ശഅബാൻ 14 ഇന്ന് ബറാഅത്ത് രാവ്

0

 

ഹിജ്റ കലണ്ടർ പ്രകാരം ശഅ്ബാൻ മാസത്തിലെ പതിനാലം തിയതിയുടെ രാത്രിസമയത്തെയാണ് ‘ബറാഅത്ത് രാവ്’ എന്ന് അറിയപ്പെടുന്നത്.പ്രസ്തുത മാസം പതിനഞ്ചിന് വിശ്വാസികൾ നോന്പും അനുഷ്ഠിക്കാറുണ്ട്. ഈ രാവിന് ഏറെ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നതായി മുസ്ലിംങ്ങൾ വിശ്വസിക്കുന്നു. ഖുർആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമർശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുൽ മുബാറക്) എന്നത് അർത്ഥമാക്കുന്നത് ബറാഅത്ത് രാവാണെന്നും കരുതപ്പെടുന്നു.മുസ്ലിംങ്ങളിലെ മുജാഹിദ് വിഭാഗം ഈ ദിവസത്തെ അനാചാരമായിട്ടാണ് പരിഗണിക്കുന്നത്.ഈ ദിവസം രാത്രി മുസ്ലിങ്ങൾ കുറെയധികം ഖുർആൻ പാരായണം നടത്തുകയും മറ്റു ആരാധാന കാർമ്മകൾ വർദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്.ബറാഅത്ത് രാവിൽ ഇശാഅ് മഗ്‌രിബിനിടയിൽ ഖുർആനിലെ യാസീൻ സൂക്തം പാരായണം ചെയ്യൽ കാലങ്ങളായി തുടരുന്നുണ്ട്. ആദ്യത്തെ യാസീൻ സൂക്തം ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങൾ, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാൻ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യേണ്ടതെന്നും വിവിധ സ്ഥലങ്ങളിൽ പരാമർശിച്ചിരിക്കുന്നു

 

You might also like

Leave A Reply

Your email address will not be published.