➡ ചരിത്രസംഭവങ്ങൾ
—
“`305 – ഡയോക്ലിഷ്യനും മാക്സിമിയനും റോമൻ ചക്രവർത്തിപദം ഒഴിഞ്ഞു.
1751 – അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മൽസരം അരങ്ങേറി.
1925 – ഓൾ ചൈന ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ നിലവിൽ വന്നു.ഇന്ന് 134 മില്യൺ ജനങ്ങളുമായി ലോകത്തിലെ ഏറ്റവും ശക്തമായ ലേബർ യൂണിയൻ ആണിത്
1930 – കുള്ളൻ ഗ്രഹം പ്ലുട്ടൊക്ക് ആ പേര് നൽകപ്പെട്ടു
1931 – ന്യുയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് സമർപ്പിക്കപ്പെട്ടു
1945 – ജർമ്മനിയിൽ ഹിറ്റ്ലറുടെ പ്രോപഗണ്ട. മേധാവി ആയിരുന്ന ജോസഫ് ഗീബൽസും ഭാര്യയും കുട്ടികളും സയനൈഡ് കഴിച്ച് ജീവൻ ഒടുക്കി
1945 – റെഡ് ആർമിയുടെ വരവോടെ ജർമ്മനിയിലെ ഡെമ്മിനിൽ. 2500 ഓളം ഹിറ്റ്‌ലർ അനുകൂലികൾ. കൂട്ട ആത്മഹത്യ ചെയ്തു
1956 – ജോനാസ് സാൾക്ക് പോളിയൊ വാക്സിൻ വികദിപ്പിച്ചു
1960 – ഗുജറാത്തും മഹാരാഷ്ട്രയും നിലവിൽ വന്നു
1961 – ഫിഡൽ കാസ്ട്രൊ ക്യൂബയെ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു . തിരഞ്ഞെടുപ്പുകൾ ഒഴിവാക്കപ്പെട്ടു
1977 – ഇസ്തംബുളിൽ നടന്ന ലേബർ ഡെ സെലിബ്രേഷനിൽ 36 പേർ കൊല്ലപ്പെട്ടു
1983 – സിഡ്നി എന്റർടൈൻമന്റ് സെന്റ് തുറന്നു.
1989 – ഡിസ്നി എം ജി എം സ്റ്റുഡിയൊ ഫ്ലോറിഡയിലെ ഓർലാൻഡൊയിൽ തുറന്നു
1994 – മൂന്ന് വട്ടം ഫോർമുല വൺ ചാമ്പ്യൻ. ആയിരുന്ന അയർട്ടൺ സെന്ന സാൻ മാരിനൊ ഗ്രാൻഡ് പ്രിക്സിൽ അപകടത്തിൽ കൊല്ലപ്പെട്ടു
2004 – സൈപ്രസ് , ചെക്ക് റിപ്പബ്ലിക്, മാൾട്ട, ഹങ്കറി പോളണ്ട്, സ്ലൊവാക്യ , സ്ലൊവേനിയ ലാറ്റ്വിയ, ലിത്‌വാനിയ എന്നിവ യൂറോപ്യൻ യൂണിയനിൽ അംഗമായി
2019 – ഗാഡ്ചിരോലിയിൽ നടന്ന നക്സൽ ആക്രമണത്തിൽ 16 പട്ടാളക്കാർ കൊല്ലപ്പെട്ടു
1861- തിരൂർ_ കുറ്റിപ്പുറം റെയിൽവേ പാത നിലവിൽ വന്നു.
1834 – ബ്രിട്ടീഷ് കോളനികൾ അടിമത്തം നിർത്തലാക്കി.
1840 – ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി.“`
➡ _*ജനനം*_
“`1971 – അജിത് കുമാർ – ( ‘ തല,’ എന്ന പേരിൽ അറിയപ്പെടുന്ന തമിഴിലെ സൂപ്പർ താരം അജിത് കുമാർ എന്ന തല അജിത് )
1988 – അനുഷ്ക ശർമ്മ – ( പ്രമുഖ ഹിന്ദി നടിയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഭാര്യയും ആയ അനുഷ്ക ശർമ്മ )
1957 – ആന്റൊ ആന്റണി – ( പത്തനംതിട്ട ലോകസഭ മണ്ഡലം പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവ് ആന്റോ ആന്റണി )
1973 – ഡയാന ഹൈഡൻ – ( മോഡലും ഹിന്ദി ചലചിത്ര അഭിനേത്രിയും,Have 1997ലെ മിസ് വേൾഡും ആയിരുന്ന ഡയാന ഹൈഡൻ )
1979 – മുന്ന – ( ജയഭാരതിയുടെ സഹോദരപുത്രനും തമിഴ് മലയാളം സിനിമകളിലെ അഭിനേതാവു മായ കെന്നി സൈമൺ എന്ന മുന്ന )
1944 – സുരേഷ് കൽമാഡി – ( ഒരു കോൺഗ്രസ്സ് നേതാവും, മുതിർന്ന കായിക കാര്യ നിർവ്വാഹകനും കോമൺവെൽത്ത് ഗേയിംസിൽ അഴിമതികാട്ടി എന്ന ആരോപണത്തെ തുടർന്ന് ജയിലിൽ പോകേണ്ടി വന്ന സുരേഷ് കൽമാഡി )
1914 – എം.പി മന്മഥൻ – ( പ്രമുഖ മദ്യ വിരുദ്ധ പ്രവർത്തകൻ. ഗാന്ധിയൻ , എൻ എസ് എസ് ജനറൽ സെക്രട്ടറി )
1947 – സെബാസ്ത്യൻ പോൾ – ( കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമ വിമർശകനും എറണാകുളത്തുനിന്നുള്ള മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്ന സെബാസ്റ്റ്യൻ പോൾ )
1904 – എം പി പോൾ – ( മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ച, എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻകൈയ്യെടുത്ത, സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്ന എം.പി. പോൾ )
1917 – കെ പി ജി നമ്പൂതിരി – ( പ്രഭാതം ദിനപത്രത്തിന്റെ സബ് എഡിറ്റർ, ദേശാഭിമാനി പത്രാധിപ സമിതി അംഗം, പുരോഗമന കലാ സാഹിത്യസംഘതിന്റെ മുഖപത്രമായ ‘പുരോഗതി ‘ പത്രാധിപസമിതി അംഗം, അധ്യാപകൻ എന്നി നിലകളിൽ പ്രവർത്തിച്ച കെ പി ജി നമ്പൂതിരി )
1928 – കാവാലം നാരായണ പണിക്കർ – ( കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതി ഉപയോഗിച്ച് തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയ കവിയും ഗാന രചയിതാവും നാടകകൃത്തും സംവിധായകനും ആയിരുന്ന കാവാലം നാരായണ പണിക്കർ )
1935 – എ നാരായണൻ എമ്പ്രാതിരി — ( എ എൻ ഇ സുവർണ്ണവല്ലി എന്ന പേരിൽ നാടകങ്ങളും കവിതയും രചിച്ചിരുന്ന എ നാരായണൻ എബ്രാതിരി )
1913 – ബൽരാജ് സാഹ്നി – ( ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ഇപ്റ്റയുടെ തെരുവു നാടകങ്ങൾ അവതരിപ്പിച്ചു ബംഗാൾ ക്ഷാമത്തിന്നിരയായവരെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും , കലാരൂപങ്ങളിലൂടെ, പ്രത്യേകിച്ചും നാടകങ്ങളിലൂടെ, രാഷ്ട്രീയ അവബോധം പരത്തുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തക്കുകയും, ഇംഗ്ലീഷിലും, പിന്നീട് പഞ്ചാബിയിലും കൃതികൾ രചിക്കുകയും125ൽപരം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേതാവായിരുന്ന യുധിഷ്ഠിർ സാഹ്നി എന്ന ബൽരാജ് സാഹ്നി )
1920 – മന്നാഡേ – ( ചെമ്മീനിലെ ‘മാനസ മൈനേ വരു’ എന്ന ഗാനം ആലപിച്ച , ഹിന്ദി സിനിമാസംഗീതത്തിന്റെ സുവര്‍ണകാലം അവിസ്മരണീയമാക്കിയ മുകേഷ്, മുഹമ്മദ് റഫി, തലത് മെഹമൂദ്, കിഷോര്‍കുമാര്‍ എന്നിവര്‍ക്കിടയില്‍ ശാസ്ത്രീയസംഗീതത്തിന്റെ മധുരം മനോഹരമായി പകര്‍ന്ന ഗായകന്‍ മന്നാ ഡേ എന്ന പ്രബോദ് ചന്ദ്ര ഡേ )
1955 – ആനന്ദ് മഹിന്ദ്ര ,- ( മഹി ന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ ആനന്ദ് മഹിന്ദ്ര )“`
➡ _*മരണം*_
“`1980 – ശോഭ – ( ശാലിനി എന്റെ കൂട്ടുകാരി, ഉൾക്കടൽ, രണ്ടു പെൺകുട്ടികൾ,ഏകാകിനി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മികച്ച അഭിനേത്രിയും സംവിധായകൻ ബാലു മഹേന്ദ്രയെ വിവാഹം ചെയ്യുകയും, അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത ശോഭ എന്ന മഹാലക്ഷ്മി )
1873 – ഡേവിഡ് ലിവിങ്ങ്സ്റ്റൺ – ( ഒരു യൂറോപ്യനും കടന്നുചെല്ലാത്ത മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ പോകുകയും കണ്ടെത്തിയ വെള്ളച്ചാട്ടത്തിനുവിക്ടോറിയ എന്നു നാമം നൽകിയ സാഹസികനായിരുന്ന ഡേവിഡ് ലിവിങ്സ്റ്റൺ )
1945- ജോസഫ് ഗീബൽസ് – (അസത്യം പ്രചരിപ്പിക്കുന്നതിന് ഗീബൽസിയൻ തന്ത്രങ്ങൾ എന്ന് പേര് വരാൻ ഇടയായ ഹിറ്റ്ലറുടെ വാർത്താ പ്രചരണ മന്ത്രി കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തു. )
1993- രണസിങ്കെ പ്രേമദാസ – മുൻ ശ്രീലങ്കൻ പ്രസിഡന്റ്… LTTE സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണസിങ്കെ പ്രേമദാസ )
1994- അയർട്ടൻ സെന്ന- ( ബ്രസീലിയൻ ഫോർമുല 1 ഡ്രൈവർ.കാറോട്ട മൽസരത്തിനിടെ, അപകടത്തിൽ കൊല്ലപ്പെട്ട അയർട്ടൻ സെന്ന )
2008 – അന്തോണി മാമോ – (മാൾട്ടയുടെ ആദ്യ പ്രസിഡന്റ്അന്തോണി മാമോ )
1919 – കെ പത്മനാഭ മെനോൻ – ( ദിവാൻ പേഷ്കാർ ശങ്കുണ്ണി മേനോന്‍റെ മകനും, ആദ്യമായി കേരള ചരിത്രവും തിരുവിതാം കൂർ ചരിത്രവും എഴുതുകയും ചെയ്ത കെ. പി പദ്മനാഭ മേനോൻ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _മേയ് ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനം_
⭕ _ബഹിരാകാശ ദിനം – (മെയ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച ആചരിക്കുന്നു )_
⭕ _മഹാരാഷ്ട്ര ദിനം_
⭕ _ഗുജറാത്ത് ദിനം_
⭕ _Save the Rhino day_
⭕ _Tuba day ( music instrument )_
⭕ _Global love day_
⭕ _School BA’s drivers day_
⭕ _School prinsipal`s day_
⭕ _Executive coaching day_
⭕ couple appreciation day _
⭕ _No pants day_
⭕ _Therapeutic massage awareness day_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴