ഇരു കാലുകളും പുറകോട്ടു മടക്കിവച്ച് പൃഷ്ഠഭാഗം ഇരുകാലുകളുടെയും ഉപ്പൂറ്റിയില്‍ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടു കയറ്റി കാല്‍മുട്ടുകള്‍ക്കു മുന്നില്‍ തറയില്‍ ഉറപ്പിച്ചു കുത്തുക. പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയില്‍നിന്നുയര്‍ത്തുകയും വേണം . പൂച്ച നാലുകാലില്‍ നില്‍ക്കുന്നതു പോലായിരിക്കും ഇപ്പോഴത്തെ അവസ്ഥ.ഇങ്ങനെ നില്‍ക്കുമ്ബോള്‍ കാല്‍മുട്ടുകള്‍ തമ്മിലുള്ള അകലവും കൈപ്പത്തികള്‍ തമ്മിലുള്ള അകലവും തുല്യമായിരിക്കണം. ഇനി സാവധാനം ശ്വാസ എടുത്തുകൊണ്ട് നടു താഴ്ത്തി തല മേല്‍പ്പോട്ടുയര്‍ത്തുക. അതോടൊപ്പം വലതുകാലും കഴിയുന്നത്ര പുറകോട്ടു നീട്ടി മുകളിലേക്കുയര്‍ത്തുക. തുടര്‍ന്ന് ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയര്‍ത്തി തല അടിയിലേക്കു താഴ്ത്തി വലതുകാല്‍ മടക്കി ആ കാലിന്റെ മുട്ട് മുന്നോട്ടു കൊണ്ടു വന്ന് നെറ്റിയില്‍ മുട്ടിക്കുക.വീണ്ടും ശ്വാസമെടുത്തുകൊണ്ട് നടു താഴ്ത്തി തല മുകളിലേക്കുയര്‍ത്തിഅതോടൊപ്പം വലതുകാലും മുകളിലേക്കുയര്‍ത്തുക ഇതുപോലെ അഞ്ചോ ആറോ തവണ കൂടി ആവര്‍ത്തിക്കാവുന്നതാണ് ഇങ്ങനെ ഇടത്തെ കാലുയര്‍ത്തിയും ചെയ്യേണ്ടതാണ്.സ്ത്രീകളുടെ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടികള്‍ക്കു വളരെയധികം പരിഹാരം കാണപ്പെടുന്നു. കഴുത്തിനും തോളുകള്‍ക്കും നട്ടെല്ലിനും ശരിയായ പ്രവര്‍ത്തനം കിട്ടുന്നു. അടിവയറിന്റെ കൊഴുപ്പു കുറഞ്ഞു കിട്ടുന്നു. കഴുത്തിന്റെ പുറകിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ശരീരത്തിന് ഉന്മേഷവും ഊര്‍ജസ്വലതയും നിലനില്‍ക്കുന്നു.