ബഹുമാന്യ സുഹൃത്തേ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി തിരുവനന്തപുരം തലസ്ഥാനനഗരി കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഒരു ജീവകാരുണ്യ സംഘടനയാണ് ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ
ബഹുമാന്യ സുഹൃത്തേ
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി തിരുവനന്തപുരം തലസ്ഥാനനഗരി കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഒരു ജീവകാരുണ്യ സംഘടനയാണ് ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ്ഐ സി എ സി ടി
ഇക്കഴിഞ്ഞ കോവിഡ് കാലഘട്ടത്തിൽ നഗരത്തിലെ അഞ്ഞൂറോളം നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും ധാന്യ കിറ്റ് തുടർന്ന് ഗ്രോസറി കിറ്റും കുട്ടികൾക്ക് ആവശ്യമായ ബ്രഡ് ബിസ്ക്കറ്റ് റസ്ക് ന്യൂഡിൽസ് പാൽപ്പൊടി എന്നിവയടങ്ങുന്ന കിറ്റും മലക്കറി കിറ്റും വിതരണം ചെയ്തു.
തുടർന്ന് നിർധനരായ ക്യാൻസർ കിഡ്നി ഹാർട്ട് സംബന്ധമായ രോഗമുള്ളവർ ഉൾപ്പെടെയുള്ളവർക്ക് ഒന്നര ലക്ഷം രൂപ വിലവരുന്ന മരുന്ന് വിതരണം ചെയ്യുകയുണ്ടായി ഇതോടൊപ്പം തന്നെ ഈ കാലഘട്ടത്തിൽ ഈ മഹാ വ്യാധി പകരാതിരിക്കാൻ വേണ്ടി അഹോരാത്രം റോസിൽ പണിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളവും വൈകുന്നേരങ്ങളിൽ ചായയും സ്നാക്സ് വിതരണം ചെയ്യുകയുണ്ടായി അതുപോലെതന്നെ നാല് പോലീസ് സ്റ്റേഷനുകളിലെ മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥന്മാർക്ക് സാനിറ്റേഷൻ കിറ്റ് വിതരണം നടത്തുകയുണ്ടായി ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ഫോർട്ട് സബ്ഡിവിഷനൽ അസിസ്റ്റൻറ് കമ്മീഷണർ ശ്രീ പ്രതാപൻ നായർ ഐസിഎസിറ്റി ചെയർമാൻ അഡ്വക്കേറ്റ് എഎം കെ നൗഫലിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുകയുണ്ടായി ഇപ്പോൾ പരിശുദ്ധ റമദാൻ നോടനുബന്ധിച്ച് തലസ്ഥാനനഗരിയിലെ യും ഗ്രാമപ്രദേശങ്ങളിലും ആയി വളരെ വിഷമം അനുഭവിക്കുന്ന ആയിരത്തോളം വരുന്ന കുടുംബങ്ങൾക്ക് റമളാൻ കിറ്റ് വിതരണം ചെയ്യുകയുണ്ടായി (അതിൻറെ വിഷ്വൽസ് ആണ് ഈ അയച്ചിരിക്കുന്നത് )
ഞങ്ങളുടെ അടുത്ത പ്രോജക്ട് പൂവാർ എന്ന കടലോര മേഖലയിൽ പെടുന്ന വളരെ അർഹരായ 500 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഉള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ഈ പ്രവർത്തനങ്ങൾ എല്ലാം ഞങ്ങൾക്ക് നടത്തുവാൻ കഴിയുന്നത് സർവ്വശക്തനായ പടച്ച തമ്പുരാന്റെ അപാരമായ അനുഗ്രഹവും ഈ നാട്ടിലെ സുമനസ്സുകളായ മനുഷ്യസ്നേഹികളായ ഒരുകൂട്ടം സഹോദരങ്ങളുടെയും അതുപോലെതന്നെ സ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ കൊണ്ട് മാത്രമാണ് ആണ് ഞങ്ങളുടെ ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഞങ്ങളുടെ മുന്നിലുള്ളത് മനുഷ്യൻ എന്ന പരിഗണന മാത്രമാണ് ജാതി മത വ്യത്യാസമില്ലാതെ മറ്റു രാഷ്ട്രീയ ചിന്താഗതികൾ ഇല്ലാതെ വിഷമം അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം
(ഈ കാര്യങ്ങൾ താങ്കളുടെ മീഡിയ വഴി പ്രസിദ്ധീകരിച്ച ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിധ പിന്തുണയും സഹകരണവും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു) അഡ്വക്കേറ്റ് എ എം കെ നൗഫൽ
ചെയർമാൻ
ഇസ്ലാമിക്ക് കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഐസിഎസി റ്റി