➡ ചരിത്രസംഭവങ്ങൾ
“`1493 – ഡിമാർക്കേഷൻ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടർ ആറാമൻ, അമേരിക്കയെ സ്പെയിനിനും പോർച്ചുഗലിനുമായി വിഭജിച്ചു.
1494 – കൊളംബസ് ജമൈക്കയിലെത്തി.
1675 – ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവ്, റോയൽ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം നിർമ്മിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1799 – നാലാം ആംഗ്ലോ-മൈസൂർ യുദ്ധം: ശ്രീരംഗപട്ടണം യുദ്ധത്തിന്റെ അന്ത്യം - ജനറൽ ജോർജ് ഹാരിസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടു.
1904 – പനാമ കനാലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
1912 – ഗ്രീക്ക് ദ്വീപായ റോഡ്സ്, ഇറ്റലി അധിനിവേശപ്പെടുത്തി.
1930 – ബ്രിട്ടീഷ് പൊലീസ്, മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത് യെർവാദാ സെണ്ട്രൽ ജയിലിലേക്ക് മാറ്റി.
1953 – കിഴവനും കടലും (ദ് ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന കൃതിക്ക് ഏണസ്റ്റ് ഹെമിങ്‌വേ പുലിസ്റ്റർ അവാർഡിനർഹനായി.
1979 – മാർഗരറ്റ് താച്ചർ യു.കെ.യുടെ ആദ്യ വനിതാപ്രധാനമന്ത്രിയായ
1980 – യൂഗോസ്ലാവ്യൻ പ്രസിഡണ്ട് ജോസിപ് ബ്രോസ് ടിറ്റോ മരണമടഞ്ഞു.
1994 – ഗാസാ മുനമ്പിലും ജെറീക്കോവിലും പാലസ്തീന് സ്വയംഭരണം അംഗീകരിച്ചു കൊണ്ട്, ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും പാലസ്തീൻ വിമോചനമുന്നണി നേതാവ് യാസർ അറഫാത്തും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.“`
➡ _*ജന്മദിനങ്ങൾ*_
“`1945 – എൻ റാം – ( പത്ത് വർഷത്തോളം ‘ദ ഹിന്ദു’ പത്രത്തിന്റെ മുഖ്യപത്രാധിപത്യ ചുമതല വഹിച്ച മികച്ചസ്‌പോർട്‌സ് ലേഖകനും മികച്ച ക്രിക്കറ്റ് കളിക്കാരനുമായ നരസിംഹൻ റാം എന്ന എൻ. റാം )
1983 – തൃഷ – ( തമിഴിലെ പ്രമുഖ നായിക യും മലയാളത്തിൽ നിവി ൻ പോളിക്കൊപ്പം ഒരു ചിത്രത്തിൽ അഭൊനയിക്കുകയും ചെയ്ത തൃഷ കൃഷ്ണൻ )
1935 – ദലീപ് കൗർ ടിവാണ – ( സരസ്വതി സമ്മാൻ’ ലഭിച്ച പഞ്ചാബി നോവലിസ്റ്റും ചെറുകഥാകൃത്തുമായ ദലീപ് കൌർ ടിവാണ )
1949 – പി കെ ശ്രീമതി – ( കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , അഖിലേന്ത്യാ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, സി.പി.ഐ.എം., ദേശീയ കമ്മറ്റി അംഗം., കേരള നിയമസഭയിൽ ആരോഗ്യം കുടുംബക്ഷേമം എന്നീവകുപ്പുകളുടെ മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച, ഇപ്പോൾ പയ്യന്നൂർ എംഎൽഎ ആയ പി കെ ശ്രീമതി )
1928 – ഹോസ്നി മൊബാറക് – ( മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഈജിപ്ത് ഭരിച്ചിരുന്ന ഭരണാധികാരിയായ മുഹമ്മദ് ഹോസ്നി സയ്യിദ് മുബാറക്ക് എന്ന ഹോസ്നി മുബാറക്ക് )
1873 – കെ സി മാമ്മൻ മാപ്പിള – ( മലയാള മനോരമയുടെ സ്ഥാപകനായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഹോദരന്റെ പുത്രനും ട്രാവൻകൂർ നാഷണൽ ബാങ്കിന്റെ സ്ഥാപകനും, മലയാള മനോരമ ദിനപത്രത്തിന്റെ രണ്ടാമത്തെ പത്രാധിപരും, സി പി രാമസ്വാമി അയ്യരുടെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജയിൽ വാസമടക്കം പല ദ്രോഹങ്ങളും സഹിക്കേണ്ടി വന്ന പ്രശസ്ത പണ്ഡിതനും, വിദഗ്ദ്ധനായ പത്രപ്രവര്‍ത്തകനും, വ്യവസായ തല്‍പ്പരനും ആയിരുന്ന കെ.സി. മാമ്മൻ മാപ്പിള )
1893 – കെ കെ കുഞ്ചുപിള്ള – ( സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നതു മുതൽ തന്റെ ജീവിതാവസാനം വരെ ആ പ്രസ്ഥാനത്തി് ശക്തിയും ചൈതന്യവും പകർന്ന ക്രാന്തദർശിയായ നേതാവും തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമരരംഗത്ത് ത്യാഗോജ്ജ്വലമായ പ്രവർത്തനം നടത്തിയ കെ.കെ.കുഞ്ചുപിള്ള )
1905 – ജസ്റ്റിസ് അന്ന ചാണ്ടി – ( കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത, മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ, കേരളത്തിലെ ആദ്യകാല സ്ത്രീവാദി, അക്കാലത്തെ പേരെടുത്ത ക്രിമിനൽ വക്കീൽ,ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയും ആയ ജസ്റ്റിസ്. അന്ന ചാണ്ടി )
1972 – ബിജു സോപാനം – ( ഉപ്പും മുളകും എന്ന സീരിയലിലെ അച്ഛൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ബിജു സോപാനം )
1981 – ദീപ നിശാന്ത് – ( കോളേജ് അധ്യാപിക എന്ന നിലയിലും. എഴുത്തുകാരി എന്ന നിലയിലും സാമൂഹ്യ ഇടപെടലുകൾ വഴിയും വിവാദങ്ങളിലൂടെയും ഇടതുപക്ഷരാഷ്ട്രീയത്തിലൂടെയും ശ്രദ്ധേയയായ ദീപ നിശാന്ത് )
1981 – മിഥുൻ രമേശ് – ( റേഡിയൊ ജോക്കി , സിനിമ താരം , ഫ്ലവേഴ്സ് കോമഡി ഉത്സവത്തിലെ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മിഥുൻ രമേശ് )
1936 – മുഹമ്മദലി ശിഹാബ് തങ്ങൾ – ( കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയിൽ മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും പിതാവിന്റെ (പൂക്കോയ തങ്ങൾ ) മരണശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനാകുകയും ചെയ്ത മുഹമ്മദലി ശിഹാബ് തങ്ങൾ )
1767 – ത്യാഹരാജ സ്വാമികൾ – ( കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളില്‍ ഏറ്റവും പ്രമുഖനായ ത്യാഗരാജ സ്വാമികൾ )
1925 – റൂത്ത് ഫസ്റ്റ് – ( ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടുകയും, തപാലിൽ വന്ന ഒരു പൊതി തുറന്നു നോക്കുന്നതിനിടെ അതിൽ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മരണമടയുകയും ചെയ്ത റൂത്ത് ഫസ്റ്റ് )“`
➡ _*ചരമവാർഷികങ്ങൾ*_
“`1991 – വിജയൻ കരോട്ട് – ( കുറേ ചിത്രങ്ങൾക്കു് കഥ, തിരക്കഥ, സംഭാഷണം ഇവയൊക്കെ എഴുതുകയും ഒരുപിടി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത മലയാള സാഹിത്യകാരൻ വിജയൻ കരോട്ട് )
2012 – ടി പി ചന്ദ്രശേഖരൻ – ( റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവും വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ രാഷ്ട്രീയ വൈരാഗ്യത്താൽ വെട്ടി കൊലപ്പെടുത്തിയ ടി.പി. എന്ന് ചുരുക്കെഴുത്തിലറിഞ്ഞിരുന്ന ടി.പി. ചന്ദ്രശേഖരൻ )
1799 – ടിപ്പു സുൽത്താൻ – ( സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനും, പുതിയ ഒരു നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ തുടങ്ങിയ പല ഭരണപരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുകയും, മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെ തിരേയുള്ള യൂദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങൾ പ്രയോഗിക്കുകയും ചെയ്ത പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പു )
1980 – മാർഷൽ ടിറ്റൊ – ( രണ്ടാം ലോകയുദ്ധാനന്തരം യുഗോസ്ലാവിയയിൽ കമ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ മുൻ പ്രസിഡന്റും ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന ജോസിപ് ബ്രോസ് ടിറ്റോ എന്ന മാർഷൽ ടിറ്റൊ )
1677 – ഐസക് ബാറൊ – ( ഗ്രീക്ക്, ഇംഗ്ലീഷ് സാഹിത്യത്തിലും ദൈവ ശാസ്ത്രത്തിലും പണ്ഡിതനായിരുന്ന ബ്രിട്ടീഷ് ഗണിത ശാസത്രജ്ഞൻ ഐസക് ബാറോ )“`
➡️ *മറ്റ് പ്രത്യേകതകൾ*
⭕ _ലോക അഗ്നിശമന സേനാദിനം!_ _( Fire fighters day )_
⭕ _Coal miners day_
⭕ _ചൈന: സാഹിത്യ ദിനം_
⭕ _ഫിജി & ചൈന : യുവത ദിനം_
⭕ _ജപ്പാൻ: ഹരിത ദിനം_
⭕ _യുണൈറ്റഡ് സ്റ്റെയ്റ്റ്സ്: പക്ഷി ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴