മെയ്‌ 28 പോഷകാഹാരദിനം

0

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതമായ ഘടകങ്ങൾ ആണ്‌ പോഷകങ്ങൾ. ഇവ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ നമുക്ക്‌ ലഭിക്കുന്നു. എന്നാൽ ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ കോടിക്കണക്കിന്‌ ജനങ്ങൾ ആണ്‌ ലോകത്ത്‌ ജീവിച്ച്‌ വരുന്നത്‌. എല്ലാ വർഷവും മെയ്‌ 28 പോഷകാഹാര ദിനമായി ആചരിച്ച്‌ വരുന്നു

*ആഹാരം*

നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം. ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാ‍ണാം. കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ സുലഭമായ മത്സ്യം കൂടുതൽ ഭക്ഷിക്കുന്നു.

നമ്മുടെ ശരീരത്തിനാവശ്യമായ സുപ്രധാന ഘടകങ്ങളാണ് പോഷകാഹാരങ്ങൾ. വിറ്റാമിൻ എ, വിറ്റാമിൻ ബി 1 വിറ്റാമിൻ ബി 2 വിറ്റാമിൻ ബി 3 വിറ്റാമിൻ ബി 6 വിറ്റാമിൻ ബി 9 വിറ്റാമിൻ ബി 12 വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ പോഷക ഘടകങ്ങളാണ് അഥവാ ധാതുക്കൾ.

ഇവ ശരിയായ അളവിൽ ഓരോ മനുഷ്യനും ലഭിക്കേണ്ടതുണ്ട്‌ . ഇതിനായുള്ള ബോധവൽക്കരണമാണ്‌ പോഷകാഹാര ദിനത്തിലൂടെ നാം ലക്ഷ്യം വക്കുന്നത്‌

You might also like

Leave A Reply

Your email address will not be published.