മെയ്‌ 23 ലോക ആമദിനം

0

ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ്‌ ”’ആമകൾ”’ വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികൾ ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്‌.

*പ്രത്യേകതകൾ:-*

മറ്റുള്ള ഉരഗങ്ങളെപ്പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ്(ശീത രക്തം) സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവയെ സാ‍ധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. ഇവയും സാധാരണരീതിയിൽ വെള്ളത്തിലേയും, കരയിലേയും വായു ശ്വസിക്കുകയും ചെയ്യുന്നു. ഇവ മുട്ടയിടുന്നത് കരയിലാണ്.

കട്ടി കൂടിയ പുറന്തോട് കൂടിയതാണ് ആമകൾ. അവയുടെ തലയും നാല് കാലുകളും തോടിനുള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിതമാകുവാൻ സാധിക്കുന്നതാണ്.

ഇവയുടെ പുറന്തോട് നിർമ്മിച്ചിരിക്കുന്നത് പരസ്പര ബന്ധിതമായ 60 അസ്ഥികൾ കൊണ്ടാണ്.

ആമയുടെ ശരാശരി ആയുസ്സ് സാധാരണ 90 – 150 വർഷമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 255 വയസ്സുള്ളപ്പോൾ AD-2006-ൽ ആണ്. അതിന്റെ ജനനം AD-1750 ൽ ആയിരുന്നെന്നു ഗവേഷകർ പറയുന്നു. എങ്കിലും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.

ഇവ വെള്ളം കുടിക്കുന്നത് മൂക്കിലൂടെയാണ്.

ആൺ ആമകൾക്ക് പെൺ ആമകളേക്കാൾ വലിപ്പം കുറവാണ്.

5 അടി നീളമുള്ള ആമകൾ ഉണ്ട്.

ആമകൾക്ക് പല്ലുകളില്ല. പകരം ശക്തിയേറിയ ചുണ്ടുകളാണുള്ളത്.

*ഭക്ഷണം*

ആമ സസ്യഭുക്ക് ആണ്. പുല്ല്, പഴങ്ങൾ (ഏത്തപ്പഴം, പ്ലംസ്, സ്ട്രോബെറി മുതലായവ), വിവിധതരം പൂക്കൾ, ധാന്യങ്ങൾ, കിഴങ്ങുകൾ, വേരുകൾ, ഇലകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.

ആമകൾ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും.

ആമകൾ രണ്ടു തരത്തിൽ ഉണ്ട് .

കറുത്ത ആമ /കാരാമ
വെളുത്ത ആമ /വെള്ളാമ

*പ്രജനനം*

പെൺ ആമകൾ ഏകദേശം മുപ്പത് മുട്ടകൾ ഇടുന്നു.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും.

*ലോക ആമദിനം*

എല്ലാവർഷവും മെയ് 23 ന് ലോക ആമദിനമായി ആചരിക്കുന്നു. 2000 മുതൽ അമേരിക്കൻ ടോർടോയ്സ് റസ്ക്യു എന്ന സംഘടനയാണ് ഈ ദിനം സ്പോൺസർ ചെയ്യുന്നത്. ലോക ആമ ദിനത്തിന്റെ ഉദ്ദേശ്യം, ആമകളെയും കടലാമകളെയും കുറിച്ചുള്ള അറിവും പരിഗണനയും വർദ്ധിപ്പിക്കുക, ഒപ്പം ഇവയെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.

You might also like

Leave A Reply

Your email address will not be published.