ആമസോണും ഫ്ലിപ്കാര്‍ട്ടും അടക്കമുള്ള രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് വെബ്സൈറ്റുകളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വന്‍ സൈബര്‍ തട്ടിപ്പുകളെന്നു റിപ്പോര്‍ട്ട്
ഗൃഹോപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപയുടെ ഇളവുകള്‍ നല്കുന്ന തരത്തിലുള്ള വ്യാജ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പ് പൊടി പിടിക്കുന്നത്. 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ 3000 രൂപയ്ക്ക്, 10,000 രൂപ വിലയുള്ള ബ്രാന്‍ഡഡ് വാച്ചുകള്‍ 2000 രൂപയ്ക്ക് തുടങ്ങിയ പരസ്യങ്ങള്‍ വ്യാജ വെബ്സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഒപ്രമുഖ ഷോപ്പിംഗ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിവയുടെ വ്യാജസൈറ്റുകള് നിര്‍മിച്ചാണ് കൂടുതലായും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നത്.ഒറ്റ നോട്ടത്തില്‍ എന്നല്ല പല തവണ നോക്കിയാല്‍ പോലും വ്യാജ സൈറ്റാണെന്നു മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലാണ് സൈറ്റുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.അതേസമയം, കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ നിരവധിയാളുകള്‍ ഇതിനോടകം തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയവഴി മുന്‍നിര ഷോപ്പിംഗ് സൈറ്റുകളുടെ വ്യാജ പേരിലാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്. സിറ്റി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വ്യാജസൈറ്റുകള് നിര്‍മിച്ചാണ് കൂടുതലായും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഇതിനു പുറമെ വിശ്വാസ്യതയില്ലാത്ത ഷോപ്പിംഗ് സൈറ്റുകള്‍ വഴി വമ്ബന്‍ ഓഫര്‍ വാഗ്ദാനം നല്കി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം തട്ടുന്നവരും സജീവമാണ് .കോവിഡ്- 19 കാരണം കാഷ് ഓണ്‍ ഡെലിവറി സൗകര്യം ഇല്ലെന്നും മുന്‍കൂറായി പണം നല്കി യാല്‍ മാത്രമേ ഇത്തരം ഓഫര്‍ ലഭ്യമാകൂവെന്നും അറിയിച്ച് മുന്‍കൂറായി പണം വാങ്ങി സാധനങ്ങള്‍ നല്‍കാതെയാണ് തട്ടിപ്പ്.ചില സൈറ്റുകള്‍ ദിവസങ്ങള്‍ കൊണ്ട് തന്നെ ലക്ഷങ്ങള്‍ സ്വന്തമാക്കും, പണം കിട്ടിക്കഴിഞ്ഞല് ഇത്തരം സൈറ്റുകള്‍ അപ്രത്യക്ഷമാകും.അതേസമയം, പ്രമുഖ ഷോപ്പിംഗ് സൈറ്റുകള്‍ അവരുടെ ഉത്പന്നങ്ങള്‍ നേരിട്ടു വില്ക്കുകയല്ല ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാരാണു വസ്തുക്കള്‍ വില്‍ക്കുന്നത്.ഏതൊരു ഉത്പന്നത്തിന്റെയും കൂടെ വില്‍ക്കുന്നയാളുടെ വിശദാംശങ്ങളും പ്രധാന ഷോപ്പിംഗ് സൈറ്റുകള്‍ നല്‍കാറുണ്ട്. ഇവരുടെ മുന്‍കാല സേവനത്തിന്റെ അഭിപ്രായംകൂടി വായിച്ചുനോക്കി വേണം സാധനങ്ങള്‍ വാങ്ങാന്‍. പരസ്യം ചെയ്യുന്നത് ഏതെങ്കിലും കമ്ബനിയുടെയോ ബ്രാന്‍ഡിന്റെയോ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആണോ എന്നുറപ്പാക്കുക.ഇന്ത്യയിലെ പ്രമുഖ ഷോപ്പിംഗ് സൈറ്റുകള്‍ക്കെല്ലാം വെരിഫൈഡ് സിംബല്‍ അഥവാ ബ്ലൂ ടിക് ഉണ്ട്. ഇങ്ങനെ ഫേസ്ബുക്ക് ഒറിജിനല്‍ അഥവാ ഔദ്യോഗികം എന്ന് അംഗീകരിച്ച പേജിലാണ് ഓഫറുകള്‍ എന്ന് ഉറപ്പാക്കുക.
ഓഫറുകള്‍ നല്കുന്ന സൈറ്റിന് എത്രമാത്രം ജനപ്രീതി ഉണ്ടെന്നതും പരിശോധിക്കുക. വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പേജില്‍ നോക്കിയാലും സൈറ്റിന് എത്ര പഴക്കമുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഇത്തരത്തില്‍ ജാഗ്രത പാലിക്കുന്നതിലൂടെ തട്ടിപ്പ് തടയാനാകുമെന്നും പോലീസ് പറയുന്നു.