➡ ചരിത്രസംഭവങ്ങൾ
“`
“`2006 – വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ കേരളത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
1756 – ബ്രുട്ടൻ – ഫ്രാൻസ് സപ്ത വർഷ യുദ്ധം ആരംഭിച്ചു
1804 – നെപ്പോളിയൻ ബോണപ്പാർട്ടിനെ. ഫ്രഞ്ച് സെനറ്റ് ചക്രവർത്തിയായി പ്രഖ്യാപിച്ചു
1860 – എബ്രഹാം ലിങ്കൻ യു എസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനേഷൻ നേടി
1912 – ആദ്യ ഇന്ത്യൻ ചലച്ചിത്രം ദാദാസാഹിബ് ടോമിന്റെ “ശ്രീ പാൻഡലിക് ” മുംബൈയിൽ പ്രദർശിപ്പിച്ചു
1965 – ഇസ്രയേൽ ചാരൻ ഏലി കോഹനെ സിറിയയിൽ തൂക്കിലേറ്റി
1969 – അപ്പോളൊ 10 വിക്ഷേപിക്കപ്പെട്ടു
1974 – ചിരിക്കുന്ന ബുദ്ധൻ എന്ന പേരിൽ ഇന്ത്യ ആദ്യ അണുപരീക്ഷണം നടത്തി
1994 – ഇസ്രയേൽ സേന ഗാസയിൽ നിന്ന് പിന്മാടി
2009 – എൽ ടി ടി ഇ അടിയറവ് പറഞ്ഞു.. നീണ്ട കാല യുദ്ധത്തിന് ശ്രീലങ്കയിൽ അവസാനം“`
➡ _*ജനനം*_
“`1943 – സിപ്പി പള്ളിപ്പുറം – ( ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ച, 130 ഓളം ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം )
1970 – ലെനിൻ രഘുവംശി – ( ‘പീപ്പിൾസ് വിജിലൻസ് കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്റ്സ്’ എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളും ദളിതരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനുമായ ലെനിൻ രഘുവംശി )
1948 – താവർ ചന്ദ് ഗെഹ്‌ലോട്ട് – ( ബി.ജെ.പി നോതാവും പതിനാറാം ലോക്സഭയിലെ സാമൂഹ്യക്ഷേമവകുപ്പു മന്ത്രിയുമായ താവർചന്ദ് ഗെഹ്‌ലോട്ട് )
1936 – കലാമണ്ഡലം കേശവൻ – ( വാനപ്രസ്ഥം, കഥാനായകൻ എന്നീ ചലച്ചിത്രങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ അഭിനയിക്കുകയും,ഫാക്റ്റ് കഥകളി സ്കൂളിൽ അദ്ധ്യാപകനും അറിയപ്പെടുന്ന വാദ്യകലാകാരനും ചലച്ചിത്ര അഭിനേതാവുമായിരുന്ന കലാമണ്ഡലം കേശവൻ )
1933- എച്ച്.ഡി ദേവഗൗഡ – (മുൻ ഇന്ത്യൻ പ്രധാനമന്ത്രി , കർണാടക മുഖ്യമന്ത്രി. )
1995 – പ്രയാഗ മാർട്ടിൻ – ( ഒരു പഴയ ബോംബ് കഥ, രാംലീല, പോക്കിരി സൈമൺ, വിശ്വരൂപം, ഉസ്താദ് ഹോട്ടൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടി പ്രയാഗ മാർട്ടിൻ )
1929 – പ്രൊ : വി രാധാകൃഷ്ണൻ – ( സി.വി. രാമന്റെ മകനും റേഡിയോ അസ്‌ട്രോണമിയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിയും, ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ചുമതലക്കാരനും,ട്രസ്റ്റിയും ആയിരുന്ന പ്രൊഫ.വി.രാധാകൃഷ്ണൻ )
1969 – പശുപതി – ( രജനിക്കൊപ്പം കുസേലൻ, കമലിനൊപ്പം വിരുമാണ്ടി, മുംബൈ എക്സ്പ്രസ് , തിരുപ്പാച്ചി തുടങ്ങി നൂറോളം (നിരവധി മലയാള ചിത്രങ്ങളും പെടും ) ചിത്രങ്ങളിൽ വേഷമിട്ട നടൻ പശുപതി )
1890 – സി പി മാത്തൻ – ( കേരമ്മത്തിലെ ആദ്യ കാല ബാങ്കുകളിൽ ഒന്നായ നാഷണൽ ട്രാവൻകൂർ ആൻഡ് ക്വയിലോൺ ബാങ്ക് ചെയർമാൻ ആയും കേരളത്തിൽ നിന്ന് ആദ്യ പാർലമന്റ് അംഗമായും (തിരുവല്ല ) പിന്നീട് സുഡാൻ അംബാസഡർ ആയും പ്രവർത്തിച്ച സി പി മാത്തൻ )
1927 – എം സി അപ്പുണ്ണി നമ്പ്യാർ – ( കവിയും വടക്കന്‍പാട്ടുകളുടെ സംവാദകനും കേരള സംഗീത അക്കാദമി വൈസ് ചെയര്‍മാനുമായിരുന്ന എം സി അപ്പുണ്ണി നമ്പ്യാർ )
1920 -ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ – ( പോളണ്ടിൽ ജനിച്ച് 1978 മുതൽ 2005 വരെ മാർപ്പാപ്പ ആയിരുന്ന കരോൾ ജോസഫ് വൊയ്റ്റിവ എന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ )
1048 – ഒമർ ഖയ്യാം – ( ഒരു സൂഫി യോഗിയും,റുബാഇയ്യാത്തുകൾ (നാലുവരി കവിതകൾ) എഴുതി, ലോകപ്രശസ്തി നേടിയ പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്ന ഗിയാസുദ്ധീൻ അബുൽ ഫതാഹ് ഉമർ ബിൻ ഇബ്രാഹീം ഖയ്യാം നിഷാബുരി അഥവ ഒമർ ഖയ്യാം )
1872 – ബെർട്രന്റ് റസൽ – ( ബ്രിട്ടീഷ് ദാർശനികനും, യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനും, ചരിത്രകാരനും, സമാജവാദിയും, സമാധാനവാദിയും സാമൂഹ്യസിദ്ധാന്തിയും നോബല്‍ സമ്മാന്‍ ജേതാവും ആയിരുന്ന ബെർട്രാൻഡ് ആർതർ വില്യം റസ്സൽ എന്ന ബെർട്രാൻഡ് റസൽ )
1912 – വാൾട്ടർ സിസുലു – ( ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായി സമരം നയിച്ച പ്രമുഖരിൽ ഒരാളായിരുന്ന വാൾട്ടർ മാക്സ് ഉല്യാട്ടേ സിസുലു എന്ന വാൾട്ടർ സിസുലു )“`
➡ _*മരണം*_
“`1966 – പി മഹേശ്വരി – ( ടെസ്റ്റ് ട്യൂബ് ഫെർട്ടിക്കലൈസേഷൻ സപുഷ്പികളിൽ പ്രായോഗികമാക്കി
ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഇന്ത്യൻ സസ്യഭ്രൂണശാസ്ത്രജ്ഞനായ പി. മഹേശ്വരി എന്ന പഞ്ചാനൻ മഹേശ്വരി )
2008 – വേലുപ്പിള്ള പ്രഭാകരൻ – ( ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരൻ )
2015- അരുണ ഷാൻ ബാഗ് – (ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദ്ദനമേറ്റ് ഞരമ്പ് മുറിഞ്ഞ് 42 വർഷം ശയ്യാവലംബിയായി ജീവിച്ച ആതുര ശുശ്രൂഷക. )
2017- അനിൽ മാധവ് ദവെ – ( നരേന്ദ്ര മോദി മന്ത്രി സഭയിലെ പരിസ്ഥിതി മന്ത്രി )
2012 – ഗാവിൻ പക്കാർഡ് – ( സീസൺ, ആര്യൻ എന്നീ ചിത്രങ്ങളിലൂടെ മലയാളചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ ബ്രിട്ടീഷുകാരനായ ഒരു ഇന്ത്യൻ നടനായിരുന്ന ഗാവിൻ പക്കാർഡ് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ലോക മ്യൂസിയം ദിനം_
⭕ _ലോക ഏഡ്സ് വാക്സിൻ ദിനം_
⭕ _സിറിയ: അദ്ധ്യാപക ദിനം_
⭕ _ശ്രീലങ്ക: വിജയ ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴