12-05-2020 പ്രഭാത ചിന്തകൾ

0

🔅 _*സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നത്‌ വളരെ സൂക്ഷ്മതയോടെ ആവണം. കാരണം നല്ലതായാലും ചീത്ത ആയാലും സുഹൃത്തുക്കളുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ മുഴുവൻ പിന്തുടരും .*_

🔅 _*അകപ്പെട്ടു പോകുന്ന സൗഹൃദങ്ങൾക്കും സാഹചര്യങ്ങൾക്കും അപ്പുറത്തേക്ക്‌ വളരാൻ ആർക്കും സാധിക്കില്ല. . ഒരാൾ എന്നും ജീവിക്കുന്ന സാഹചര്യങ്ങൾ ആകും അയാളുടെ ശാരീരിക , മാനസിക പ്രതിരോധ ശേഷിയും മനോഭാവവും തീരുമാനിക്കുക.*_

🔅 _*ഒരാളെ മനസ്സിലാക്കാൻ അയാളുടെ ഏറ്റവും അടുത്ത അഞ്ച്‌ സുഹൃത്തുക്കൾ ആരൊക്കെ എന്ന് തിരിച്ചറിഞ്ഞാൽ മതി . ആ സൗഹൃദത്തിന്റെ സ്വാധീനത്തിൽ നിന്നാകും അയാളുടെ കാഴ്ച്ചപ്പാടുകളും കർമ്മബോധവും രൂപപ്പെടുക.*_

🔅 _*ചങ്ങാതിക്കൂട്ടത്തിന്റെ നിഷ്ഠകൾക്കും ശീലങ്ങൾക്കും അനുസരിച്ച്‌ നിലനിൽക്കാത്തവർ എല്ലാം പുറത്താക്കപ്പെടും . ആ ഭയമാണ്‌ ആത്മബോധം പോലും പണയം വച്ച്‌ ആ സൗഹൃദക്കൂട്ടത്തിൽ തുടരുന്നതിന്‌ പ്രേരിപ്പിക്കുന്നത്‌.*_

🔅 _*താൻ ആരാണെന്ന് തിരിച്ചറിയാൻ പോലും അനുവദിക്കാത്ത കൂട്ടുക്കെട്ടുകളിൽ വീണു പോകുന്നത്‌ കൊണ്ടാണ്‌ പല പറവകളും ഇഴഞ്ഞു നടക്കുന്നത്‌ . അനർഹമായ സ്ഥലങ്ങളിൽ ആരാലും അറിയപ്പെടാതെ ജീവിക്കേണ്ടി വരുന്നു എന്നതാകും സ്വന്തം ജന്മത്തോട്‌ കാണിക്കുന്ന ഏറ്റവും വലിയ അവഹേളനം .*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.