➡ ചരിത്രസംഭവങ്ങൾ
“`1889 – ഈഫൽ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു.
1918 – ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോർജ്ജിയ സ്ഥാപിതമായി.
2006 – 2006ലെ ജാവാ ഭൂകമ്പത്തിൽ 5,700 പേർ മരിക്കുകയും രണ്ടുലക്ഷത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു.
1928- കൊച്ചിയിലെ ആധുനിക തുറമുഖം ഉദ്ഘാടനം ചെയ്തു
1897 – ബ്രാം സ്റ്റോക്കർ രചിച്ച ഡ്രാക്കുള പ്രസിദ്ധീകരിക്കപ്പെട്ടു
1918 – ഡെമോക്രാറ്റിക് റീപ്പബ്ലിക് ഒഫ് ജോർജിയ നിലവിൽ വന്നു
1969 – 8 ദിവസത്തെ പര്യവേക്ഷണത്തിന് ശേഷം അപ്പോളൊ -10 ഭൂമിയിൽ തിരിച്ചെത്തി
1986 -യൂറോപ്യൻ ഫ്ലാഗിന് അംഗീകാരം ആയി
2014- 1984 ന് ശേഷം 30 വർഷത്തെ ഇടവേളക്ക് ശേഷം ഒറ്റ കക്ഷിക്ക് കേവല ഭൂരിപക്ഷം കിട്ടി ഭാരതിയ ജനതാ പാർട്ടിയുടെ നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭ അധികാരമേറ്റു.
2007 – സി.പി.എം.ലെ മുതിർന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദൻ,പിണറായി വിജയൻ എന്നിവരെ സി.പി.എം. പൊളിറ്റ് ബ്യൂറോ സസ്പെൻഡ് ചെയ്തു“`
➡ _*ജനനം*_
“`1948 – വി എം സുധീരൻ – ( ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരളത്തിലെ പ്രമുഖ നേതാവും മുൻ ആരോഗ്യ മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ വി.എം. സുധീരൻ )
1954 – ബാബുറാം ഭട്ടാറായി – ( നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്ന മുൻ മാവോവാദിയും ‘നയാ ശക്തി’ എന്ന പുതിയ പാർട്ടിയുടെ സമന്വയാധികാരിയും ആയ ബാബുറാം ഭട്ടാറായി )
1904 – കെ ആർ നാരായണൻ. – ( കേരളനിയമസഭയിൽ വൈക്കം നീയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവായിരുന്ന കെ.ആർ. നാരായണൻ )
1906 – ബി പി പാൽ – ( എൻ.പി 700.എൻ.പി 800.എൻ.പി.809 തുടങ്ങിയ വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും ഭാരതത്തിന്റെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുകയും ചെയ്ത കൃഷിശാസ്ത്രജ്ഞനായ ബഞ്ചമിൻ പിയറി പാൽ എന്ന ബി.പി പാൽ )
1990 -ഫർഹാൻ ഫാസിൽ – ( ഞാൻ സ്റ്റീവ് ലോപ്പസ്, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഫഹദ് ഫാസിലിന്റെ സഹോദരനും സംവിധായകൻ ഫാസിലിന്റെ മകനും ആയ ഫർഹാൻ ഫാസിൽ )
1937 – മനോരമ – ( 50 വർഷത്തിൽ കൂടുതൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന , കോമഡി വേഷങ്ങളിൽ കഴിവ് തെളിയിച്ച, ആന വളർത്തിയ വാനമ്പാടി, ആകാശ കോട്ടയിലെ സുൽത്താൻ തുടങ്ങിയ മലയാളം സിനിമയിലും,തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ 1500-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു തമിഴ് ചലച്ചിത്ര അഭിനേത്രി ആച്ചി എന്ന മനോരമയെയും (യഥാർത്ഥ പേര് ഗോപി ശാന്ത)
1938 – കെ ബിക്രം സിംഗ് – ( ഇൻഡ്യൻ റെയിൽവെ ഉദ്യോഗസ്തനും, ഫിലിം ഫെസ്റ്റിവൽ ഡയറകറ്ററും, പത്രത്തിൽ കോളം റൈറ്ററും, ഡോക്കുമെൻറ്ററി സിനിമ നിർമ്മിതാവും, സിനിമ സംവിധായകനും, എഴുത്തുകാരനും, ആയിരുന്ന കെ ബിക്രം സിംഗ് )
1945 – വിലാസ് റാവു ദേശ്മുഖ് – ( ഘന വ്യവസായ, പൊതുമേഖല, ശാസ്ത്ര സാങ്കേതിക മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയു മായിരുന്ന വിലാസ്റാവ് ദേശ്മുഖ് )
1907 – ജോൺ വെയ്ൻ – ( പരുക്കനായ പുരുഷത്വത്തിനു പ്രതികമായി മുപ്പത് വർഷം അമേരിക്കൻ സിനിമയിൽ തിളങ്ങി നിന്ന അഭിനേതാവും നിർമ്മിതാവും സംവിധായകനും ആയിരുന്ന ഡ്യൂക്ക് എന്ന് ആരാധകർ വിളിച്ചിരുന്ന മാരിയൻ മിഷൽ മോറിസൻ എന്ന ജോൺ വെയ്ൻ )
1951 – സാലി റൈഡ് – ( 1983ൽ ചലഞ്ചറിൽ ബഹിരാകാശയാത്ര നടത്തിയ അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രിക സാലി റൈഡ് )
1478 – ക്ലെമെന്റ് ഏഴാമൻ മാർപ്പാപ്പ (മ. 1534)
1983 – സുശീൽ കുമാർ – ( 2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഗുസ്തിക്കാരൻ സുശീൽ കുമാർ )“`
➡ _*മരണം*_
“`1995 – കമുകറ പുരുഷോത്തമൻ – ( ഈശ്വരചിന്തയിതൊന്നേ മനുജന്”, “ആത്മവിദ്യാലയമേ “, “മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു”,”മധുരിക്കും ഓര്‍മകളെ” സംഗീതമീ ജീവിതം”, “ഏകാന്തതയുടെ അപാര തീരം’ തുടങ്ങി മലയാളികള്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു പിടി ഗാനങ്ങള്‍ പാടിയ പ്രശസ്തനായ പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമൻ )
1996 – ടി കൃഷ്ണൻ – ( ഒന്നും രണ്ടും, കേരളനിയമസഭകളിൽ തൃക്കടവൂർ നിയോകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ്സ് നേതാവായിരുന്ന ടി. കൃഷ്ണൻ )
1934 – ചെമ്പകരാമൻ പിള്ള – ( ഇന്ത്യക്ക് എതിരായി പ്രസംഗിച്ച നാസി നേതാവും ജര്‍മ്മനിയിലെ ഏകാധിപതിയുമായ അഡോള്‍ഫ് ഹിറ്റ്‌ലറെ കൊണ്ട് മാപ്പ് പറയിച്ച ധീരന്‍, ബ്രിട്ടീഷ്‌കാരില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ 1915 ല്‍ കാബൂള്‍ ആസ്ഥാനമാക്കി ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപിച്ചപ്പോള്‍ അതിലെ വിദേശകാര്യമന്ത്രി, മര്‍ദ്ദിത ജനങ്ങളുടെ വിമോചനത്തിന് എമേഴ്‌സനുമായി ചേര്‍ന്ന് ‘ലീഗ് ഓഫ് ദ ഒപ്രസ്ഡ് പീപ്പിള്‍’ എന്ന സംഘടന ഉണ്ടാക്കി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യക്ക് പുറത്ത് ഒരു സേന രൂപവത്കരിക്കാന്‍ സുഭാഷ് ചന്ദ്രബോസിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ സ്വാതന്ത്ര്യപ്രേമി, അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോവിത്സനെ കണ്ട് നീഗ്രോകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത നേതാവ്, ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ്‌കാര്‍ക്ക് പേടി സ്വപ്‌നമായ എംഡന്‍ എന്ന കപ്പലില്‍ ഉപസേനാമേധാവിയായി പ്രവര്‍ത്തിച്ച ധീരന്‍, ഗാന്ധിജി, സുഭാഷ്ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ കണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പ്പറ്റി ചര്‍ച്ച ചെയ്ത നേതാവ് എന്നിങ്ങനെ പല വിശേഷണങ്ങളും ഉള്ള ഇന്ത്യ കണ്ട ധീരനും പ്രതിഭാശാലിയുമായ നേതാവും അവസാനം നാസികളുടെ അടിയേറ്റ് മരിച്ച ഡോ. ചെമ്പകരാമന്‍ പിള്ള )
1908 – മിർസ്സാ ഗുലാം അഹമ്മദ് – ( അഹമദിയ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിർസാ ഗുലാം അഹമദ് )
1955 – ആൽബർട്ടൊ അസ്കാരി – ( ഇറ്റാലിയൻ, ഫോർമുല വൺ റെസ് ഡ്രൈവറും ലോക ചാമ്പ്യനും ആയിരുന്ന ആൽബർട്ടോ അസ്കാരി )
2001 – വിറ്റോറിയൊ ബ്രാം ബില്ല – ( ഇറ്റാലിയൻ, ഫോർമുല വൺ റെസ് ഡ്രൈവറായിരുന്ന വിറ്റോറിയൊ ബ്രാം ബില്ല )
1969 – നോബർട്ട് പൗൾ. ഹാക്കിൻസ് – ( അസ്ട്രേലിയൻ .ഫോർമുല ഡ്രൈവറായിരുന്ന നോബർട്ട് പൗൾ ഹാക്കിൻസ് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _കൊച്ചി തുറമുഖദിനം_
⭕ _World Dracula day_
⭕ _World lindy hop day_
⭕ _Paper air plane day_
⭕ _ഓസ്ട്രേലിയ – ദേശീയ അനുതാപദിനം(National Sorry Day)_
⭕ _പോളണ്ട് – മാതൃദിനം_
⭕ _ജോർജ്ജിയ – ദേശീയദിനം_
🏀🔵🏀🔵🏀🔵🏀🔵🏀🔵🏀