➡ ചരിത്രസംഭവങ്ങൾ
“`1743 – വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ചാൾസ് ഏഴാമനെ തോല്പിച്ച ഓസ്ട്രിയയിലെ മറിയ തെരേസയെ ബൊഹീമിയയുടെ രാജാവായി അവരോധിച്ചു.
1797 – ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമൻ വെനീസ് കീഴടക്കി.
1873 – ഓസ്കർ രണ്ടാമൻ സ്വീഡന്റെ രാജാവായി അവരോധിക്കപ്പെട്ടു.
1890 – കൗണ്ടി ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് മൽസരങ്ങൾ ആരംഭിച്ചു.
1941 – കോൺറാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടർ പുറത്തിറക്കി.
1949 – സോവിയറ്റ് യൂണിയൻ ബെർളിനു മേലുള്ള ഉപരോധം നീക്കി.
1952 – ഗജ് സിങ്ങ് ജോധ്പൂർ മഹാരാജാവായി.
1965 – സോവിയറ്റ് യൂണിയന്റെ ബഹിരാകാശപേടകമായ ലൂണ 5 ചന്ദ്രനിൽ ഇടിച്ചുതകർന്നു.
2007 – പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി കറാച്ചി നഗരത്തിൽ എത്തിയതിനേത്തുടർന്നുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2008 – ചൈനയിലെ സിച്വാനിലുണ്ടായ വുൻച്വാൻ ഭൂകമ്പത്തിൽ 69,000 പേർ മരണമടഞ്ഞു.“`
➡ _*ജനനം*_
“`1945 – കെ ജി ബാലകൃഷ്ണൻ – ( ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ ക്കമ്മീഷന്റെ അദ്ധ്യക്ഷനും ദളിത് വിഭാഗത്തിൽ പെട്ട ആദ്യത്തെ പരമോന്നത ന്യായാധിപനുമായിരുന്ന കെ.ജി. ബാലകൃഷ്ണൻ എന്ന കൊനകുപ്പക്കാട്ടിൽ ഗോപിനാഥൻ ബാലകൃഷ്ണൻ )
1924 – ക്ലാരിബെൽ അലിഗ്രിയ – ( പ്രമുഖ നിക്കരാഗ്വൻ കവിയും നോവലിസ്റ്റും പത്രപ്രവർത്തകയുമായ ക്ലാരിബെൽ ‘അലിഗ്രിയ’ എന്ന തൂലികാ നാമത്തിൽ എഴുതുന്ന ക്ലാരാ ഇസബെൽ അലിഗ്രിയ വിദെസ് )
1954 – രാജാജി മാത്യു തോമസ് – ( കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി .ഐ) പ്രവർത്തകനും മുൻ നിയമസഭാംഗവും പത്രപ്രവർത്തകനും ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മൽസരിക്കുകയും ചെയ്ത രാജാജി മാത്യു തോമസ് )
1926 – സുകുമാർ അഴീക്കോട് – ( പ്രൈമറിതലം മുതൽ പരമോന്നത സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിക്കുകയും കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലർ ആകുകയും മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവും, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗവും, പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരും, സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും,ഗാന്ധിയനും, ഗവേഷകനും, ഉപനിഷത് വ്യാഖ്യാതാവും വിദ്യാഭ്യാസചിന്തകനുമായിരുന്ന സുകുമാർ അഴിക്കോട് )
1929 – ചടയൻ ഗോവിന്ദൻ – ( അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗം, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, കേരള നിയമസഭാംഗം (1977-1979) സിപിഎം സംസ്ഥാന സെക്രട്ടറി, എന്നിനിലയിൽ പ്രവർത്തിച്ച ചടയൻ ഗോവിന്ദൻ )
1939 – ഡോ: ഡാനിയൽ അച്ചാരുപറമ്പിൽ – ( പ്രമുഖ ക്രിസ്തീയ വൈദികനും കേരള ലത്തീൻ സഭയുടെ അധ്യക്ഷനും വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പുമായിരുന്നു ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ )
1952 – സൈനുദ്ദീൻ – ( കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെ മിമിക്രി രംഗത്തേക്ക് വന്ന് ധാരാളം സിനിമകളിൽ ഹാസ്യ പ്രധാമായ അഭിനയം കാഴ്ചവച്ച സൈനുദ്ദീൻ )
1899 -ഇന്ദ്ര ദേവി (യുജിനി ) – ( ഗ്രെറ്റ ഗാർബൊ, ഇവ ഗാബോർ, ഗ്ലോറിയ സ്വാൻസൺ തുടങ്ങിയവരെ. യോഗ പഠിപ്പിച്ച ശ്രീ തിരുമലൈ കൃഷ്ണാചാര്യയുടെ ശിഷ്യയും, റഷ്യക്കാരിയും ആയ യൂജിനി വി പീറ്റർസൺ എന്ന ഇന്ദ്ര ദേവി )
1926 – വിരേൻ ഷാ – ( മുകന്ദ് സ്റ്റീലിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററും, ലോകസഭയിലും, രാജ്യസഭയിലും, മെംബറും വെസ്റ്റ് ബംഗാൾ ഗവർണറും ബി ജെ പിയുടെ ട്രഷറ റും ആയിരുന്ന വിരേൻ ഷാ )
1986 – വിനു മോഹൻ – ( നിവേദ്യം, സൈമ്മിൾ ചട്ടമ്പിനാട് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വുനു മോഹൻ )
1913 – റോസമ്മ പുന്നൂസ് -(ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് റോസമ്മ പുന്നൂസ് . 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കറും റോസമ്മ പുന്നൂസാണ്.
1820 – ഫ്ലോറൻസ് നൈറ്റിംഗേൽ – ( വിളക്കേന്തിയ വനിത എന്ന് അറിയപ്പെടുന്ന, ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ, എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്ന ഫ്ലോറൻസ് നൈറ്റിംഗേൽ )
1907 – കാത്തറീൻ ഹെപ്‌ബേൺ – ( അറുപത് വർഷക്കാലം വെള്ളിത്തിരയിൽ നിറസാനിധ്യം ആയിരുന്ന ഹോളിവുഡ് അഭിനേത്രി കാത്തറീൻ ഹെപ്ബേൺ )“`
➡ _*മരണം*_
“`1977 – വി എം നായർ – ( കവി ബാലാമണിയമ്മയുടെ ഭർത്താവും കമലാദാസിന്റെ അച്ഛനും മാതൃഭുമി യുടെ മാനേജിങ്ങ് ഡയറക്റ്ററും ആയിരുന്ന വടക്കെക്കര മാധവൻ നായർ എന്ന വി എം നായർ )
1999 – കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ – ( കലാമണ്ഡലത്തിലെ ആദ്യ വിദ്യാര്‍ഥിനിയും മോഹിനിയാട്ടം എന്ന കലയെ വള്ളത്തോളിന്റെ പരിഷ്കരണതോടൊപ്പം അതിന്റെ തുടര്‍ച്ചയായി പരിഷ്കരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്ത കലാമണ്ഡലം കല്യാണി കുട്ടിയമ്മ )
2012 – കവിയൂർ രേവമ്മ – ( മലയാളചലച്ചിത്രപിന്നണിഗായികയും കർണാടക സംഗീതജ്ഞയുമായിരുന്ന കവിയൂർ രേവമ്മ എന്നറിയപ്പെടുന്ന ഡോ. സി.കെ. രേവമ്മ )
2014 – ശരത് പൂജാരി – ( ഒഡിയ ഫിലിം ഇൻഡസ്റ്ററിയിലെ ഒരു അറിയപ്പെടുന്ന അഭിനേതാവും, നിർമ്മിതാവും, സംവിധായകനും ആയിരുന്ന ശരത് പുജാരി )
2013 – കൊരമ്പയിൽ അഹമ്മദ് ഹാജി – ( മുസ്ലിം ലീഗ് മുൻ സെക്രട്ടറിയും രാജ്യസഭ അംഗവും ആയിരുന്നു )
2013 – കെ ബിക്രം സിംഗ് – ( ഇൻഡ്യൻ റെയിൽവെ ഉദ്യോഗസ്തനും, ഫിലിം ഫെസ്റ്റിവൽ ഡയറകറ്ററും, പത്രത്തിൽ കോളം റൈറ്ററും, ഡോക്കുമെൻറ്ററി സിനിമ നിർമ്മിതാവും, സിനിമ സംവിധായകനും, എഴുത്തുകാരനും, ആയിരുന്ന കെ ബിക്രം സിംഗ് )
1944 – ഫ്രെഡറിക് ഷില്ലർ ഫൗസ്റ്റ് – ( ഡോ.ജെയിംസ് കിൽഡാരെ എന്ന ഒരു യുവ മെഡിക്കൽ ട്രെയ്നീ കഥാപാത്രത്തെ സൃഷ്ടിച്ച് ആ വൃക്തിയെ ചുറ്റി ധാരാളം സ്തോഭജനകമായ പൈങ്കിളി കഥകൾ എഴുതുകയും കഥകൾ പതിറ്റാണ്ടുകളോളം സിനിമയിലും റേഡിയോ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും കോമിക്കുകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്ത പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ
മാകസ് ബ്രാൻഡ് എന്ന പേരിലും കൂടാതെ ഫ്രെഡ്രിക്ക് ഷില്ലർ ഫൗസ്റ്റ് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ലോക നഴ്സസ്ദിനം_
⭕ _Fibromyalgia awareness day_
( _’ഫൈബ്രോമയാൽജിയ’ എന്ന രോഗത്തെ കുറിച്ച് ബോധവൽക്കരണ ദിനം!_
_മാംസപേശികളിലും എല്ലുകളിലും വേദന വരുത്ത ഒരു രോഗം)_
⭕ _Odometer day_
⭕ _Poem on your pillow day_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴