🅾️ *സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ നടത്തിയ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.*
🅾️ *സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിയ മദ്യ വില്‍പ്പന പുനരാരംഭിച്ചതോടെ ആദ്യ ദിനം മാത്രം മദ്യം വാങ്ങിയത് 2.25 ലക്ഷം പേരെന്ന് അധികൃതര്‍. ബെവ്കോയുടെ ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് മദ്യ വില്‍പ്പന നടന്നത്. ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് വില്പന നടത്തിയത്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ആപ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പലര്‍ക്കും ആപ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്ന് പരാതിയുയര്‍ന്നു.*
🅾️ *മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും ഉത്രയുടെ മൃതദേഹം ദഹിപ്പിച്ച പൊലീസ് നടപടിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന് രംഗത്ത്. സംഭവം അഞ്ചല്‍ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ അന്വേഷണത്തിനും ജോസഫൈന് നിര്‍ദ്ദേശം നല്കി. കൊല്ലം റൂറല്‍ എസ്പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ അഞ്ചല്‍ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണം. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈന് പറഞ്ഞു.പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുമ്പ് സൂരജ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയെന്ന നിഗമനത്തിലാണ് പൊലീസ്.ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലര്‍ത്തി നല്കി എന്നാണ് അനുമാനിക്കുന്നത്. സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ആദ്യം പാമ്പ് കടിയേല്‍ക്കുമ്പോൾ ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നുവെന്നും സൂരജിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. ഉത്രയുടെ മരണം പാമ്പ് കടിയേറ്റ് തന്നെയാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുന്നു.*
🅾️ *എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു ₹അന്ത്യം. നിലവില്‍ രാജ്യസഭാംഗമാണ്. രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം കല്പറ്റയില് നടക്കും*
🅾️ *രാഷ്ട്രീയ നേതാവ് എന്നതിലുപരി എം.പി. വീരേന്ദ്രകുമാര്‍ അറിയപ്പെടുന്നത് ചിന്തകനും സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രന്ഥകാരനും വാഗ്മിയും പ്രസാധകനും പത്രപ്രവര്ത്തകനുമൊക്കെയായാണ്. വയനാട്ടില്‍ പിറന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പടര്‍ന്ന അദ്ദേഹം തട്ടകമാക്കിയത് കോഴിക്കോടാണ്. അരനൂറ്റാണ്ടിലധികമായി കോഴിക്കോട് ആസ്ഥാനമാക്കിയായിരുന്നു ബഹുമുഖ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ വിവിധ തലങ്ങളില്‍ വീരേന്ദ്രകുമാര്‍ തന്റെ കര്‍മശേഷിയും സര്‍ഗപ്രതിഭയും പ്രകടമാക്കിയിരുന്നു.1936 ജൂലൈ 22ന് കല്‍പ്പറ്റയില്‍ പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായാണ് ജനനം. പഠന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പതാകാ വാഹകനായും, പാര്‍ലമെന്റിലെ മുഴങ്ങുന്ന ശബ്ദമായും അദ്ദേഹം പിന്നീട് ജ്വലിച്ചുനിന്നു. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രി, തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി എന്നീ നിലകളിലുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ പരിസ്ഥിതി പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. കൈലാസയാത്ര, ഹിമഗിരിവിഹാരം, ഹൈമവതഭൂവില്‍ എന്നീ കൃതികള്‍ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ കാണിക്കുന്നതാണ്. രാമന്റെ ദുഖം. ഗാട്ടും കാണാച്ചരടുകളും, ബുദ്ധന്റെ ചിരി തുടങ്ങിയ കൃതികളും പ്രശംസ പിടിച്ചുപറ്റിയവയാണ്. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരന് ഏറെക്കാലം ഇടതുപക്ഷത്തോടൊപ്പമാണ് നിലനിന്നിരുന്നത്. 2009ല്‍ കോഴിക്കോട് മണ്ഡലത്തെ ചൊല്ലി മുന്നണി വിടുമ്പോൾ അധികകാലം യുഡിഎഫില്‍ നില്‍ക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ എഴുതിയെങ്കിലും ഒടുവില്‍ 2018ല്‍ ഇടതുമുന്നണിയില്‍ തിരിച്ചെത്തി.*
🅾️ *എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. വീരേന്ദ്രകുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. രാഷ്ട്രീയമായി ഭിന്നചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലില്‍ ഒരുമിച്ച് കഴിഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ വ്യക്തിയായിരുന്നു വീരേന്ദ്രകുമാര്‍*
🅾️ *എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍. കേരള രാഷ്ടീയത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരന്റെ പ്രശ്നനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിലെ തന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് എന്നും കരുത്ത് പകര്‍ന്നിട്ടുള്ള ധീരനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല അനുസ്മരിച്ചു. കേരളം കണ്ട അതുല്യ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍.അദ്ദേഹത്തിന്റെ വേര്‍പാടില്‍ തനിക്ക് അഗാധമായ ദുഃഖമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. എം.പി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാന്‍ വാക്കുകളില്ലെന്ന് മന്ത്രി കെ. കൃഷ്ണന് കുട്ടി. വ്യക്തിപരമായി എല്ലാ വളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്റെതെന്ന് മന്ത്രി അനുസ്മരിച്ചു. സാംസ്കാരിക കേരളത്തിന്റെ നഷ്ടമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപിയും മനുഷ്യനന്മയുടെ പക്ഷത്ത് നിന്ന നേതാവിനെയാണ് നഷ്ടമായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും പറഞ്ഞു.*
🅾️ *കേരളത്തിന്റെ കോവിഡ് പരിശോധന സംബന്ധിച്ച് താന്‍ ചൂണ്ടിക്കാട്ടിയ പോരായ്മകളില്‍ ചിലതെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയാറായത് നല്ല കാര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ജലദോഷപനിയുള്ള രോഗികളുടെ സാമ്പിൾ ഇനി മുതല്‍ പരിശോധിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ലെന്ന തന്റെ ആരോപണം ശരിയാണെന്നു കൂടിയാണ് മുഖ്യമന്ത്രി ഇതിലൂടെ സമ്മതിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണം വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തിവരുടെ സാന്നിധ്യമാണെന്ന് തോന്നും വിധമാണ് സര്‍ക്കാര്‍ പ്രചാരണം.എന്നാല്‍ മേയ് 10 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 67 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിന് ഉത്തരവാദി പ്രവാസികളാണോ എന്നും അദ്ദേഹം ചോദിച്ചു.സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മൂന്നു ദിവസമായി മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 4,550 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനാ കിറ്റുകളുടെ ക്ഷാമം ഇല്ലെന്നും കേരളം പറയുന്നു. പിന്നെ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. രോഗം ആര്‍ക്കെങ്കിലും മറച്ചുവയ്ക്കാനാവുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം അദ്ദേഹത്തിന് കോവിഡ് 19നെക്കുറിച്ച് വലിയ ധാരണ ഇല്ലെന്നതാണ് സൂചിപ്പിക്കുന്നത്. 80 ശതമാനം കോവിഡ് രോഗികളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണ്. അതുതന്നെയാണ് ഇതിന്റെ അപകടവും. മരണം മറച്ചുവയ്ക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇല്ല, പക്ഷേ മരണകാരണം പരിശോധന ഫലം കൈകാര്യം ചെയ്യുന്നവര്‍ക്ക് ബോധപൂര്‍വം മറച്ചുവയ്ക്കാനാകും എന്നതാണ് കോവിഡ് 19ന്റെ മറ്റൊരു അപകടമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.*
🅾️ *കോഴിക്കോട് ജില്ലയില്‍ മീന്കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ വടകര താലൂക്കില്‍പെട്ട തൂണേരി ഗ്രാമപഞ്ചായത്തിലെ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസ്തുത വ്യക്തി ആറു പഞ്ചായത്തുകളിലെ പല വ്യക്തികളുമായും സമ്പർക്കം പുലര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട പ്രദേശങ്ങള്‍ കണ്ടെയ്ന്മന്റ് സോണാക്കി കലക്ടര്‍ സാംബശിവ റാവു പ്രഖ്യാപിച്ചു.*
🅾️ *കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ 40,45,46 വാര്‍ഡുകളും നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം പഞ്ചായത്തുകളാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചത്. പുറമേരി, വടകര പുതിയങ്ങാടി മീന്‍ മാര്‍ക്കറ്റുകള്‍ പൂട്ടാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി.*
🅾️ *സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ 30 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഒാണ്‍ലൈന്‍ പഠനസൗകര്യമില്ലെന്ന് കോളജ് വിദ്യാഭ്യാസവകുപ്പിന്റെ സര്‍വേ. ജൂണ്‍ ഒന്നിന് കോളജുകളില്‍ ഒാണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന്റെ മുന്നോടിയായാണ് സര്‍വേ. ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ്/ ലാപ്ടോപ്/ സ്മാര്‍ട്ട് ഫോണ്‍ സൗകര്യമുള്ള കുട്ടികളുടെ കണക്കാണ് ശേഖരിച്ചത്. ഇതിനുപുറമെ കേബിള്‍/ ഡി.ടി.എച്ച് കണക്ഷനും റോഡിയോ സൗകര്യമുള്ള കുട്ടികളുടെ വിവരവും ശേഖരിച്ചു.*
🅾️ *വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോളജുകളുടെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമയക്രമം രാവിലെ എട്ടര മുതല്‍ ഉച്ചക്ക് ഒന്നര വരെയാക്കി സര്‍ക്കാര്‍ ഉത്തരവ്. ജൂണ്‍ ഒന്നിനാരംഭിക്കുന്ന അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ ഒമ്ബതര മുതല്‍ നാലര വരെയാണ് സമയം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ട്രെയിനിങ് കോളജുകള്‍, മ്യൂസിക് കോളജുകള്‍, ഫൈന്‍ ആര്‍ട്സ്, ലോ കോളജുകള്‍, എന്‍ജിനീയറിങ് കോളജുകള്‍ എന്നിവക്ക് ഉത്തരവ് ബാധകം.ജൂണ്‍ ഒന്നു മുതല്‍ കോളജുകളില്‍ ഒാണ്‍ലൈന്‍ ക്ലാസ് തുടങ്ങും. താല്പര്യമുള്ള വിദ്യാര്‍ഥികളെ ഉച്ചക്കു ശേഷം മാസീവ് ഒാണ്‍ലൈന്‍ ഒാപണ്‍ (മൂക്) കോഴ്സുകള്‍ക്ക് പ്രോത്സാഹിപ്പിക്കാം. ഒാണ്‍ലൈന്‍ പഠന സോഫ്റ്റ്വെയര് സംബന്ധിച്ച് സ്ഥാപന മേധാവികള്‍ക്ക് തീരുമാനമെടുക്കാം. അസാപ്, െഎ.സി.ടി അക്കാദമി, കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ‘ഒറൈസ്’ എന്നിവയുടെ സാങ്കേതിക സംവിധാനം ഒാണ്‍ലൈന്‍ പഠനത്തിന് സൗജന്യമായി ഉപയോഗിക്കാം. അന്തര്‍ജില്ല ഗതാഗതം പുനരാരംഭിക്കുന്നതു വരെ കോളജുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയില്‍ താമസിക്കുന്ന നിശ്ചിത എണ്ണം അധ്യാപകര്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ കോളജുകളില്‍ ഹാജരായും അല്ലാത്തവര്‍ വീടുകളിലിരുന്നും ഒാണ്‍ലൈന്‍ ക്ലാസ് നടത്തണം.*
🅾️ *വിദേശത്തുനിന്നെത്തുന്നവര്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനില്‍ കഴിയുന്നതിനുള്ള ചെലവ് സ്വയം വഹിക്കണമെന്ന കാര്യത്തില്‍ വ്യക്തത വന്നില്ല. എല്ലാവരും ചെലവ് വഹിക്കേണ്ടിവരുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് പാവപ്പെട്ടവര്‍ ചെലവ് വഹിക്കേണ്ടിവരില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബുധനാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, ഉത്തരവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.*
🅾️ *കൊച്ചി മൂലമ്പിള്ളിയിൽ ബൈക്ക് അപകടത്തിൽ കരിപ്പുറത്ത് വീട്ടിൽ ചന്ദ്രന്റെ മകൻ സുമേഷ് (40) മരണപ്പെട്ടു*
🅾️ *സംസ്ഥാനത്ത് രണ്ട് തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു നെയ്യാറ്റിൻകര സബ് ജയിലിൽ റിമാൻഡിൽ ആയിരുന്ന വാമനപുരം സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്*
*🇮🇳 ദേശീയം 🇮🇳*
—————————–>>>>>>>>
🅾️ *രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,65,356 കടക്കുമ്പോൾ ഇതുവരെ രാജ്യത്ത് 4711 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ളത്.*
🅾️ *മധ്യപ്രദേശിലെ രാജ്ഭവനില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്ഭവന് ക്യാമ്പസ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് രാജ്ഭവന് പൂര്‍ണമായി അടച്ചിട്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്ഭവനിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്ഭവന് കണ്ടെയ്ന്മെന്റ് സോണാക്കിയതോടെ ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭാ വികസനം വീണ്ടും അനിശ്ചിതത്വത്തിലായി. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് രാജ്ഭവനില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അടച്ചിട്ട ഹാളില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി മന്ത്രിമാര്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്*
🅾️ *ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്ത്തകന് മരിച്ചു. ഡിഡി ന്യൂസ് ക്യാമറാമാന് യോഗേഷ് ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ഇന്നലെയാണ് മരണം സംഭവിച്ചത് ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.*
🅾️ *പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകമായ ‘അമ്മയ്ക്കുള്ള കത്തുകള്‍’ ജൂണില്‍ പുറത്തിറങ്ങുമെന്ന് സൂചന. ചലച്ചിത്ര നിരൂപക ഭാവന സോമയ്യ വിവര്‍ത്തനം ചെയ്ത പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഹാര്‍പ്പര്‍കോളിന്‍സാണ്.ചെറുപ്പം മുതല്‍ എല്ലാ ദിവസവും രാത്രിയില്‍ ‘ജഗത് ജനനി’യായ അമ്മയ്ക്ക് കത്തെഴുതുന്ന ശീലം മോദിക്കുണ്ടായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.*
*എന്നാല്‍, കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോൾ ഇവ കത്തിച്ചുകളയുകയും ചെയ്യുമായിരുന്നു.* *അങ്ങനെ എഴുതിയ ഡയറികളില്‍ ഒന്ന് മാത്രം കത്തിക്കാതെ അവശേഷിച്ചിരുന്നു. ഈ ഡയറിയിലെഴുതിയിരിക്കുന്ന കത്തുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്* *1986ലാണ് ഈ ഡയറി എഴുതിയിരിക്കുന്നത്*
*’ഇത് സാഹിത്യരചനയ്ക്കുള്ള ശ്രമമല്ല,ഈ പുസ്തകത്തിലെ സവിശേഷതകള്‍ എന്റെ നിരീക്ഷണങ്ങളുടെയും ചിലപ്പോള്‍ പ്രോസസ്സ് ചെയ്യാത്ത ചിന്തകളുടെയും പ്രതിഫലനങ്ങളാണ്, ഫില്‍ട്ടര്‍ ഇല്ലാതെ പ്രകടിപ്പിക്കുന്നു … ഞാന്‍ ഒരു എഴുത്തുകാരനല്ല, നമ്മളില്‍ ഭൂരിഭാഗവും അല്ല. എന്നാല്‍ എല്ലാവര്ക്കും സ്വയം പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പ്രേരണ അതിശക്തമാകുമ്ബോള് പേനയും കടലാസും എടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. എഴുതുക എന്നതിനേക്കാള്‍, ആത്മപരിശോധന നടത്താനും ഹൃദയത്തിലും ശിരസ്സിലും എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടെന്നും തിരിച്ചറിയാനുമാണ് ഇത്’ പുസ്തകത്തെ കുറിച്ച് മോദി പറയുന്നു.*
🅾️ *തമിഴ്നാട്ടിലെ മധുരയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. മധുരയിലെ മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകളെത്തി തീയണക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് മറ്റു നിലകളിലേക്കും പടരുകയായിരുന്നു. തീപിടിത്തതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.*
🅾️ *രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,65,386 ആയി ഉയര്‍ന്നു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. ചൈനയെ മറികടന്നാണ് ഇന്ത്യ ഒമ്പതാമത് എത്തിയത്. വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം 4,711 മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ചൈനയില്‍ ഇതുവരെ 4,634 പേരാണ് മരിച്ചത്. 82,995 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്.*
🅾️ *ഡല്‍ഹിയില്‍ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ച് ഹരിയാന. ഡല്‍ഹിയില്‍നിന്നും ഹരിയാനയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തേയ്ക്ക് ആളുകള്‍ പോകുന്നതോടെ രോഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫരിദാബാദില്‍ 98 കോവിഡ് കേസുകളും സോണിപത്തില്‍ 27 കേസുകളും ഗുരുഗ്രാമില്‍ 111 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് കര്‍ശന നടപടികളുമായി ഹരിയാന രംഗത്തെത്തിയത്.*
🅾️ *തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്ന വേദനിലയം സ്മാരക മന്ദിരമാക്കില്ലെന്നും കുടുംബ വസതിയായി നിലനിര്‍ത്തുമെന്നും ദീപജയകുമാര്‍. ഹൈകോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. പോയസ്ഗാര്ഡന് വസതി സ്മാരകമാക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തെ തുടക്കം മുതലെ താന്‍ എതിര്‍ത്തിരുന്നു. സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനാവശ്യവും പൊതുപണ ധൂര്‍ത്താണെന്നും കോടതി അഭിപ്രായപ്പെട്ടതും ദീപ ചൂണ്ടിക്കാട്ടി. വേദനിലയത്തിന്റെ ഒരു ഭാഗം സ്മാരകവും ബാക്കിയുള്ള കെട്ടിടം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയാക്കാമെന്ന കോടതി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും ദീപ വ്യക്തമാക്കി.ഇപ്പോഴത്തെ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ എപ്പോഴും നിലനില്‍ക്കുമെന്ന് പറയാനാവില്ല. മറ്റൊരു സര്‍ക്കാറിെന്റ മുഖ്യമന്ത്രി ഇവിടെയിരുന്ന് ജോലി ചെയ്യുമെന്ന് എന്ത് ഉറപ്പാണുള്ളതെന്നും ദീപ ചോദിച്ചു. പ്രത്യേക സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ കൈവശംവെക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.*
🅾️ *ബംഗളൂരു ബെള്ളാരി ഗവ. ജില്ല ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന 35 കാരനായ മെയില്‍ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. പി.പി.ഇ കിറ്റ് ഉള്‍പ്പെടെ ധരിച്ച് കര്‍ശന സുരക്ഷയോടെയാണ് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതെന്നും അതിനാല്‍ കോവിഡ് വാര്‍ഡില്‍നിന്ന് രോഗം പകരാന്‍ സാധ്യതയില്ലെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. നഴ്സിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന അന്വേഷണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്*
🅾️ *കര്‍ണാടകയില്‍ പുതുതായി 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,533 ആയി ഉയര്‍ന്നു. 115 പേരില്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയ 85 പേര് ഉള്‍പ്പെടെ 95 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്. യു.എ.ഇയില്‍നിന്ന് ബംഗളൂരുവിലെത്തിയ ഒരാള്‍ക്കും ഖത്തറില്‍നിന്നെത്തിയ ഒരാള്‍ക്കും കേരളത്തില്‍നിന്ന് ഉഡുപ്പിയിലെത്തിയ ഒരാള്‍ക്കും തമിഴ്നാട്ടില്‍നിന്നെത്തിയ ആറുപേര്‍ക്കും തെലങ്കാനയില്‍നിന്നെത്തിയ രണ്ടുപേര്‍ക്കും ഡല്‍ഹിയില്‍നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.*
*🌍 അന്താരാഷ്ട്രീയം 🌎*
————————–>>>>>>>>>
🅾️ *ആഗോള കോവിഡ് മരണം. 3,62,024 ആയി .59,05,415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യു എസിൽ 103,330 പേർ മരണപ്പെട്ടു*
🅾️ *കോവിഡ് -19 എന്ന മഹാമാരി യൂറോ സോണില്‍ തൊഴില്‍മേഖലയെ ആകമാനം തകിടം മറിച്ചുവെന്നു മാത്രമല്ല ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്തു. ഈ സ്ഥിതി കുടുംബങ്ങളെയും രാജ്യങ്ങളെയും നയിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേക്കുമാണ്. വന്‍ സാമ്പത്തിക ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളെ തൊഴിലില്ലായ്മ ഏറെ പിടിച്ചുകുലുക്കിയ സാഹചര്യമാണ് ഉണ്ടായിരിയ്ക്കുന്നത്. കൊറോണ മരണം 32,000 കടന്ന ഇറ്റലിയില്‍ തൊഴിലില്ലായ്മയും ഉയര്‍ന്നിരിക്കുകയാണ്.ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനത്തിലെത്തി. കൊറോണ വൈറസ് ബാധ ഇറ്റലിയിലെ നിരവധി വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിച്ചു. ഉപഭോഗ മൂല്യത്തിന്റെ കാര്യത്തില്‍ ഹോട്ടല്‍, കാറ്ററിംഗ് മേഖലയ്ക്ക് ഏറ്റവും വലിയ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. കൊറോണവൈറസ് കാരണമുണ്ടായ പ്രതിസന്ധി ഇറ്റലിയില്‍ ഈ വര്‍ഷം അഞ്ച് ലക്ഷം പേരുടെ ജോലിയെ ബാധിക്കുമെന്ന് സര്‍ക്കാരിന്റെ എംപ്ലോയ്മെന്റ് പോളിസി ഏജന്‍സി കണക്കാക്കുന്നു. രാജ്യത്തിന്റെ മുഖ്യ വരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയെ കൊറോണ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയെ ആശ്രയിച്ചു ജോലി ചെയ്യുന്ന ഭൂരിഭാഗം പേര്‍ക്കും ജോലി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതില്‍ ഒട്ടനവധി മലയാളികളും ഉള്‍പ്പെടും. മാസങ്ങള്‍ നീണ്ട ലോക്ഡൗണില്‍ നിന്നു രാജ്യം സാവധാനം പുറത്തുവരുമ്പോൾ ആശങ്ക മാത്രമാണ് എല്ലാവര്ക്കും മിച്ചമായുള്ളത്. ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് ആവുന്നത്ര സഹായം നല്കാന് കോന്തെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും എത്രമാത്രം ടൂറിസ്റ്റുകളെ രാജ്യത്തക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന ചിന്ത സര്‍ക്കാരിനെയും അലട്ടുന്നുണ്ട്. ഇറ്റലിയില്‍ അനധികൃതമായി കുടിയേറിയ ആളുകള്‍ക്ക് ശരിയായ രേഖകളും വീസാ മസ്റ്റാറ്റസും ഒക്കെ മാറ്റി നല്‍കാമെന്ന് കഴിഞ്ഞ മാസം കോന്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷ സഹകരണത്തോടെയാണ് പാസാക്കിയത്. ഈ നിയമം ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇത്തരക്കാരുടെ എണ്ണം രണ്ടുലക്ഷത്തിനും ആറുലക്ഷത്തിനും ഇടയില്‍ വരുമെന്നാണ് കണക്ക്. ഇവരില്‍ ഒട്ടനവധി മലയാളികളും ഉള്‍പ്പെടും*
🅾️ *സ്പെയ്നില്‍ തൊഴിലില്ലായ്മാ നിരക്ക് 14.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2019 നാലാം പാദം വരെയും നടപ്പുവര്‍ഷം തുടങ്ങിയപ്പോഴും സ്പെയിനിലെ തൊഴിലില്ലായ്മാ നിരക്ക് ഏകദേശം 8.4 ശതമാനമായിരുന്നു. 2017 ലെ രണ്ടാം പാദത്തിലെ തൊഴിലില്ലായ്മാ നിരക്ക് അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 9.72 ശതമാനം കുറവായിരുന്നു, 2013 ന് ശേഷമുള്ള ഓരോ വര്‍ഷവും ആദ്യ പാദത്തില്‍ തൊഴിലില്ലായ്മയില്‍ നേരിയ വര്‍ധനയുണ്ടായി.*
🅾️ *കൊറോണയില്‍പ്പെട്ടു ഫ്രാന്‍സില്‍ 28,000 അധികം ആളുകളാണ് മരിച്ചത്. ഇതോടൊപ്പം ഫ്രാന്‍സിലെ തൊഴിലില്ലായ്മാ നിരക്ക് 10.4 ശതമാനത്തിലെത്തി. 2008 ലെ സാമ്പത്തിക സാന്പത്തിക പ്രതിസന്ധിക്ക് ശേഷം വര്‍ഷം തോറും സ്തംഭനാവസ്ഥയിലായിരുന്ന ഫ്രഞ്ച് സമ്പദ്വസ്ഥയെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി തുടരുന്നു. 2018 ന്റെ ആദ്യ പാദത്തില്‍ 25 നും 49 നും ഇടയില്‍ പ്രായമുള്ള 14 ലക്ഷത്തിലധികം ആളുകള്‍ ഫ്രാന്‍സില്‍ തൊഴിലില്ലാത്തവരായിരുന്നു.*
🅾️ *ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം 9,000 കടന്നു. ഇന്നലെ രോഗം നിര്‍ണയിക്കപ്പെട്ടവരില്‍ 291 വിദേശികളും 345 സ്വദേശികളുമാണുള്ളത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ ലോക്ക്ഡൗണ്‍ ഇന്നു പിന്‍വലിക്കും. എന്നാല്‍, ഐസൊലേഷനില്‍ ആയിരിക്കുന്ന മത്രാ വിലായത്തിലെ വാദികബീര്‍, വാദിയാദി, ഹംറിയ, എം. ബി. ഡി, എന്നിവിടങ്ങളിലെ ലോക്ക്ഡൗണ്‍ തുടരും. ഇവിടങ്ങളിലുള്ളവര്‍ ഡാര് സയിറ്റിലും, ഹംറിയയിലുമുള്ള പോലീസ് ചെക്പോസ്റ്റുകള്‍ വഴിയാണ് കടന്നു പോകേണ്ടതെന്ന് പോലീസ് വക്താവ് പറഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നുമുതല്‍ 50 ശതമാനം ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം.ഇന്നലെ സലാലയില്‍ നിന്ന് കണ്ണൂരിലേക്കും മസ്കറ്റില്‍ നിന്ന് കോഴിക്കോട്ടേക്കുമായി 360 യാത്രക്കാരെ നാട്ടിലെത്തിച്ചു.*
🅾️ *എലോണ്‍ മസ്കിന്റെ സ്പേസ് എക്സ് രൂപകല്പന ചെയ്തു നിര്‍മിച്ച ബഹിരാകാശ പേടകത്തില്‍ രണ്ട് യാത്രികരെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനുള്ള പദ്ധതി കാലാവസ്ഥാ തകരാര്‍ മൂലം അവസാന നിമിഷം മാറ്റിവച്ചു. ബുധനാഴ്ച വിക്ഷേപണത്തിനു 16 മിനിറ്റു മാത്രം ശേഷിക്കേയാണ് ദൗത്യം ഉപേക്ഷിച്ചത്.കനത്ത ഇടിമിന്നലുണ്ടായതാണു കാരണം. ഡൗഗ് ഹര്‍ലി, ബോബ് ബെന്‍കന്‍ എന്നീ നാസാ അസ്ട്രോനോട്ടുകള്‍ യാത്രയ്ക്ക് തയാറായി കെന്നഡി സ്പേസ് സെന്ററില്‍ നേരത്തെ എത്തിയിരുന്നു. വിക്ഷേപണം വീക്ഷിക്കാന്‍ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും എത്തി.ശനിയാഴ്ച വിക്ഷേപണം നടത്താനാണ് ഇപ്പോഴത്തെ പദ്ധതി. അന്നും താന്‍ എത്തുമെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.*
🅾️ *നേപ്പാള്‍-ഇന്ത്യ ബന്ധത്തില്‍ മഞ്ഞുരുകുന്നതായി സൂചന. ഇന്ത്യയുടെ പ്രദേശങ്ങള്‍ തങ്ങളുടേതാക്കി രേഖപ്പെടുത്തിയ ഭൂപടം ചേര്‍ത്തു ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കം നീട്ടിവച്ചു. ദേശീയ സമവായം ഉണ്ടാക്കിയിട്ടു മതി ഭരണഘടനാ ഭേദഗതി എന്നാണ് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ഇപ്പോള്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ഭേദഗതി ബില്‍ ചര്‍ച്ച മാറ്റിവച്ചു.സമവായമുണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കുന്നുണ്ട്. മേയ് 18-നാണ് ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അംഗീകരിച്ചത്. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭരണഘടനാ ഭേദഗതിക്കു നോട്ടീസ് നല്കി. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം തയാറാക്കിയതിനെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റിന്റെ അധോമണ്ഡലത്തില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ഭൂരിപക്ഷമില്ല. മറ്റു കക്ഷികള്‍ പിന്താങ്ങിയാലേ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാനാവൂ. ലിപുലേഖ് ചുരത്തെ ഉത്തരാഖണ്ഡിലെ ധാര്ചുളയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് ഇന്ത്യ നിര്‍മിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.*
🅾️ *വാഴ്ത്തപ്പെട്ട മൂന്നുപേരെ വിശുദ്ധരായി നാമകരണം ചെയ്യാന്‍ തീരുമാനമായി. സെസാര്‍ ഡി ബിസ്, ഷാള്‍ ഡി ഫൂക്കോ, മരിയ ഡൊമിനിക്ക മന്തോവാനി എന്നിവരാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇവരുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രി പുറത്തിറക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുവദിച്ചു. വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ജലോ ബെച്ചിയു മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.നാമകരണതീയതി പിന്നീടു തീരുമാനിക്കും.*
🅾️ *പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ചൈനീസ് പാര്‍ലമെന്റ് ഇന്നലെ ഹോങ്കോംഗ് സുരക്ഷാബില്‍ പാസാക്കി. ഇനി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിഗണിക്കും. അട്ടിമറി, വിഘടനവാദം, ഭീകരപ്രവര്‍ത്തനം, വിദേശ ഇടപെടല്‍ എന്നിവ ഒഴിവാക്കുകയാണ് സുരക്ഷാബില്ലിന്റെ ലക്ഷ്യമെന്നു ചൈന വ്യക്തമാക്കി. ബില്‍ പാസായ സാഹചര്യത്തില്‍ ബെയ്ജിംഗ് സുരക്ഷാ ഏജന്‍സികള്‍ക്ക് ഇനി ഹോങ്കോംഗില്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാം.ഇതേസമയം, ഹോങ്കോംഗ് ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യം ഹനിക്കുന്നതാണു ബില്ലെന്നു ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിച്ചു.*
*⚽ കായികം 🏏*
————————–>>>>>>>>>
🅾️ *ബുംറയുടെ ബൗളിങ് കണ്ടാല്‍ ഇത്രയും കുറവ് റണ്‍അപ് ആണ് എടുത്തതെന്ന് മനസ്സിലാകില്ലെന്ന് ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് വെസ്റ്റിന്‍ഡീസ് മുന്‍താരം.ബൗളിങ്ങിലെ പേസ് അദ്ഭുതപ്പെടുത്തുന്നുവെന്നും വിന്‍ഡീസ് ഇതിഹാസ താരം ഇയാന്‍ ബിഷപാണ് ബുംറയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും മികവ് പുലര്‍ത്തുന്ന ബൗളറാണ് ബുംറ. ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം 2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇതുവരെ 14 ടെസ്റ്റുകളില്‍ നിന്ന് 20.33 ശരാശരിയില്‍ ബുംറ 68 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. വെസ് ഹാള്‍, സര് റിച്ചാര്‍ഡ് ഹാഡ്ലീ, ഡെന്നീസ് ലില്ലി, മാര്‍ഷല്‍സ്, ഹോള്‍ഡിങ്സ് എന്നിവരെപ്പോലുള്ളവര്ക്കൊപ്പം കളിച്ചാണ് ഞാന്‍ വളര്‍ന്നത്.അവര്‍ ചെയ്തതിനെല്ലാം വിപരീതമായിട്ടാണ് ബുംറ കളിക്കുന്നത്. ഇടവിട്ട് കുറച്ച് ദൂരം ഓടിയാണ് ബുംറയുടെ റണ്‍അപ്. അത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എവിടെ നിന്നാണ് ഈ പേസ് വരുന്നത് ബുംറ നല്ല കഴിവുള്ള താരമാണ്. കരീബിയന്‍ മണ്ണില്‍ ബുംറ പന്ത് സ്വിങ് ചെയ്യിച്ചവിധം, പേസ് കൂട്ടിയിട്ടും പന്തില്‍ നിയന്ത്രണം നഷ്ടപ്പെടാതിരുന്നത്.ഇതെല്ലാം എന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഇയാന്‍ പറയുന്നു.*
🅾️ *കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജൂണ്‍ 17ന് പുനരാരാംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലും ഷെഫീല്‍ഡ് യുണൈറ്റഡും ആസ്റ്റണ്‍ വില്ലയും തമ്മിലുള്ള മത്സരങ്ങളോട് കൂടിയാണ് ലീഗ് ആരംഭിക്കുകയെന്നു ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ 20 ക്ലബുകള്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാനുള്ള തീരുമാനത്തിന് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞാഴ്ച്ച തന്നെ ഇപിഎല്ലിലെ പല ക്ലബ്ബുകളിലേയും താരങ്ങള്‍ പരിശീലനം ആരംഭിച്ചിരുന്നു.ടെലിവിഷന്‍ സംപ്രേക്ഷണം, വേദി എന്നിവ സംബന്ധിച്ച് ഇനിയും ചര്‍ച്ച നടക്കേണ്ടതുണ്ട്. ലോക്ക് ഡൗണിനുശേഷം ജര്‍മന്‍ ബുണ്ടസ് ലിഗ പുനരാരംഭിച്ചിരുന്നു. സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ സീരി എ എന്നിവയും ജൂണില്‍ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ്.*
🅾️ *മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് ധോണിയുടെ വിരമിക്കല്‍ #DhoniRetitres ഹാഷ്ടാഗുമായി പുറത്ത് വന്നതിന് പിന്നാലെ ഈ വിവരം നിഷേധിച്ച് ധോണിയുടെ ഭാര്യ സാക്ഷിരംഗത്ത്. എല്ലാം വെറും അഭ്യൂഹങ്ങള്‍! ആള്‍ക്കാരുടെ മാനസികനിലയെ ലോക്ഡൗണ്‍ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി. ധോണിയുടെ വിരമിക്കല്‍’ സമൂഹ മാധ്യമങ്ങളില്‍ വന്നതിനി പിന്നാലെസാക്ഷി സിങ് ട്വിറ്റ് ചെയ്തു.*
*ധോണി ഒരിക്കലും ക്ഷീണിക്കാറില്ല (#DhoniNeverTires) ഹാഷ്ടാഗാണ് സാക്ഷി ട്വീറ്റ് ചെയ്തത്. ധോണിയുടെ ക്രിക്കറ്റ് ഭാവിയെ സംബന്ധിച്ചും മറ്റും അടുത്തിടെ വന്ന വാര്‍ത്തകളിലെയും അതു ചുറ്റിപ്പറ്റിയെത്തിയ അഭ്യൂഹങ്ങളിലെയും അമര്‍ഷം സാക്ഷി ശക്തമായി തന്നെ രേഖപ്പെടുത്തിയതോടെ ധോണിയുടെ ആരാധകവൃന്ദം സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി ബാറ്റേന്തിയെത്തി.*
________________________________
©️ Red Media 7034521845
🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️