27-05-2020 പ്രഭാത ചിന്തകൾ

0

🔅 ജീവിതത്തിൽ ഒറ്റക്ക്‌ നിന്നാണ്‌ എല്ലാ വിജയങ്ങളും സ്വന്തമാക്കേണ്ടതെന്ന തെറ്റിദ്ധാരണ കൊണ്ടാണ്‌ പലരും ഒറ്റപ്പെട്ട്‌ പോകുന്നത്‌. തനിച്ച്‌ പേര്‌ എടുക്കാനുള്ള താൽപര്യം കൊണ്ടൊ ഒപ്പമുള്ളവരുടെ കഴിവിൽ വിശ്വാസം ഇല്ലാത്തത്‌ കൊണ്ടൊ ആവാം കൂടെ ഉണ്ടായിട്ടും അവരെയൊന്നും കൂടെ നിർത്താത്തത്‌.

🔅 ഒരുമിച്ച്‌ നിന്ന് പോരാടുന്നതിനെ കുറിച്ചൊ ഒരുമിച്ച്‌ നിന്ന് വിജയിക്കുന്നതിനെ കുറിച്ചോ ഉള്ള മുത്തശ്ശി കഥകൾ പോലും കേട്ട്‌ വളരാത്തവർക്ക്‌ അങ്ങനെയുള്ള സാധ്യതകൾ തീർത്തും അപരിചിതം ആയിരിക്കും.

🔅 സ്വയം ശാക്തീകരണത്തിന്റെ അർത്ഥം സ്വന്തം ശരീരത്തെയും മനസ്സിനെയും മാത്രം ഉപയോഗിക്കുക എന്നല്ല. കൂടെ നിൽക്കുന്നവരെ കൂടി വില മതിക്കുക എന്നാണ്‌ .

🔅 എല്ലാം സ്വയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസമോ അഹംബോധമൊ ഉള്ള ആരും ആത്യന്തിക വിജയത്തിന്‌ അർഹരല്ല. അവസാന പടിയിൽ നിന്ന് വരെ ചിലപ്പോൾ താഴെ വീണേക്കാം.”ഞാൻ. മാത്രം മതി’ എന്ന ധാരണയിൽ യാത്ര തുടരുമ്പോൾ ഇടക്കൊന്ന് കാലിടറിയാൽ പോലും പിടിച്ചു കയറ്റാൻ ആരും ഉണ്ടായെന്ന് വരില്ല.

🔅 കൂടെ ഉള്ളവർ ആരെന്നും അവർ എങ്ങനെ എപ്പോൾ ഉപകരിക്കും എന്ന് കണ്ടെത്തുന്നവർ ആണ്‌ യഥാർത്ഥ മൽസരക്ഷമതയുള്ളവർ. കൂടെ നിൽക്കാൻ ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തുന്നവരുടെ പ്രയാണം പതിന്മടങ്ങ്‌ വേഗത്തിൽ ആയിരിക്കും.

You might also like
Leave A Reply

Your email address will not be published.