24-05-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`1621 – പ്രൊട്ടസ്റ്റന്റ് യൂണിയൻ ഔപചാരികമായി പിരിച്ചുവിട്ടു.

1830 – സാറ ഹേലിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് (Mary had a little lamb) എന്ന കവിത പ്രസിദ്ധീകരിച്ചു.

1982 – കേരളത്തിൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിലേറി.

1883 – 14 വർഷം നീണ്ട നിർമ്മാണത്തിനു ശേഷം ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലം ഗതാഗത്തിനായി തുറന്നു.

1915 – ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചു.

1961 – സൈപ്രസ് യുറോപ്യൻ കൗൺസിൽ അംഗമായി.

1976 – ലണ്ടനിൽ നിന്നും വാഷിങ്ടൺ ഡി.സി.യിലേക്കുള്ള കോൺകോർഡ് വിമാനസേവനം ആരംഭിച്ചു.

1993 – എറിട്രിയ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടി.

1993 – മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വിൻഡോസ് എൻ.ടി. ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി.

1974 – ഇടുക്കി ആർച്ച് ഡാം പണി പൂർത്തിയായി

1982 – കേരളത്തിൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിൽ

1984 – കാസറഗോഡ് ജില്ല നിലവിൽ വന്നു.

1986 – മാർഗരറ്റ് താച്ചർ, ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി

2000 – 22 വർഷത്തെ അധിനിവേശത്തിനു ശേഷം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻ‌വാങ്ങി.

2001 – 15 വയസ് മാത്രം പ്രായമുള്ള ഷെർപ്പ ടെംബ ഷേരി, എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി.

2002 – റഷ്യയും അമേരിക്കയും മോസ്കോ ഉടമ്പടിയിൽ ഒപ്പു വച്ചു.“`

➡ _*ജന്മദിനങ്ങൾ*_

1944 – പിണറായി വിജയൻ – ( കേരളത്തിന്റെ നിലവിലെ മുഖ്യമന്ത്രിയും സി പി എം നേതാവും ആയ പിണറായി വിജയൻ , ഔദ്യോഗിക രേഖകളിൽ മറ്റൊരു ഡേറ്റ്‌ ആണ്‌ ജന്മദിനമായി കിടക്കുന്നത്‌ എങ്കിലും ഇന്നാണ്‌ യഥാർത്ഥ ജന്മദിനം എന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

1971 – കരമന സുധീർ – ( മലയാള സിനിമയിലെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടനും അന്തരിച്ച കരമന ജനാർദ്ദനൻ നായരുടെ മകനും അധ്യാപകനും ആയ കരമന സുധീർ)

1956 – ബചേന്ദ്രിപാൽ – ( എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രിപാൽ )

1955 – അടൂർ പ്രകാശ്‌ – ( മുൻ എം എൽ എ യും മന്ത്രിയും ആയിരുന്ന , ഇന്നലെ നടന്ന ലാകസഭ വോട്ടെണ്ണലിൽ ആറ്റിങ്ങൽ നിന്ന് ലോകസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്‌ നേതാവ്‌ അടൂർ പ്രകാശ്‌. )

1942 – എൻ പീതാംബര കുറുപ്പ്‌ – ( കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ നിയമസഭ അംഗവുമായ എൻ. പീതാംബരക്കുറുപ്പ്‌ )

1960 – എം വി ജയരാജൻ – ( മുൻനിയമസഭ അംഗവും സി.പി.ഐ(എം) സംസ്ഥാനകമ്മറ്റി അംഗവുമായ എം.വി. ജയരാജൻ )

1914 – എ എൽ ബാഷാം – ( ബ്രിട്ടീഷ്കാരനും, പ്രശസ്ത ഇന്തോളജിസ്റ്റും ചരിത്രകാരനുമായിരുന്ന ആർതർ ലെവ്​ലിൻ ബാഷാം എന്ന എ.എൽ.ബാഷാം )

1885 – പണ്ഡിറ്റ്‌ കറുപ്പൻ – ( പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്ന പണ്ഡിറ്റ് കറുപ്പൻ )

1887 – മേലങ്ങത്ത്‌ അച്യുത മെനോൻ – ( ചെറുപുഷ്പഹാരം,മേലങ്ങൻ കവിതകൾ, വഞ്ചിരാജീയം, രസാ ലങ്കാരശതകം, ഹസ്തരത്നാവലി, തുടങ്ങിയ കവിതാ സംഗ്രഹങ്ങളും, നാടകവും, ചെറുകഥകളും എഴുതിയ സാഹിത്യകാരൻ മേലങ്ങത്ത് അച്യുതമേനോൻ )

1925 – കെ വി സുരേന്ദ്രനാഥ്‌ – ( എഐടിയുസിയുടെ ജനറൽ കൗൺസിൽ അംഗം, ട്രേഡ് യൂണിയൻ കൗൺസിലിന്റെ വൈസ് പ്രസിഡന്റ്, എഐടിയുസി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ,ആറും ഏഴും എട്ടും നിയമസഭകളിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പ്രമുഖ കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.വി. സുരേന്ദ്രനാഥ്‌ )

1936 – പി ആർ രാജൻ – ( കേരളത്തിലെ ഒരു രാജ്യസഭാംഗവും സി.പി.ഐ.എം. നേതാവുമായിരുന്ന പി.ആർ. രാജൻ )

1899 – കാസി നസ്രുൽ ഇസ്ലാം – ( ഹൈന്ദവ മുസ്ലീം മൂല്യങ്ങളെ കൂട്ടിച്ചേർത്ത് പുതിയ രചനാസങ്കേതം സൃഷ്ടിക്കുകയും ഹൈന്ദവ-മുസ്ലിം സമുദായങ്ങളെ താത്വിക മൂല്യങ്ങളെ വെളിവാക്കുന് രചനകൾ രചിക്കുകയും, 600 ക്ലാസ്സിക്കൽ രാഗങ്ങൾ നൂറെണ്ണത്തോളം നാടോടി ഗാനങ്ങൾ, ബാവുൽ ഗാനങ്ങൾ, മറ്റനേകം നാടോടി ഗാനങ്ങൾ , കുട്ടികൾക്കുവേണ്ടിയുളള ഗാനങ്ങൾ, രചിക്കയും ടാഗോറിന്റെ നോവലിന്റെ ആസ്പദമാക്കി ഇറങ്ങിയ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കയും, 1939 ൽ സച്ചിൻ സെൻ ഗുപ്ത സംവിധാനം ചെയ്ത സിറാജ്-ഉദ്-ദൗള എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ എഴുതി സംവിധാനം ചെയ്യുകയും ,കൽക്കട്ട റേഡിയോയിൽ സംഗീത വിഭാഗത്തിൽ നിർമ്മാണത്തിന്റേയും, പ്രക്ഷേപണത്തിന്റേയും തലവനായിട്ട് നിയമിക്കപ്പെടുകയും ചെയ്ത
ബംഗാളിന്റെ ദേശീയ കവിയായി അംഗീകരിക്കപ്പെട്ട
കവിയും, എഴുത്തുകാരനും, സംഗീതജ്ഞനും വിപ്ലവകാരിയുമായിരുന്ന കാസി നസ്രുൾ ഇസ്ലാം )

1819 – വിക്ടോറിയ രാഞ്ജി – ( ബ്രിട്ടേന്റെയും അയർലാന്റിന്റെയും ബ്രിട്ടീഷ്‌ ഇന്ത്യയുടെയും രാഞ്ജിയായിരുന്ന വിക്ടോറിയ രാഞ്ജി )

1686 – ഡാനിയ്‌ ഗാ.ബ്രിയൽ ഫാരൻ ഹീറ്റ്‌ – ( ഗ്ലാസ്സിനകത്ത് രസം നിറച്ച് ചൂട് അളക്കാനുള്ള തെർമോ മീറ്റർ കണ്ട് പിടിക്കുകയും ആ അളവുമാപ്പിനെ സ്വന്തം പേരിൽ അറിയപ്പെടുകയും ചെയ്ത പോളിഷ് ഡച്ച് ഫിസിസ്സ്റ്റും, ഇൻജിനീയറും ഗ്ലാസ് ബ്ലോവറും ആയിരുന്ന ഡാനിയൽ ഗാബ്രിയൽ ഫാരൻഹീറ്റ്‌)

1905 – മിഹായേൽ അലക്സാണ്ടറോവിച്ച്‌ ഷോളഖോഫ്‌ – ( ഡോൺ ശാന്തമായ് ഒഴുകുന്നു എന്ന നോവൽ എഴുതിയ നോബൽ സമ്മാന ജേതാവും റഷ്യൻ സാഹിത്യകാരനുമായിരുന്ന മിഹായേൽ അലക്സാന്റ്റോവിച്ച് ഷോളഖോഫ്‌ )

1940 – ജോസഫ്‌ ബ്രോഡ്‌സ്‌കി – ( സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ച ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്ന ജോസെഫ് ബ്രോഡ്സ്കി)“`

➡ _*ചരമവാർഷികങ്ങൾ*_

“`1924 – ശേഷഗിരി പ്രഭു – ( കൊങ്കണിയായിരുന്നു മാതൃഭാഷയെങ്കിലും മലയാളഭാഷ യിലും വ്യാകരണത്തിലും അതീവ തത്പരനും വ്യാകരണപഠനം കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തിൽ ‘വ്യാകരണമിത്രം’ എന്ന മലയാള വ്യാകരണ ഗ്രന്ഥം രചിച്ച പ്രമുഖ വ്യാകരണപണ്ഡിതരിൽ ഒരാളായ ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു )

1999 – ടി എൻ ഗോപിനാഥൻ നായർ – ( സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പുത്രനും, ആൾ ഇന്ത്യ റേഡിയോയിലെ നാടക നിർമിതാവും, മലയാളി ദിനപ്പത്രം, ചിത്ര ആഴ്ച്ചപ്പതിപ്പ്, സഖി ആഴ്ച്ചപ്പതിപ്പ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും, ‘അനിയത്തി’, ‘സി.ഐ.ഡി.’ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുഒ എഴുതുകയും ചെയ്ത കവിയും സാഹിത്യകാരനു മായിരുന്ന ടി.എൻ. ഗോപിനാഥൻ നായർ )

2000 -മജ്‌റൂഹ്‌ സുൽത്താൻപുരി – ( 1950 കളിലും,1960 കളുടെ ആദ്യത്തിലും ഇന്ത്യൻ സിനിമാ സംഗീതരംഗത്ത് ആധിപത്യം പുലർത്തുകയും, എഴുത്തുകാരുടെ പുരോഗമന പ്രസ്ഥാനത്തിലെ സുപ്രധാന വ്യക്തിത്വവും മനോഹരമായ നിരവധി കവിതകൾ രചിക്കുകയും ചെയ്ത പ്രസിദ്ധനായ ഉർദു കവിയും ഗാന രചയിതാവുമായിരുന്ന മജ്റൂഹ് സുൽത്താൻപുരി )

2010 – തപൻ ചാറ്റർജി – ( സത്യജിത്ത് റെയുടെ സിനിമകളിൽ അഭിനയിച്ച ബംഗാളി അഭിനേതാവായ തപൻ ചാറ്റർജി )

1543 – നിക്കോളാസ്‌ കോപ്പർനിക്കസ്‌ – ( ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനും, സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും തെളിയിക്കുകയും, ധനതത്വശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവും ആയിരുന്ന നിക്കോളാസ് കോപ്പർനിക്കസ്‌ )

1998 – ചാൾസ്‌ ഫ്രെഡറിക്‌ റൈക്രോഫ്റ്റ്‌ – ( ബ്രിട്ടിഷ് മനോവിശ്ലേഷണ വിദഗ്ദ്ധനും, മനോരോഗ ചികിത്സകനും ആയിരുന്ന ചാൾസ് ഫ്രെഡറിക്ക് റൈക്രോഫ്റ്റ്‌ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ഇന്ന് ചെറിയ പെരുന്നാൾ. (ഈദുൽ ഫിത്വർ_

⭕ _എറിട്രിയ : സ്വാതന്ത്ര്യ ദിനം_


_Women’s international day for peace and disarmament._

⭕ _കോമൺവെൽത്ത്‌ ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like
Leave A Reply

Your email address will not be published.