റമദാൻ മാസത്തിലെ ചിന്തകളുമായി കൊറോണയുടെ അടച്ചിടൽ ദിവസങ്ങളിൽ വീട്ടിൽ വിശ്രമിക്കുമ്പോൾ
മലയാളികളുടെ അഭിമാനമായ
എം എ യൂസഫലി എന്ന മനുഷ്യനെ കുറിച്ച് ഒരു നിമിഷം ഓർത്തു പോയി.
ഭാരത സർക്കാരിന് പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടിയും കേരള സർക്കാരിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തു കോടിയും കൊറോണ കാലത്തെ പ്രവർത്തനങ്ങളുടെ ആശ്വാസത്തിനായി യൂസഫലി നൽകിയ കരുണയുടെ കാരുണ്യത്തിന്റെ കരസ്പർശങ്ങളെ പ്രശംസിക്കാതെ വയ്യ.ഗൾഫിൽ ഒരുകോടിയുടെ ഭക്ഷണങ്ങൾ അദ്ദേഹം വിതരണം ചെയ്തു. അതിനുമുൻപ് നടന്ന പ്രളയ ദുരിത നിവാരണഫണ്ടിലേക്കും അദ്ദേഹം നിര്ലോഭമായി സഹായിച്ചു. ഇനിയും കൊറോണപ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 25 കോടിരൂപ കൂടി കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എത്രയോ ശതകോടീശ്വരന്മാരുള്ള നമ്മുടെ രാജ്യത്തു ഇത്രയും കയ്യഴിഞ്ഞു സഹായിക്കുന്ന മറ്റൊരു വ്യക്തിയുമില്ലതന്നെ.
രാജ്യമേത് ദുരന്തങ്ങളിൽ പെട്ടാലും ഒന്നാമതായി ,ഒന്നാമനായി യൂസഫലി ഉണ്ടാകും.
പ്രളയത്തിലായാലും പ്രകൃതി ദുരന്തങ്ങളിലായാലും ,വ്യക്തികൾക്ക് ഉണ്ടാവുന്ന വിഷമങ്ങളിൽ ആയാലും ഈ മഹാ വ്യക്തി ഓടിയെത്തുന്നു.
തന്റെ സമ്പാദ്യത്തിൽ നിന്നും യാതൊരു ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ നന്മയുടെയും സഹനത്തിന്റെയും ഉദാര മനസ്സുമായി അദ്ദേഹത്തിൻറെ സാന്നിധ്യം ഉണ്ടാവും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഏതു സംസ്ഥാനത്തും അദ്ദേഹത്തിന്റെ സഹായം എത്തിയിട്ടുണ്ട്.
വ്യാവസായിക രംഗത്തെ പൂർണമായും തകർക്കുന്ന ഒന്നായിരുന്നു ഈ കൊറോണകാലവും ഷാഡൗണും
അതൊന്നുംതന്നെ കാര്യമായി എടുക്കാതെ ഒരുഡോക്റ്ററുടെ സേവനംപോലെ ഒരു ആതുര സേവകനെ പോലെ ജനങ്ങളുടെ ഇടയിൽ അദ്ദേഹം സജീവ സാനിധ്യനായിരുന്നു .
തൃശ്ശൂർ നാട്ടികയിലെ സ്നേഹതീരത്ത് ലോകം കേട്ട വേറിട്ടൊരു ശബ്ദം -അതാണ് M A യൂസുഫലി .
1973 ഡിസംബർ 31 ആം തീയതി
ഒരുക്കപ്പലിൽ ഏഴ് ദിവസം യാത്ര ചെയ്തു ദുബായിലെത്തിയ യൂസുഫലി എന്ന യുവാവ് കഠിനാദ്ധ്വാനവും ത്യാഗങ്ങളും സഹിച്ചും തന്റെ ബിസിനസ് സാബ്രാജ്യം പടുത്തുയർത്തി .
ഇന്ന് ലോകം മുഴുവൻ തന്റെ സ്വന്തം ഹെലികോപ്റ്ററിൽ സഞ്ചരിക്കുമ്പോഴും താൻ കടന്നുവന്ന വഴികൾ അദ്ദേഹം മറക്കുന്നില്ല.
അറുപതിനായിരം കുടുംബങ്ങളുടെ അന്നമായി അത്താണിയായി മാറുമ്പോഴും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം പുഞ്ചിരിയോടെ മാത്രം എല്ലാറ്റിനെയും സമീപിക്കുന്ന ആ വിശാല മനുഷ്യന്റെ സാന്ത്വനവും സഹായവും കേരളജനത മറക്കില്ല.
കോടീശ്വരൻ ആണെങ്കിലും വാക്കുകളിൽ ചമയങ്ങളില്ലാത്ത,
സമാനതകളില്ലാത്ത ബിസിനെസ്സ് സാംബ്രാജ്യങ്ങൾ ഉണ്ടെങ്കിലും വിനയം ,എളിമ, കാരുണ്യം എന്നിവ സൂക്ഷിക്കുന്ന സുഹൃത്ത് ബന്ധങ്ങളെ സൗമ്യതയോടെ കാത്തുസൂക്ഷിക്കുന്ന ഈ വലിയ മനുഷ്യൻ ഒരു പുരുഷായുസ്സ് ധന്യമാക്കിയിരിക്കുന്നു .
നിഷ്ടയായ ദൈവവിശ്വാസവും കഠിനമായ പ്രയത്നവുമാണ് തന്റെ വിജയമെന്ന് ഈ ഇതിഹാസനായകൻ പറയുന്നു.
2008 ൽ പത്മശ്രീ ലഭിച്ചു
2005 പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചു
കൊച്ചിയിലെ ലേക് ഷേർ ആശുപത്രിചെയർമാനും,