ഹോട്ടലുകളിൽ മീൻകറിക്ക് പ്രതേക രുചി തന്നെയാണ്…അതിൽ കോൺ ഫ്ലവറും ,അജിനോമോട്ടോ യും ടെയ്സ്റ്റിന് വേണ്ടി ചേർക്കുന്നുണ്ട്.ചില സ്ഥലത്തു ഒരു നുള്ള് പഞ്ചസാരയും മുളകിട്ട മീൻ കറിയിൽ ചേർക്കാറുണ്ട്…എന്നാൽ അത് പോലെ തന്നെ കൃത്രിമമായി ഒന്നും ചേർക്കാതെ നല്ല നാടൻ സ്റ്റയിൽ മീൻകറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…
ആവശ്യം വേണ്ട സാധനങ്ങൾ
അയല…… അര കിലോ
വലിയ ഉള്ളി….. 2 എണ്ണം നൈസായി അരിഞ്ഞത്
തക്കാളി…. 3 എണ്ണം
പച്ചമുളക്…. 5 എണ്ണം
വെളുത്തുള്ളി….. 5 അല്ലി
ഇഞ്ചി…….. ചെറിയ ഒരു കഷ്ണം
കറിവേപ്പില…. 2 കൊന്ത്
മല്ലിയില…… ഒരു പിടി
വെളിച്ചെണ്ണ….. ആവശ്യത്തിന്
_ഉപ്പ്…….. ആവശ്യത്തിന്_
_പുളി…… ആവശ്യത്തിന്_
_മഞ്ഞൾ പൊടി….. അര ടേബിൾ സ്പൂണ്_
_മുളക് പൊടി …….. ഒന്നര ടേബിൾ സ്പൂണ്_
_മല്ലി പൊടി……. ഒരു ടേബിൾ സ്പൂണ്_
_വെള്ളം ….. ആവശ്യത്തിന്_
_കടുക്….. ഒരു നുള്ള്_
_ഉലുവ…. ഒരു നുള്ള്_
_തേങ്ങാ പാൽ …….. ഒരു 200 മില്ലി_
_എല്ലാം അരിഞ്ഞു വെക്കുക…._
________________________________
_*തയ്യാറാക്കുന്ന രീതി*_
___________________________________
_ആദ്യമായി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഉള്ളി ,തക്കാളി ,പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്,മഞ്ഞൾ പൊടി ,മുളക് പൊടി,മല്ലി പൊടി ,ഉപ്പ് കുറച്ചു മാത്രം ആദ്യം ആഡ് ചെയ്യുക,പുളി വെള്ളം ,വെളിച്ചെണ്ണ രണ്ടു ടേബിൾ സ്പൂണ്, കറിവേപ്പില എല്ലാം കൂടി കൈ കൊണ്ട് നന്നായി കുഴച്ചു മിക്സ് ചെയ്ത് കുഴമ്പു പരുവത്തിൽ ആക്കുക.അതിനു ശേഷം ആവശ്യത്തിന് കുറച്ചു വെള്ളം കൂടി ചേർത്ത് ചെയ്ത് അടുപ്പിൽ പാത്രം അടച്ചു വെച്ചു വേവിക്കുക .നല്ല വേവ് ആയാൽ ഉപ്പ് ,പുളി എല്ലാം നോക്കിയ ശേഷം മുറിച്ച് വച്ച മീൻ കഷണം ചേർക്കുക. ഒന്ന് തിളച്ചാൽ ,എരിവ് ഉണ്ടെങ്കിൽ തേങ്ങാ പാൽ ചേർക്കാം.ഇല്ലെങ്കിൽ മുളകിന്റെ കളർ മാറ്റത്തിന് വേണ്ടിയും ചേർക്കാം.അതിനു ശേഷം മല്ലിയില ചേർക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊടിച്ചു ഉലുവയും ഇട്ട് കറിവേപ്പില യും ചേർത്ത് മീൻ കറിയിലേക്ക് ഒഴിക്കുക.