മാരകമായ കോവിഡ് 19ന്റെ പിടിയിൽ പെട്ട് ലോകമാകെ വിറങ്ങലിച്ച് നിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ രാജ്യം അതീവ ഗുരുതരമായ പരീക്ഷണങ്ങളെ അതിജയിക്കാൻ നാമെല്ലാം കഠിന പരിശ്രമത്തിലാണ്.
നമ്മുടെ രാജ്യം എല്ലാ രംഗത്തും നിശ്ചലാവസ്ഥ ചൂഴ്ന്ന് നിൽക്കുന്ന വലിയ പ്രതിസന്ധിയുടെ നടുവിലാണ്.ഈ മഹാമാരിയെ നേരിടുവാൻ രാജ്യത്തെ പൗരന്മാർ ഒറ്റക്കെട്ടായി പ്രയത്നിച്ച് കൊണ്ടിരിക്കുകയാണ്. സാമ്പത്തീക രംഗത്ത് വളരെപ്രയാസങ്ങളുടെ നടുവിൽ സർക്കാരും സേവന സന്നദ്ധ പ്രവർത്തകരും അങ്ങേയറ്റം ഞെരുക്കത്തിലും പ്രതിസന്ധിയുലുമായി വിവിധ പദ്ധതികളുടെ നടത്തിപ്പിന് സർവ്വരുടേയും സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. ഈഘട്ടത്തിൽ മനസ്സാക്ഷിയുള്ള എല്ലാ പൗരന്മാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിനാലാണ് നമുക്ക് ഇവിടെ കേരളത്തിൽ അല്പമെങ്കിലും ആശ്വാസകരമായ വാർത്തകൾ കേൾക്കാൻ കഴിയുന്നത്.
ഈധാരുണമായ അവസരത്തിലും രാഷ്ട്രീയ കക്ഷിത്വവും വർഗ്ഗീയതയും അധികാരക്കൊതിയും മൂത്ത ചിലരെങ്കിലും ഗവ: മെന്റിന്റെ ജാഗ്രതാപൂർണ്ണമായ പ്രവർത്തനങ്ങളെ വിമർശിക്കുന്നത് കടുത്ത സാമൂഹ്യ വിരുദ്ധ സമീപനമാണ് എന്ന് പറയേണ്ടതായി വരുന്നു.
അത്തരത്തിലുള്ള ഒരു വിമർശനമായി മാത്രമേ വഖഫ് ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്കുള്ള സംഭാവനയെ പരാമർശിച്ചുള്ള വിവാദങ്ങളെ കാണേണ്ടതുള്ളു.
കേരള മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം സമൂഹത്തിലെ നാനാതുറകളിലുള്ള നിരവധി സംഘടനകളും വ്യക്തികളും ഇതിനകം അവരവരുടെസാമ്പത്തീക സ്ഥിതിയനുസരിച്ച് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുകയാണ്. പെരുന്നാളിന് പുത്തൻ ഉടുപ്പ് വാങ്ങാൻ സ്വരുക്കൂട്ടി വച്ച ചില്ലറനാണയത്തുട്ടുകൾ വരെ നമ്മുടെകുരുന്ന് മക്കൾ നൽകി ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത് നാം കാണുന്നു. വഖഫ് ബോർഡിന്റെ സാമൂഹ്യക്ഷേമ ഫണ്ടിൽ നിന്നും ബഹു:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന ചെയ്തതിനെതിരെ ആക്ഷേപമുന്നയി
ക്കുന്നവർയഥാർ
ത്ഥത്തിൽ അവരുടെ ഭരണകാലത്ത് വഖഫ് ബോർഡിൽ നടത്തിയ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും രാഷ്ട്രീയഏകാതിപത്യവും മറച്ച് വക്കുവാൻ പുകമറ സൃഷ്ടിക്കുകയാണ്.
വഖഫ് ബോർഡിന്റെ നടത്തിപ്പ് കേവലം കേരളത്തിലെ ഏതാനും മഹല്ല് ജമാഅത്തിൽ നിന്നും ലഭിക്കുന്ന വഖഫ് ബോർഡ് വിഹിതം കൊണ്ടാണെന്ന് ധരിച്ച അൽപൻമാർ മാത്രമേ ഇതിനെ വഖഫ് വരുമാനങ്ങളുടെ ദുർവിനിയോഗമായി വ്യാഖ്യാനിക്കുകയുള്ളൂ.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് അതാത് കാലത്തെ സർക്കാരുകൾ നൽകുന്ന ഗ്രാന്റും മറ്റ് സഹായങ്ങളും ഇക്കൂട്ടർ അറിയാത്തതല്ല.
സാമൂഹ്യക്ഷേമത്തിനായി അതാത് വഖഫ് ബോർഡ് കമ്മറ്റികൾ എടുക്കുന്ന തീരുമാനപ്രകാരമാണ് അതിനായി ഫണ്ടുകൾ നീക്കിവകുന്നത്.
ഗവ:മെന്റ് തങ്ങളുടെ രാഷ്ട്രീയഅധീനതയിലല്ല എന്ന കാരണത്താലുള്ള വെറും കക്ഷിരാഷ്ട്രീയ പ്രേരിതമായ വിമർശനമാണിത്.
ഉൽബുദ്ധരായ കേരളീയ സമൂഹത്തിന് ഇത്തരം ആരോപണങ്ങൾ വളരെ വ്യക്തമായി അറിയുന്നതുമാണ്.
ഗുരുവായൂർ ദേവസ്യം ബോർഡിൽ നിന്നും അഞ്ച് കോടി ഈവിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് വിമർശിച്ച തനി ഫാസിസ്റ്റ് കളുടെ അതേ മാതൃകയിൽ മുസ്ലിംസമുദായത്തിന്റെ പേരിൽ കോലാഹലങ്ങളുണ്ടാക്കുവാൻ ശ്രമിക്കുന്നവരുടെ മനോനില വിലയിരുത്താവുന്നതേയുള്ളൂ. രാജ്യത്തെ സകല മനുഷ്യരുടേയും ജീവകാരുണ്യത്തിനായി യത്നിക്കുവാൻ ഈ കോവിഡ് കാലത്തെങ്കിലും ഇത്തരക്കാർക്ക് സൽബുദ്ധി കൊടുക്കേണമേ എന്ന് പ്രാർത്ഥിക്കുവാനേ നമുക്ക് സാധിക്കൂ.
രാജ്യത്തിന്റേയും പൗരന്മാരുടേയും അതിജീവനത്തിനായി പരിശ്രമിക്കുന്ന സർക്കാരിന്റെ പരിശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയും സഹകരണവുമാണ് ഇത്തരുണത്തിൽ സമുദാ യാംഗങ്ങളിൽ നിന്നും ഉണ്ടാവേണ്ടത്. സാദ്ധ്യമായ എല്ലാ സഹായ സഹകരണങ്ങളും ഈ മഹാമാരിയെ നേരിടാൻ വേണ്ടി കേരളസർക്കാരിന് നൽകണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സമുദായ നേതാക്കളോടും മഹല്ല് അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.
എന്ന്:
ജനറൽ സെക്രട്ടറി
മഹല്ല് ജമാഅത്ത് കൗൺസിൽ.
കേരളാ സ്റ്റേറ്റ്.
➖➖➖➖➖➖➖➖
Prev Post
Next Post
You might also like