🔅 മൗനത്തേക്കാൾ വലിയൊരു ഊന്നുവടി വേറെ ഉണ്ടൊ ?
🔅 _*നാം കാണുന്ന ഒരു കാഴ്ച്ചയും പൂർണ്ണമാകണം എന്നില്ല..ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന വരിൽ ആരും മുഴുവൻ കാഴ്ച്ചകളും കണ്ട ആൾ ആവില്ല. തങ്ങൾ കണ്ട താൽക്കാലിക കാഴ്ച്ചകളുടെ അടിസ്ഥാനത്തിൽ വിധി പുറപ്പെടുവിക്കുന്നവർ അപരന്റെ ജീവിതത്തിന് തന്നെ ആവാം സഡൻ ബ്രേക്ക് ഇടുന്നത്.*_
🔅 _*മൗനം ആണ് ഏറ്റവും നല്ല മറുപടി. എല്ലാ കാര്യങ്ങളും എല്ലായ്പ്പോഴും വിശദീകരിക്കാനൊ ബോധ്യപ്പെടുത്താനൊ കഴിയില്ല. സത്യമായത് എല്ലാം സ്വീകരിക്കപ്പെടണമെന്നും സ്വീകാര്യതയുള്ളവ എല്ലാം സത്യം ആകണമെന്നും നിർബന്ധമില്ല .*_
🔅 _*എല്ലാം കണ്ടും കേട്ടും കർത്തവ്യനിരതരായി മാത്രം കടന്നു പോകണമെങ്കിൽ അസാധാരണമായ ആർജവം വേണം.കുറിക്ക് കൊള്ളുന്ന മറുപടികൾ പറയാൻ അവസരം ലഭിച്ചിട്ടും നിശബ്ദമായിരിക്കുമ്പോഴണ് മൗനം വാചാലമാകുന്നത്. , മൗനമാണ് ബലമുള്ള ഊന്നുവടി. സ്വയം വീഴാതിരിക്കാനും അപരനെ വേദനിപ്പിക്കാതിരിക്കാനും …*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅