13-05-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

1830 – ഇക്വഡോർ , ഗ്രാൻഡ്‌ കൊളംബിയയിൽ നിന്ന് സ്വാതന്ത്രം നേടി

2007 – കൊച്ചിയിൽ സ്മാർട് സിറ്റി സ്ഥാപിക്കാൻ കേരള സർക്കാരും ദുബായ് ടെക്നോളജി ആൻഡ് മീഡിയാ ഫ്രീ സോൺ അഥോരിറ്റി(ടികോം)യും കരാർ ഒപ്പു വച്ചു

1846 – യു എസ്‌ മെക്സിക്കോക്ക്‌ എതിരെ യുദ്ധം പ്രഖ്യാപിച്ചു

1861 – പാക്കിസ്ഥാനിലെ (അന്നത്തെ ബ്രിട്ടീഷ്‌ ഇന്ത്യ ) ആദ്യ റെയിൽ ലൈൻ കറാച്ചിയിൽ നിന്ന് കൊട്ട്രിയിലേക്ക്‌ ഉൽഘാടനം ചെയ്തു

1952 – രാജ്യസഭയിലെ ആദ്യ സിറ്റിംഗ്‌ നടന്നു

1958 – വെനസ്വലയിൽ സന്ദർശനത്തിനിടെ യു എസ്‌ വൈസ്‌ പ്രസിഡണ്ട്‌ റിച്ചാഡ്‌ നിക്സന്റെ കാർ അക്രമിക്കപ്പെട്ടു..

1967 – ഡോ സക്കീർ ഹുസൈൻ ഇന്ത്യയുടെ മൂന്നാമത്‌ പ്രസിഡണ്ട്‌ ആയി സ്ഥാനമേറ്റു

1981 – മുഹമ്മദ്‌ അലി അഗ്ക റോമിൽ വച്ച്‌ മാർപ്പാപ്പയെ വധിക്കാൻ ശ്രമിച്ചു

1989 – വിദ്യാർത്ഥികൾ ടിയാനന്മെൻ സ്ക്വയറിൽ നിരാഹാര സമരം തുടങ്ങി

1998 – ഇന്ത്യ പൊക്രാനിൽ അണുപരീക്ഷണം നടത്തി“`

➡ _*ജനനം*_

“`1956 – ശ്രീ ശ്രീ രവിശങ്കർ – ( അദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനും ശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കർ )

1981 – സണ്ണി ലിയോൺ ( കരൺജിത്‌ കൗർ വോഹ്‌റ ) – ( അശ്ലീല ചിത്ര നായികയും ഈയിടെ മധുരരാജയിൽ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത സണ്ണി ലിയോൺ )

1984 – ബെന്നി ദയാൽ – ( ഒരു ഇന്ത്യൻ പിന്നണിഗായകനാണ് ബെന്നി ദയാൽ മെയ് 14,1984 കൊല്ലം ജില്ലയിൽ ജനിച്ചു .നിരവിധി ഭാഷകളിൽ പാട്ടു പാടിയിട്ടുണ്ട്. )

1969 – അസദുദ്ദീൻ ഒവൈസി – (
ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടേ ആദ്ധ്യക്ഷനാണ് അസദുദ്ദിൻ ഒവൈസി.ഹൈദരബാദിൽ നിന്നുള്ള ലോക് സഭാ മെമ്പറുമാണ് അദ്ദേഹം )

1964 – സ്റ്റീഫൻ ടൈറോൺ കോൾബർട്ട്‌ – ( അമേരിക്കൻ കോമേഡിയനും, നടനും, ടെലിവിഷൻ അവതാരകനും, എഴുത്തുകാരനുമായ സ്റ്റീഫൻ ടൈറോൺ കോൾബർട്ട്‌ )

1916 – എൻ വി കൃഷ്ണവാരിയർ – ( പത്രപ്രവർത്തനം, വിജ്ഞാന സാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ബഹുഭാഷാപണ്ഡിതനും, കവിയും, സാഹിത്യചിന്തകനും , പുരോഗമന വാദിയുമായ സാഹിത്യ വിമർശകൻ എൻ.വി. കൃഷ്ണവാരിയർ )

1917 – അമ്മന്നൂർ മാധവ ചാക്യാർ – ( എട്ടുപതിറ്റാണ്ടാളം കൂടിയാട്ടത്തിന്റെ അരങ്ങിൽ നിറഞ്ഞുനിൽക്കുകയും ഒട്ടേറെ ആട്ടപ്രകാര‍ങ്ങൾ ചിട്ടപ്പെടുത്തുകയും കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുകയും യുനെസ്കോ കൂടിയാട്ടത്തെ മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത്‌ എന്ന നിലയിൽ അംഗീകരിപ്പിക്കുകയും, കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാർ )

1924 – കെ എൻ രാജ്‌ – ( ഒന്നാം ധനകാര്യ കമ്മിഷന്റെ അംഗവും, ഡൽഹി സർ‌വ്വകലാശാലയില്‍ പ്രൊഫസറും വൈസ്ചാൻസലറും, തിരുവനന്തപുരത്ത് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന് രൂപം കൊടുക്കുകയും അതിന്റെ സ്ഥാപക മേധാവിയാകുകയും ചെയ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെ.എൻ . രാജ്‌ )

1857 – റൊണാൾഡ്‌ റോസ്‌ – ( ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് മെഡിക്കൽ ഡോക്ടറും മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിനു 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വ്യക്തിയുമായ റൊണാൾഡ്‌ റോസ്‌ )

1946 – കടവിൽ ശശി – ( ലോകവാണി സായാഹ്‌നപത്രം, ശശികല മാസിക, വിശ്വപ്രതിഭ മാസിക എന്നിവയിൽ പത്രാധിപസമിതി അംഗമായും, ഫിലിംനാദം വാരികയുടെ ആദ്യത്തെ ചെന്നൈ ലേഖകനായും,ജനയുഗം പത്രാധിപസമിതിയിലും ക്രിട്ടിക്‌സ്‌ വ്യൂ, ഛായ, കേരളദേശം, മനഃശബ്‌ദം, ഞായറാഴ്‌ച, ചലച്ചിത്രം, എക്‌സ്‌പ്രസ്‌, ചിത്രാഞ്ഞ്‌ജലി, കോണ്ടിനന്റ്‌, നിറം എന്നീ ആനുകാലികങ്ങളിൽ എഡിറ്ററായും,നാടകങ്ങൾ, ഏകാങ്കങ്ങൾ, കഥകൾ, നോവലുകൾ ഉൾപ്പെടെ ഇരുപത്തഞ്ചിൽപരം കൃതികളുടെ കർത്താവും,അനേകം ഡോക്കുമെന്ററികൾക്കും ടെലിഫിലിമുകൾക്കും സീരിയലുകൾക്കും സ്‌ക്രിപ്‌റ്റ്‌ എഴുതുകയും ചെയ്ത കടവിൽ ശശി )

1971 – വാണി വിശ്വനാഥ്‌ – ( 1990 കളിൽ മലയാളത്തിലേക്കാൾ ഏറെ തെലുഗ്‌ സിനിമയിൽ നായികയായി വാഴുകയും പിന്നീട്‌ മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും.നടൻ ബാബുരാജിന്റെ ഭാര്യയും ആയ വാണി വിശ്വനാഥ്‌ )

1946 – ഡി വിനയചന്ദ്രൻ – ( നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഒരു ആധുനിക കവിയായിരുന്ന ഡി. വിനയചന്ദ്രൻ )

1916 – സച്ചിതാനന്ദ റൗത്ത്‌ റായി – ( 1986-ൽ ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ഒഡിഷയിലെ പ്രമുഖകവിയും, നോവലിസ്റ്റും, ചെറുകഥാകൃത്തു മായിരുന്ന സച്ചിദാനന്ദ റൗത്ത് റായി )

1918 – ബാലസരസ്വതി – ( ഭരതനാട്യം പാശ്ചാത്യനാടുകളിൽ എത്തിച്ച്‌ വിദേശീയരുടെ പ്രശംസയ്‌ക്കു പാത്രമാക്കിയ നർത്തകരിൽ പ്രമുഖയായിരുന്ന ബാലസരസ്വതി )

1905 – ഫക്രുദ്ദീൻ അലി അഹമ്മദ്‌ – ( 1974 മുതൽ 1977 വരെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നുഫക്രുദ്ദീൻ അലി അഹമ്മദ് )

1792 – ഒമ്പതാം പിയൂസ്‌ മാർപ്പാപ്പ – ( കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മാർപ്പാപ്പയായിരുന്ന ജിയോവാന്നി മരിയ മസ്തായ്-ഫെറേത്തി എന്ന ഒൻപതാം പീയൂസ് മാർപ്പാപ്പ )“`

➡ _*മരണം*_

“`2004 – വി ആർ കൃഷ്ണൻ എഴുത്തച്ചൻ – ( പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിമാര്‍ഗ പ്രവര്‍ത്തകനും, കൊച്ചിയിലും, തിരു-കൊച്ചിയിലും നിയമസഭാംഗവും, കരുണാകരന്റെ രാഷ്ട്രിയ ഗുരുവും കോണ്‍ഗ്രസിന്റെ തൃശൂര്‍ ജില്ലയിലെ മുന്‍ കാല നേതാവും ആയിരുന്ന വി ആർ കൃഷ്ണൻ എഴുത്തച്ഛൻ )

2008 – എ എം കല്യാണ കൃഷ്ണൻ നായർ – ( ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ, എന്നി നിലയിലും മാത്രമല്ല ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത സി.പി.ഐ. നേതാവായിരുന്ന എ.എം. കല്ല്യാണകൃഷ്ണൻ നായർ )

1947 – സുകാന്ത ഭട്ടാചാര്യ – ( രവീന്ദ്രനാഥ ടാഗോറിനോടും കാജി നസ്റൂൾ ഇസ്ലാമിനോടും ഒപ്പം ബംഗാളി കവികളിൽ അഗ്രഗണ്യനായിരുന്ന നാടകകൃത്തും കവിയും ആയിരുന്ന സുകാന്ത ഭട്ടാചാര്യ )

2001 – ആർ കെ നാരായണൻ – ( മാൽഗുഡി ഡെയ്‌സ്, ഗൈഡ് തുടങ്ങിയ നോവലുകൾ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഇന്ത്യൻ നോവലിസ്റ്റുകളിൽ പ്രശസ്തനായ ആർ.കെ. നാരായൺ എന്ന രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി )

2008 – നെയ്യാറ്റിൻകര വാസുദേവൻ – ( കേരളത്തിലെ വളരെ പ്രശസ്തനായ ഒരു കർണാടക സം‌ഗീതജ്ഞനായിരുന്നു നെയ്യാറ്റിൻകര വാസുദേവൻ (1939-2008). കർണ്ണാനന്ദകരമായ സ്വരവും, ഭാഷാവ്യാകരണത്തിലെ അപാരമായ പാണ്ഡിത്യവും വരദാനമായി ലഭിച്ച അദ്ദേഹം‌, ഉന്നതകുലജാതർ മാത്രം അരങ്ങുവാണിരുന്ന കർണാടക സം‌ഗീതമേഖലയിൽ, സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായ ഏതാനും ചിലരിലൊരാളാണ്‌ )

2011 – ബാദൽ സർക്കാർ – ( പാഗൽഘോഡ,ഏവം ഇന്ദ്രജിത്ത് തുടങ്ങി 50 ഓളം നാടകങ്ങൾ എഴുതുകയും സമകാലിക നാടകത്തെ അതിന്റെ ഉള്ളടക്കം കൊണ്ടും ആവിഷ്ക്കാര രീതി കൊണ്ടും തെരുവും വീട്ടുമുറ്റവുമൊക്കെ തീയറ്ററാക്കി മാറ്റുകയും ചെയ്ത ഭാരതത്തിലെ പ്രമുഖ ജനകീയ നാടക പ്രവർത്തകൻ ആയിരുന്ന ബാദൽ സർക്കാർ )

1904 – ഗബ്രിയേൽ ടാർഡിൻ – ( വ്യക്തികളുടെ വിശ്വാസങ്ങളും അഭിലാഷങ്ങളുമാണ് സാമൂഹിക ബന്ധങ്ങളെ നിർണയിക്കുന്നതെന്നും വ്യക്തികളെയും അവരുടെ മനോവ്യാപാരങ്ങളെയും അപഗ്രഥിക്കുന്നതിലൂടെ മാത്രമേ, സമൂഹത്തെ മനസ്സിലാക്കാ നാവുകയുള്ളൂവെന്നും വാദിച്ച ഫ്രഞ്ചു സാമൂഹികചിന്തകനും ക്രിമിനോളജിസ്റ്റുമായിരുന്ന ഗബ്രിയേൽ ടാർഡിൻ )

1930 – ഫ്രിഡ്ചോഫ്‌ നാൻസെൻ – ( 1888ൽ ഗ്രീൻലാൻഡൻറെ അറിയപ്പെടാത്ത ഉൾഭാഗങ്ങളിലേക്ക് പര്യവേഷണം നയിക്കുകയും ആ സമയത്ത് മനുഷ്യൻ എത്തിയ ഭൂമിയുടെ ഏറ്റവും വടക്ക് ഉള്ള പ്രദേശമായിരുന്ന 86°14′ എന്ന അക്ഷാംശ രേഖാപ്രദേശത്ത് ആദ്യമായി എത്തിയതിന്റെ ബഹുമതി കരസ്ഥമാക്കുകയും, 1921 ൽ ലീഗ് ഓഫ് നേഷൻസ്ന്റെ ഹൈകമ്മീഷണർ ഓഫ് റെഫ്യൂജീസ് ആകുകയും, ഒന്നാം ലോകമഹായുദ്ധത്തിൻറെ ഇരകളായ അവനധി അഭയാർഥികളെ പുനരധിവസിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുകയും, ഈ പ്രവർത്തനങ്ങൾക്ക് 1922 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത നോർവെക്കാരനും സാഹസിക യാത്രികൻ, ശാസ്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ഫ്രിഡ്ചോഫ് നാൻസെൻ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _Numeracy Day_

⭕ _Receptionists Day_

⭕ _World cocktail day_

⭕ _Donate a days wages to charity day_

⭕ _റോത്തുമ: (ഫിജിയുടെ കീഴിൽ ഒരു ദ്വീപ്)_
_റോത്തുമ ദിനം ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചന ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.