും പ്രസിഡന്റ് നല്‍കിയിരുന്നു. എന്നാല്‍, സഖ്യ സര്‍ക്കാര്‍ രൂപീകരണം സാധിക്കാത്ത സാഹചര്യത്തില്‍ ഇരുവരും പിന്മാറുകയായിരുന്നു.*
🅾️ *ലോകത്തെയാകെ ഞെട്ടിച്ച കോവിഡ്-19 വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കു പിന്നാലെ ചൈനയെ അതിരൂക്ഷമായി വിമര്‍ശിച്ച് ജര്‍മനിയും. കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതു സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മെര്‍ക്കലും ചൈനയ്ക്കു നേരെ തിരിഞ്ഞത്.*
🅾️ *കോവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിക്കുന്ന സ്വദേശികളെ നിരീക്ഷിക്കാന്‍ ഇലക്‌ട്രോണിക് ബ്രേസ്ലെറ്റുമായി കുവൈത്ത്. വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവര്‍ പുറത്തുപോവുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇലക്‌ട്രോണിക് ബ്രേസ്ലെറ്റ് അണിയിക്കുന്നത്. ഇവര്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്തി വൈറസ് വ്യാപിക്കുന്നത് തടയാനാണ് ഇത്. ബ്രേസ്ലെറ്റ് അണിഞ്ഞവരുടെ സഞ്ചാരഗതി മന്ത്രാലയത്തിന് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കാന്‍ കഴിയും.*
*🎥 കായികം, സിനിമ 🎥*
—————————>>>>>>>>>>
🅾️ *ചലച്ചിത്രകാരനും സാഹിത്യകാരനുമായ തമ്പി ആന്റണിയുടെ ഉടമസ്ഥതയിലുള്ള ഗേറ്റ് വേ നഴ്‌സിങ് റിഹാബിലിറ്റേഷന്‍ സെന്ററിനെതിരെ അമേരിക്കയില്‍ കേസെടുത്തെന്ന് വാര്‍ത്തക്കെതിരെ പ്രതികരിച്ച് തമ്പി ആന്റണി. വ്യക്തിഹത്യ എന്ന ഉദ്ദേശ്യത്തോടെയാണ് തനിക്ക് എതിരെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നാണ് തമ്പി ആന്റണിയുടെ പ്രതികരണം. കൊവിഡ് 19 ന്റെ ലക്ഷണങ്ങളുണ്ടായവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കിയിട്ടില്ലെന്നും രോഗബാധിതരായ ഉദ്യോഗസ്ഥരോട് പോലും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമ്പി ആന്റണി തന്നെ പ്രസ്താവന ഇറക്കിയിരുന്നു. അധികാരികളുടെ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പാലിച്ചിരുന്നുവെന്നും തമ്പി ആന്റണി പറയുന്നു.എന്നാല്‍ പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാകാം തനിക്കെതിരെ ഇത്തരത്തിലൊരു വാര്‍ത്ത വന്നത് എന്ന് തമ്പി ആന്റണി പറയുന്നു. കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. പ്രായമായവരും ഗുരുതരരോഗമുള്ളവരുമാണ് കൊവിഡ് വന്ന് മരിച്ചത്. തങ്ങളുടെ ഗേറ്റ് വേ നഴ്‌സിംഗ് റിഹാബിലിറ്റേഷന്‍ സെന്ററിലും ഇതുപോലെയുള്ള ആളുകളാണ് കൊവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചതെന്ന് തമ്പി ആന്റണി പറയുന്നു. കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് താല്‍ക്കാലികമായ ചികിത്സയാണ് ഇവിടെ ചെയ്യുക. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റുക. അങ്ങനെ മാറ്റിയവരാണ് ആശുപത്രികളില്‍ മരിച്ചത്. അമേരിക്കയിലെ ഒട്ടേറെ നഴ്‌സിംഗ് ഹോമുകളുടെയും അവസ്ഥ അങ്ങനെയാണ് എന്നും തമ്പി ആന്റണി വിശദീകരിക്കുന്നു.*
🅾️ *ജൂണില്‍ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചതായി വിവരം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പരമ്പര മാറ്റിവച്ചത്. മൂന്ന് വീതം ഏകദിനവും ടി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്ക കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ ലോക്ക്ഡൗണ്‍ സാഹച്യത്തില്‍ വേണ്ടവിധത്തില്‍ പരമ്പരക്ക് തയ്യാറാവാന്‍ സാധിച്ചില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ താര്‍കാലിക ചീഫ് എക്സിക്യൂട്ടിവ് ഡോ. ജാക്വസ് ഫോള്‍ പറഞ്ഞു. പരമ്പര മാറ്റിവച്ചത് വലിയ നഷ്ടമാണ് ടീമിനുണ്ടാക്കുകയെന്നും അദ്ദേഹം. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് പരമ്പര ആയിട്ടാണ് ശ്രീലങ്കന്‍ പര്യടനത്തെ കണ്ടിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.*
🅾️ *കോവിഡ് കാലത്തു ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി ക്രിക്കറ്റ് ബാറ്റ് ലേലം ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും ബംഗ്ലദേശ് താരം മുഷ്ഫിഖുര്‍ റഹിമും. 2019 ഏകദിന ലോകകപ്പില്‍ താന്‍ ഉപയോഗിച്ച ബാറ്റ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ഉപകരണങ്ങളാണ് രാഹുല്‍ അനാഥരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള അവെയര്‍ ഫൗണ്ടേഷന്റെ ധനശേഖരണാര്‍ഥം ലേലം ചെയ്യുന്നത്.*
*തന്റെ ജന്മദിനത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധക സംഘമായ ഭാരത് ആര്‍മിയുമായി സഹകരിച്ചാണ് ലേലം.2013ല്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടാന്‍ ഉപയോഗിച്ച ബാറ്റ് ആണ് മുഷ്ഫിഖുര്‍ ലേലം ചെയ്യുന്നത്.*
🅾️ *”ഏറെ നാളായി ശ്രമിച്ചിട്ടും പറ്റുന്നില്ല, പുകവലി ഉപേക്ഷിക്കാന്‍ എന്തു ചെയ്യണം?” – ചോദ്യം ‘സെലിബ്രിറ്റി പുകവലിക്കാരനായ’ ഷാരൂഖ് ഖാനോടാണ്. ഉടന്‍ തന്നെ വന്നു മാസ് മറുപടി – “നിങ്ങള്‍ തെറ്റായ സ്ഥലത്താണ് ഉത്തരം അന്വേഷിക്കുന്നത് സുഹൃത്തേ. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് വിജയാശംസകള്‍”.*
*ട്വിറ്ററിലാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാന്‍ എത്തിയത്. #AskSRK എന്ന സെഷനില്‍ വന്ന ചോദ്യങ്ങള്‍ക്കെല്ലാം കിങ് ഖാന്‍ നല്‍കിയ രസകരമായ മറുപടികള്‍ പലതും വൈറലുമായി.* *സീറോയുടെ പരാജയത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഷാരൂഖ്. അതിനെ പരാമര്‍ശിക്കാതെയുള്ള ഒരു ആരാധകന്‍റെ ചോദ്യം ഇതായിരുന്നു. ‘ജീവിതത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്. കരിയര്‍ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പര്‍ താരം എങ്ങനെ അറിയും?’ ആരാധകര്‍ ഏറ്റെടുത്ത മറുപടിയായിരുന്നു ഷാരൂഖിന്‍റേത്. “എനിക്കത് അറിയില്ല. നിങ്ങള്‍ ഈ ചോദ്യം ഏതെങ്കിലും സൂപ്പര്‍ താരത്തോടു ചോദിക്കൂ, നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാജാവായിപ്പോയി”*
*ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ കൊറോണ കാലത്ത് സ്നേഹം പകരൂയെന്ന സന്ദേശവുമായി പുറത്തിറക്കിയ ‘പ്യാര്‍ കൊറോണ’ എന്ന പാട്ടിനെ കുറിച്ചുള്ള അഭിപ്രായമായിരുന്നു മറ്റാരാള്‍ക്ക് അറിയേണത്. “ഭായ് (സല്‍മാന്‍) മികച്ച സിംഗറും (ഗായകന്‍) സിംഗിളും (അവിവാഹിതന്‍) ആണ്” ഷാരൂഖ് മറുപടി നല്‍കി.*
*ആള്‍ക്കാര്‍ ദോഷം പറയുന്നതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടത്. ‘ബാപ്പുജി പഠിപ്പിച്ചത് ചീത്ത കാണരുത്, കേള്‍ക്കരുത്, പറയരുത് എന്നാണ്. അത് പാലിച്ച് വരികയാണ്’ എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി.*
*ഷാരൂഖ് എന്ന് ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നുള്ള ഗോസിപ്പുകള്‍ കേട്ട് മടുത്തെന്നും ഏതാണ് പുതിയ പ്രൊജക്ടെന്നു നേരിട്ട് തങ്ങളോട് പറയുമോയെന്നുമുള്ള ചോദ്യത്തിന് മനസ്സുമടുപ്പിക്കേണ്ടെന്നും താന്‍ ഇനിയും സിനിമകള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘ഏതെല്ലാമാണെന്ന് നിങ്ങളെല്ലാവരും സമയമാവുമ്ബോള്‍ അറിയുകയും ചെയ്യും’ -ഷാരൂഖ് പറഞ്ഞു.*
*’ലോക്ഡൗണില്‍ ഒരുപാട് തിരക്കഥകള്‍ വായിച്ച് കാണുമല്ലോ, ഏതെങ്കിലുമൊന്നില്‍ ഒപ്പുവെക്കു’ എന്നായിരുന്നു ഒരു ആരാധകന്‍റെ അഭ്യര്‍ഥന. ‘ഒപ്പുവെക്കാം, ആര് ഷൂട്ട് ചെയ്യും’ എന്ന മറു ചോദ്യമായിരുന്നു ഷാരൂഖിന്‍റെ മറുപടി.*
🅾️ *പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബൈക്ക് റൈഡിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുള്ള ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫോര്‍മുല വണ്‍ ട്രാക്കില്‍ ബൈക്ക് റേസ് നടത്തിയ സന്തോഷമാണ് മാളവിക പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ പകര്‍ത്തിയ വീഡിയോ ആണിത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോര്‍മുല വണ്‍ ട്രാക്ക് ആയ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് താരം റേസ് നടത്തിയത്.