🔅കുട്ടികൾക്ക് കുട്ടിത്തം ഒരവകാശമാണ്.. കളിപ്പാട്ടം പൊട്ടിക്കുന്നവനാണ് കുട്ടി. ചുമരിൽ വരക്കുന്നവനാണ് കുട്ടി.. ചുമർ വൃത്തികേടാവുകയല്ല മറിച്ച് കോറി വരച്ച് കോറി വരച്ച് അവൻ ജീവിതത്തിലേക്ക് കേറി വരികയാണ്.
🔅 _*അവർ ചെളിയിൽ കുഴയട്ടെ, മഴ കൊണ്ട് പനി പിടിക്കട്ടെ ,വസ്ത്രം മുഴുവൻ കറയാക്കി പൊടിപിടിച്ച മുഖവുമായി സ്കൂളിൽ നിന്നും വരട്ടെ.
മരത്തിൽ കയറട്ടെ, മറിഞ്ഞു വീഴട്ടെ, പാടത്തിറങ്ങട്ടെ ,പട്ടം പറത്തട്ടെ
🔅 കാരണം പൊട്ടാതെ തകരാതെ അമാരയിലിരിക്കുന്ന കളിപ്പാട്ടങ്ങൾ പൊട്ടിത്തകർന്നു പോയ ഒരു ബാല്യത്തിന്റെ സൂചനകളാണ്.