🔅 തനിക്ക് ഒന്നുമറിയില്ല എന്ന തിരിച്ചറിവിൽ നിന്നാണ് അറിവിന്റെ ആദ്യപാഠം തുടങ്ങേണ്ടത്.
🔅 എല്ലാ അറിവുകളും വിഷയ കേന്ദ്രീകൃതവും സന്ദർഭാനുസൃതവും ആയിരിക്കും.സർവ്വകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങൾ പോലും നിർദ്ദേശങ്ങൾക്കും നിബന്ധനകൾക്കും വിധേയമാണ്.
🔅 _*ഒന്നും അറിയാത്ത ആരെങ്കിലും ഉണ്ടൊ എന്ന ചോദ്യം പോലെ പ്രസക്തമാണ് എല്ലാമറിയുന്ന ആരെങ്കിലുമുണ്ടൊ എന്ന ചോദ്യവും ..ഇനിയും അറിയാനുണ്ട് എന്ന മനോഭാവം ആണ് അറിവിന്റെ ആരംഭം.*_
🔅 _*വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതം മാത്രമായി ചുരുക്കുമ്പോൾ അറിവ് ചില വിഷയങ്ങളെ മാത്രം അധികരിച്ചാവും . സമ്പാദിക്കുന്ന അറിവിന് തൊഴിൽ നേടുന്നതോടെ പൂർണ്ണ വിരാമവും ആകും .*_
🔅 _*അറിവിന് തുടർച്ചയില്ലെങ്കിൽ, സമയാസമയം അത് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ നേടിയ അറിവ് പോലും കാലാഹരണപ്പെടും*_
🔅 _*ചില പഠനങ്ങൾ തുടർച്ചയാണ്. ചില പഠനങ്ങൾ പഴയതിന്റെ തകർച്ചയും പുതിയതിന്റെ തുടക്കവും ആണ്. മറ്റു ചിലത് മുമ്പ് പഠിച്ചവയുടെ ഓർമ്മപ്പെടുത്തലും തീർച്ചപ്പെടുത്തലും ആണ്. എല്ലാ പഠനങ്ങളിലും സന്നദ്ധവും സുതാര്യവും ആയ മനസ്സ് ആണ് പ്രധാനം.*_
🔅 _*സ്വയം ശൂന്യമാകാനും എന്തിനേയും സ്വീകരിക്കാനും തയ്യാറുള്ളവർക്കെ ജ്ഞാനം സാധ്യമാകു. പുതിയ അറിവുകൾക്കായി നമുക്ക് മനസ്സ് തുറന്ന് പിടിക്കാം .