➡ ചരിത്രസംഭവങ്ങൾ
“`1429 – ജോൻ ഓഫ് ആർക്ക് ഒർലീൻസ് കീഴടക്കുന്നു. 100 വർഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
1946 – സോണി കമ്പനി നിലവിൽ വന്നു. ആദ്യം അറിയപ്പെട്ടത് ടോക്യൊ ടെലി കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്
1948 – ഹേഗ് കോൺഗ്രസിൽ , കൗൺസിൽ ഓഫ് യൂറോപ്പ് എന്ന ആശയം നിലവിൽ വന്നു
1992 – സ്പെയ്സ് ഷട്ടിൽ ‘എൻഡവർ’ ആദ്യമായി ലോഞ്ച് ചെയ്തു
1998 – ചരിത്രത്തിലെ ഏറ്റവും വിയ ഏറ്റെടുക്കലിൽ മെഴ്സിഡസ് ബെൻസ് 40ബില്ല്യൻ യു എസ് ഡോളറിന് ക്രിസ്ലറെ ഏറ്റെടുത്തു
2000 – വ്ലാഡിമിർ പുട്ടിൻ റഷ്യൻ റഷ്യൻ പ്രധാനമന്ത്രി ആയി
2002 – ചൈന നോർത്തേൺ എയർലൈൻ ‘യെല്ലൊ സീ ‘ യിൽ തകർന്ന് വീണ് 112. പേർ മരിച്ചു
1946 – ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി.“`
➡ _*ജനനം*_
“`1861 – രവീന്ദ്രനാഥ ടാഗോർ – ( കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്യുകയും 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ആദ്യത്തെ ഏഷ്യക്കാരനുമായ ഗുരുദേവ് എന്ന് അറിയപ്പെട്ടിരുന്ന രബീന്ദ്രനാഥ ടാഗോർ )
1912 – പന്നാലാൽ നാനാലാൽ പട്ടേൽ – ( ജീവൻ ഏക് നാടക്, മെലോ, മാനവി നി ഭാവൈ, മലെല ജീവ് തുടങ്ങിയ കൃതികള്‍ രചിച്ച ജ്ഞാനപീഠ പുരസ്കാറാം ലഭിച്ച ഗുജറാത്തി സാഹിത്യകാരനായിരുന്ന പന്നാലാൽ നാനാലാൽ പട്ടേൽ )
1924 – കെഞ്ചപ്പ വരദരാജ് – ( 1948 ഒളിമ്പിക്സിൽ ഫുട്ബോൾ കളിച്ച ഇന്ത്യൻ ഫുട്ബോൾ താരം കെഞ്ചപ്പ വരദരാജ് )
1927 – റൂത്ത് പ്രവർ ജബാവാല – ( മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ 22 ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതുകയും ഇ.എം. ഫോസ്റ്ററുടെ ‘ഹൊവാർഡ്സ് എൻഡ്’, ‘എ റൂം വിത് എ വ്യൂ’ എന്നീ നോവലുകൾ, ആസ്പദമാക്കി രചിച്ച തിരക്കഥകൾക്ക് രണ്ടുതവണ ഓസ്കർ ലഭിക്കുകയും ‘ഹീറ്റ് ആൻഡ് ഡസ്റ്റ്’ എന്ന രചനക്ക് 1975ൽ മാൻ ബുക്കർ അവാർഡ് ലഭിക്കുകയും ചെയ്ത അപൂർവ സാഹിത്യ, ചലച്ചിത്ര പ്രതിഭയായിരുന്ന റൂത്ത് പ്രവർ ജബാവാല )
1812 – റോബർട്ട് ബ്രൗണിംഗ് – ( ഹാംലിനിലെ കുഴലൂത്തുകാരന്‍” ( പൈഡ് പൈപ്പർ ഓഫ് ഹാംലിൻ ) എന്ന വിശ്വ വിഖ്യാത കവിത സമാഹാരം എഴുതിയ റോബര്‍ട്ട് ബ്രൌനിംഗ് )
1748 – ഒളിമ്പസ് ഡി ഗുഷ് – (പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന എഴുത്തുകാരിയും നാടകകൃത്തും രാഷ്ട്രീയക്കാരിയും ആയിരുന്ന ഒളിമ്പസ് ഡി ഗുഷ് )
1894 – വിദ്വാൻ സി.എസ്. നായർ – ( മലയാളസാഹിത്യ വിമർശന ചരിത്രത്തെ ക്രിയാത്മകമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച സാഹിത്യ നിരൂപകനാണ് വിദ്വാൻ സി.എസ്. നായർ )
1919 – ഇവ പെറോൺ – ( അർജന്റീനപ്രസിഡന്റായിരുന്ന ജ്വാൻ പെറോൻ ന്റെ പത്നിയും1946 മുതൽ 1952-ൽ മരിക്കുന്നതുവരെ ഫസ്റ്റ് ലേഡി ഓഫ് അർജന്റീനയും ആയിരുന്നു. )
1901 – ഗാരി കൂപ്പർ – ( പ്രസിദ്ധനായ യു. എസ്. ചലച്ചിത്രനടൻ ആണ് ഗാരി കൂപ്പർ . ഇദ്ദേഹം അഭിനയിച്ച മികച്ച ചിത്രങ്ങൾ എ ഫെയർ വെൽ റ്റു ആംസ്, ഫോർ ഹൂം ദ ബെൽ ടോൾസ്, സാർജന്റ് യോർക്ക്, ഹൈനൂൺ എന്നിവയാണ്. രണ്ടു തവണ അക്കാദമി അവാർഡ് കരസ്ഥമാക്കി. 1960-ൽ സ്‌പെഷൽ അക്കാദമി അവാർഡും നേടി. )
1851 – അഡോൾഫ് വോൺഹാർനാക് – ( ക്രിസ്തുമതത്തിന്റെ വിശ്വാസ സംഹിതയേയും ചരിത്രത്തേയും കുറിച്ച് ഒട്ടേറെ ഗ്രന്ഥങ്ങൾ രചിക്കുകയും ആദിമ ക്രിസ്തീയ രചനകളിന്മേൽ യവനദർശനം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം തുറന്നു കാട്ടുകയും, ആദ്യകാല സഭയിൽ ഉരുത്തിരിഞ്ഞ സിദ്ധാന്തങ്ങളുടെ വിശ്വസനീയത പരിശോധിക്കാൻ ക്രിസ്ത്യാനികളോടാവശ്യപ്പെടുകയും, യവനദർശനത്തിന്റെ ഭൂമികയിൽ വികസിച്ചു വന്ന ക്രിസ്തീയചിന്ത, യേശുവിന്റെ സന്ദേശത്തിന്റെ കാതലിനെ മറച്ചുകളഞ്ഞെന്നും, സിദ്ധാന്തങ്ങളുടെ പുറം തോടിനുള്ളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ക്രിസ്തുസന്ദേശത്തിന്റെ മൂലസത്തയെ വീണ്ടെടുക്കാൻ ചരിത്രപരമായ വിമർശനരീതി ഉപയോഗിക്കേണ്ടതുണ്ടെന്നും പഠിപ്പിക്കുകയും ചെയ്ത പ്രമുഖ ജർമ്മൻ ദൈവശാസ്ത്രജ്ഞനും ക്രിസ്തീയ സഭാചരിത്രകാരനുമായിരുന്ന അഡോൾഫ് വോൺഹാർനാക്ക് )
1892 – മാർഷൽ ടിറ്റൊ – ( രണ്ടാം ലോകയുദ്ധാനന്തരം യുഗോസ്ലാവിയയിൽ കമ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ മുൻ പ്രസിഡന്റും ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന ജോസിപ് ബ്രോസ് ടിറ്റോ എന്ന മാർഷൽ ടിറ്റോ )
1928 – ടി ജെ എസ് ജോർജ് – ( ഇപ്പോൾ ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സി’ന്റെ പത്രാധിപസമിതി ഉപദേശകനും എഴുത്തുകാരനും പത്രപ്രവർത്തകനും ജീവചരിത്രകാരനുമായ ടി.ജെ.എസ്. ജോർജ് എന്നറിയപ്പെടുന്ന തയ്യിൽ ജേക്കബ് സണ്ണി ജോർജ് )
1972 – മുൻ ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററായിരുന്ന ഉപുൽ ചന്ദന“`
➡ _*മരണം*_
“`1858 -ഷേർ സിംഗ് അട്ടാരിവാല – ( രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സിഖ് സൈന്യത്തിന്റെ നേതൃത്വം വഹിച്ച സിഖ് സാമ്രാജ്യത്തിലെ ഒരു ദർബാർ അംഗവും സൈനികനുമായിരുന്ന ഷേർ സിങ്അട്ടാരിവാല )
2011 – വില്ലാർഡ് ബോയിൽ – ( കനേഡിയൻ ഫിസിഷ്യനും അക്കാഡമീഷ്യനും നോബെൽ സമ്മാന ജേതാവും ആയ വില്ലാർഡ് ബോയിൽ )
2014 – നസിം അൽ ഹക്കാനി – (തുർക്കി സൂഫി ആത്മീയ നേതാവായിരുന്നു)“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _Password day_
⭕ _റേഡിയോ ദിനം_( റഷ്യ ) – അലക്സാണ്ടർ പോപ്പൊവ് ആദ്യ റേഡിയൊ റിസീവർ കണ്ടു പിടിച്ചതിന്റെ ഓർമ്മ_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴