ചരിത്രസംഭവങ്ങൾ
“`1644 – ഡെർബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോൾട്ടൺ കൂട്ടക്കൊല നടത്തി.
1918 – ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1918 – അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1940 – രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജർമനിക്ക് കീഴടങ്ങി.
2002 – മാഴ്സ് ഒഡീസി ചൊവ്വയിൽ മഞ്ഞുകട്ടയുടെ വൻ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി.
2008 – നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി പ്രഖ്യാപിച്ചു“`
➡ ജനനം
“`1946 – കെ സച്ചിതാനന്ദൻ – ( കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻസെക്രട്ടറിയും, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ച വ്യക്തിയും, കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ മുൻഎഡിറ്ററും കവിയു മായ കോയമ്പറമ്പത്ത് സച്ചിദാനന്ദൻ )
1965 – സി എസ് സുജാത – ( കമ്മ്യൂണിസ്റ്റ് നേതാവും സൊ പി എം സംസ്ഥാന കമ്മിറ്റിയംഗവും മുൻപാർലമെൻറംഗവുമായ സി.എസ്. സുജാത )
1958 – രാജസേനൻ – ( മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജസേനൻ )
1931 – മൊയ്തു പടിയത്ത് – ( എഴുപതോളം പുസ്തകങ്ങളുടെ കർത്താവും നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധി നേടുകയും, മുസ്ലീം സാമൂഹ്യ പരിവൃത്തം ഉള്ള 100 ദിവസത്തിനു മേൽ ഒരേ പ്രദർശനശാലയിൽ പ്രദർശിപ്പിച്ചിട്ടുള്ള രണ്ടു മലയാള ചിത്രങ്ങളായ ഉമ്മയും കുട്ടി ക്കുപ്പായവും അടക്കം നിരവധി സിനിമകളുടെ കഥയും തിരകഥയും സംഭാഷണവും രചിച്ച ശ്രീ മൊയ്തു പടിയത്ത് )
1989 – പേർളി മാണി – ( കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി )
1883 – വീർ സവർക്കർ – ( ഹിന്ദുത്വസൈദ്ധാന്തികൻ എന്ന നിലയിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനി ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്ന വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കർ )
1923 – എൻ ടി രാമറാവു – ( തെലുഗു ചലച്ചിത്രമേഖലയിലെ ഒരു നടനും, സംവിധായകനും, നിർമ്മാതാവും കൂടാതെ തെലുഗു ദേശം പാർട്ടിയുടെ സ്ഥാപകനും, പ്രവർത്തകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന എൻ.ടി.ആർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നന്ദമുറി തരക രാമറാവു )
1908 – ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിംഗ് – ( ഇഗ്ലീഷ് എഴുത്തുകാരനും, പത്രപ്രവർത്തകനും, നേവൽ രഹസ്യ വിഭാഗ ഉദ്യോഗസ്തനും, ജെയിംസ് ബോണ്ട് നോവലുകൾ എഴുതി പ്രസിദ്ധി ആർജിച്ച ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിംഗ് )“`
➡ മരണം
“`1989 – മുട്ടത്ത് വർക്കി – ( മദ്ധ്യകേരളത്തിലെ സാധാരണ ക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തുകയും സാധാരണ മലയാളികളെ സാഹിത്യലോകത്തേക്ക് കൈപിടിച്ച് ആനയിക്കുകയും ചെയ്ത ജനപ്രീയ എഴുത്തുകാരനും കഥകാരനും ആയിരുന്ന മുട്ടത്ത് വർക്കി )
2001 – ഡോ : കെ ജി അടിയോടി – ( പ്രമുഖനായ ജന്തുശാസ്ത്രജ്ഞനും, ശാസ്ത്ര സാഹിത്യകാരനും, യു പി എസ് സി യിലെ ആദ്യ മലയാളി മെബറും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊ രാളുമായിരുന്ന കേണോത്ത് ഗോവിന്ദൻ അടിയോടി എന്ന ഡോ. കെ.ജി അടിയോടി )
1999 – ബി വിഠലാചാര്യ – ( കന്നടയിലും തെലുങ്കിലും സിനിമകൾ എടുത്ത ഒരു പ്രശസ്ത സിനിമാ സംവിധായകനും നിർമ്മിതാവും തെലുങ്കു സിനിമാലോകത്ത് ജാനപദ ബ്രഹ് മ എന്നറിയപ്പെട്ടിരുന്ന ബി. വിഠലാചാര്യ )
2014 – ആഞ്ചലോ – ( ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും, വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നതും ആയ “ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്” എന്ന വിഖ്യാത ആത്മകഥ എഴുതിയ
പ്രമുഖ അമേരിക്കൻ കവയിത്രിയും മനുഷ്യാവകാശ പ്രവർത്തക യുമായിരുന്ന മായ ആഞ്ചലോ )“`
➡ മറ്റു പ്രത്യേകതകൾ
⭕ World Menstrual hygiene day
_ലോക ആർത്തവ ശുചിത്വ ദിനം_
⭕ ലോക പോഷകാഹാര ദിനം
⭕ നേപ്പാൾ / അസർബൈജാൻ/ അർമേനിയ: പ്രജാതന്ത്ര ദിനം!
⭕ പാകിസ്ഥാൻ :ദേശീയ ദിനം!
⭕ ഫിലിപ്പൈയ്ൻസ്: പതാക ദിനം!