➡ ചരിത്രസംഭവങ്ങൾ
“`1910 – യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
1961 – റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
1774 – ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സർവീസ് കൊൽക്കൊത്തയിൽ ഉദ്ഘാടനം ചെയ്തു
1859 – എലിസബത്ത് ടവറിലെ ബിഗ് ബെൻ ക്ലോക്ക് പ്രവർത്തനം തുടങ്ങി
1879 – ലോകത്തിലെ ആദ്യ ഇലക്ടിക്ക് വാഹനം വിപണിയിലിറക്കി
1884 – ഡോ.ജോൺ ഹാർവി കെല്ലോഗ്, flaked cereal ന് പേറ്റന്റ് നേടി..
1893 – മൈത്രി രാജാവ് നൽകിയ ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ എസ്.എസ്.പെനിസുലാർ എന്ന കപ്പലിൽ സ്വാമി വിവേകാനന്ദൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.
1907 – അമേരിക്കയിലെ ആദ്യ ടാക്സി സർവീസ് ഉദ്ഘാടനം ചെയ്തു
1910 – ദക്ഷിണാഫ്രിക്കൻ യൂണിയനെ, ബ്രിട്ടൻ തങ്ങളുടെ കീഴിലുള്ള ഒരു സ്വതന്ത്ര രാജ്യമാക്കി… Cape of good hope ദക്ഷിണാഫ്രിക്കയുടെ ഭാഗമായി
1977 – ഇന്ത്യൻ കരസേന ആദ്യമായി കാഞ്ചൻ ജംഗ കീഴടക്കി.. കേണൽ നരേന്ദ്ര കുമാർ ആയിരുന്നു പർവതാരോഹക സംഘത്തിന്റെ തലവൻ
1994 – ദക്ഷിണാഫ്രിക്ക ചേരിചേരാ രാജ്യ സമിതിയിലെ 109 മത് അംഗമായി
1999 – നേപ്പാളിൽ ബഹുപാർട്ടി സംവിധാനം നിലവിൽ വന്ന ശേഷം കൃഷ്ണപ്രസാദ് ഭട്ടറായി പ്രഥമ പ്രധാനമന്ത്രിയായി.
2007 – നീണ്ട ഇടവേളക്ക് ശേഷം ജനയുഗം പത്രം പ്രസിദ്ധീകരണം പുനരാരംഭിച്ചു
2008 – ഉസൈൻ ബോൾട്ട് 100 മീറ്റർ 9.72 സെക്കന്റിൽ ഓടിയെത്തി ചരിത്രം സൃഷ്ടിച്ചു.
1987 – ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.“`
“`2007 – പാലക്കാട് എം.പി. എൻ.എൻ.കൃഷ്ണദാസ് ആദ്ദേഹത്തിനെതിരേയുള്ള നിരവധി കേസുകളിൽ പിറ്റികിട്ടാപ്പുള്ളിയായി 2002 മുതൽ കഴിഞ്ഞു വരികയാണെന്ന് കാണിച്ച് മജിസ്റ്റ്ട്രേറ്റ് ചീഫ് ജസ്റ്റീസിന് പരാതി നൽകി.“`
➡ _*ജന്മദിനങ്ങൾ*_
“`1929 – ഡോ : ലീല ഓംചേരി – ( ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള സംഗീതജ്ഞയും കലാഗവേഷകയും അധ്യാപികയുമായ ഡോ. ലീലാ ഓംചേരി )
1957 – സുബ്രതോ ബഗ്ചി – ( ഇന്ത്യൻ വിവരസാങ്കേതികവിദ്യാകമ്പനിയായ മൈൻഡ്ട്രി ലിമിറ്റഡിന്റെ സ്ഥാപകരിൽ ഒരാളും നിലവിലെചെയർമാനുമായ സുബ്രതോ ബഗ്ചി )
1971 – മനോജ് കൂറൂർ – ( ആധുനിക മലയാള കവിതയിൽ വിരളമായി, കവിതയിലൂടെ കഥപറയുന്നശൈലി ഉപയോഗിക്കുന്ന ഉത്തരാധുനികകവികളിൽ ഒരാളായ മനോജ് കുറൂർ )
1971 – ഡോ ഡി ബിജു – ( ‘വീട്ടിലേക്കുള്ള വഴി’യടക്കം പല നല്ല സിനിമകളും സംവിധാനം ചെയ്ത മലയാള ചലച്ചിത്രസംവിധായകനും ഹോമിയോ ഡോക്ടറുമായ ബിജുകുമാർ ദാമോദരൻ എന്ന ഡി. ബിജു )
1969 – ടി ആർ ഉപേന്ദ്രനാഥ് – ( കൊളാഷും ഇൻസ്റ്റലേഷനുകളുമായി സ്വദേശത്തും വിദേശത്തും ധാരാളം പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ശ്രദ്ധേയനായ ചിത്രകാരൻ ടി.ആർ. ഉപേന്ദ്രനാഥ് )
1930 – ക്ലിന്റ് ഈസ്റ്റ്‌വുഡ് ജൂനിയർ – ( ഹോളിവുഡ് ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ‘ഓസ്കാർ’ അവാർഡ് നേടിയ ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയർ )
1958 – പി അയിഷാ പോറ്റി – ( സി പി എം പാർട്ടിയുടെ പ്രവർത്തകയും കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ‘ നിയമസഭാ സാമാജികയുമായ, പി. അയിഷാ പോറ്റി )
1952 – ഇ അബൂബക്കർ – ( സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡൻറ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാൻ, എൻ.ഡി.എഫ് സ്ഥാപക ചെയർമാൻ, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം, ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗം, പ്രവർത്തക സമിതി അംഗം ,ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം എന്നീ നിലകളിൽ പ്രശസ്തനായ ഇ. അബുബക്കർ )
1933 – പി കെ മന്ത്രികുമാരൻ – ( പ്രശസ്ത കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രികുമാരൻ എന്ന പി.കെ. മന്ത്രി )
1934 – ആഞ്ഞം കൃഷ്ണൻ നമ്പൂതിരി – ( ഭാഗവതസപ്താഹരംഗത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയും , ഭാഗവതകുലപതി ബ്രഹ്മശ്രീ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനും, ശിഷ്യനും സന്തത സഹചാരിയുമായിരുന്ന ആഞ്ഞം കൃഷ്ണൻ നമ്പൂതിരി )
1725 – റാണി അഹല്യ ഭായി ഹോൾക്കർ – ( ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയ, മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി അഹല്യഭായ് ഹോൾക്കർ )
1928 – പങ്കജ് റോയ് – ( ന്യൂസിലാൻഡിനെതിരെ ആദ്യ വിക്കറ്റിനു വിനു മൻകഡിനോടൊപ്പം 413 റൺ എടുത്ത ഇൻഡ്യൻ ക്രിക്കറ്റ് ടെസ്റ്റ് കളിക്കാരൻ പങ്കജ് റോയ് )
1819 – വാൾട്ട് വിറ്റ്‌മാൻ – ( തുറന്ന ലൈംഗീഗത കാരണം അശ്ലീലം എന്ന് നിരൂപർ പറഞ്ഞ പുൽക്കൊടികൾ (ലീവെസ് ഒഫ് ഗ്രസ്) എന്ന ഏറ്റവും പ്രസിദ്ധമായ കൃതി എഴുതിയ അമേരിക്കൻ കവിയും, എഴുത്തുകാരനും, മാനവിക വാദിയും, പത്രപ്രവർത്തകനും ആയിരുന്ന വാൾട് വിറ്റ്‌മാൻ )
1852 – ജൂലിയസ് റിച്ചാർഡ് പെട്രി – ( പരീക്ഷണശാലകളിലുപയോഗിക്കുന്ന ‘പെട്രി ഡിഷ് ‘എന്ന ചെറു പാത്രം ആവിഷ്കരിച്ച പ്രമുഖ ജർമ്മൻ മൈക്രോബയോളജിസ്റ്റ് ജൂലിയസ് റിച്ചാർഡ് പെട്രി )
1577 – നൂർജഹാൻ – ( മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ ഭാര്യ ആയിരുന്ന നൂർജഹാൻ )
1898 – നോർമൻ വിൻസന്റ് പീലി – ( ഏറ്റവും പ്രസിദ്ധമായ ‘ദ പവര്‍ ഓഫ് പോസിറ്റീവ് തിങ്കിംഗ് ‘ അടക്കം എല്ലാ ഗ്രന്ഥങ്ങളുടെയും ദശലക്ഷക്കണക്കിനു കോപ്പികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിഞ്ഞിട്ടുള്ള പ്രചോദനാത്മകഗ്രന്ഥകാരന്മാരില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന അമേരിക്കന്‍ എഴുത്തുകാരനും, മത പ്രസംഗകനുമായിരുന്ന നോര്‍മന്‍ വിന്‍സെന്റ് പീലി )
1912 – ചിയെൻ ഷിയുങ്ങ് വുവ് – ( ഗേസിയസ് ഡിഫ്യൂഷൻ വഴി യുറേനിയത്തിൽ നിന്ന് യുറേനിയം-238 ഐസോടോപ്പ്സ് ,യുറേനിയം-235 എന്നിവ വേർതിരിക്കാനുള്ള മാൻഹാട്ടൻ പ്രോജക്റ്റിനുവേണ്ടി പ്രവർത്തിക്കുകയും, ലോ ഓഫ് കോൺസെർവേഷൻ ഓഫ് പാരിറ്റി യുമായി എതിരിടേണ്ടിവരുന്ന വു എക്സിപിരിമെന്റുകൾ സംഘടിപ്പിക്കുന്നതിനു 1957 -ലെ ഭൗതികശാസ്ത്രത്തിന്റെ നോബൽ പുരസ്കാരം കിട്ടിയ ചൈനീസ് അമേരിക്കൻ എക്സിപിരിമെന്റൽ ഫിസിസിസ്റ്റ് ചിയെൻ ഷിയുങ് വുവ് )
1945 – റെയ്ന വെർന ഫാസ്ബൈൻഡർ – ( ജര്‍മ്മന്‍ നവ സിനിമയുടെ വക്താവും, നാടകകൃത്തും ആയിരുന്നെങ്കിലും ചലച്ചിത്രങ്ങളില്‍ സാഹിത്യമുക്തമായ, ചലച്ചിത്രത്തിന്റെതു മാത്രമായ സൗന്ദര്യശാസ്ത്രം വികസിപ്പിച്ചെടുക്കുകയും, തന്റെ 37 വയസ്സിന്റെ ജീവിതത്തിലെ പതിനഞ്ചു വർഷത്തിനുള്ളിൽ 40 സിനിമകൾ, 2 ടെലിവിഷൻ സീരയലുകൾ, 3 ഷോർട്ട് ഫിലിമുകൾ, 4 വീഡിയൊ പ്രൊഡക്ഷനുകൾ, 24 നാടകങ്ങൾ, 4 റേഡിയൊ നാടകങ്ങൾ, 36 സിനിമാ റോളുകൾ ചെയ്യുകയും ,സിനിമാ .നാടക അഭിനേതാവ്, കഥാകൃത്ത്, സംവിധായകൻ, ഛായാഗ്രാഹകൻ, ഡിസൈനർ, സംഗീത സംവിധായകൻ, എഡിറ്റർ, നിർമ്മാതാവ്, തിയേറ്റർ മാനേജർ തുടങ്ങി എല്ലാ തുറകളിലും തന്റെ പ്രതിഭ തെളിയിച്ച റെയ്ന വെർന ഫാസ്‌ബൈന്‍ഡർ )“`
➡ _*ചരമവാർഷികങ്ങൾ*_
“`1987 – ജോൺ എബ്രഹാം – ( ഒഡേസ എന്ന ജനകീയ കലാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും, ജനശ്രദ്ധ പിടിച്ചുപറ്റുന്ന വളരെ കുറച്ചു സിനിമകൾ ചെയ്ത് മലയാളത്തിലെ മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായി മാറുകയും, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിക്കുകയും ചെയ്ത ജോൺ എബ്രഹാം )
2009 – കമല സുരയ്യ – ( മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികൾ – കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരിയായ മാധവികുട്ടി എന്ന കമലദാസ് എന്ന കമല സുരയ്യ )
1936 – സി അന്തപ്പായി – ( സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനും, വിമർശകനെന്ന നിലയിലും സാഹിത്യകാരൻ എന്ന നിലയിലും ശ്രദ്ധ നേടുകയും ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാളും ആയിരുന്ന ചിറയത്തു വീട്ടിൽ തൊമ്മൻ അന്തപ്പായി എന്ന സി. അന്തപ്പായി )
1986 – ടി ആർ മഹാലിംഗം – ( പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ )
2009 – മാൽവിന ഡീൻ – ( 1912 ൽ തകർന്ന ടൈറ്റാനിക് എന്ന കപ്പലിൽ അന്ന് യാത്ര ചെയ്തിരുന്നവരിൽ അവസാനം അന്തരിച്ച വ്യക്തി ആയിരുന്നു മാൽവിന ഡീൻ )
1996 – ഏറ്റുമാനൂർ ഗോപാലൻ – ( യുക്തിവാദത്തെക്കുറിച്ച് സമര്‍ഥമായും സമഗ്രമായും ശാസ്ത്രീയമായും അനവധി ലേഖനങ്ങള്‍ രചിക്കുകയും, യുക്തിവാദികള്‍ സമൂഹത്തില്‍ എങ്ങനെ ഇടപഴകണമെന്നും ജീവിക്കണമെന്നും പഠിപ്പിക്കുന്ന “യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം ” എന്ന പുസ്തകം എഴുതുകയും ചെയ്ത നിയമജ്ഞനും, മജിസ്ട്രേറ്റും ആയിരുന്ന ഏറ്റുമാനൂര്‍ ഗോപാലൻ)
2002 – സുഭാഷ് ഗുപ്‌തെ – ( വെസ്റ്റ് ഇൻഡീസിനെതിരെ 1958-59 ൽ 101 റണ് കൊടുത്ത് 9 വിക്കറ്റ് എടുത്ത (ഗിബ്സിന്റെ വിക്കറ്റ് വിക്കറ്റ് കീപ്പർ പന്ത് പിടിക്കാത്തതിനാൽ കിട്ടിയില്ല)
ഇൻഡ്യൻ ക്രിക്കറ്റ് ടീമിലെ ഒരു മികച്ച ആദ്യകാല സ്പിൻ ബോളർ സുഭാഷ് ചന്ദ്ര പണ്ടരീനാഥ് ഗുപ്തെ എന്ന സുഭാഷ് ഗുപ് ത )
2003 – അനിൽ ബിശ്വാസ് – ( ഈസ്റ്റേൺ ആർട്ട് സിൻഡിക്കേറ്റ്, നാഷണൽ സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിലും പിന്നീട് ബോംബെ ടാക്കീസിലും സംഗീത സംവിധായകനായി സേവനമനുഷ്ഠിക്കുകയും, ഗ്യാൻ മുഖർജിയുടെ കിസ്മത്തിലും മെഹ്ബൂബിന്റെ ആദ്യകാല ചിത്രങ്ങളിലും സംഗീതം കൈകാര്യം ചെയ്തു ഹിന്ദി സിനിമാരംഗത്തെ ശ്രദ്ധേയനായ സംഗീതസംവിധായകനാകുകയും കെ.എ.അബ്ബാസിന്റെയും മഹേശ് കൗളിന്റെയും ചിത്രങ്ങൾക്കുവേണ്ടിയും ദൂരദർശന്റെ ഹംലോഗ് എന്ന പരമ്പരയ്ക്കും ഒട്ടേറെ ഫിലിംസ് ഡിവിഷൻ ഡോക്യുമെന്ററികൾക്കും സംഗീതം പകർന്ന ആദ്യകാല ബംഗാളി-ഹിന്ദി സംഗീത സംവിധായകനായിരുന്ന, അനിൽ ബിശ്വാസ് )
1910 – എലിസബത്ത് ബ്ലാക്വൽ – ( യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയും, അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളുമായിരുന്ന എലിസബത്ത് ബ്ലാക്വെൽ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ലോക പുകയില വിരുദ്ധ ദിനം -_
⭕ _World Meditation day_
⭕ _Macaroon day_
⭕ _Save your hearing day_
⭕ _Web designer day_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴