അച്ഛന്റെ ഒരു വര്‍ഷത്തെ ശമ്ബളമായിരുന്നു അമേരിക്കയിലേക്കുള്ള എന്റെ ടിക്കറ്റിന് ചെലവ് പഠനത്തിനായി പോകുമ്ബോള്‍ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥികളോട് പങ്കുവെച്ച്‌ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

0

ആകെ രണ്ട് മുറിയുള്ള വീട്; ടിവിയോ കാറോ ഉണ്ടായിരുന്നില്ല സ്വന്തമായി കിടപ്പുമുറി ഇല്ലാതിരുന്നതിനാല്‍ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയില്‍ പാ വിരിച്ചായിരുന്നു കിടന്നുറങ്ങിയത് അച്ഛന്റെ ഒരു വര്‍ഷത്തെ ശമ്ബളമായിരുന്നു അമേരിക്കയിലേക്കുള്ള എന്റെ ടിക്കറ്റിന് ചെലവ് പഠനത്തിനായി പോകുമ്ബോള്‍ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥികളോട് പങ്കുവെച്ച്‌ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ചെന്നൈയില്‍ ജനിച്ചു യുഎസിലെത്തി ടെക് ലോകത്തെ ഉന്നതനായ കഥ പറഞ്ഞ് പിച്ചെ

ടെക്ക് ലോകത്ത് തലവന്മാരായി വാഴുന്നവരില്‍ നിരവധി ഇന്ത്യക്കാരുണ്ട്. ഇക്കൂട്ടത്തില്‍ മുന്നിലാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. പുതുലോകം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഒരു വലിയ മാര്‍ഗ്ഗദര്‍ശി കൂടിയാണ് അദ്ദേഹത്തിന്റെ വിജയജീവിതം. ചെന്നയില്‍ ജനിച്ചു ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്ബനിയുടെ തലവനായി മാറുകയായിരുന്നു പിച്ചെ. ഈ നേട്ടത്തിന് പിന്നില്‍ വലിയൊരു അധ്വാനത്തിന്റെയും സഹനത്തിന്റെയും കഥയുണ്ട്. ആ കഥ പിച്ചെ തന്നെ തുറന്നു പറഞ്ഞപ്പോള്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ കേട്ടിരുന്നു.കോവിഡ് 19 ലോകവ്യാപകമായി സമ്ബദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച തകര്‍ച്ചക്കിടെയാണഅ 2020ല്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സന്ദേശം അദ്ദേഹം പങ്കുവെച്ചത്. തുറന്ന മനസോടെ, അക്ഷമരായി, പ്രതീക്ഷയോടെയിരിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. സാമൂഹിക അകലം പാലിച്ച്‌ ലോകത്താകമാനമുള്ള വിദ്യാര്‍ത്ഥികളോട് വെര്‍ച്വല്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്ന് യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠനത്തിനായി പോകുമ്ബോള്‍ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളെ കുറിച്ച്‌ സുന്ദര്‍ പിച്ചൈ വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു. ബുദ്ധിമുട്ടേറിയ സന്ദര്‍ഭങ്ങളിലും പോസിറ്റിവ് ആയിട്ടിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ സംസാരിക്കുമ്ബോഴാണ് അദ്ദേഹം തന്റെ ഭൂതകാലത്തെ കുറിച്ച്‌ പറഞ്ഞത്.”യു.എസിലേക്കുള്ള എന്റെ വിമാന ടിക്കറ്റിനായി അച്ഛന്‍ ചെലവഴിച്ചത് അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ ശമ്ബളമായിരുന്നു. അതുകൊണ്ട് എനിക്ക് സ്റ്റാന്‍ഡ്‌ഫോര്‍ഡില്‍ എത്താന്‍ സാധിച്ചു. അതെന്റെ ആദ്യ വിമാന യാത്രയായിരുന്നു. അമേരിക്ക വളരെ ചെലവേറിയ ഒരു സ്ഥലമാണ്. വീട്ടിലേക്കുള്ള ഫോണ്‍കോളിന് മിനുട്ടിന് രണ്ട് ഡോളറിന് മുകളിലായിരുന്നു നല്‍കേണ്ടിയിരുന്നത്. ഇന്ത്യയില്‍ അച്ഛന് ഒരു മാസം ലഭിക്കുന്ന ശമ്ബളമായിരുന്നു എന്റെ ബാക്ക്പാക്കിന്റെ ചെലവ്.” -അദ്ദേഹം ഓര്‍ത്തടുത്തു.യൂട്യൂബില്‍ സ്ട്രീം ചെയ്ത ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമ, നടിയും ഗായികയുമായ ലേഡി ഗാഗ, ഗായകന്‍ ബിയോന്‍സ്, ദക്ഷിണ കൊറിയന്‍ ബാന്‍ഡ് ബി.ടി.എസ് എന്നിവര്‍ സന്നിഹിതരായിരുന്നു. സാങ്കേതികവിദ്യയുടെ മതിയായ സഹായമില്ലാതെ വളര്‍ന്ന കാലത്തെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു. ”ഞാന്‍ അമേരിക്കയില്‍ ബിരുദ പഠനത്തിന് എത്തുന്നതുവരെ സ്ഥിരമായി കമ്ബ്യൂട്ടര്‍ ഉപയോഗിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഒരു ടി.വി ലഭിച്ചപ്പോള്‍ അതില്‍ ഒരു ചാനല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.”രണ്ടു മുറി മാത്രമായിരുന്നു പിച്ചെയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചെയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചെ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയില്‍ പാ വിരിച്ച്‌ അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്‌കൂളില്‍ പഠിച്ചപ്പോള്‍ ക്രിക്കറ്റു കളിയായിരുന്നു പിച്ചെയെ ആകര്‍ഷിച്ചിരുന്നത്. സ്‌കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്‌കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്‌കൂള്‍ കാലം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം ഘൊരഖ്പൂറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു പിച്ചെ.ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതില്‍ പ്രമുഖരായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പിച്ചൈ ജനറല്‍ ഇലക്‌ട്രിക് കമ്ബനിയില്‍ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാര്‍ഷിക വരുമാനത്തിലും അപ്പുറമായിരുന്നു.
ചെന്നൈയില്‍ വളര്‍ന്ന സുന്ദര്‍ പിച്ചെ, മെറ്റീരിയല്‍സ് എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 2004 ല്‍ ഗൂഗിളില്‍ മാനേജുമെന്റ് എക്‌സിക്യൂട്ടീവ് ആയി ചേരുകയും ചെയ്തു. 2015 ല്‍ കമ്ബനിയുടെ പ്രൊഡക്റ്റ് ചീഫും സിഇഒയും ആയി അദ്ദേഹം ഉയര്‍ന്നു. പുനര്‍സംഘടന പ്രക്രിയയുടെ ഭാഗമായി ഗൂഗിളിന്റെ മാതൃ കമ്ബനിയുടെ മേധാവിയുമായി.2004-ലാണ് പിച്ചൈ ഗൂഗിളില്‍ എത്തുന്നത്. 2008-ല്‍ ക്രോം ബ്രൗസര്‍, ഗൂഗിള്‍ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിള്‍ ക്രോം വന്‍ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടൂള്‍ബാര്‍, ഡെസ്‌ക്ടോപ് സെര്‍ച്, ഗാഡ്‌ജെറ്റ്‌സ്, ഗൂഗിള്‍ ഗിയേഴ്‌സ് ആന്‍ഡ് ഗാഡ്‌ജെറ്റ്‌സ് എന്നിവ വികസിപ്പിക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മാപ്്‌സ് എന്നിവ വികസിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്‌എം എന്ന വീഡിയോ ഫോര്‍മാറ്റ് രൂപകല്‍പന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.2013 മാര്‍ച്ച്‌ 13-ന് ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ചേര്‍ക്കപ്പെട്ടപ്പോള്‍ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2004ല്‍ ഗൂഗ്‌ളില്‍ മാനേജ്മന്റെ് എക്‌സിക്യൂട്ടിവ് ആയി നിയമിതനായി. തുടര്‍ന്ന് അദ്ദേഹം ഗൂഗ്‌ളിന്റെ പ്രൊഡക്‌ട് ചീഫ് ആയി. ശേഷം 2015ലാണ് സുന്ദര്‍ പിച്ചൈ ഗൂഗ്ര്‍ സിഇഒ ആയി മാറിയത്.

You might also like

Leave A Reply

Your email address will not be published.