➡ ചരിത്രസംഭവങ്ങൾ
“`1502 – വെസ്റ്റ് ഇൻഡീസിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് ക്രിസ്റ്റഫർ കൊളംബസ് തുടക്കം കുറിച്ചു.
1812 – ബ്രിട്ടീഷ് പ്രധാനമന്ത്രി, സ്പെൻസർ പെർസിവൽ ലണ്ടനിലെ പൊതുസഭാമന്ദിരത്തിൽ വച്ച് വധിക്കപ്പെട്ടു.
1857 – ഇന്ത്യൻ സ്വാതന്ത്ര്യസമരം:സമരഭടൻമാർ ബ്രിട്ടീഷുകാരിൽ നിന്നും ദില്ലി പിടിച്ചെടുത്തു.
1858 – മിനസോട്ട മുപ്പത്തിരണ്ടാമത് അമേരിക്കൻ സംസ്ഥാനമായി
1867 – ലക്സംബർഗ് സ്വാതന്ത്ര്യം പ്രാപിച്ചു.
1924 – ഗോട്ട്ലിബ് ഡായ്മെറും, കാൾ ബെൻസും ചേർന്ന് മെഴ്സിഡസ്-ബെൻസ് കമ്പനി സ്ഥാപിച്ചു.
1949 – സയാം അതിന്റെ നാമം ഔദ്യോഗികമായി തായ്ലന്റ് എന്നാക്കി.
1949 – ഇസ്രയേൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
1960 – ഗർഭനിരോധനഗുളികകൾ വിപണിയിൽ ആദ്യമായി ലഭ്യമായി.
1987 – ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കൽ ശസ്ത്രക്രിയ അമേരിക്കയിലെ ബാൾട്ടിമോറിൽ നടന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ് ഈ ശസ്ത്രക്രിയ നടത്തിയത്.
2000- ഇന്ത്യയുടെ ജനസംഖ്യ നൂറ് കോടി കവിഞ്ഞു… അസ്താ അറോറ എന്ന പെൺകുട്ടിയുടെ ജനനത്തോടെ
1997 – ഐ.ബി.എം. ഡീപ്പ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടർ ഗാരി കാസ്പ്രോവിനെ ചെസ് മൽസരത്തിൽ തോല്പ്പിച്ച് ഒരു ലോകചാമ്പ്യനായ ചെസ് കളിക്കാരനെ തോല്പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
1998 – ഇന്ത്യ പൊഖ്റാനിൽ മൂന്ന് അണുപരീക്ഷണങ്ങൾ നടത്തി.“`
➡ _*ജനനം*_
“`1979 – അന്തര മാലി – ( ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന അന്തര മാലി )
1979 – പൂജ ബേദി – ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പൂർവ്വ നടിയും ഇപ്പോൾ ടെലിവിഷൻ അവതാരകയുമായ പൂജ ബേദി )
1904 – സാൽവദോർ ദാലി – ( ചിത്രകല , ശിൽപനിർമ്മാണം, ഛായാഗ്രഹണം, സാഹിത്യം, രാഷ്ട്രീയം, ഫാഷൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ജീവിതത്തിന്റെ അതിസങ്കീർണ ഭാവങ്ങളെ രചനകളിലാ വാഹിക്കുകയും, ” പെർസ്സിസ്റ്റൻസ് ഓഫ് വിഷൻ” എന്ന പ്രസിദ്ധ ചിത്രം വരയക്കുകയും ചെയ്ത പ്രതിഭാശാലിയായ സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച് എന്ന സാൽവദോർ ദാലി )
1916 – കാമിലൊ ഹോസെ ഥേല – ( യാഥാതഥ്യ (റിയലിസം )ത്തിന്റെയും ഫലിതത്തിന്റെയും അംശങ്ങൾ ഉൾ ച്ചേർന്ന നോവലുകളും കഥകളും രചിച്ച നോബൽ സമ്മാന ജേതാവും കവിയും നാടകകൃത്തും ആയിരുന്ന സ്പാനീഷ് സാഹിത്യകാരൻ കാമിലൊ ഹോസെ ഥേല )
1918 – റിച്ചാർഡ് ഫിലിപ് ഫെയിൻമാൻ – ( വിദ്യുത് കാന്തിക പ്രതിപ്രവർത്തനങ്ങൾ വിവരിക്കുന്ന ക്വാണ്ടം വിദ്യുത്ഗതിക. ( ക്വാണ്ടം ഇലൿട്രോ ഡൈനാമിൿസ് ) ത്തെ സൈദ്ധാന്തികവും പ്രായോഗികവുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കൃത്യമായ സിദ്ധാന്തമാക്കി മാറ്റിയ നോബൽ സമ്മാന ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാൻ )
1911 – വൈലോപ്പള്ളി ശ്രീധരമെനോൻ – ( മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി ശ്രീധരമേനോൻ )
1895 – പ്രശസ്തനായ ഒരു ദാർശനികനും എഴുത്തുകാരനും പ്രഭാഷകനും ആയിരുന്ന ജിദ്ദു കൃഷ്ണമൂർത്തി )
1932 – കാലടി ഗോപി – ( ഏഴ് രാത്രികൾ അടക്കം പല നാടകകൃതികളും രചിച്ച സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കാലടി ഗോപി)
1912 – സാദത്ത് ഹസൻ. മാൻതൊ – ( തോബാ തെക് സിംഗ് ഖോൽ ദോ, തണ്ടാ ഘോഷ് തുടങ്ങിയ ഇന്ത്യാ വിഭജനത്തിൻറെ അനന്തര ഫലങ്ങൾ തീക്ഷണമായി പകർത്തിയ ചെറുകഥകൾ എഴുതിയ ഒരു പ്രമുഖ ഉർദു ചെറുകഥാകൃത്തായിരുന്ന
സാദത് ഹസൻ മൻതോ )
1995 – ശ്രീലക്ഷ്മി ശ്രീകുമാർ – ( നടിയും നർത്തകിയും നടൻ ജഗതി ശ്രീകുമാറിന്റെ മകളും ആയ ശ്രീലക്ഷ്മി ശ്രീകുമാർ )
1918 – മൃണാളിനി സാരാഭായി – ( ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയും ഡോ വിക്രം സാരാഭായിയുടെ പത്നിയും ആയിരുന്ന മൃണാളിനി സാരാഭായി )
1888 – ആസഫലി – ( അരുണ ആസഫലിയുടെ ഭർത്താവും അമേരിക്കയിലെ ആദ്യ ഇന്ത്യൻ അംബാസഡറും ആയ ആസഫലി )
1752 – ജൊഹാൻ ഫ്രീഡ്രിഷ്. ബ്ലുമെൻബാഷ് – ( പ്രകൃതിചരിത്രവുമായച്ചേർത്ത് മനുഷ്യനെപ്പറ്റി പഠിച്ച ആദ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്ന ജർമ്മൻകാരനായ ശരീരശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനും ആയ ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ് )
1975 – മഞ്ജു പിള്ള – ( തട്ടീം മുട്ടീം തുടങ്ങിയ ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ദേയയായ. അടൂർ ഗോപാലകൃഷ്ണന്റെ ‘അഞ്ചു പെണ്ണുങ്ങൾ ‘അടക്കം നിരവധി ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട നടൻ എസ് പി പിള്ളയുടെ പേര മകൾ കൂടി ആയ മഞ്ജു പിള്ള )
1766 – ഐസക് ഡി’ ഇസ്റയേലി – ( ഓൺ ദി അബ്യൂസ് ഒഫ് സറ്റയർ ,ഡിഫെൻസ് ഒഫ് പൊയട്രി ,അനിക്ഡോട്സ്, കാരക്റ്റേഴ്സ്, സ്കെച്ചസ് ആൻഡ് ഒബ്സർവേഷൻസ് ലിറ്റററി ക്രിട്ടിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ തുടങ്ങിയ കവിതകളും, ക്യൂറീയോസിറ്റീസ് ഒഫ് ലിറ്ററേച്ചർ , മിസലനീസ് , കലാമിറ്റീസ് ഒഫ് ആതേഴ്സ് , ക്വാറൽസ് ഒഫ് ആതേഴ്സ് , അമെനിറ്റീസ് ഒഫ് ലിറ്ററേച്ചർ തുടങ്ങിയ കൃതികളും രചിച്ച ഇംഗ്ലീഷ്കവിയും നിരൂപകനും സാഹിത്യ ഗവേഷകനുമായിരുന്ന ഐസക് ഡി’ഇസ്റയേലി )“`
➡ _*മരണം*_
“`1969 – ടി കെ പത്മിനി – ( വളരെ ചെറിയ കാലയളവിൽ റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്ന 230 ചിത്രങ്ങൾ രചിച്ച, കേരളത്തിലെ അമൃതാ ഷെർഗിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി.കെ പത്മിനി )
1970 – ഡബ്ലിയു എച്ച് ഡിക്രൂസ് – ( ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത നിയമസഭാ സാമാജികന് ഡബ്ല്യു.എച്ച്. ഡിക്രൂസ് )
1956 – വാൾട്ടർ സിഡ്നി ആഡംസ് – ( നക്ഷത്രവർണരാജികളെപ്പറ്റി ആദ്യകാല പഠനങ്ങൾ നടത്തിയ യു. എസ്. ജ്യോതിശാസ്ത്രജ്ഞൻ വാൾട്ടർ സിഡ്നി ആഡംസ് )
1935 – എഡ്വേഡ് ഹെർബർട്ട് തോംസൺ – ( ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു പഠനങ്ങൾ നടത്തി ശ്രദ്ധേയനായ അമേരിക്കൻ പുരാവസ്തു ഗവേഷകൻ എഡ്വേർഡ് ഹെർബെർട്ട് തോംസൺ )
1981 – ബോബ് മാർലി – ( ഗിറ്റാറിസ്റ്റും ഗാനരചിയിതാവു മായിരുന്ന ഒരു ജമൈക്കൻ സംഗീതഞ്ജനായ ബോബ് മാർലി എന്ന നെസ്റ്റ റോബർട്ട് ബോബ് മാർലി )
1988 – കിം ഫിൽബി – ( ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് കാരനും റഷ്യക്ക് വേണ്ടിയും ബിട്ടനു വേണ്ടിയും
ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി അമേരിക്കയിൽ ചാരപ്പണി നടത്തിയ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ഏജന്റ് കിം ഫിൽബി )
2015 – നഫീസത്ത് ബീവി – ( കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയും രണ്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന നഫീസത്തു ബീവി )
1996 – യാസുക്കോ നമ്പ – ( ഏഴു കൊടുമുടികളും കീഴടക്കിയ ഏറ്റവും പ്രായം കൂടി വനിതയും (1996 വരെ), എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയും (1996 വരെ) ആയിരുന്ന ജപ്പാനീസ് പർവതാരോഹക യാസുകോ നമ്പ )
1996 – റോബ് ഹാൾ – ( അഞ്ചു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെങ്കിലും 1996 ൽ പര്യവേഷണത്തിനിടയിൽ ഉണ്ടായ എവറസ്റ്റ് ദുരന്തത്തിൽപെട്ട് മരണമടഞ്ഞ ന്യൂസീലൻഡിൽ നിന്നുള്ള പർവ്വതാരോഹകനായിരുന്ന റോബർട്ട് എഡ്വിൻ ഹാൾ എന്ന റോബ് ഹാൾ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _നാഷണൽ ടെക്നോളജി ദിനം_ _(National Technology day )_
⭕ _വിയറ്റ്നാം : മനുഷ്യാവകാശ ദിനം_
⭕ _Eat what you want day_
⭕ _Accounting day_
⭕ _World ego awareness day_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴