➡ ചരിത്രസംഭവങ്ങൾ
“`1430 – ജൊവാൻ ഓഫ് ആർക്ക് ബുർഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
1533 – ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
1568 – നെതർലൻഡ്സ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1915 – ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേർന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
1929 – സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി.
1911 – ന്യുയോർക്ക് പബ്ലിക് ലൈബ്രറി ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടു
1939 – യു എസ് നേവി സബ് മറൈൻ യു എസ് എസ് സ്ക്വാലൂസ്. ന്യു ഹാമ്പ്‌ഷെയറിൽ വച്ച് ടെസ്റ്റ് ഡ്രൈവിനിടെ മുങ്ങി 24 നാവികർ മരിച്ചു
1848- യു എസ് കോൺസൽ ജനറൽ തോമസ് സി വാസൻ ജറുസലേമിൽ കൊല്ലപ്പെട്ടു
1951 – ടിബറ്റ് ചൈനയുമായി സെവന്റീൻ പോയന്റ് കരാർ ഒപ്പ് വച്ചു
1960 – ചിലിയിൽ ഉണ്ടായ. ഭൂമികുലുക്കത്തെ തുടർന്ന് ഉണ്ടായ സുനാമിയിൽ. ഹവായി തീരത്ത് 61 പേർ മരണപ്പെട്ടു
1995 – ജാവ പ്രോഗ്രാമിംഗ് ലാംഗുവേജ് വേർഷ്യൻ 1 പുറത്തിറങ്ങി
2017 – ഫിലിപ്പീൻ പ്രസിഡണ്ട് മിൻഡനാവൊയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
2019 – ലോകസഭ തിരഞ്ഞെടുപ്പ് റിസൾട്ട് പുറത്ത് വന്നു. കേന്ദ്രത്തിൽ. ബി ജെ പി അധികാരത്തിൽ , കേരളത്തിൽ യു ഡി എഫ് 19 സീറ്റ് നേടി .
2013 – ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും പിന്നാലെ തമിഴിനും സംസ്കൃതത്തിനും തെലുഗിനും കന്നഡക്കും ഒപ്പം മലയാളത്തിന് കേന്ദ്ര സർക്കാർ ശ്രേഷ്ഠ ഭാഷ പദവി നൽകി ആദരിച്ചു “`
➡ _*ജനനം*_
“`1989 – ഭാമ – (നിവേദ്യം എന്ന ചിത്രത്തിലൂടെ അറിമുഖമായി ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ‘രെകിത രാജേന്ദ്ര കുറുപ്പ്’ എന്ന ഭാമ )
1967 – റഹ്മാൻ – ( എൺപത്കളിൽ മലയാള സിനിമയുടെ ചോക്കളേറ്റ് നായകൻ ആയിരുന്ന പിന്നീട് തമിഴിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടൻ റഹ്മാൻ )
1951 – അനാറ്റൊലി കാർപ്പോവ് – ( ലോകചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ അനാത്തൊളി യുവ്ജ്നെവിച് കാർപ്പോവ് )
1945 – പി പത്മരാജൻ – ( ഒരിടത്തൊരു ഫയൽവാൻ , അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ , തൂവാനത്തുമ്പികൾ , മൂന്നാം പക്കം, ഞാൻ ഗന്ധർവ്വൻ , തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങൾ നമ്മൾക്ക് സമ്മാനിച്ച് അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ
മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, സാഹിത്യകാരനും ആയിരുന്ന പി. പത്മരാജൻ )
1891 – സി കേശവൻ – ( 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയും, കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനും, എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയും, നിവർത്തന പ്രക്ഷോഭണത്തിന്റെ നേതൃത്വം വഹിച്ച സി കേശവൻ )
1926 – പി ഗോവിന്ദപിള്ള – ( മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ പി.ജി. എന്ന പി.ഗോവിന്ദപിള്ള )
1919 – ഗായത്രി ദേവി – ( ലോകത്തിലെ ഏറ്റവും സുന്ദരികളായ പത്തു സ്ത്രീകളിലൊരാളായി ‘വോഗ്’ എന്ന വിഖ്യാത ഫാഷൻ മാസിക ഒരിക്കൽ തിരഞ്ഞെടുത്ത ജയ്പൂർ രാജ്യത്തിൻറെ മൂന്നാമത്തെ മഹാറാണിയും ഇന്ത്യ റിപ്പബ്ലിക്കായശേഷം സ്വതന്ത്രാ പാർട്ടിയുടെ പ്രതിനിധിയെന്നനിലയിൽ മൂന്നുതവണ രാജസ്ഥാനിലെ ജയപുരിൽ നിന്നുള്ള ലോക്സഭാംഗവുമായിരുന്ന രാജമാത എന്ന് വിളിച്ചിരുന്ന ഗായത്രീദേവി )
1908 – ജോൺ ബാർഡീൻ – ( ചരിത്രം മാറ്റിമറിച്ച കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗങ്ങളായ മൈക്രോപ്രൊസസറുകൾ, മെമ്മറി , സെർക്യൂട്ടുകൾ ഇവയുടെ അടിസ്ഥാന നിർമ്മാണഘടകമായ ട്രാൻസിസ്റ്റർ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളായ ജോൺ ബാർഡീ ൻ )
1707 – കാൾ ലിനേയസ് – ( സ്വീഡിഷ് സസ്യശാസ്ത്രജ്ഞൻ )“`
➡ _*മരണം*_
“`1970 – പനമ്പിള്ളി ഗോവിന്ദ മെനോൻ – ( കേരള രാഷ്ട്രീയ ചരിത്രത്തിലെ അഭിഭാഷകനായി പേരെടുക്കുകയും, ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും ,1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും, 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി തിളങ്ങുകയും കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രിയും, ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും ആയിരുന്ന പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ )
1982 – കെ ഈച്ചരൻ – ( ഒന്നാം കേരളാ നിയമസഭയിൽ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ്സ് പ്രവർത്തകൻ കെ. ഈച്ചരൻ )
1906 – ഇബ്‌സൻ – ( കാറ്റ്ലിൻ , ബ്രാന്റ് , പീർ ഗിന്റ് , എമ്പെറർ ആന്റ് ഗലീലിയൻ, എ ഡോൾസ് ഹൌസ്, ഗോസ്റ്റ്സ് , ആൻ എനെമി ഓഫ് ദ് പീപ്പിൾ ,ദ് വൈൽഡ് ഡക്ക് തുടങ്ങിയ നാടകങ്ങള്‍ എഴുതിയ “ആധുനിക നാടകത്തിന്റെ പിതാവ്” എന്ന് അറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്തായ ഹെൻറിൿ ജൊഹാൻ ഇബ്‌സൻ എന്ന ഇബ്സൻ )
1937 – ജോൺ ഡേവിസൻ റോക്ക് ഫെല്ലർ സീനിയർ – ( സ്റ്റാൻഡാർഡ് ഓയിൽ കമ്പനിയുടെ സ്ഥാപകനും, പെട്രോളിയം വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും റോക്ക് ഫെല്ലർ ഫൌണ്ടേഷൻ മുഖാന്തരം പരോപകാര തൽപ്പരതക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കയും ചെയ്ത ജോൺ ഡേവിസൺ റോക്ക് ഫെല്ലർ സീനിയർ )
2015 – ജോൺ ഫോർബ്സ് നാഷ് ജൂനിയർ – ( ഗേയിം തിയറി, ഡിഫറൻഷ്യൽ ജ്യോമറ്ററി, പാർഷ്യൽ ഡിഫറൻഷ്യൽ ഇക്വേഷൻ മുതലായ വിഷയങ്ങളിൽ സ്വന്തമായ പല മൌലീക സിദ്ധാന്തങ്ങളും രൂപികരിച്ച നോബൽ പുരസ്കാര ജേതാവായ
അമേരിക്കൻ കണക്ക് ശാസ്ത്രജ്ഞൻ ജോൺ ഫോർബ്സ് നാഷ് ജൂനിയർ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ലോക ആമ ദിനം_
⭕ _World product day_
⭕ _Title track day_
⭕ _International day to end obstertic fistula -_
⭕ _ജർമ്മനി : ഭരണഘടനാദിനം_
⭕ _മെക്സിക്കൊ: വിദ്യാർത്ഥിദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴