അതിര്‍ത്തി പ്രശ്നത്തെത്തുടര്‍ന്ന് രാജ്യമെമ്ബാടും ആഞ്ഞടിക്കുന്ന ചൈനീസ് വിരുദ്ധവികാരം നേട്ടമാക്കാനൊരുങ്ങി മൈക്രോമാക്സ്
ഒരു കാലത്ത് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ രംഗത്തെ കൊടുങ്കാറ്റായിരുന്നു മൈക്രോമാക്സ്.റെഡ്മി, ഓപ്പോ, മുതലായ ചൈനീസ് കമ്ബനികളുടെ തള്ളിക്കയറ്റത്തില്‍ വിപണിയില്‍ നിന്നും കമ്ബനി പുറന്തള്ളപ്പെട്ടു.എന്നാല്‍, ചൈനീസ് നിര്‍മ്മിത വസ്തുക്കള്‍ ബഹിഷ്കരിക്കണമെന്ന ‘ബോയ്‌കോട്ട്’ ചൈന ആഹ്വാനത്തിന്റെ മറവില്‍ വിപണിയിലേക്ക് തിരിച്ചു വരാനാണ് മൈക്രോമാക്സ് തീരുമാനിച്ചിരിക്കുന്നത്.തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കമ്ബനി ഈ തീരുമാനം അറിയിച്ചു കഴിഞ്ഞു.ഇടത്തരക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന 15,000 രൂപയ്ക്ക് താഴെയുള്ള ഫോണുകള്‍ വിപണിയിലിറക്കാനാണ് മൈക്രോമാക്സിന്റെ തീരുമാനം.അധികം വൈകാതെ തന്നെ മൂന്നു മോഡലുകള്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.