ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്ക് അയവുവരുത്താന്‍ നയതന്ത്ര ചര്‍ച്ചകള്‍ ഈ ആഴ്ച നടക്കും

0

സംഘര്‍ഷാവസ്ഥക്ക് അയവുണ്ടാക്കുക, ഗല്‍വാന്‍ വാഴ്വരയിലെ ഇടപെടല്‍ കുറയ്ക്കുക എന്നിവയാണ് ചര്‍ച്ചയില്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഗല്‍വാനില്‍ ജൂണ്‍ 15-നുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം രൂക്ഷമായി തുടരുകയാണ്. പരസ്പര ധാരണയോടെ സൈന്യത്തെ പിന്‍വലിക്കാനായി സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഈ ആഴ്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ജൂണ്‍ 15നുണ്ടായ സംഘര്‍ഷം ചൈന മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ. 20 സൈനികര്‍ വീരമൃത്യു വരിച്ചതിന് പുറമേ 76 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

You might also like

Leave A Reply

Your email address will not be published.