22-05-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`ബി.സി. 334 – ഗ്രാണിക്കൂസ് യുദ്ധത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേർഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.

1377 – ഗ്രിഗറി പത്താമൻ മാർപ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ ജോൺ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങൾ ഇറക്കുന്നു.

1762 – സ്വീഡനും പ്രഷ്യയും ഹാംബർഗ് ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.

1826 – ചാൾസ് ഡാർ‌വിനെയും വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിൾ പ്ലിമത്തിൽനിന്നു യാത്രയാകുന്നു.

1906 – ഇന്ന് ഒളിമ്പിക്സ് എന്ന പേരിൽ പ്രശസ്തമായ 1906ലെ വേനൽക്കാല ഒളിമ്പിക്സ് ആഥൻസിൽ ആരംഭിക്കുന്നു.

1819- ആവി നിയന്ത്രിത എൻജിൻ ഘടിപ്പിച്ച സാവന്ന എന്ന കപ്പൽ, അറ്റ്ലാന്റിക് സമുദ്രം കടക്കുന്ന ആദ്യ കപ്പലായി.

1990- ഉത്തര, ദക്ഷിണ യെമനുകൾ ലയിച്ച്‌ യമൻ റിപ്പബ്ലിക്ക് രൂപീകൃതമായി

1998 – കേരള നിയമസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

2010 – മംഗലാപുരത്ത്‌ നടന്ന വിമാന അപകടത്തിൽ 166 പേർ കൊല്ലപ്പെട്ടു

1906 – റൈറ്റ് സഹോദരന്മാർക്ക് പറക്കും-യന്ത്രം എന്ന ആശയത്തിന്‌ യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു.

1972 – സിലോൺ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമൺ‌വെൽത്തിൽ ചേരുകയും ചെയ്യുന്നു.

1990 – മൈക്രോസോഫ്റ്റ് വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു.“`

➡ _*ജനനം*_

“`1948 – നെടുമുടി വേണു – ( മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടിവേണു എന്ന കെ. വേണു ഗോപാൽ )

1987 – നൊവാക്‌ ജോക്കോവിച്ച്‌ – ( പ്രശസ്ത സെർബിയൻ ടെന്നീസ്‌ താരം. )

1957 – സീമ – ( അന്തരിച്ച പ്രശസ്തസംവിധായകൻ ഐ.വി ശശിയുടെ ഭാര്യയും പ്രശസ്തയായ ചലച്ചിത്രനടിയുമായ ‘ശാന്തി’ എന്ന സീമ )

1813 – റിച്ചാർഡ്‌ വാഗ്നർ – ( കാല്പനിക കാലഘട്ടത്തിൽ ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീത സം‌വിധായകനും ഇന്നും ഓപ്പറ ഹൗസുകളിൽ അവതരിക്കപ്പെടുന്ന പത്ത് ഓപ്പറകൾ രചിച്ച റിച്ചാർഡ് വാഗ്നർ )

1859 – സർ ആർതർ കോനൻ ഡോയൽ – ( ക്രൈം ഫിക്ഷൻ ഫീൽഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ട് പരിഗണിക്കുന്ന
വിഖ്യാതമായ ഷെർലക് ഹോംസ് ഡിറ്റക്റ്റീവ് കഥകളടക്കം, സയൻസ് ഫിക്ഷൻ കഥകൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ, കവിതകൾ, ഫിക്ഷനിതര കൃതികൾ എന്നിങ്ങനെ വളരെയധികം മേഖലകളിൽ എഴുതിയ, ഭിഷഗ്വരൻ കൂടി ആയിരുന്ന സ്കോട്ടിഷ് എഴുത്തുകാരൻ
സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയൽ )

1907 – ലാറൻസ്‌ ഒലീവിയർ – ( വുതറിങ്ങ് ഹൈറ്റ്സ്, ഹെൻറി വ്വ്‌, ഹാംലെറ്റ്, റിച്ചാർഡ് ഈീീ, റെബേക്ക, മാരാത്തോൺ മാൻ, സ്ലുത്ത്, തുടങ്ങിയ സിനിമകളിലും, ടെലിവിഷൻ പരമ്പരകളിലും, ഷേക്സ്പിരിയൻ നാടകങ്ങളിലും അഭിനയിച്ച പ്രശസ്ത നടൻ ലാറൻസ് ഒലിവിയർ )

1927 – പീറ്റർ മത്തിസൺ – ( കടൽ, മരുഭൂമി, പർവതയാത്രകളെ കുറിച്ചുള്ള മൗലികമായ രചനകള്‍ രചിച്ച അമേരിക്കൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പീറ്റർ മത്തിസൺ )

1928 – റെയ്മണ്ട്‌ ബ്രൗൺ – ( വിമർശനാത്മകവും ചരിത്രപരവുമായ രീതിയിലുള്ള ബൈബിൾ പഠനത്തിന് അമേരിക്കയിൽ തുടക്കം കുറിച്ച ആദ്യത്തെ കത്തോലിക്കാ പണ്ഡിതനായ റെയ്മണ്ട് എഡ്വേർഡ് ബ്രൌൺ )

1922 – കെ കെ വാസു മാസ്റ്റർ – ( അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ച കെ.കെ.വാസു മാസ്റ്റർ )

1931 – എ പി കളക്കാട്‌ – ( വെളിച്ചം കിട്ടി, സംക്രാന്തി, ഇടുക്കി, പോർക്കലി,ചാഞ്ചാട്ടം, അഗ്നിഹോത്രം, കന്നിക്കുളപ്പാല തുടങ്ങിയ കൃതികള്‍ രചിച്ച സാഹിത്യകാരന്‍ എ.പി. കളയ്ക്കാട് എന്ന പേരിലെഴുതിയ കെ. അയ്യപ്പൻപിള്ള )

1408 – താള്ളപ്പാക്ക അന്നമാചാര്യ – ( സംസ്കൃതത്തിലും തെലുഗിലുമായി 32,000 കീർത്തനങ്ങളും ,തെലുഗിൽ 105 ശ്ളോകങ്ങളുൾക്കൊള്ളുന്ന ഒരു ശതകവും ,ആന്ധ്രദേശത്ത് കുടിൽ മുതൽ കൊട്ടാരം വരെ പ്രചരിച്ചിട്ടുള്ള
താരാട്ടുപാട്ടുകളും ഭക്തിഗാനങ്ങളും ഗുരുശിഷ്യ സംവാദരൂപത്തിലുള്ള ദാർശനിക കവിതകളും എഴുതിയ നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും ആയിരുന്ന തെലുഗു കവി താള്ളപ്പാക്ക അന്നമാചാര്യ )

1774 – രാജാറാം മോഹൻറോയ്‌ – ( ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവുംആദ്യകാല സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന രാജാ റാം മോഹൻ റോയി )

1944 – വൈക്കൊ – ( തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷി ആയ എം ഡി എം കെ യുടെ നേതാവ്‌ )

1908 – രത്തനാ പെസ്റ്റോൺജി – ( തായ് സിനിമാ സംവിധായകനും നിർമ്മിതാവും തിരക്കഥാകൃത്തും സിനിമാട്ടോഗ്രാഫറും ആധുനിക തായ് സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന റത്തനാ പെസ്റ്റോൺജി )

1937 – ആചാര്യ നരേന്ദ്ര ഭൂഷൺ – ( മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയായ ആർഷ നാദത്തിന്റെ സ്ഥാപക പത്രാധിപരും, വേദപണ്ഡിതനും ,വാഗ്മിയും, പ്രാസാധകനുമായിരുന്ന ആചാര്യ നരേന്ദ്രഭൂഷൺ )“`

➡ _*മരണം*_

“`1991 – എസ്‌ എ ഡാങ്കെ – ( ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെയും ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെയും സമുന്നതനായ നേതാവും ഉജ്ജ്വല വാഗ്മിയും മികച്ച പാർലമെന്റേറിയനും 1962 മുതൽ 1964 വരെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്നീട് 1978 വരെ സി.പി.ഐ.യുടെയും ചെയർമാനും, കോൺഗ്രസ് പക്ഷപാതിത്വത്തിന്റെ പേരിൽ 1981-ൽ സി.പി.ഐ.-ൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശ്രീപദ് അമൃത് ഡാങ്കെ എന്ന എസ്.എ. ഡാങ്കെ )

2000 – ബഹദൂർ – ( അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടന്‍റെയും, സഹസനടന്‍റെയും നായകന്‍റെയും ഒക്കെ വേഷം കെട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മലയാളത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്ര നടൻ ബഹദൂർ )

1966 – പി അനന്തൻ പിള്ള – ( മദ്രാസ് സർവകലാശാലയിലെ അക്കാദമിക് കൌൺസിൽ മെമ്പർ, എം.എ. മുതലായ ഉന്നത പരീക്ഷകളുടെ ചെയർമാൻ, അണ്ണാമല സർവകലാശാലയിൽ ബോർഡ് ഒഫ് സ്റ്റഡീസ് അംഗവും മുഖ്യപരീക്ഷകനും, തിരുവിതാംകൂർ സർവകലാശാലയിൽ സെനറ്റുമെമ്പർ, വിദ്യാഭിവർധിനി മഹാസഭയുടെ കാര്യദർശി, തിരുപ്പതിയിൽ ചേർന്ന പൌരസ്ത്യഭാഷാസമ്മേളനത്തിൽ തിരുവിതാംകൂർ ഗവൺമെന്റ് പ്രതിനിധി, വളരെ പ്രശസ്തമായിരുന്ന സഹൃദയ മാസികയുടെ എല്ലാ ചുമതലയും വഹിച്ച മലയാള സാഹിത്യകാരനായിരുന്ന ‍പി. അനന്തൻപിള്ള )

2017 -കെ അനിരുദ്ധൻ – ( മുതിര്‍ന്ന സിപിഐ എം നേതാവും സ്വാതന്ത്യ്ര സമര സേനാനിയും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന കെ അനിരുദ്ധൻ )

2007 -പെമ്പ ഡോമ ഷെർപ്പ – ( മൌണ്ട് എവറസ്റ്റിൽ വടക്കെ ഭാഗാത്ത് നിന്നും കയറിയ ആദ്യത്തെ നേപ്പാളി പർവതാരോഹയും, വടക്കും തെക്കും ഭാഗത്തു കൂടെ കയറിയ രണ്ടാമത്തെ ആളും, രണ്ടു പ്രാവിശ്യം എവറസ്റ്റ് കീഴടക്കിയ ആറു സ്ത്രീകളിൽ ഒരാളും ആയിരുന്ന പെമ്പ ഡോമ ഷേർപ്പ )

1885 – വിൿടർ യൂഗൊ – ( പാവങ്ങൾ , നോത്ര്ദാമിലെ കൂനൻ , എന്നീ വിശ്വവിഖ്യാത കൃതികൾ എഴുതിയ ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും രാഷ്ട്രതഞ്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്ന വിക്ടർ-മരീ യൂഗോ എന്ന വിക്റ്റർ യൂഗോ )

1545- ഷേർഷാ സൂരി – ( മുഗൾ ചക്രവർത്തിയായ ഹുമയൂണിനെ തോൽപ്പിച്ച് ഡൽഹി ചക്രവർത്തിയായ വ്യക്തി )

1802 – മാർത്താ വാഷിങ്ടൺ – ( ലേഡി വാഷിങ്ടൺ എന്നറിയപ്പെട്ട അമേരിക്കൻ സ്ഥാപക പ്രസിഡണ്ട് ജോർജ് വാഷിങ്ടണിന്റെ ഭാര്യ )

1954 – സർ ആർതർ റോളണ്ട്‌ ക്ണാപ്പ്‌ – ( മദിരാശി (മദ്രാസ്) എക്സിക്യൂട്ടിവ് കൗൺസിലിൽ റവന്യു മെംബറും, മലബാർ ജില്ലയുടെ അസിസ്റ്റന്റ് കളക്ടറും മജിസ്ട്രേട്ടുമായിരുന്ന ബ്രിട്ടീഷ് സിവിൽ ഉദ്ദ്യോഗസ്ഥൻ സർ ആർതർ റോളണ്ട്‌ ക്ണാപ്പ്‌ )

337 – ശ്രേഷ്ഠനായ കോൺസ്റ്റന്റൈൻ – ( റോമൻ ചക്രവർത്തി (ജ. 272)“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ലോക ജൈവവൈവിധ്യദിനം_

⭕ _ലോക ‘ഗോത്ത്’ ദിനം_

_ഗോത്തിക് സംഗീതദിനമായി പലരാജ്യങ്ങളിലും ആചരിക്കുന്നു._
.

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like
Leave A Reply

Your email address will not be published.