🔅 _*നിരന്തര പരിശ്രമം മാത്രം ആണ് ഒരാളെ വിജയവഴിയിൽ നില നിർത്തുന്നത്. നിരന്തരം എന്ന വാക്ക് വൈശിഷ്ട്യത്തിന്റെ പര്യായമായി തന്നെ ഉപയോഗിക്കണം . എത്ര നാൾ മികവോടെ തുടരുന്നു എന്നതാണ് എത്ര മികവോടെ നിലനിൽക്കുന്നു എന്നതിനടിസ്ഥാനം..*_
🔅 _*പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ് എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക .*_
🔅 _*എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ ‘വളരാൻ ഇനിയുമുണ്ട്’എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്.*_
🔅 _*ഒരു തവണ വിജയിക്കാൻ നൂറു തവണ പരാജയപ്പെട്ടിട്ടുണ്ടാകും. ഒരു ശരിയിലേക്കെത്താൻ ആയിരം തെറ്റുകൾ വരുത്തിയിട്ടുണ്ടാകും . അവസാനത്തെ ഒരു ശരി കാണാനും അഭിനന്ദിക്കാനും ഒരുപാട് പേർ ഉണ്ടാകും . എന്നാൽ മുമ്പ് ആരുമറിയാതെ നീന്തിക്കയറിയ സങ്കടക്കടലുകൾ , പരിഹാസങ്ങൾ ഇവക്കൊന്നും വിലയിടാൻ ആർക്കുമാവില്ല.*_
🔅 _*എത്തിയ ഉയരത്തിൽ തുടരണമെങ്കിൽ ഇച്ഛാശക്തിയും നിരന്തര പരിശ്രമവും വേണം.*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅