27-05-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`1937 സാൻ ഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.

1908- അഹമ്മദിയ ഖിലാഫത്ത് പ്രവർത്തനം ആരംഭിച്ചു

1930 – പണിയുമ്പോൾ ഏറ്റവും ഉയരം ഉണ്ടായിരുന്ന ന്യുയോർക്കിലെ 1046 അടി ഉയരം ഉള്ള ക്രിസ്ലർ ബിൽഡിംഗ്‌ തുറന്നു

1933- ഹു ഈസ്‌ എഫ്രൈഡ്‌ ഒഫ്‌ ദി ബിഗ്‌ ബാഡ്‌ വോൾഫ്‌ ‘ എന്ന ഹിറ്റ്‌ ഗാനവുമായി വാൾട്ട്‌ ഡിസ്നിയുടെ. കാർട്ടൂൺ ‘ത്രീ ലിറ്റിൽ പിഗ്സ്‌ ” റിലീസ്‌ ചെയ്തു

1941 – രണ്ടാം ലോക മഹായുദ്ധം , യു എസ്‌ പ്രസിഡണ്ട്‌ ഫ്രാങ്‌ൿലിൻ ഡി റൂസ്‌വെൽറ്റ്‌. രാജ്യത്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

2016 – ബറാക്ക്‌ ഒബാമ ഹിരോഷിമ പീസ്‌ മെമ്മോറിയൽ പാർക്ക്‌ സന്ദർശിച്ചു

1941 രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പടക്കപ്പലായ ബിസ്മാർക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങി ഏകദേശം 2100 പേർ മരണമടഞ്ഞു.“`

➡ _*ജനനം*_

“`1962 – രവിശാസ്ത്രി – ( മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും പിന്നീട്‌ കമന്റേറ്ററും കോച്ചും ആയിരുന്ന രവിശാസ്ത്രി )

1977 – മഹേള ജയവർദ്ധന – ( ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന മഹേല ജയവർദ്ധനെ )

1842 – നിധീരിക്കൽ മാണിക്കത്തനാർ – ( സിറിയൻ ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപികരിക്കുകയും, പിൽക്കാലത്ത് ദീപികയായി മാറിയ നസ്രാണി ദീപികയുടെ സ്ഥാപക പത്രാധിപരാകുകയും, ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും , മാതാവിന്റെ വണക്കമാസം, സൂസൻ ചരിതം, സാംസോൺ ചരിതം, കൃപാവതി, ശോഭരാജവിജയം തുടങ്ങിയ കൃതികൾ രചിച്ച മലയാള സാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്ന നിധീരിക്കൽ മാണിക്കത്തനാർ )

1877 – കോട്ടക്കൽ പി വി കൃഷ്ണവാര്യർ – ( ധന്വന്തരി എന്ന മാസികയുടെ ചുമതലയും ലഷ്മി വിലാസം മാസികയും, ജന്മി എന്ന മാസികയുഒ, ലക്ഷ്മി സഹായം അച്ചുകൂടവും, കവന കൗമുദി മാസികയും വാർഷിക പതിപ്പും, പല ശാഖകളിലായി വളരെയേറെ പുസ്തകങ്ങളും രചിച്ച കോട്ടക്കൽ പി.വി. കൃഷ്ണവാര്യർ )

1924 – കെ ജി നീലകണ്ഠൻ നമ്പൂതിരിപ്പാട്‌ – ( മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവായിരുന്ന കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്‌ )

1927 – മടവൂർ ഭാസി – ( മലയാള നാടകവേദിയുടെ കഥ’, ‘ലഘുഭാരതം’, ‘അര്‍ത്ഥം’, ‘അനര്‍ത്ഥം’, ‘നാട്യശാസ്ത്രം’, ‘അഴിയാത്ത കെട്ടുകള്‍’, ‘അഗ്‌നിശുദ്ധി’ തുടങ്ങിയ കൃതികൾ എഴുതുകയും ആകാശവാണിയിൽ ധാരാളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്ത മടവുർ ഭാസി )

1927 – മലയാറ്റൂർ രാമകൃഷ്ണൻ – ( വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) തുടങ്ങിയ കൃതികൾ എഴുതിയ
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്ന മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ )

1931 – ഒ എൻ വി കുറുപ്പ്‌ – ( പ്രശസ്ത കവിയും ,നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും ഗാനങ്ങൾ രചിക്കുകയും, കുറച്ചു കാലം കേന്ദ്ര സാഹിത്യ അക്കാഡമി മെംമ്പറും, കേരള കലാമണ്ഡലത്തിന്റെ ചെയർമാനും ആയിരുന്ന, ജ്ഞാനപീഠ പുരസ്കാരവും, കേന്ദ്ര സർക്കാരിന്റെ പത്മശ്രീയും , പത്മവിഭൂഷണും, ലഭിച്ചിട്ടുള്ള ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒ.എൻ.വി കുറുപ്പ്‌ )

1951 – ഗ്രേസി – ( പടിയിറങ്ങി പോയ പാർവ്വതി, നരകവാതിൽ, ഭ്രാന്തൻ പൂക്കൾ, പനിക്കണ്ണ്‌ , ഗൗളി ജന്മം തുടങ്ങി നിരവധി കൃതികൾ രചിച്ച ചെറുകഥാകൃത്തും അധ്യാപികയും ആയിരുന്ന എഴുത്തുകാരി ഗ്രേസി )

1928 – ബിപൻ ചന്ദ്ര – ( ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ച ചരിത്രകാരൻ ബിപൻ ചന്ദ്ര )

1922 – ക്രിസ്റ്റഫർ ലീ – ( 250ലധികം സിനിമകളിൽ അഭിനയിക്കുകയും ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനും ഗായകനും ആയിരുന്ന ക്രിസ്റ്റഫർ ലീ എന്ന ക്രിസ്റ്റഫർ ഫ്രാങ്ക് കാരൻഡി ലീ )

1894 – ലൂയി ഫെർഡിനന്റ്‌ സെലിൻ – ( അന്ത്യയാമങ്ങളിലേക്കുള്ള യാത്ര, മരണം തവണകളായി മുതലായ തന്റെ രചനകളിലൂടെ അലങ്കാരഭാഷ കൈവിട്ട്, നിത്യസാധാരണമായ സംസാരശൈലി കൈക്കൊണ്ട് ഒരു പുതിയ ആഖ്യാനശൈലി അവതരിപ്പിക്കുകയും, ഭാഷക്കാണ് ജീവസ്സുള്ളതെന്നും, ആലങ്കാരികഭാഷ ജഡതുല്യമാണെന്നും അഭിപ്രായപ്പെടുകയും, ആക്ഷേപപൂർണവും വിവാദാത്മകവുമായ പദങ്ങളും വ്യംഗങ്ങളും രചനകളിൽ നിറയ്ക്കുകയും. പൊടിപ്പും തൊങ്ങലുമില്ലാത്ത സംസാരഭാഷയെ ഒറ്റയടിക്ക് അച്ചടിഭാഷയാക്കുകയും ചെയ്ത ഫ്രഞ്ചു സാഹിത്യകാരൻ ലൂയി ഫെർഡിനൻഡ് സെലിൻ എന്ന ലൂയി ഫെർഡിനൻഡ് ഒഗസ്റ്റ് ഡെട്ടൂഷ്‌ )“`

➡ _*മരണം*_

“`1964 – ജവഹർലാൽ നെഹ്‌റു – ( ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുകയും. ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, രാജ്യാന്തര തലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചു ശ്രദ്ധ നേടിയ ജവഹർലാൽ നെഹ്രു )

1966 – ഐ സി ചാക്കൊ – ( വ്യാഖ്യാതാവ്, നിരൂപകൻ, ഗവേഷകൻ, ശാസ്ത്രജ്ഞൻ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ പ്രതിപാദിക്കുന്നതിനായി, സാങ്കേതിക പദങ്ങളുണ്ടാക്കുന്നതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്ത ബഹുഭാഷ പണ്ഡിതനായിരുന്ന ഐ.സി. ചാക്കോ )

1978 – മഹാകവി പി കുഞ്ഞിരാമൻ നായർ – ( കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങൾ കവിതകളിലേക്കാവാഹിച്ച മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയും, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകുകയും ചെയ്ത പി എന്നും മഹാകവി പി എന്നും അറിയപ്പെട്ടിരുന്ന പി. കുഞ്ഞിരാമൻ നായർ )

2001 – ഐ സി പി നമ്പൂതിരി – ( കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും, കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ മുഖപത്രമായ പ്രഭാതത്തിന്റെ പത്രാധിപരാകുകയും, പിന്നീട് കമ്മ്യൂണിസ്റ്റായി, മൊറാഴ സംഭവത്തെത്തുടർന്ന് പോലീസിന്റെ പിടിയലകപ്പെടാതിരിക്കാനായി ഒളിവിൽപോകുകയും, പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യുടെ കൂടെ നിൽക്കുകയും, നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേ പൊരുതി, അവർക്കിടയിൽ പരിഷ്കരണത്തിനു നേതൃത്വം നൽകുകയും, യോഗക്ഷേമം എന്ന വാരികയിലൂടെ ഈ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്ത വിപ്ലവത്തിന്റെ ഈറ്റില്ലം എന്ന് വി.ടി. ഭട്ടതിരിപ്പാട് വിശേഷിപ്പിച്ച ഇട്ടിയാംപറമ്പ് ഇല്ലത്തിൽ ജനിച്ച സാമുദായികപരിഷ്കർത്താവും രാഷ്ട്രീയനേതാവുമായിരുന്ന ഐ.സി.പി.നമ്പൂതിരി എന്ന ഇട്ടിയാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി )

2006 – ഒടുവിൽ ഉണ്ണികൃഷ്ണൻ – ( ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ )

2009 – പി സി തോമസ്‌ പന്നിവേലിൽ – ( കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്ന പി.സി. തോമസ് പന്നിവേലിൽ )

2013 – മുട്ടാണിശേരിൽ എം കോയാക്കുട്ടി – ( ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയ കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി )

1983 – സർദാർ ഹുക്കും സിംഗ്‌ – ( ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗവും,രാജസ്ഥാനിലെ ഗവർണറും, അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമായിരുന്ന സർദാർ ഹുക്കം സിംഗ്‌ )

1986 – അജയ്‌ കുമാർ മുഖർജി – ( 1967-ലും 1969-ലും കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) മുഖ്യ പങ്കാളിയായുള്ള ഐക്യമുന്നണി മന്ത്രിസഭകളുടെയും, 1971-ൽ മാർക്സിസ്റ്റിതര ജനാധിപത്യ ഷഡ്കക്ഷിസഖ്യ മന്ത്രിസഭയുടെയും നേതൃത്വം വഹിച്ച് മൂന്നു തവണ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന
ബംഗ്ലാ കോൺഗ്രസിന്റെ സ്ഥാപകൻ അജയ്‌കുമാർ മുഖർജി )

2013 – ജഗജിത്‌ സിംഗ്‌ ലാൽപുരി – ( സിപിഎമ്മില്‍ നിന്ന്‌ വേര്‍പെട്ട്‌ രൂപീകൃതമായ മാര്‍ക്‌സിസ്‌റ്റ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ യുണൈറ്റഡിന്റെ (എംസിപിഐയു) ജനറല്‍ സെക്രട്ടറിയും മുതിർന്ന കമ്യുണിസ്റ്റ് നേതാവും ആയിരുന്ന ജഗ്‌ജിത്‌ സിംഗ്‌ ല്യാല്‍പുരി )

1949 – ലിറോയ്‌ റോബർട്ട്‌ റിപ്ലൈ – ( അമേരിക്കൻ കാർട്ടൂണിസ്റ്റ്‌ , വ്യവസായ സംഘാടകൻ, വാസനാ സിദ്ധമായി നരവംശ. ശാസ്ത്രജ്ഞനും “റി പ്ലെയ്സ് ബിലീവ് ഇറ്റ് ഓർ നോട്ട് ” എന്ന പരമ്പരയുടെ സൃഷ്ടാവും ആയിരുന്ന ലിറോയ് റോബർട്ട് റിപ്ലെ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _Sun screen day_

⭕ _Cellophane tape day_

⭕ _Senior health and fitness day_

⭕ _നൈജീരിയ : ശിശു ദിനം_

⭕ _ബൊലീവിയ : മാതൃ ദിനം_

⭕ _ജപ്പാൻ: നാവിക ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like
Leave A Reply

Your email address will not be published.