ഇന്നത്തെ പാചകം പനീർ ബട്ടർ മസാല

0

ഇന്ന് നമുക്ക്‌ പനീർ ബട്ടർ മസാല എങ്ങനെ ഉണ്ടാക്കുന്നത്‌ എന്ന് നോക്കാം. അതിന്‌ മുമ്പ്‌ പനീർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന കാര്യം ഒന്നു കൂടി ചുരുക്കി വിവരിക്കാം..

പനീർ നിർമ്മാണം

1. 1 ലിറ്റർ പാൽ നന്നായി ചൂടാക്കി തിളക്കുന്നതിനു തൊട്ടു മുന്നേ ഒരു ചെറു നാരങ്ങാ നീരൊഴിക്കുക
പാൽ പിരിയാൻ തുടങ്ങിപ്പോൾ തീയിൽ നിന്ന് മാറ്റുക.
നന്നായി പിരിഞ്ഞു കഴിഞ്ഞപ്പോൾ ഒരു കുഴിവുള്ള പാത്രത്തിന് മുകളിൽ വൃത്തിയുള്ള വെള്ളതുണി വിരിച്ചു അതിലേക്കു ഒഴിക്കണം പൈപ്പിന്റെ ചുവട്ടിൽ വച്ച് തണുത്ത വെള്ളം ഇതിലേക്ക് ഇതിലേക്ക് ഒഴിക്കണം ചെറുനാരങ്ങയുടെ രുചി പനീറിൽ നിന്നും പോവാനാണിത്…

2. ഇനി ഒരു 30 മിനുട്ട് ഈ വെള്ളതുണിയിൽ പനീർ ഒരു കിഴി കെട്ടി എവിടെയേലും തൂക്കി ഇട്ടോളൂ..

3.പിന്നീട് ഭാരമുള്ള എന്തെങ്കിലും ഈ കിഴിയുടെ മുകളിൽ വച്ച് ബാക്കിയുള്ള വെള്ളം കൂടി കളയാം.

4.ഏകദേശം 1 മണിക്കൂർ കഴിഞ്ഞു ചതുര കഷ്ണങ്ങൾ ആയി മുറിച്ചെടുക്കാം… ദാ പനീർ റെഡി!!!

ഇനി പനീർ ബട്ടർ മസാല എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

പനീർ ബട്ടർ മസാല

ചേരുവകൾ

1. പനീർ – 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)

2. തക്കാളി – 5 എണ്ണം

3. കശുവണ്ടിപരിപ്പ് – 50 ഗ്രാം

4. മുളകുപൊടി – ഒന്നേകാൽ സ്പൂൺ

5. മഞ്ഞൾപൊടി – കാൽ ടീ സ്പൂൺ

6. ഗരം മസാല പൊടി – 1.5 ടീസ്പൂൺ

7. പച്ചമുളക് – 1 എണ്ണം (ചെറുതായി അരിഞ്ഞത്)

8. ഇഞ്ചി – ഒരു ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)

9. വെളുത്തുള്ളി – 6 അല്ലി (ചെറുതായി അരിഞ്ഞത്)

10. ബട്ടർ – 2 കഷ്ണം

11. മല്ലിയില – 2 തണ്ട്

12. കറുവപ്പട്ടയുടെ ഇല – 1 എണ്ണം

13. വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. കുറച്ചു വെള്ളം ചൂടാക്കി അതിൽ കശുവണ്ടിപരിപ്പ് ഇട്ടുവയ്ക്കുക. 10 മിനിറ്റിനുശേഷം അത് അരച്ചെടുക്കുക.

2. ഒരു പാനിൽ തക്കാളി ചെറുതായി അരിഞ്ഞത് കാൽ സ്പൂൺ ഉപ്പുപൊടി ചേർത്ത് ചെറുതീയിൽ വേവിച്ച് നല്ലപോലെ ഉടച്ചെടുക്കുക.

3. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ തീ കുറച്ചിട്ട് പനീർ കഷണങ്ങൾ ഇടുക. അതിൽ ഒരു നുള്ള് മുളകുപൊടിയും ഉപ്പുപൊടിയും ചേർത്തിളക്കുക. കുറച്ചു ഡ്രൈ ആവുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തിവയ്ക്കുക.

4. ബാക്കിയുള്ള വെളിച്ചെണ്ണയിൽ കുറച്ചുകൂടി ചേർത്ത് കറുവപ്പട്ടയില ഇടുക. ഇഞ്ചിയും വെളുത്തുള്ളിയും ഇടുക. അതിനുശേഷം പച്ചമുളകും ഇട്ട് മൂത്തതിനുശേഷം തക്കാളി വേവിച്ചത് അതിൽ ചേർക്കണം. അതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞിടുക.

5. പിന്നീട് 4-5 ചേരുവകൾ ചേർക്കുക. അതിനുശേഷം ഗരംമസാല പൊടിയും ചേർത്ത് ഇളക്കി കുറച്ചു പാകമായതിനുശേഷം കശുവണ്ടിപരിപ്പ് അരച്ചതും ചേർത്ത് ആവശ്യത്തിന് ഉപ്പും ബട്ടറും ഇട്ട് ഇളക്കി പനീറും ചേർത്ത് അടച്ചിടുക. ചാറ് കുറുകിവരുമ്പോൾ കറി വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കാം

ചപ്പാത്തി, പൂരി, പത്തിരി, ഇടിയപ്പം, ദോശ ഇവയുടെ കൂടെയെല്ലാം ഉപയോഗിക്കാം

You might also like

Leave A Reply

Your email address will not be published.