ദി പീപ്പിൾ ന്യൂസ് വാർത്ത…✍🏻
*സംസ്ഥാനത്ത് വീണ്ടും ഭീതി വിതറി കോഡ്‌വിൻ 19 കൊറോണ….*
തിരുവനന്തപുരത്ത് രണ്ട് പേർക്ക് കോഡ്‌വിൻ സ്ഥിതീകരിച്ചു. *ഒരാൾ നെയ്യാറ്റിൻകര മൂന്ന് കല്ലും മൂട് സ്വദേശിയും, മറ്റൊരാൾ പാറശാല താമസിക്കുന്ന തമിഴ്നാട് സ്വദേശിക്കും* ആണ് രോഗം സ്ഥിതീകരിച്ചത്. ഇവർ രണ്ട് പേരും നെയ്യാറ്റിൻകരയിൽ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ലക്ഷണം കണ്ട് ഇവരുടെ സ്രവം പരിശോധനക്ക് അയച്ചപ്പോൾ ആണ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. നെയ്യാറ്റിൻകര ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയോടെ കടകൾ അടച്ചു. നാളെ ഉച്ചവരെ മാത്രമേ കടകൾ തുറകുകയുള്ളൂ എന്ന് അറിയിച്ചു. *നെയ്യാറ്റിൻകര എം.എൽ.എ ശ്രീ ആൻസലൻ* ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശിച്ചു….
➖➖➖➖➖➖➖➖➖➖➖➖➖
*സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ*
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് *290* പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. *200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.*
വീടുകളില്‍ നിര്‍മ്മിച്ച *തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.* പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു എന്ന് ഡെപ്യൂട്ടി ഡയറക്റ്റര്‍ ആയ
സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റര്‍ വി.പി. പ്രമോദ് കുമാര്‍ അറിയിച്ചു.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍
പത്രക്കുറിപ്പ്
29.04.2020
➖➖➖➖➖➖➖➖➖➖➖
അബ്ദുറഹുമാൻ പള്ളിതെരുവ്(the people news റിപ്പോർട്ടർ)