09-05-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`1502 – ക്രിസ്റ്റഫർ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേയുമുള്ള യാത്രക്ക് സ്പെയിനിൽ നിന്നും പുറപ്പെട്ടു.

1901 – ഓസ്ട്രേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനം മെൽബണിൽ നടന്നു.

1945- ജർമ്മനി നിരുപാധികം കീഴടങ്ങിയതായി റുസ്സിയ യും മറ്റു സഖ്യകക്ഷികളോടൊപ്പം കരാർ ഒപ്പ് വച്ചത് സ്ഥിതീകരിച്ചു.

1874- മുംബൈയിൽ ആദ്യ കുതിര വലിക്കുന്ന ബസ് ഓടുവാൻ തുടങ്ങി

1877- റൊമാനിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

1927 – ഓസ്ട്രേലിയൻ പാർലമെന്റ് മെൽബണിന് പകരം കാൻബറയിൽ യോഗം ചേരാൻ തുടങ്ങി.. കാൻബറ ഓസ്ട്രേലിയൻ തലസ്ഥാനമായി

1945- രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു

1960- നൈജീരിയ കോമൺവെൽത്ത് അംഗത്വം സ്വീകരിച്ചു.

1960- ലോകത്തു ആദ്യമായി, ഗർഭനിരോധന ഗുളികകൾക്ക് അമേരിക്ക നിയമ പ്രാബല്യം നൽകി.

1966- ഷോളയാർ ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു.

1982- ഇന്ത്യയിൽ വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള ആദ്യ തെരഞ്ഞടുപ്പ് എറണാകുളം ജില്ലയിലെ പറവൂരിൽ നടന്നു. വി ശിവൻപിള്ള (CPI) ആയിരുന്നു വിജയി

1984- ഫൂ ദോർജി ഓക്സിജനില്ലാതെ എവറസ്റ്റ് കീഴടക്കി

1988- ഓസ്ട്രേലിയയുടെ പുതിയ പാർലമെന്റ് മന്ദിരം എലിസബത്ത് 2 രാജ്ഞി ഉദ്ഘാടനം ചെയ്തു.

2004- ചെച്നിയൻ പ്രസിഡന്റ് അഖ്‌മേഡ് കാഡിരോവ് മൈൻ ആക്രമണത്തിൽ വധിക്കപ്പെട്ടു

2007- കേരള കലാ മണ്ഡലത്തെ കൽപ്പിത സർവകലാശാലയായി പ്രഖ്യാപിച്ചു.

2009- ജേക്കബ് സുമ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയി അധികാരമേറ്റു

2014- ഉദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാണിക്കാനുള്ള വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം നിലവിൽ വന്നു

2015- അsൽ പെൻഷൻ യോജന പദ്ധതി ആരംഭിച്ചു

2015- 120 ലക്ഷം പേർ പങ്കെടുത്ത ലോകത്തെ എറ്റവും വലിയ മിലിറ്ററി പരേട് മോസ്കോയിൽ വിജയ ദിനം കൊണ്ടാടാനായി നടന്നു.

1927 – ഓസ്ട്രേലിയൻ പാർലമെന്റ് കാൻബറയിൽ ആദ്യമായി സമ്മേളിച്ചു.“`

➡ _*ജന്മദിനങ്ങൾ*_

“`1907 – മേക്കൊല്ല പരമേശ്വര പിള്ള – ( മലയാള ഹാസ്യചരിത്രം, ഹാസ്യദര്‍ശനം തുടങ്ങിയ രചനകളിലൂടെ പ്രസിദ്ധനായ മേക്കൊല്ല പരമേശ്വരന്‍പിള്ള )

1540 – മഹാറാണ പ്രതാപ്‌ സിംഗ്‌ – ( മറ്റു രജപുത്ര രാജാക്കന്മാർ സാമന്തരാജാവായി അക്ബറിനു കപ്പം കൊടുത്ത് പോന്നിരുന്നപ്പോൾ
മുഗൾ രാജാവായിരുന്ന അക്ബറിനു യുദ്ധത്തിൽ തോൽപ്പിക്കാനാകാത്ത മേവാർ മഹാരാജാവായിരുന്ന മഹാറാണ പ്രതാപ് സിംഗ്‌ )

1992 – സായി പല്ലവി – ( പ്രേമം , അതിരൻ ,കലി തുടങ്ങിയ മലയാള ചിത്രങ്ങളിലും മാരി 2 തുടങ്ങി നിരവധി തമിഴ്‌ തെലുഗ്‌ സിനിമകളിലും നായികയായ. സായി പല്ലവി )

1866 – ഗോപാല കൃഷ്ണ ഗോഖലെ – ( ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റും,സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപംകൊടുക്കുകയും ചെയ്ത ഗോപാലകൃഷ്ണ ഗോഖലെ )

1920 – റിച്ചാർഡ്‌ ആഡംസ്‌ – ( മുയലുകളുടെ കഥപറഞ്ഞ 1974ൽ പുറത്തിറങ്ങിയ ചിൽഡ്രൻസ് ക്ലാസിക് ‘വാട്ടർഷിപ്പ് ഡൗൺ’ എഴുതിയ ബ്രിട്ടീഷ് സാഹിത്യകാരൻ റിച്ചാർഡ് ആദംസ്‌ )

1991 – ഹണി റോസ്‌ – ( ബോയ്‌ ഫ്രണ്ട്‌, സൗണ്ട്‌ ഓഫ്‌ ബൂട്ട്‌, മൈ ഗോഡ്‌, ഹോട്ടൽ കാലിഫോർണിയ , ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌, ട്രിവാണ്ട്രം ലോഡ്ജ്‌ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ്‌ )

1131 – ബസവേശ്വരൻ – ( വീരശൈവരുടെ പ്രധാന ആചാര്യനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകയിൽ ജീവിച്ചിരുന്ന ബസവേശ്വരൻ ഒരു സാമൂഹ്യ പരിഷ്കർത്താവും, കവിയും, ദാർശനികനുമായിരുന്ന അദ്ദേഹം സമൂഹത്തിൽ നിലവിലിരുന്ന വർണ്ണധർമ്മാശ്രമത്തിനെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും അതിലൂടെ ഒരു ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. ബസവേശ്വരനാണ് വീരശൈവമതം സ്ഥാപിച്ചതെന്നും, അല്ല പുരാതനമായ ഒരു വിശ്വാസസമ്പ്രദായത്തെ അദ്ദേഹം പുനരുദ്ധരിക്കുകയായിരുന്നുവെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. )

1955 – ടി രാജേന്ദർ – ( തമിഴിലെ നടനും സംവിധായകനും നടൻ സിമ്പുവിന്റെ പിതാവും ആയ ടി രാജേന്ദർ )

1954 – മല്ലികാ സാരാഭായ്‌ – ( പ്രശസ്തയായ ഒരു നർത്തകിയും സാമൂഹിക സന്നദ്ധപ്രവർത്തകയുമാണ്‌ മല്ലിക സാരാഭായ് ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിടേയും പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ്‌ മല്ലിക സാരാഭായ്. ഭരതനാട്യം,കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ നാടകം, ചലച്ചിത്രം, ടെലിവിഷൻ, രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവർ )

1947 – മൈക്കൽ ലെവിറ്റ്‌ – ( രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ് മൈക്കൽ ലെവിറ്റ്. ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെപ്രിട്ടോറിയയിൽ 1947 മെയ് 9 നു ജനിച്ചു. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ ഘടനാജീവശാസ്ത്ത്തിന്റെ ഒരു പ്രൊഫസറായി സേവനം അനുഷ്ഠിയ്ക്കുന്നു. ഡി.എൻ.എ.യെക്കുറിച്ചുള്ള പഠനങ്ങൾക്ക് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചു. 2013 ലെ രസതന്ത്രത്തിനുള്ളനോബൽ സമ്മാനം ലഭിയ്ക്കുകയുണ്ടായി. )“`

➡ _*ചരമവാർഷികങ്ങൾ*_

“`1998 – തലത്‌ മഹമൂദ്‌ – ( മലയാള ചിത്രത്തിനു വേണ്ടി ‘..കടലേ നീല കടലേ…’ എന്ന ഗാനം മലയാളത്തിൽ ആലപിച്ച ഹിന്ദി ചലച്ചിത്ര പിന്നണി ഗായകൻ,നടൻ, ഗസൽഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ തലത് മഹ്മൂദ്‌ )

1874 – ആർച്ച്‌ഡേൽ വിൽസൺ – ( 1857-ലെ ലഹളക്കാലത്തെ ദില്ലി പിടിച്ചടക്കൽ പദ്ധതിയിൽ ബ്രിട്ടീഷ് സേനയുടെ നേതൃസ്ഥാനം വഹിക്കുകയും, ലഹളയുടെ ഭാഗമായി 1858 മാർച്ചിൽ നടന്ന ലക്നൗ പിടിച്ചടക്കൽ ദൗത്യത്തിലും പ്രധാനസ്ഥാനം വഹിക്കുകയും ചെയ്ത ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു പ്രശസ്ത സൈനികനായിരുന്ന ആർച്ച്ഡേൽ വിൽസൺ )

1949 – ടി കെ കൃഷ്ണമെനോൻ – ( ചരിത്രം, മതം, ശാസ്ത്രം, ജീവചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച എഴുത്തുകാരന്‍ മാത്രമല്ല അഭിഭാഷകൻ, കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി മെംബർ, സാഹിത്യ പരിഷത്ത്, സന്മാര്‍ഗപോഷിണി സഭ, കൊച്ചി സാഹിത്യ സമാജം തുടങ്ങിയ സമിതികളുടെ നേതൃത്വം , വിദ്യാവിനോദിനി, മംഗളോദയം എന്നീ മാസികകള്‍ക്ക് വേണ്ടി പ്രവർത്തനം, കൊച്ചി നിയമസഭയുടെ സെക്രട്ടറി, തുടങ്ങിയ സേവനങ്ങൾ കേരളത്തിനു നൽകിയ ‘സാഹിത്യകുശലന്‍’ ടി.കെ.കൃഷ്ണ മേനോൻ )

2013 – ഡോ : എം എസ്‌ ജയപ്രകാശ്‌ – ( കേരള യൂനിവേഴ്സിറ്റി റിസർച്ച് ഗൈഡും കോളേജ് പ്രൊഫസറും,ചരിത്രകാരനും, സാമൂഹിക പ്രവർത്തകനും, ഗ്രന്ഥകർത്താവും ആയിരുന്ന ഡോ. എം.എസ്. ജയപ്രകാശ്‌ )

2014 – അശോകൻ പുറനാട്ടുകര – ( കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംസ്കൃതമാസികയായ ‘ഭാരതമുദ്ര’യുടെ സ്ഥാപകനും ദീർഘകാലപത്രാധിപരും ആയിരുന്ന പ്രമുഖനായ സംസ്കൃതപണ്ഡിതനും സംസ്കൃതഭാഷാ ശാസ്ത്രജ്ഞനുമായിരുന്ന അശോകൻ പുറനാട്ടുകര )

2014 – കെ പുരുഷോത്തമൻ – ( കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാനും അഭിഭാഷകനും സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസം ഘം ജില്ലാ വൈസ് പ്രസിഡന്റുഒ
ആറും ഏഴും കേരള നിയമസഭകളിൽ ഉദുമയിൽ നിന്നുള്ള ജന പ്രതിനിധിയുമായിരുന്ന കെ. പുരുഷോത്തമൻ )

1959 – കർമ്മവീർ ഭാവുറാവു പാട്ടീൽ – ( മഹാരാഷ്ട്രയിലെ പൊതുപ്രവർത്തകനും ദരിദ്രർക്കും കീഴാളർക്കും വിദ്യാഭ്യാസം നൽകാൻ പ്രയത്നിച്ച കർമ്മവീർ ഭാവു റാവ് പാട്ടിൽ )

1986 – ടെൻസിഗ്‌ നോർഗെ – ( തന്റെ 39 മത്തെ പിറന്നാൾ ദിവസം എഡ്മണ്ട് ഹില്ലാരിയുടെ കൂടെ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഷേർപ്പാ ടെൻ സിഗ് എന്നറിയപ്പെടുന്ന നാംഗ്യാൽ വാഗ്ഡി എന്ന ടെൻസിഗ് നോർഗെ )

1791- ഫ്രാൻസിസ് ഹോപ്കിൻസൺ – ( അമേരിക്കൻ പതാകയുടെ സ്രഷ്ടാവ് )

1850 – ജോസഫ് ലൂയിസ് ലുസാക്ക – ( ജലതന്മാത്രകളെ വേർതിരിച്ച ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ )

1978- ആൾഡോ മൊറോ- ( ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി )

1981- ദുർഗാ ബായ് ദേശ്മുഖ് – ( സ്വാതന്ത്ര്യ സമര സേനാനി.. സാമൂഹ്യ പ്രവർത്തക… ആസൂത്രണ കമ്മിഷൻ അംഗമായ ആദ്യ വനിത )

1995- ആബാ ഗാന്ധി – ( മഹാത്മാ ഗാന്ധി ചിത്രത്തിൽ ഗാന്ധിജിയുടെ വടി പിടിച്ചു നടക്കുന്ന കുട്ടിയായി കാണുന്ന വ്യക്തി )

2007 – കെ പി ആർ രയരപ്പൻ – ( സ്വാതന്ത്രസമര സേനാനിയും, പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളുമാണ്‌ കെ.പി.ആർ. രയരപ്പൻ. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, എ.കെ.ജി. , ഇ.എം.എസ് , ഇ.കെ. നായനാർ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള നേതാവാണ്. പ്രമുഖ സ്വാതന്ത്രസമര സേനാനി കെ.പി.ആർ. ഗോപാലന്റെ സഹോദരനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _Wind mill day_

⭕ _Train day_

⭕ _World migratory bird day ( second Saturday in may )_

⭕ _Belly dance day_

⭕ _ബസവേശ്വര ജന്മദിനം_

⭕ _വിജയ ദിനം_
_സോവിയറ്റ് യൂണിയനിലെ ഉക്രെയ്ൻ ഉഴിച്ച് എല്ലാ രാജ്യങ്ങളും നാസി ജർമ്മനി യുടെ മേൽ ‘ഗ്രെയ്റ്റ് പാട്രീയോട്ടിക് വാറി’ൽ കൈവരിച്ച വിജയം ആഘോഷിക്കുന്നു._

⭕ _യൂറോപ്യൻ യൂണിയൻ ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.