കളിയുടെ തൊണ്ണൂറ്റി നാലാം മിനുട്ടില്‍ ഒരു ജനതയുടെ നിശബ്ദതയെ,
പ്രതീക്ഷയെ തോളിലേറ്റിക്കൊണ്ട് ഒരു അഞ്ചടി ഒമ്ബത് ഇഞ്ച് പൊക്കകാരന്‍ പെനാല്‍റ്റി ബോക്സിലെ ഏകാന്തതയെ ഏറ്റുവാങ്ങി കൊണ്ട് നില്‍ക്കുകയാണ്.
നിശബ്ദതയെ വകഞ്ഞ് മാറ്റിയൊരു വിസില്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്ന പക്ഷം അയാള്‍ പന്തിനെ പ്രഹരിക്കുകയാണ്… ഗോളിക്ക് കാഴ്ചക്കാരനാകുകയെന്ന ദയ പോലും നിഷേധിച്ച് വലയിലത് തുളഞ്ഞ് കയറുന്ന നിമിഷം നിശബ്ദത പൊട്ടിത്തെറിയിലേക്ക് ബാറ്റന്‍ കൈമാറുകയാണ്..
ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഫറാവോ മാര്‍ ലോകകപ്പിന് ടിക്കേറ്റെടുക്കുകയാണ്..
തൊട്ടുമുമ്ബത്തെ നിമിഷം അയാള്‍ക്ക് ലക്ഷ്യം പിഴച്ചുപോയിരുന്നെങ്കിലോ,..എന്നൊരു ചിന്ത കടന്ന് പോകുന്ന പക്ഷം തന്നെയതിനെ വിലക്കുന്നുണ്ട് മനസ്സ്.. അയാള്‍ക്ക് പിഴക്കില്ല..
അയാള്‍ കാത്തിരിപ്പുകള്‍ക്ക് കര്‍ട്ടനിടാന്‍ വന്നവനാണ് -ഈജിപ്തിന്റേയും..ലിവര്‍പ്പൂളിന്റേയും.!
അത് പോലെ തന്നെയൊരു പെര്‍ഫക്‌ട് പെനാല്‍റ്റി കിക്കിലൂടെയാണയാള്‍ ലിവര്‍പ്പൂളിനെ യൂറോപ്യന്‍ ചാമ്ബ്യന്മാരാക്കുന്നതും..അയാളങ്ങനെയാണ് എപ്പോഴും അനായാസമായയാള്‍ അയാളുടെ ഡ്യൂട്ടി നിര്‍വ്വഹിക്കും എന്നിട്ടൊരു കുഞ്ഞിന്റെ മനോഹാരിതയില്‍ പുഞ്ചിരിച്ച് കൈകള്‍ വായുവിലുയര്‍ത്തി തന്റെ നാഥനോട് നന്ദി പറയും.. പരിക്കയാളെ കളിക്കളത്തിന് പുറത്താക്കിയപ്പോള്‍ ആന്‍ഫീല്‍ഡിലയാള്‍ എത്തിയിരുന്നു..
തന്റെ സഹതാരങ്ങള്‍ ചരിത്രം രേഖപ്പെടുത്തുമ്ബോള്‍ അയാള്‍ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുമ്ബോള്‍ അയാളുടെ ബനിയനിലിങ്ങനെ എഴുതിയിരുന്നു..
നെവര്‍ ഗിവ് അപ്പ്..
സല യുടെ ജീവിതം മുഴുവനായി ആ വാക്കുകളില്‍ പറഞ്ഞ് പോകാം.. വിട്ടുകൊടുക്കാതെ പോരാടി തന്നെയാണയാള്‍ മെസ്സിക്കും റോണോക്കുമൊപ്പം പേര് പരാമര്‍ശിക്കാന്‍ തക്കവണ്ണം വളര്‍ന്നത്..മെസിക്കൊപ്പം പണ്ഠിറ്റ് ഡിബേറ്റില്‍ സലയുടെ പേര് പറഞ്ഞത് കേള്‍ക്കുന്ന ആര്‍സ്സന്‍ വെങ്ങര്‍ക്കത് തീരെ പിടിക്കുന്നില്ല..
മെസ്സി ഗോളടിക്കുന്നതുമാത്രമല്ല അടിപ്പിക്കുന്നുമുണ്ടെന്ന് പറയുന്നിടത്ത് വെങ്ങര്‍ സലയെ തള്ളിപ്പറയുന്ന ചര്‍ച്ചക്ക് ശേഷം ക്ലബ്ബ് ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ വാങ്ങി സല പോഡിയത്തില്‍ നിന്ന് സ്വതസിദ്ധമായ ചിരിയില്‍ വെങ്ങറെ വീഴ്ത്തുന്നുണ്ട്..
സല ഈസ് മോര്‍ ലൈക് മെസ്സി എന്ന് വെങ്ങര്‍ തിരുത്തിപ്പറയുമ്ബോള്‍ സലക്ക് കിട്ടാവുന്നതില്‍ മികച്ച അഭിനന്ദനങ്ങളില്‍ ഒന്ന് തന്നെയാണത്..
ഹി ഏണ്‍ഡ് ദാറ്റ്..!!
സ്റ്റാറ്റ്‌സ് പരിശോദ്ധിച്ചാല്‍ ലിവര്‍പ്പൂളില്‍ സല വന്നതില്‍ പിന്നെ ഗോള്‍ കോണ്ട്രിബ്യൂഷനില്‍(ഗോള്‍+അസിസ്റ്റ്) മെസ്സി എന്ന ഇതിഹാസം മാത്രമേ അയാള്‍ക്ക് മുന്‍പിലുള്ളു..
റൊണാള്‍ഡോ, നെയ്മര്‍,എംബപ്പേ, എന്ന് തുടങ്ങിയവരെല്ലാം അയാള്‍ക്ക് കാതങ്ങള്‍ പിറകിലാണ്.. !!
പേര് കേട്ട ലിവര്‍പ്പൂള്‍ മുന്‍ നിരയില്‍ സാദിയോ ക്കും ബോബി ക്കും ഉള്ള എഫക്‌ട് സലക്കില്ലെന്ന് പറയുന്നവരോട് എനിക്കിത്രയേ ചോദിക്കാനുള്ളു.. അയാള്‍ ഗോളുകളടിച്ച് കൂട്ടുന്നുണ്ടോ.. എല്ലാ സീസണിലും 25 ഗോളുകള്‍ക്ക് മുകളിലയാള്‍ക്ക് നല്‍കാനാകുന്നുണ്ടോ…
ഉണ്ടെങ്കില്‍ പിന്നെന്താണ് വേണ്ടത്..?
ഗോളുകളേക്കാള്‍ മികച്ച എന്ത് ഇമ്ബാക്റ്റ് ആണ് ഫുട്ബാളില്‍ വേണ്ടത്..!! മത്സരങ്ങള്‍ ജയിപ്പിക്കുന്നത് ഗോളുകളാണ് മിസ്റ്റര്‍..!!
‘സലാ റണ്ണിംഗ് ഡൗണ്‍ ദ് വിംഗ്..
ഹൂ വില്‍ സ്റ്റോപ് ഹിം..
ലിറ്ററലി നോ വണ്‍..
ഓ…സല… ഗോള്‍……..
സല സ്കോര്‍ എഗയ്ന്‍..
മൊ സല മേഡ് ഷുവര്‍ ഇറ്റ്‌സ് ലിവര്‍പ്പൂള്‍സ് ഗെയിം..!!’
ഈ കമന്ററിയിലുണ്ടയാള്‍ എന്താണെന്നും ഏതാണെന്നും..